എല്ലാവര്‍ക്കും സ്ഥാപിച്ചുകൂടെ പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം | Providing water for birds

ഏദ് ജീവിയെ സേവിക്കുന്നതിലും പ്രതിഫലമുണ്ട്_ ഹദീസ് 

കടുത്ത വേനലില്‍ പക്ഷികളുടെ ദാഹമകറ്റാന്‍ വിദ്യാർത്ഥികൾക്ക് പദ്ധതിയുമായി മദ്റസ ഗൈഡ്



നമുക്ക് എന്താണ് ഗുണം

  • അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കും
  • നമ്മുടെ കരങ്ങൾ കൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാകുന്ന ഗുണം കണ്ട് മാനസികമായി സന്തോഷിക്കാം
  • പക്ഷികൾ കുളിക്കുന്നതും കുടിക്കുന്നതും കണ്ട് ആസ്വദിക്കാനാവും
  • വീടിനടുത്തേക്ക് കൂടുതൽ പക്ഷികളെ ആകർഷിപ്പിക്കാം
  • കൂടുതൽ പക്ഷികളെ നിരീക്ഷിക്കാനാവും
അവർക്ക് കോരി കുടിക്കാനോ 
ചോദിച്ചു കുടിക്കാനോ 
കടയിൽ നിന്ന് വാങ്ങി കുടിക്കാനോ 
കഴിയില്ല നമ്മൾ അറിഞ്ഞു കൊടുക്കണം

കടുത്ത വേനലില്‍ ദാഹജലത്തിനും ചൂടിൽ നിന്ന് ശമലത്തിനും വേണ്ടി അലയുന്ന ജീവജാലങ്ങൾക്ക് ആശ്വാസത്തിന്റെ തണ്ണീർ കുടങ്ങൾ ഒരുക്കാൻ നാം എല്ലാവരും തയ്യാറാവണം, നമ്മുടെ കൂട്ടുകാരേയും ബന്ധുക്കളേയും ഇതിനു പ്രേരിപ്പിക്കുക കൂടി നാം ചെയ്യേണ്ടതുണ്ട്.

മറിഞ്ഞു പോകാത്ത വിധത്തില്‍ മതിലിലോ ടെറസ്സിലോ പക്ഷികള്‍ക്കായി തണ്ണീര്‍ക്കുടങ്ങള്‍ സ്ഥാപിക്കാനാണ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത്. പക്ഷികള്‍ക്കു ശല്യമാകാതെയും അധികം വെയിലില്ലാത്തതുമായ ഇടങ്ങള്‍ കണ്ടെത്തിയാണു തണ്ണീർ കുടങ്ങള്‍ സ്ഥാപിക്കേണ്ടത്. പക്ഷികൾക്ക് കുളിക്കാൻ കൂടി സൗകര്യപ്രദം ആണെങ്കിൽ കൂടുതൽ നന്നാവും

നിങ്ങൾ സ്ഥാപിക്കുന്ന തണ്ണീർകുടങ്ങൾ ഫോട്ടോയെടുത്ത് മദ്രസ ഗൈഡ് വാട്സപ്പ് നമ്പറിലേക്ക് 7510202535 അയച്ചു തരൂ അവ മദ്രസ ഗൈഡിൽ പ്രസിദ്ധീകരിക്കും




അതേസമയം, സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ പക്ഷിമൃഗാദികള്‍ വ്യാപകമായി ചത്തൊടുങ്ങുന്ന അവസ്ഥയുണ്ടാകും. അപ്പോള്‍ പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വീട്ടുപരിസരങ്ങളില്‍ ഒരുക്കണമെന്ന് കഴിഞ്ഞ വര്‍ഷം വനംവകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു.

ഇതിനായി പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്‍പാത്രങ്ങളില്‍ വെള്ളം കരുതുന്നതാണ് ഉചിതം. വീട്ടുമുറ്റത്തോ ടെറസുകളിലോ സണ്‍ഷേഡുകളിലോ ബാല്‍ക്കണികളിലോ മരത്തിലോ പക്ഷികള്‍ക്ക് സൗകര്യപ്രദമായി വന്നിരിക്കാന്‍ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം സ്ഥാപിക്കാം.



ദിവസവും പാത്രം കഴുകി പുതിയ വെള്ളം നിറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം. സോപ്പോ മറ്റ് ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ച് പാത്രം കഴുകരുത്. ദാഹശമനത്തിനു മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ അകറ്റി രോഗവിമുക്തരാകുന്നതിനും പക്ഷികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തും. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ചെറിയ ഇടപെടല്‍ പോലും പക്ഷി സമൂഹത്തിന്റെ അതിജീവനത്തിന് ഏറെ സഹായകരമാകും.


Birds need fresh, clean water for drinking and bathing. Most birds drink water every day. They also seem to enjoy bathing to clean their plumage and remove parasites. Providing water improves habitat for birds and other animals, and increases your chances of observing their fun behaviors up close! You can attract more birds to your balcony, roof patio, or yard by including a birdbath, and few things are more attractive to them than a clean, well-maintained one.

Good birdbaths are similar to shallow puddles, the natural birdbaths in the wild for birds. Choose a shallow container that is easy to clean, such as an old frying pan, shallow baking pan, or plastic lids of large containers. If you have a yard, you could dig a shallow hole and line it with plastic or some other waterproof material. Although birds prefer water basins that are on the ground, consider if cats are a danger. If you think that a birdbath on the ground might be too tempting to cats, put the birdbath three or four feet off the ground. Place some sand in the bottom of the bath and arrange a few branches or stones in the container, so birds can stand on them and drink without getting wet. This is especially important in the winter when keeping body heat is essential for survival in the cold.

You can try an immersion heater for keeping the water from freezing in a birdbath. These heaters are safe and cost pennies a day to operate or you could try putting a light bulb in a plant pot and place the water basin on top. The light bulb will keep the water from freezing.

To keep the water fresh, remember to change the water in the birdbath and clean it every couple of days. Try to clean the birdbath before the water becomes stale, and clean the bottom and walls immediately if you see green algae. Keep the birdbath full of water and then enjoy the feathery visitors having fun at your “puddle!”

Post a Comment

أحدث أقدم

Hot Posts