രക്ഷിതാക്കളുടെ ശ്രദ്ദയിലേക്ക്
1️⃣ മദ്റസ പൂട്ടുകയാണ്, പഠനo നിർത്തരുത്. പഠിച്ച ഹിഫ്ളുകൾ, ദിക്റുകൾ, ദുആകൾ മറ്റും എന്നും ഓതിപ്പിക്കുക!
2️⃣ ക്ലാസ് 1, 2 അറബി, അറബി മലയാളം അക്ഷരങ്ങൾ മറക്കാതിരിക്കാനാവശ്യമായത് ചെയ്യുക!
3️⃣ പരിശുദ്ധ റമളാനാണ്. നിസ്ക്കാരം ,ഖുർആൻ പരായണം മറ്റു ഇബാദത്തുകൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ ഇബാദത്തുകൾ ചെയ്യുന്നതിനനുസരിച്ച് കുട്ടികളെ പ്രോത്സാഹനം നൽകുകയും സമ്മാനങ്ങൾ നൽകാനും വീട്ടുകാർ മറക്കരുത്.
4️⃣ മദ്റസകളിൽ നടക്കുന്ന ഹിസ്ബ് ക്ലാസുകളിൽ നിർബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കുക.
5️⃣ കൃത്യമായി ഹിസ്ബ് ക്ലാസുകളിൽ പങ്കെടുക്കുന്ന, ഖുർആൽ ഖത്മ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്യുക.
6️⃣ ഉസ്താദുമാരോട് സലാം പറഞ്ഞ് സന്തോഷത്തോടെ യാത്ര പറയുക. ബന്ധം വിടാതിരിക്കുക.
7️⃣ മദ്റസയും സ്കൂളുകളും പൂട്ടുന്ന ഈ സാഹചര്യത്തിൽ കളിക്കും മറ്റും പുറത്ത് പോകുന്ന മക്കളെ പ്രത്യേകം ശ്രദ്ധിക്കുക! സാഹചര്യം പ്രതികൂലമാണ്.
8️⃣ മക്കൾ അനാവശ്യമായി ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക!. കുട്ടികളുടെ കഴിവിനനുസരിച്ച് എഴുത്ത്, രചനകൾ, വര, പാചകം, ഗാർഡൻ പരിപാലനം... തുടങ്ങിയ കാര്യങ്ങൾക്ക് പ്രേരിപ്പിക്കുക.
9️⃣ ശക്തമായ വേനലാണ്. ഗവർമെൻ്റിൻ്റെ നിർദേശം പോലെ ശക്തമായ വെയിലിൽ കളിക്കാനോ നേരിട്ട് വെയിലേൽക്കുന്ന സാഹചര്യമോ വരുത്താതിരിക്കുക.
🔟 മദ്റസപഠനം നമ്മുടെ പരലോക ജീവിതത്തിൻ്റെ അടിസ്ഥാനമാണ്. സ്കൂൾ പഠനത്തിൻ്റെയും മറ്റും കാരണത്താൽ മദ്റസ പഠനം ഒഴിവാക്കാതിരിക്കുക. അടുത്ത വർഷത്തേക്ക് ചേർക്കാനുള്ള കുട്ടികളെ വേഗം മദ്റസകളിൽ അഡ്മിഷൻ ഉറപ്പാക്കുക.!
ان شاء الله
സന്തോഷമുള്ള പുതിയ ഒരദ്ധ്യായന വർഷം നമ്മുക്ക് തുടങ്ങണം.. റബ്ബ് തൗഫീഖ് നൽകട്ടെ!🤲🏻
إرسال تعليق