CLASS 11 FIQH 9 | SKSVB | Madrasa Notes

فاحشة الزنی
വ്യഭിചാരമെന്ന വൃത്തിക്കേട്

إنّ من غرائز الأنسان غريزته الجنسيّة
ലൈംഗിക വാസന മനുഷ്യന്റെ പ്രകൃതി സ്വഭാവത്തിൽ പെട്ടതാണ്.

وهي الشّهوة الفرجيّة.
അത് ഗുഹ്യസ്ഥാനത്തിന്റെ ഇഛ്ചയാണ്.

والإسلام دين الفطرة السّليمة
ഇസ്ലാം യഥാർത്ഥ പ്രകൃതിയോടിണങ്ങിയ മതമാണ്.

فلم يكبت.............................الرّهبان
അതിനാൽ മനുഷ്യന്റെ ലൈംഗിക വാസനയെ തടഞ്ഞു നിർത്തി അവനെ പൗരോഹിത്യ ജീവിതത്തിലേക്ക് തള്ളി വിട്ടില്ല.

ولم يطلق................................الحيوان.
എന്നാൽ നാൽകാലികളുടെ സ്ഥാനത്തേക്ക് അധഃപതിച്ചു പോകും വിധം ഇസ്ലാം അതിന്റെ കടിഞ്ഞാൺ അഴിചിട്ടതുമില്ല.

بل وضع..............................في داخلها
മറിച്ച് അതിന് രണ്ടിനുമിടയിൽ പ്രവേശിക്കുന്ന ചില നിയന്ത്രണ രേഖകൾ ഇസ്ലാം നിശ്ചയിച്ചു.

ولذالك...............................عن السّفاح
അക്കാരണത്താലാണ് ഇസ്ലാം വിവാഹത്തെ നിയമമാക്കുകയും വ്യഭിചാരത്തെ വിരോധിക്കുകയും ചെയ്തത്.

فبالنّكاح.............................غريزته
വിവാഹത്തിലൂടെ മനുഷ്യൻ അവന്റെ ലൈംഗിക വാസനക്ക് ശമനം കണ്ടെത്തുകയും,

ويقوم بدور إبقاء نوعه
അവന്റെ വർഗത്തെ നിലനിർത്തുന്നതിൽ പങ്ക് വഹിക്കുകയും ചെയ്യുന്നു.

وبتحريم.....................................الأنساب
വ്യഭിചാരത്തെ നിരോധിക്കപ്പെടലിലൂടെ കുടുംബങ്ങളും തറവാടുകളും തകർന്നടിയുന്നതായ സമൂഹത്തിന്റെയും അവന്റെ സ്വശരീരത്തിന്റെയും നാശത്തെ കാക്കുന്നു.

الزّنی فاحشةبنصّ القرآن
വ്യഭിചാരം വളരെ നീചപ്രവൃത്തിയാണെന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നു.

قال اللّه تعالی :- *۞ولا تقربوا............سبيلا۞*
അല്ലാഹു പറഞ്ഞു :- 'നിശ്ചയം നിങ്ങൾ വ്യഭിചാരത്തിലേക്ക് അടുക്കരുത്. അത് വളരെ മ്ലേഛ്ചകരവും മോശപ്പെട്ട മാർഗവുമാകുന്നു.'

وكبيرة تنزع نور الإمان
അത് ഈമാനിന്റെ പ്രകാശത്തെ ഊരിക്കളയുന്ന വൻദോഷമാകുന്നു.

فقد قال ﷺ :- لا يزني الزّاني حين يزني وهو مؤمن
നബി (സ്വ) പറഞ്ഞു :- ഒരു മനുഷ്യൻ വ്യഭിചരിക്കുന്ന ഘട്ടത്തിൽ അവൻ സത്യവിശ്വാസിയായ നിലയിൽ വ്യഭിചരിക്കുന്നതല്ല.

وقال ﷺ :- إذا زنی العبد خرج منه الإيمان
നബി(സ്വ) പറഞ്ഞു : ഒരു മനുഷ്യൻ വ്യഭിചരിച്ചാൽ അവനിൽ നിന്നും ഈമാൻ പുറപ്പെടുന്നതാണ്.

فكان فوق رأسه كا لظّلّة
ഈമാൻ അവന്റെ തലയ്ക്കുമുകളിൽ ഒരു കുട പോലെ നിൽക്കുന്നതാണ്.

فإذا خرج..........................اليه الإيمان
അവൻ ആ പ്രവർത്തിയിൽ നിന്നും വിരമിച്ചാൽ ഇമാൻ അവനിലേക്ക് മടങ്ങുന്നതാണ്.

