Mahabba tweet | Farooq Naeemi | മുഹമ്മദ് നബി ﷺ ചരിത്രം നബിﷺക്ക് നൽകാൻ പാനീയങ്ങൾ കൊണ്ടുവന്നു. വ്യത്യസ്ഥ പാത്രങ്ങളിലായി മദ്യവും പാലും തേനും ഉണ്ടായിരുന്നു. നബിﷺ പാൽപാത്രം സ്വീകരിച്ച് പാനം ചെയ്തു. ഉടനെ ജിബ്‌രീൽ(അ) പറഞ്ഞു. അവിടുന്ന് ഫിത്റതിനെ അഥവാ നിർമലതയെ തെരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ സമുദായവും പ്രസ്തുത ഫിത്റതിന്മേലാണ് അടിസ്ഥാനം നിർമിച്ചിട്ടുള്ളത്.

പിന്നെയും സഞ്ചാരം തുടർന്നു. 'സിദ്റതുൽ മുൻതഹാ' എന്ന വൃക്ഷത്തിനടുത്തെത്തി. ഉപരിലോകത്തിന്റെ പ്രത്യേകമായ ചില നിർണയങ്ങളുടെ സീമയാണത്. സിദ്റ വൃക്ഷത്തിന്റെ ചുവട്ടിൽ നിന്ന് ഉറവകൾ പുറപ്പെടുന്നുണ്ട്. തെളിനീരും പാനം ചെയ്യുന്നവർക്ക് ഹരം നൽകുന്ന മദ്യവും കലർപ്പില്ലാത്ത തേനും ഒഴുകുന്ന ആറുകൾ. സിദ്റയുടെ തണൽ വിശാലമാണ്. മുറിയാതെ എഴുപതാണ്ട് സഞ്ചരിച്ചാൽ തീരാത്ത ശീതളഛായ. വിശാലമായ ഇലകൾ. വർണനാതീതമായ സൗന്ദര്യം. സ്വർണ പറവകൾ നിറഞ്ഞ ചില്ലകൾ അങ്ങനെ.. അങ്ങനെ..
ഇബ്നു മസ്ഊദ് (റ) പറയുന്ന ഒരു വിശദീകരണത്തിൽ ഇങ്ങനെയും വായിക്കാം. നബിﷺ അവിടെ വെച്ച് അറുനൂറ് ചിറകുകളോടെ ജിബ്‌രീലി(അ)നെ ദർശിച്ചു. ഓരോന്നും മണ്ഡലങ്ങളെ പൊതിയാന്മാത്രം വിശാലമാണ്. ആ ചിറകുകളിൽ നിന്ന് അമൂല്യ രത്നങ്ങളാണ് ചിതറി വീഴുന്നത് .
ശേഷം സ്വർഗത്തിലേക്ക് പ്രവേശിച്ചു. കണ്ടിട്ടോ കേട്ടിട്ടോ സങ്കൽപിച്ചിട്ടോ ഇല്ലാത്തത്ര അനുഗ്രഹങ്ങൾ. അതിലെ കവാടങ്ങളിൽ എഴുതി വച്ചിരിക്കുന്നു, ധർമത്തിന് പത്തിരട്ടി പ്രതിഫലം. വായ്പ നൽകിയതിന് പതിനെട്ടിരട്ടി പ്രതിഫലം. നബിﷺ ജിബ്‌രീലി(അ)നോട് ചോദിച്ചു. എന്താണ് വായ്പ നൽകുന്നതിന് ധർമത്തേക്കാൾ മഹത്വം. ജിബ്‌രീൽ(അ) വിശദീകരിച്ചു. ഉള്ളവനും ചിലപ്പോൾ യാചിച്ചെന്ന് വരാം. എന്നാൽ ഒരാവശ്യക്കാരനേ വായ്‌പ വാങ്ങുകയുള്ളു.
അങ്ങനെയിരിക്കെ അതാ ഒരു പരിചാരക. ഞാൻ ചോദിച്ചു. നീ ആരുടെ തോഴിയാണ്. അവൾ പറഞ്ഞു,
സൈദു ബിൻ ഹാരിസയുടേതാണ്.
വെൺമയാർന്ന പവിഴങ്ങളിൽ തീർത്ത കുംഭങ്ങൾ . മുത്ത് നബിﷺ ജിബ്‌രീലി(അ)നോട് പറഞ്ഞു. അവർ എന്നോട് സ്വർഗത്തെ കുറിച്ച് ചോദിക്കുന്നു. ജിബ്‌രീൽ(അ) പറഞ്ഞു, സ്വർഗത്തിലെ മണ്ണ് കസ്തൂരിയായിരിക്കും. അപ്പോഴതാ സ്വർഗത്തിൽ നിന്നൊരു മർമരം കേൾക്കുന്നു. നബിﷺ ചോദിച്ചു. അത് ബിലാലി(റ)ന്റെ സാന്നിധ്യമാണ് ജിബ്‌രീൽ(അ) മറുപടി പറഞ്ഞു.
തുടർന്ന് സ്വർഗത്തിലെ നിരവധി അനുഗ്രഹങ്ങൾ ദർശിച്ചു. അരുവികളും ഓരങ്ങളും കിളികളും ആരവങ്ങളും. ഒടുവിൽ സവിശേഷമായ കൗസർ തീർത്ഥം കണ്ട് സന്തോഷിച്ചു.
യാത്ര മുന്നോട്ട് നീങ്ങി. അവിടെയതാ അല്ലാഹുവിന്റെ കോപത്തിന്റെ ഭവനം. ശിക്ഷയുടെ ഗേഹം. അതിലേക്ക് കല്ലെറിഞ്ഞാലും ഇരുമ്പെറിഞ്ഞാലും അഗ്നി അതിനെ വിഴുങ്ങും. നരകത്തിലെ വ്യത്യസ്ഥ ശിക്ഷാ രൂപങ്ങൾ നബിﷺ ദർശിച്ചു. നരകത്തിന്റെ പാറാവുകാരനായ മലക്കിനെ കണ്ട് നബിﷺ അങ്ങോട്ട് സലാം പറഞ്ഞു. ശേഷം നരക കവാടങ്ങൾ അടക്കപ്പെട്ടു.
ഒരു നിശയുടെ അൽപസമയത്തിൽ മുത്ത് നബിﷺയുടെ സഞ്ചാരവും കാഴ്ചകളുമാണ് നിവേദനങ്ങളിൽ നിന്ന് വായിക്കുന്നത്. ആത്മീയ മാനങ്ങളോടെ മാത്രം വായിക്കാവുന്ന ചില വിശേഷങ്ങൾ തുടർന്നും നമുക്ക് പരിചയപ്പെടാം.
ഒരു നിവേദനത്തിൽ ജിബ്‌രീൽ (അ) പറയുന്നതായി ഇങ്ങനെ വായിക്കാം. അല്ലയോ മുഹമ്മദ് നബിയേ ﷺ ! അല്ലാഹു അവന്റെ മഹത്വം വാഴ്ത്തുന്നു. നബി ﷺ, അതെങ്ങനെയാണ്? 'സുബ്ബൂഹുൻ ഖുദ്ദൂസുൻ റബ്ബുൽ മലാഇകതി വർറൂഹ്'. എന്റെ കോപത്തെ എന്റെ കാരുണ്യം മറികടന്നിരിക്കുന്നു. അവിടുന്ന് ജിബ്‌രീൽ(അ) അൽപം പിന്നോട്ടടിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

