HANAFI FIQH | CLASS 8 | LESSON 4

സഹ്വിന്റെയും പാരാണത്തിന്റെയും സുജൂദ്

മനഃപൂർവ്വമോ മറന്നോ ഒരാൾ നിസ്കാരത്തിലെ ഏതെങ്കിലും റുക്ൻ ഉപേക്ഷിച്ചാൽ നിസ്കാരം ബാത്വിലാവുകയും മടക്കൽ നിർബന്ധുമാവുകയും ചെയ്യും. ഈ  വീഴ്ച ഒരു നിലക്കും പരിഹരിക്കപ്പെടുന്നതല്ല.നിർബന്ധമായ ഒരു കാര്യം മനഃപൂർവ്വം ഉപേക്ഷിച്ചാൽ അത് മടക്കൽ നിർബന്ധമാണ്. അത് മറന്നാണ് ഉപേക്ഷിച്ചതെങ്കിൽ അവന് സഹ്വിന്റെ സുജൂദ് നിർബന്ധമാണ്.ഈ വീഴ്ച സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുന്നതാണ്.

സഹ്വിന്റെ സുജൂദ് താഴെയുള്ള കാര്യങ്ങൾക്ക് നിർബന്ധമാണ്.

1-നിസ്കാരത്തിന്റെ നിർബന്ധമായ കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും മറന്ന് ഒഴിവാക്കുക.

2-സൂറത്തിന് മുമ്പ് ഫാത്തിഹ ആവർത്തിക്കുക.

3-മറന്നു കൊണ്ട് ഒരു റക്അത്തിലെ സുജൂദ് ഒഴിവാക്കുകയും തുടർന്നുള്ള റക്അത്തിൽ അതിലെ സുജൂദുകൾ ചെയ്യലോട് കൂടെ ഇത് കൊണ്ട് വരികയും ചെയ്യുക.

4-ഒന്നാം ഇരുത്തത്തിൽ تشهد നേക്കാൾ വല്ലതും അധികരിപ്പിക്കുക.മറന്നു കൊണ്ട് تشهد ന് ശേഷം നബി (സ)തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുകയോ ഏതെങ്കിലും ഒരു റുക്ന് നിർവഹിക്കാനുള്ള സമയം അവിടെ മൗനം പാലിച്ചു നിൽക്കുകയോ ചെയ്യുന്നത് പോലെ.

സഹ്വിന്റെ സുജൂദുമായി ബന്ധപ്പെട്ട മസ്അലകൾ

ഇമാമിനും ഇമാമിനെ തുടർന്നവനും ഇമാമിന്റെ മറവി കാരണത്താൽ സഹ്വിന്റെ സുജൂദ് നിർബന്ധമാണ്.എന്നാൽ مأموم അവന്റെ തുടർച്ചയുടെ സമയത്ത് വന്ന മറവിക്ക് വേണ്ടി സുജൂദ് ചെയ്യേണ്ടതില്ല.എന്നാൽ ഇമാമിന്റെ സലാമിന്റെ ശേഷം مأموم ന്റെ നിസ്കാരം പൂർത്തിയാക്കുന്ന സമയത്ത് അവന് മറവി വന്നാൽ സുജൂദ് ചെയ്യൽ നിർബന്ധമാണ്.ഇമാമിന് സുജൂദ് നിർബന്ധുമാവുകയും സുജൂദ് ചെയ്യുകയും ചെയ്താൽ مأموم ഇമാമിനെ സുജൂദിൽ തുടരൽ നിർബന്ധമാണ്.

ഒരാൾ ഒന്നിലധികം വാജിബ് മറന്നു  കൊണ്ട് ഉപേക്ഷിച്ചാൽ ഒരു സുജൂദ് മതിയാകുന്നതാണ്. ഫർള് നിസ്കാരത്തിലെ ആദ്യ ഇരുത്തം മറന്ന് ഉപേക്ഷിക്കുകഴും മൂന്നാം റക്അത്തിലേക്ക് എണീക്കുകഴും ചെയ്താൽ  അവൻ ഖിയാമിനോട് അടുത്താണ് എങ്കിൽ അതിൽ കഴിഞ്ഞ് കൂടുകയും സഹ്വിന്റെ സുജൂദ് ചെയ്യുകയും വേണം. ഇരുത്തത്തോടാണ് അടുപ്പം എങ്കിൽ ഇരുത്തത്തിലേക് മടങ്ങണം. സുജൂദ് ചെയ്യേണ്ടതില്ല.സുന്നത്ത് നിസ്കാരത്തിൽ ആദ്യത്തെ ഇരുത്തം മറന്നാൽ അവൻ ഖിയാമിൽ ചൊവ്വായി നിന്നില്ലെങ്കിൽ ഇരുത്തത്തിലേക്ക്  മടങ്ങുകയും സുജൂദ് ചെയ്യുകയും വേണം.

