9 താരീഖ് പഠന സഹായി

UNIT 12 - അൽ മൻസൂർ


⦿ രാജാക്കന്മാരുടെയും സൈന്യാധിപന്മാരുടെയും ചര്യകൾ പഠിച്ച ചരിത്രപണ്ഡിതനും സാഹിത്യകാരനും ആയിരുന്നു

⦿ 22 വർഷം ഭരണം നടത്തി

⦿ ഒന്നാം ഖലീഫയുടെ കാലത്ത് അൽ ജസീറ, ആസര്‍ബൈജാൻ അർമീനിയ എന്നീ സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്നു

⦿ ബൈസാന്റിയൻ : ​ ഇന്നത്തെ ഈസ്റ്റാൻബുൾ
കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാനമായി മദ്ധ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന കിഴക്കൻ റോമാ സാമ്രാജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പേരുകളാണ്‌ ബൈസന്റൈൻ സാമ്രാജ്യം എന്നതും പൗരസ്ത്യ റോമാ സാമ്രാജ്യം എന്നതും⦿ ഖുസ്ത്വൻതീൻ (Constantine): റോമൻ ചക്രവർത്തി (Roman emperor)

⦿ ഏഷ്യാമൈനർ : ഏഷ്യാ വൻ‌കരയുടെ പടിഞ്ഞാറേ അരികിലുള്ള വിസ്തൃതമായ ഉപദ്വീപാണ് ഏഷ്യാമൈനർ
ഏഷ്യ മൈനർ മൂന്നു ഭാഗവും കടൽമൂടിക്കിടക്കുന്നത് കാണാം
⦿ ജിസ്‌യ  ഇസ്‌ലാമിക നിയമം അനുസരിച്ച് ഒരു ഇസ്‌ലാമികരാഷ്ട്രത്തിൽ സ്ഥിരവാസികളായ അമുസ്‌ലിംകൾ വർഷത്തിൽ നൽകേണ്ടിവന്നിരുന്ന നികുതിയാണ് ജിസ്‌യ (കപ്പം)

⦿ കൂഫ : ഇറാഖിലെ ഒരു പട്ടണം
ഇറാഖിലെ കൂഫ പട്ടണം, ചുറ്റും സിറിയ ഇറാൻ കുവൈത്ത് സൗദി അറേബ്യ ജോർദാൻ എന്നീ രാജ്യങ്ങളും കാണാം
⦿ ഡമസ്കസ്  സിറിയയുടെ തലസ്ഥാനം

സിറിയയുടെ തലസ്ഥാനമായ ഡമസ്കസ് ,ചുറ്റും തുർക്കി ഇറാഖ് സൗദി അറേബ്യ ജോർദാൻ ഈജിപ്ത് എന്നീ രാജ്യങ്ങളും കാണാം

⦿ ഹീറത് : കൂഫയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മെസപ്പെട്ടോമിയൻ പട്ടണം

⦿ അൻബാർ  യൂഫ്രട്ടീസ് നദിയുടെ ഒരു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മെസപ്പൊട്ടോമിയൻ പട്ടണം

⦿ കർഖ് : ടൈഗ്രീസ് നദിയുടെ പടിഞ്ഞാറെ തീരത്ത് സ്ഥിതി ചെയ്യുന്നുUNIT 13 - മുഹമ്മദുൽ മഹ്ദി


⦿ സാഹിത്യകാരനും കവിയും ധർമ്മിഷ്ഠനും ആയിരുന്നു

⦿ സ്വന്തത്തിന് സൗഭാഗ്യവും പ്രജകൾക്ക് അനുഗ്രഹവും ആയിരുന്നു അദ്ദേഹത്തിൻറെ ഭരണം

⦿ അപഹൃത്തങ്ങൾ അപഹരിക്കപ്പെട്ട, പിടിച്ചുപറിക്കപ്പെട്ട
⦿ നിക്ഷേപങ്ങൾ സൂക്ഷിച്ചുവെപ്പു
⦿ അഭയാർത്ഥികൾ യുദ്ധം, പീഡനം, അല്ലെങ്കിൽ പ്രകൃതി ദുരന്തം എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം രാജ്യം വിടാൻ നിർബന്ധിതരാവുകയും, മറ്റൊരു സ്ഥലത്ത് വന്ന് അഭയം തേടുകയും ചെയ്തവർ
⦿ കൊട്ടത്തളം കരിങ്കല്ലുകൊണ്ടു കിണറ്റിനടുത്തുണ്ടാക്കുന്ന തളം, ഇഷ്ടക മുതലായതുകൊണ്ടു കിണറ്റിന്റെ മുഖം ബന്ധിക്കപ്പെടുന്നവ

