തൗബ, നാം നിരാശരാവരുത്

 നാം എത്ര വലിയ പാപങ്ങൾ ചെയ്തവർ ആണെങ്കിലും അല്ലാഹുവിൻറെ കാരുണ്യത്തിൽ നിരാശരാവരുത്, അകമഴിഞ്ഞ് ഒരാൾ പ്രാർത്ഥിക്കുക യാണെങ്കിൽ മുഴുവൻ ദോശങ്ങളും അല്ലാഹു പൊറുത്തുകൊടുക്കും…


ളംളാം (റ) പറഞ്ഞു… ഞാൻ മദീനയിലെ പള്ളിയിൽ പ്രവേശിച്ചു.

അപ്പോൾ ഒരു വൃദ്ധൻ (ശൈഖ്) എന്നെ വിളിച്ചു..

ഓ, യമൻകാരാ.., വരൂ…

ഞാൻ അദ്ദേഹത്തെ അറിയില്ലായിരുന്നു..

അദ്ദേഹം പറഞ്ഞു…

ഒരിക്കലും നിനക്കല്ലാഹു മാപ്പ് തരില്ലെന്നും.. നീ സ്വർഗ്ഗത്തിൽ പ്രവേ ശിക്കില്ലെന്നും ആരോടും പറയരുത്…

ഞാൻ പറഞ്ഞു... അല്ലാഹു താങ്കളെ അനുഗ്രഹക്കട്ടെ…

താങ്കൾക്ക് ആരാണ്..?

അദ്ദേഹം പറഞ്ഞു ഞാൻ അബൂഹുറൈറയാണ്.

ഞാൻ പറഞ്ഞു ഞങ്ങളിൽ ചിലർ അവരുടെ ഭാര്യമാരോടോ.. സേവകന്മാരോടോ… ദേഷ്യപ്പെടുമ്പോൾ 

ഈവാചകം പറയാറുണ്ട്... 

അബൂഹുറൈറ(റ) പറഞ്ഞു... നബി (സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

ബനൂ ഇസ്രായിലിൽ പരസ്പര സ്നേഹി തന്മാരായ രണ്ടാളുകളുണ്ടായിരുന്നു.

ഒരാൾ ആരാധനയിൽ മുഴുകുന്നവനും

മറ്റെയാളെ ദോഷത്തിന്റെ മേൽ കുറ്റപ്പെടുത്തുന്നവനുമായിരുന്നു..

അദ്ദേഹത്തോട് ഇയാൾ പറയാറുണ്ടായിരുന്നു…

നിൻറ ദോഷങ്ങളിൽ നിന്ന് നീ വിട്ടു നിൽക്കൂ.

അപ്പോൾ ദോഷിയായ മനുഷ്യൻ പറയും…

എന്നെയും എൻറെ റബ്ബിനെയും നീ ഒഴിവാക്കി വിട്ടൂ.. അങ്ങനെ ഒരു ദിവസം ഒരു വൻദോഷം ചെയ്യുന്നത് ഈ ആരാധന ചെയ്യുന്നയാൾ കണ്ടു…

അപ്പോഴും പറഞ്ഞു..

നീ ദോഷം കുറക്കൂ…

ഇത് കേട്ട അയാൾ പറഞ്ഞു.. നീ എന്നെയും എൻറെ റബ്ബിനേയും ഒഴിവാക്കൂ…

എൻറെ നിരീക്ഷണ ഉത്തരാവാധിത്തം നിന്നെ ഏൽപിച്ചിട്ടുണ്ടോ..?

അപ്പോൾ ആരാധകൻ പറഞ്ഞു. നിനക്ക് അല്ലാഹു പൊറുത്തു തരില്ല,

നിന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയുമില്ല.

അപ്പോൾ അല്ലാഹു അവരിലേക്ക് ഒരു മലക്കിനെ പറഞ്ഞയച്ചു.

അവരുടെ ആത്മാക്കളെ പിടിച്ചു..

അവർ അല്ലാഹുവിൻറ സന്നിധിയിൽ എത്തി.

പാപിയോടല്ലാഹു പറഞ്ഞു…

എൻറെ കാരുണ്യം കൊണ്ട് നീ സ്വർഗ്ഗത്തിൽ പ്രവേശിക്കൂ…

ആരാധന ചെയ്തവനോടല്ലാഹു പറഞ്ഞു.

എൻറെ ദാസൻ എൻറെ കാരുണ്യത്താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് തടയാൻ നിനക്കാവുമോ..?

അദ്ദേഹം പറഞ്ഞു: ഇല്ല, തമ്പുരാനെ….

ശേഷം അയാളെ നരകത്തിലെറിയാൻ അല്ലാഹു കൽപിച്ചു…

റബ്ബ് സൃഷ്ടികളോട് സ്നേഹമുള്ളവനാണ്…

അതുകൊണ്ട് തന്നെ അവൻറെ സൃഷ്ടികളിൽപ്പെട്ട ഒരൊറ്റ മനുഷ്യരെയും നമ്മൾ തള്ളി കളയരുത്. ഏതെങ്കിലും സന്ദർഭത്തിൽ അല്ലാഹു അവൻറെ തൗബ സ്വീകരിച്ചാൽ അവൻ രക്ഷപ്പെട്ടവൻ തന്നെ…!


തൗബ സ്വീകാര്യമാവാൻ നാലു നിബന്ധനകളുണ്ട്


ചെയ്തുപോയ കുറ്റത്തിൽ ഖേദിക്കുക

ദോഷങ്ങളിൽ നിന്ന് വിരമിക്കുക

മേലിൽ ഒരു ദോഷവും ചെയ്യുകയില്ല എന്ന ദൃഢനിശ്ചയം ചെയ്യുക

മനുഷ്യനുമായി ബന്ധപ്പെട്ട ബാധ്യതകൾ പരിഹരിച്ച് പൊരുത്തം വാങ്ങുക

പൊരുത്തം ലഭിക്കേണ്ട വ്യക്തി ജീവിച്ചിരിപ്പില്ല എങ്കിൽ അയാൾക്ക് വേണ്ടി പൊറുക്കലിനെ തേടുക




2 Comments

Post a Comment

Previous Post Next Post

Hot Posts