Mahabba tweet | Farooq Naeemi | മുഹമ്മദ് നബി ﷺ ചരിത്രം


 ശേഷം നബിﷺയേയും കൂട്ടി അല്ലാഹുവിന്റെ സവിശേഷ സംവിധാനമായ ഖലമിന്റെ ചലനങ്ങൾ കേൾക്കുന്ന ഇടത്തിലേക്കെത്തി. അർശിന്റെ പ്രഭാവലയത്തിൽ ഒരാൾ ഗുപ്തമായിരിക്കുന്നത് കണ്ട് നബിﷺ ചോദിച്ചു. അതാരാണ്? നബിയാണോ? അല്ല. മലക്കാണോ? അല്ല. പിന്നെയാരാ?നിരന്തരമായി ദിക്റ് കൊണ്ട് നാവ് ചലിപ്പിച്ച് നനവ് നിലനിർത്തിയ, ഹൃദയം അല്ലാഹുവിന്റെ ഭവനമായ പള്ളിയുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണത്.

തുടർന്ന് മുത്ത് നബിﷺ അല്ലാഹുവിനെ നേരിൽ ദർശിച്ചു. നബിﷺ സാഷ്ടാംഗത്തിലേക്ക് വീണു. അല്ലാഹു നബിﷺയോട് സംഭാഷണം നടത്തി. അല്ലാഹുവിനെ മുത്ത് നബിﷺ അഭിവാദ്യം ചെയ്തു. അല്ലാഹു നബിﷺയോട് പ്രത്യഭിവാദ്യം ചെയ്തു. ശേഷം, അല്ലാഹു പറഞ്ഞു ചോദിച്ചോളൂ. നബിﷺ പറഞ്ഞു. അല്ലാഹുവേ നീ ഇബ്രാഹീം നബി(അ)യെ ഖലീൽ അഥവാ ആത്മമിത്രമാക്കിയില്ലേ! സവിശേഷമായ അധികാരം നൽകിയില്ലേ! മൂസാ നബി(അ)യെ കലീം അഥവാ പ്രത്യേകമായി അവരോട് സംഭാഷണം നടത്തിയില്ലേ! ദാവൂദ് നബി(അ)ക്ക് ശ്രേഷ്ഠമായ അധികാരവും മനുഷ്യ ഭൂത വർഗങ്ങളെയും കാറ്റിനെയും മറ്റും കീഴ്പെടുത്തി കൊടുത്തില്ലേ! ഈസാ നബി(അ)ക്ക് തൗറാതും ഇഞ്ചീലും രോഗശമനത്തിനും മറ്റുമുള്ള സിദ്ധികളും നൽകിയില്ലേ! മരണപ്പെട്ടവരെ ജീവിപ്പിക്കാനുള്ള അനുമതിയും അവിടുത്തെ മാതാവിനടക്കം പിശാചിൽ നിന്നുള്ള സവിശേഷ സുരക്ഷയും നൽകിയില്ലേ!
അപ്പോൾ മഹോന്നതനായ അല്ലാഹു പറഞ്ഞു. അവിടുത്തെ ഞാൻ ഹബീബ് അഥവാ ഉറ്റ സ്നേഹിതനായി തെരഞ്ഞെടുത്തിരിക്കുന്നു. മനുഷ്യകുലത്തിനൊന്നാകെ സുവിശേഷവും താക്കീതുമായി നിയോഗിച്ചിരിക്കുന്നു. ഹൃദയം വിശാലമാക്കിതരികയും സ്ഖലിതങ്ങളെ തൊട്ട് പവിത്രമാക്കുകയും ശ്രുതിയെ ഉയർത്തുകയും ചെയ്തു. തങ്ങളുടെ സമുദായത്തെ പ്രാമാണിക സമുദായവും ഉത്തമ ജനതയും മധ്യമസമുദായവുമാക്കിത്തന്നു. അവിടുത്തെ ജനത നിയോഗത്തിൽ അവസാനത്തേതാണെങ്കിലും മഹത്വത്തിലും പുന:നിയോഗത്തിലും പ്രഥമസ്ഥാനീയരായിരിക്കും. അവിടുത്തെ ജനതയുടെ 'ഖുതുബ' സ്വീകാര്യമാകണമെങ്കിൽ തങ്ങൾ എന്റെ അടിമയും ദൂതനുമാണെന്ന് സാക്ഷ്യം വഹിക്കണം. തങ്ങളുടെ ജനതയിൽ ഹൃദയം തന്നെ വേദഗ്രന്ഥമായവർ അഥവാ ഖുർആൻ ഹൃദ്യസ്ഥമാക്കിയവർ ഉണ്ടാകും. തങ്ങളെ നാം ആദ്യത്തെ സൃഷ്ടിയും പ്രവാചക നിയോഗത്തിന്റെ പരിസമാപ്തിയും ആക്കിയിരിക്കുന്നു. നേരത്തേ ഒരു പ്രവാചകനും നൽകിയിട്ടില്ലാത്തെ പ്രത്യേക മഹത്വങ്ങൾ ഉൾകൊള്ളുന്ന ഏഴു സൂക്തങ്ങൾ അഥവാ ഫാതിഹ തങ്ങൾക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അർശിന്റെ അടിത്തറയിൽ നിന്നുള്ള നിധി സൂറതുൽ ബഖറയിലെ അവസാന സൂക്തങ്ങളും. കൗസർ തീർത്ഥവും അനേകം അനുഗ്രഹങ്ങളും തങ്ങൾക്ക് പ്രത്യേകമായി നൽകിയിരിക്കുന്നു. ഇസ്‌ലാം, ഹിജ്റ, ജിഹാദ്, റമളാൻ വ്രതം, ധർമ്മങ്ങൾ, സദുപദേശം തുടങ്ങിയ എട്ട് ശ്രേഷ്ഠ വിഹിതങ്ങൾ തങ്ങൾക്ക് നൽകിയിരിക്കുന്നു. ആകാശഭൂമികളുടെ സൃഷ്ടിപ്പിന്റെ നേരത്ത് തന്നെ തങ്ങൾക്കും ജനതക്കും അൻപത് നേരത്തെ നിസ്കാരം നാം നിയമമാക്കിയിരിക്കുന്നു. അതിനാൽ തങ്ങളും സമുദായവും അത് നിർവഹിക്കുക.
അല്ലാഹുവും നബിﷺയുള്ള സംഭാഷണാനന്തരം മുത്ത് നബിﷺക്ക് ചുറ്റുമുള്ള മേഘം തെളിഞ്ഞു. അവിടുന്ന് തിരിച്ചുള്ള സഞ്ചാരത്തിനൊരുങ്ങി. ജിബ്‌രീൽ (അ) കരം കവർന്നു. ഇബ്രാഹീം നബി(അ)യുടെ അടുത്തെത്തി. പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. മൂസാ നബി(അ)യുടെ സമീപത്തെത്തി. അവിടുന്ന് ചോദിച്ചു. എന്തൊക്കെയായി! എന്താണ് അല്ലാഹു അവിടുത്തേക്കും സമുദായത്തിനും നിർബന്ധമാക്കിയത്? നബിﷺ പറഞ്ഞു. എനിക്കും എന്റെ സമുദായത്തിനും നിത്യേന അൻപത് നേരത്തെ നിസ്കാരം നിർബന്ധമാക്കി. മൂസാ നബി(അ) ഇടപെട്ടു. നബിﷺയോട് പറഞ്ഞു അല്ലാഹുവിനോട് അവിടുന്ന് ലഘൂകരണം ആവശ്യപ്പെടണം. അവിടുത്തെ ജനതക്ക് അൻപത് നേരത്തെ നിസ്കാരം പതിവാക്കാൻ സാധിക്കാതെയാകും. ഞാൻ മുമ്പ് ഒരു ജനതയെ പരിപാലിച്ച് പരിചയമുള്ളതാണ്. ഇസ്രയേലുകാരെ നാം ഇതിനേക്കാൾ ലഘുവായ കാര്യങ്ങൾ കൊണ്ട് പരിശോധിച്ചിട്ടുണ്ട്. പക്ഷേ അവർ വിജയിച്ചിട്ടില്ല. അവരേക്കാൾ കായികമായി ബലം കുറഞ്ഞവരാണ് അവിടുത്തെ ജനത. അത് കൊണ്ട് അവർക്ക് ഏതായാലും പ്രയാസമാകും. നബിﷺ ജിബ്‌രീലി(അ)നോട് കൂടിയാലോചിച്ചു. അങ്ങനെ ആകാമെന്ന് ജിബ്‌രീൽ(അ) സമ്മതം മൂളി. യാത്ര പൂർവ്വസ്ഥാനത്തേക്ക് തിരിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#EnglishTranslation