മസ്ജിദുന്നബവി

ക്രി. 707 മുതൽ ക്രി. 710 വരെ (ഹി.88-91) മൂന്നു വർഷം നീണ്ടുനിന്ന നവീകരണത്തിന് നേതൃത്വം നൽകിയ ഉമറുബ്നു അബ്ദിൽ അസീസ് ചരിത്രത്തിലെ വലിയ പുനർനിർമാണത്തിലൂടെ പള്ളിയുടെ മുഖച്ഛായ മാറ്റിയെടുത്തു. നബി പത്നിമാരുടെ വീടുകൾ പള്ളിയിലേക്ക് ചേർത്തിയപ്പോൾ 6440 ചതുരശ്ര മീറ്ററായി തീർന്നു വിസ്തൃതി. വാതിലുകൾ ഇരുപതെണ്ണമാക്കി. ആദ്യമായി നാലു ഭാഗത്തും നാലു മിനാരങ്ങളും പണിതു. മിഹ്റാബും നിർമിച്ചു. പള്ളിയുടെ ഉൾഭാഗത്തെ ചുമരുകൾ മാർബിൾ, സ്വർണ നിറമുള്ള ഇഷ്ടികകൾ എന്നിവ പാകിയും മേൽക്കൂര തേക്ക് വിരിച്ചും കമനീയമാക്കി.

Nabawi Masjid in 1908


ക്രി. 782ൽ (165 ഹി.) അബ്ബാസി ഖലീഫ മഹ്ദിയാണ് വിസ്തൃതി 8890 ച.മീറ്ററാക്കിയത്. നാലു വാതിലുകൾ കൂടി സ്ഥാപിച്ചു. മംലൂക്കി ഭരണത്തിന് കീഴിലായിരിക്കെ തീപ്പിടിത്തത്തിൽ പള്ളിക്ക് കേടുപാട് പറ്റി. ഇതിനെത്തുടർന്ന് സുൽത്താൻ അശ്റഫ് ഖായുണ്ടായ് കി. 1489(ഹി.886)ൽ പള്ളി നവീകരിച്ചു. ഇതോടെ വിസ്തീർണം 9010 ച.മീറ്ററായി.

പിന്നീട് ഉസ്മാനീ പുനർനിർമാണമാണ് നടന്നത്. ക്രി. 1860 ഓടെ 10303 ചതുരശ്ര മീറ്ററിൽ തുർക്കി ശിൽപകലയോടെ തിരുനബിയുടെ പള്ളി മാർബിൾ തിളക്കത്തിൽ കുളിച്ചു നിന്നു.


നബി(സ്വ)യുടെ മിമ്പർ

മസ്ജിദുന്നബവി നിർമിച്ചതിനുശേഷം ജുമുഅ ഖുതുബ വേളയിലും മറ്റു പ്രഭാഷണ സമയങ്ങളിലും ഒരു ഈത്തപ്പനത്തടിയിൽ ചാരി നിൽക്കലായിരുന്നു നബി(സ്വ). ഇത് ഏറെ നാൾ തുടർന്നപ്പോൾ ഒരു സ്വഹാബി മിമ്പർ നിർമിക്കുന്നതിനെ കുറിച്ച് ദൂതരോട് ചോദിച്ചു. 'നിങ്ങളുദ്ദേശിക്കുന്നുവെങ്കിൽ അങ്ങനെയാവട്ടെ' എന്ന് അവിടുന്ന് മറുപടിയും പറഞ്ഞു.
മിമ്പർ ഇന്നത്തേ രൂപം
 
അങ്ങനെയാണ് ഹിജ്റ എട്ടിൽ മൂന്ന് ചവിട്ടുപടിയുള്ള മിമ്പർ നിർമിക്കുന്നത്. ഇതിന്റെ രണ്ടാം പടിയിൽ കാൽ വെച്ച് മൂന്നാം പടിയിൽ നബി ഇരിക്കും. രണ്ടാം പടിയിൽ നിന്ന് ഖുതുബ നടത്തുകയും ചെയ്യും.