Tweet 121

Drinks were brought to give to the Prophet ﷺ. There were wine, milk and honey in different vessels.The Prophet ﷺ accepted the milk bowl and drank it. Immediately Gibreel(A) said. You have chosen "Fitrat" or 'purity'. Your community has also built its foundation on the said Fitrat.
Again he continued his journey and came near the tree called 'Sidratul Muntaha'. It is the boundary of certain stage of the upper world. From under the Sidra tree springs forth streams . Streams flowing with clear water and pure honey, and wine which gives happiness to the drinkers. The shade of the Sidra is wide. A calm and quiet way which does not end if one travels seventy years continuously . Broad leaves. Unimaginable beauty. Twigs full of golden birds like that.....
In an explanation given by Ibn Masu'ood (R), it can also be read like this. There the Prophetﷺ saw Gibreel(A) with six hundred wings. Each is wide enough to encompass the spheres . Precious gems are being scattered from those wings.
Then he entered heaven. Blessings that have not been seen, heard or imagined. There is written on it's gates. Tenfold reward for donation . Eighteen times reward for lending. The Prophet ﷺ asked Gibreel(A). Why it is more glory to the 'lending' than the 'donation'. Gibreel (A)explained. Even 'those who have' may sometimes come begging. But only a needy person would take a loan.
Then there was a nurse. I asked. Whose maid servant are you? she said. Belongs to Zaidu bin Haritha (R).
Domes made of red corals. The Prophet ﷺ said to Gibreel(A). They ask me about heaven. Gibreel(A) said that the soil of heaven will be musk. Then heard a whisper from heaven. The Prophet ﷺ asked. It is the presence of Bilal(R) . Gibreel(A) replied.
Then saw many blessings of heaven. Streams, rivulets , and noises. Finally happy to see the unique 'Al Kausar'.
The journey went ahead. There is the abode of Allah's wrath. A place of punishment. If a stone or iron is thrown at it, the fire will consume it. The Prophet ﷺ saw different forms of punishments in Hell. The Prophet ﷺ saw the angel of hell and greeted him. Then the gates of hell were closed.
The journey and sights of the Prophet ﷺ in a short period of one night can be read like this from different narrations.
Let's continue to get acquainted with some special things that can only be read with spiritual visions.
It can be read as follows in a statement that Gibreel (A.) says. 'Subbuhun Quddusun Rabbul Malaikati War Ruh'. My anger has been overcome by My mercy. At that, Gibreel(A) drew back a little.

Post a Comment