وعقاب الزّنا.......................وفي الآخرة
വ്യഭിചാരത്തിന്റെ ശിക്ഷ ഇഹലോകത്തും ഖബറിലും പരലോകത്തും കഠിനവും വേദനാജനകവുമാണ്.

فعقابه في الدّنيا رجمه إن كان محصنا
വ്യഭിചാരിക്ക് ഇഹലോകത്തെ ശിക്ഷ വിവാഹിതനാണെങ്കിൽ എറിഞ്ഞു കൊല്ലലാകുന്നു.

وجلده مائة...................غير محصن
വ്യഭിചാരി അവിവാഹിതനാണെങ്കിൽ നൂറ് അടിയും ഒരു കൊല്ലം നാട് കടത്തലുമാകുന്നു.

وأمّا عقابه.....................إلی أرض مقدّسة
ഖബറിലെ ശിക്ഷയെ പറ്റി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തിട്ടുള്ള ദീർഘമായ ഹദീസിൽ നബി(സ്വ)പറഞ്ഞു :- ഞാൻ ഒരു രാത്രിയിൽ രണ്ട് മനുഷ്യരെ കണ്ടു.അവർ എന്റെ അടുക്കൽ വരുകയും എന്നെ പരിശുദ്ധമായ ഒരു ഭൂമിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

حتّی قال ﷺ :- فانطلقنا إلی نقب مثل التّنّور
നബി(സ്വ) പറയുന്നു :- അങ്ങനെ ഞങ്ങൾ അടുപ്പ് പോലോത്ത ഒരു ദ്വാരത്തിന്റെ സമീപത്തേക്ക് പോയി.

أعلاه ضيّق وأسفله واسع
അതിന്റെ മേൽ ഭാഗം വളരെ കുടുസ്സായതും താഴ്ഭാഗം വിശാലമായതുമാണ്.

ويتوقّد تحته نارا
അതിനു താഴെ തീ ആളിക്കത്തുന്നു.

فإذا ارتفعت ارتفعوا
ആ തീ ഉയരുമ്പോൾ അതിലുള്ള മനുഷ്യരും മേൽപ്പോട്ട് വരും.

كادوا أن يخرجوا
അങ്ങനെ അവർ പുറത്തേക്ക് വരാനടുക്കും.

وإذا خمدت رجعوا فيها
തീയണഞ്ഞാൽ അവർ അതിലേക്ക് തന്നെ മടങ്ങും.

وفيها رجال ونساء عراة
അതിൽ നഗ്നരായ സ്ത്രീകളും പുരുഷന്മാരുമാണുള്ളത്.

وفي آخر هٰذا الحديث
ഈ ഹദീസിന്റെ അവസാനത്തിൽ ഇപ്രകാരമുണ്ട്.

وأمّا الرّجال...........................والزّواني
അടുപ്പ് പോലോത്ത ആ നിർമിതിയിലുള്ള നഗ്നരായ സ്ത്രീകളും പുരുഷന്മാരും വ്യഭിചാരികളും വ്യഭിചാരിണികളുമാകുന്നു.

وأمّا عذاب الآخرة فقد قال تعالی
പരലോകത്തെ ശിക്ഷയെ പറ്റി അള്ളാഹു തആല പറയുന്നു :

*۞والّذين لايدعون.............ذٰلك يلق أثاما۞*
അല്ലാഹുവിനോട് കൂടെ മറ്റൊരു ആരാധ്യ വസ്തുവിനെ വിളിക്കാത്തവരും അള്ളാഹു നിഷിദ്ധമാക്കിയ ശരീരത്തെ അതിന്റെ കടമയോട് കൂടെയല്ലാതെ വധിക്കാത്തവരും വ്യഭിചാരവൃത്തിയിൽ ഏർപ്പെടുകയും ചെയ്യാത്തവർ. ഇവ ആരെങ്കിലും ചെയ്താൽ അവന് വലിയ കുറ്റത്തെ തന്നെ അഭിമുഖീകരിക്കുന്നതാണ്.

*۞يضٰعف له.................مهانا۞*
അവന് അന്ത്യനാളിൽ ശിക്ഷ ഇരട്ടിയാക്കപ്പെടുകയും ആ ശിക്ഷയിൽ നിന്ദ്യനായി കാലാകാലം വസിക്കുന്നതുമാണ്.

وفي حديث رواه البزّار
ബസ്സാർ (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇപ്രകാരമുണ്ട്.