Then Gibreel(A) took the Prophetﷺ with him and reached the place where he could hear the movements of the, "Qalam" which is a special system of Allah. He saw a person hidden in the aura of the Throne. Who is he? Prophet? Or is it an angel?. No. Then who?.He is the person who kept his tongue moist with constant 'Dikr', whose heart was always attached to the masjid, the House of Allah.
Then the Prophet ﷺ saw Allah directly. The Prophetﷺ prostrated. Allah conversed with the Prophetﷺ greeted Allah. O Allah, did you not make Prophet Ibraheem(A)'Khaleel' or soulmate! Was not given special authority! Did not address the prophet Moosa(A) as "Kaleem" or specifically converse with him! Did not give prophet Dawood(A) superior authority to subjugate the human, demons, the winds, etc.? Didn't give Prophet Easa(A) Tora , Injil, and healing power !. Was he not given permission to raise the dead and special protection from the devil, for him and his mother?
Then Allah the Exalted said. I have chosen you as 'Habeeb' or best friend. You have been appointed as a glad tiding and a warning to the entire human race. I have widened your heart and sanctified from all unbecomings and elevated your reputation. Made your community an ideal and medium nation. Though last in mission, but first in status. Among their people there will be those whose hearts are the scriptures or who have memorized the holy Qur'an. We have made you the first creation and the consummation of the messenger's mission. We have revealed to you seven verses or Fatiha, which contain special glories that no previous prophet has given. The last verses of Surat al-Baqarah, the treasure from the foundation of 'the Throne'. We have specially given you 'the Kausar water' and many blessings. Islam, Hijrah, Jihad, Ramadan Fasting, Charity, Moral advice etc. Eight great portions have been given to you. At the time of the creation of the heavens and the earth, We have ordained fifty prayers for you and the people. Therefore, you and the community should perform it.
After the conversation between Allah and the Prophetﷺ, the cloud around the Prophetﷺ cleared. From there he prepared to travel back. Gibreel(A) took his hand. Ibraheem(A)came to the Prophetﷺ. Prophet Moosa (A)came near and asked him. What happened. What did Allah make compulsory for you and your community? The Prophetﷺ said. He made fifty prayers daily for me and my community. Prophet Moosa(A) intervened. He said the Prophetﷺ that he should ask Allah for relief from it. Your people will not be able to perform fifty prayers daily. I have experience in taking care of a nation before you. I have tested the Israelites with lighter things than this, but they have not succeeded. Your people are weak, so it will be difficult for them anyway. The Prophetﷺ consulted Gibreel(A). Gibreel(A) agreed that it would be so and returned to the previous place.

Post a Comment