ഖലീഫമാരായ അബൂബക്ർ സിദ്ദീഖ്(റ), ഉമറുൽ ഫാറൂഖ്(റ), ഉസ്മാൻ (റ) എന്നിവരെല്ലാം ഈ മിമ്പറിൽ വെച്ചാണ് ഖുതുബ നടത്തിയിരുന്നത്. അബൂബക്ർ സിദ്ദീഖ്(റ) രണ്ടാം പടിയിലും ഉമറുൽ ഫാറൂഖ്(റ), ഉസ്മാൻ(റ) ആദ്യ പടിയിലും ഇരുന്നു. പിന്നീട് മുആവിയ(റ) ഇതിന്റെ പടികൾ ഒമ്പതാക്കി വർധിപ്പിച്ചു. ക്രി.വ. 1226ലെ തീപ്പിടിത്തത്തിൽ ഇത് കത്തി നശിക്കുകയായിരുന്നു.

UNIT 14 - ഹാറൂൻ റശീദ്


⦿ വടക്ക് പടിഞ്ഞാറൻ ആഫ്രിക്കയിലെ അറബ് രാഷ്ട്രങ്ങൾ മഗ്രിബ് രാജ്യങ്ങൾ എന്നാണ് അറിയപ്പെടുന്ന

⦿ എട്ടാം നൂറ്റാണ്ട് മുതൽ അറബികൾ ആധിപത്യം പുലർത്തുന്ന പ്രദേശമാണിത്. ഇരുപതാം നൂറ്റാണ്ടിലെ ആധുനിക രാജ്യങ്ങളുടെ രൂപവത്കരണത്തിനു മുമ്പ് മഗ്രിബ് മധ്യേഷ്യക്കും അറ്റ്ലസ് പർവ്വതങ്ങൾക്കും ഇടയിൽ ചെറിയ പ്രദേശമായി നിർവചിക്കപ്പെട്ടു. ഇന്ന്, മഗ്രിബ് മൊറോക്കോ, ലിബിയ, അൾജീരിയ, ടുണീഷ്യ, മൗറിറ്റാനിയ എന്നിവയാണ്. ലോകത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് ഒരു ശതമാനവും മഗ്രിബിലാണ്. മഗ്രിബ്: ദി ജുവൽ ഓഫ് നോർത്ത് ആഫ്രിക്ക 

⦿ സാംസ്ക്കാരിക സമുന്നതിക്ക് മനുഷ്യനെ സഹായിക്കുന്ന സാമൂഹിക വ്യവസ്ഥയെയാണ് നാഗരികത എന്ന് പറയുക. ആധുനിക മനുഷ്യസമൂഹങ്ങളുടെ പൊതുസവിശേഷതകളായ എഴുത്ത്, ഗണിതം, കൃഷി, മൃഗപരിപാലനം എന്നിവയെല്ലാം സംയോജിച്ച ജീവിതരീതിയാണിത്. ഫ്രാന്സിലാണ് നാഗരികത (civilization) എന്ന സങ്കല്പം ആവിഷ്കരിക്കപ്പെട്ടത്

⦿ സമ്പല് സമൃദ്ധി: സമൃദ്ധമായ അഥവാ സമ്പന്നമായിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം

⦿ ഗാംഭീര്യം: മഹത്വം, വലിപ്പം

⦿ പൗരസ്ത്യ രാജ്യങ്ങൾ: കിഴക്കൻ രാജ്യങ്ങൾ

⦿ പാശ്ചാത്യരാജ്യങ്ങൾ: പടിഞ്ഞാറൻരാജ്യങ്ങൾ


1 Comments

Post a Comment

Previous Post Next Post

Hot Posts