وإنّ فروج الزّناة................ريحها
വ്യഭിചാരികളുടെ ഗുഹ്യസ്ഥാനത്തെ ദുർഗന്ധം നരകവാസികളെ ബുദ്ധിമുട്ടാക്കുന്നതാണ്.

وآثار الزّنی كثيرة قبيحة.
വ്യഭിചാരത്തിന്റ അനന്തര ഫലങ്ങൾ ധാരാളമാണ്, നീച്ചമാണ്.

منها ظهور الفقر والمسكنة
ദാരിദ്രവും സമ്പത്തില്ലായ്മയും വെളിവാകൽ അതിൽ പെട്ടതാണ്.

ففي حديث......................والمسكنة
ഇമാം ബസ്സാറ് (റ) ന്റെ ഹദീസിൽ ഇപ്രകാരമുണ്ട് :- വ്യഭിചാരം വ്യാപകമായാൽ ദാരിദ്ര്യം വ്യാപകമാകും.

ومنها عموم العذاب
അതിൽ പെട്ടതാണ് വ്യാപകമായ വിപത്തുകൾ

ففي حديث رواه....................فيهم الزّنا
ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഹദീസിൽ കാണാം. വ്യഭിചാരം വ്യാപകമാകാത്ത കാലത്തോളം എന്റെ സമുദായം ഖൈറിലായി കൊണ്ടേയിരിക്കും.

فإذا فشا فيهم.........................بعذاب
വ്യഭിചാരം വ്യാപകമായാൽ അല്ലാഹു അവരെ ഒന്നടങ്കം ശിക്ഷിക്കാൻ അടുത്താകുന്നതാണ്.'

وروي أنّ إبليس......................علی رأسه
ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു. ഇബ്ലീസ് അവൻ അനുയായികളെ ഭൂമിയിൽ ഒന്നടങ്കം നിയോഗിക്കും.എന്നിട്ട് പറയും:നിങ്ങളിൽ ആരാണോ ഒരു മുസ്ലിമിനെ ഏറ്റവും വഴിപിഴപ്പിക്കുന്നത് അവന്റെ തലയിൽ ഞാൻ കിരീടമണിയിക്കും.

فأعظمهم...........................منزلة
അവരിൽ ഏറ്റവും നന്നായി ഫിത്നയുണ്ടാക്കുന്നവർ അവന്റെയടുക്കൽ ഏറ്റവും സ്ഥാനമുള്ളവരായിരിക്കും.

فيجيء إليه أحدهم .............امرأته
അപ്പോൾ ഒരാൾ വന്നു പറയും :- ഞാൻ ഒരു മനുഷ്യന്റെ ഒപ്പം കൂടി അങ്ങനെ അവൻ അവന്റെ ഭാര്യയെ ത്വലാഖ് ചൊല്ലി.

فيقول..ما صنعت شيئا
ഇബ്ലീസ് പറയും :- നീ ഒന്നും ചെയ്തില്ല.

سوف يتزوّج غيرها
അവൻ പിന്നീട് വേറൊരു സ്ത്രീയെ വിവാഹം കഴിക്കും.

ثمّ يجيء الآخر فيقول..............أخيه العداوة
പിന്നെ വേറൊരാൾ വന്നു പറയും: ഞാൻ ഒരു മനുഷ്യന്റെ ഒപ്പം കൂടി. അങ്ങനെ അവന്റെയും സഹോദരന്റെയും ഇടയിൽ ശത്രുത ഉണ്ടാക്കി.

فيقول .. ماصنعت شيئا
അപ്പോൾ ഇബ്ലീസ് പറയും: നീ ഒന്നും ചെയ്തില്ല.

سوف يصالحه
അവർ തമ്മിൽ യോജിപ്പിലാവും.

ثمّ يجيء..........................حتّی زنی
അപ്പോൾ വേറെ ഒരാൾ പറയും: ഞാൻ ഒരു മനുഷ്യന്റെ ഒപ്പം കൂടി. അങ്ങനെ അവൻ വ്യഭിചരിച്ചു.

فيقول إبليس.. نعم مافعلت
അപ്പോൾ ഇബ്ലീസ് പറയും:നീ ചെയ്ത കാര്യം എത്രയോ നന്നായിരിക്കുന്നു.

فيدنيه منه ، ويضع التّاج علی رأسه
ഇബ്ലീ സ് അവനെ തന്നോട് അടുപ്പിക്കുകയും അവന്റെ തലയിൽ കിരീടമണിയിക്കുകയും ചെയ്യും.

1 Comments

Post a Comment