നിസ്കാരം പൂർത്തീകരിച്ചു എന്ന് കരുതിക്കൊണ്ട് സലാം വീട്ടുകയും പിന്നീട് പൂർത്തീകരിച്ചിട്ടില്ല എന്ന് അറിയുകയും ചെയ്താൽ ബാത്വിലാക്കുന്ന കാര്യം ഒന്നും ചെയ്തില്ലെങ്കിൽ ബാക്കി നിസ്കാരം പൂർത്തീകരിക്കുകയും സഹ്വിന്റെ സുജൂദ് ചെയ്യുകയും വേണം.

മനഃപൂർവ്വം سهو ന്റെ സുജൂദ് ഉപേക്ഷിച്ചവൻ കുറ്റക്കാരനാവും, അവന് നിസ്കാരം മടക്കൽ നിർബന്ധമാണ്.

സഹ്വിന്റെ സുജൂദിന്റെ രൂപം

ഈ സുജൂദ് നിർബന്ധമായവൻ അവന്റെ അവസാനത്തെ تشهد കഴിഞ്ഞ ശേഷം വലത്തോട്ട് സലാം വീട്ടുകയും പിന്നെ തക്ബീർ ചൊല്ലി നിസ്കാരത്തിലുള്ളത് പോലെ രണ്ട് സുജൂദ് ചെയ്യുകയും പിന്നെ ഇരുന്ന് تشهد ഓതുകയും നബി (സ)തങ്ങളെ മേൽ സ്വലാത്ത് ചൊല്ലുകയും ദുആ ചെയ്യുകയും പിന്നെ നിസ്കാരത്തിൽ നിന്ന് പുറത്ത് വരാൻ സലാം വീട്ടുകയും വേണം.

തിലാവത്തിന്റെ സുജൂദ്

താഴെയുള്ള മൂന്നാലൊരു കാര്യത്തിന് തിലാവത്തിന്റെ സുജൂദ് നിര്ബന്ധമാണ്.

1-സജ്ദത്തിന്റെ ആയത് ഓതുകയോ അല്ലെങ്കിൽ സജ്ദത്തിന്റെ ഹർഫ് അതിന്റെ മുമ്പോ ശേഷമോ ഉള്ള സജ്ദത്തിന്റെ ആയത്തിൽ നിന്നുള്ള  കലിമത്തോട് കൂടെ ഓതുകയോ ചെയ്യുക.

2-  ഉദ്ദേശിക്കപ്പെട്ടതും നിയമമനുസരിച്ചുള്ളതുമായ സജ്ദത്തിന്റെ ആയത്ത് കേൾക്കുക.

3-സജ്ദത്തിന്റെ ആയത്ത് ഓതിയ ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നവൻ ഈ സുജൂദ് ചെയ്യൽ നിർബന്ധമാണ്.അവൻ കേട്ടാലും കേട്ടില്ലെങ്കിലും.

തിലാവത്തതിന്റെ സുജൂദിന് ഒരു റുക്ന് മാത്രമേ ഉള്ളൂ, നെറ്റിത്തടം നിലത്ത് വെക്കലാണത്.അതിന് കഴിയാത്തവൻ  ആംഗ്യം കാണിക്കണം. രണ്ട് തകബീറത്തുകൾ സുന്നത്താക്കപ്പെടും.

തക്ബീറത്തുൽ ഇഹ്റാം എന്നത് നിസ്കാരത്തിൽ  മാത്രമേയുള്ളൂ എന്നതൊഴിച്ച് നിസ്കാരത്തിന്റെ ശർത്തുകൾ തന്നെയാണ് തിലാവാത്തിന്റെ സുജൂദിന്റെതും .അതിനാൽ തന്നെ ഇത് ആർത്തവകാരിക്കും നിഫാസുകാരിക്കും ഉറങ്ങുന്നവനും കുട്ടിക്കും നിർബന്ധമില്ല.അത് പോലെ മൊബൈൽ, കമ്പ്യൂട്ടർ പോലോത്ത റെക്കോർഡിങ് ഉപകാരണത്തിൽ നിന്നോ തത്തയിൽ നിന്നോ കേൾക്കും പോലെ മനുഷ്യരല്ലാത്തവരിൽ നിന്ന് ഈ ആയത്ത് കേട്ടാൽ സുജൂദ് നിർബന്ധമില്ല.

തിലാവത്തിന്റെ സുജൂദിന്റെ രൂപം

തിലാവത്തിന്റെ സുജൂദിന്റെ നിയ്യത്തോട് കൂടെ തക്ബീർ ചൊല്ലിക്കൊണ്ട് നെറ്റിത്തടം നിലത്ത് വെക്കുകയും മറ്റൊരു തക്ബീറോട് കൂടെ സുജൂദിൽ നിന്നും തല ഉയർത്തുകയും ചെയ്യുക.

തക്ബീറിന്റെ സമയത്ത് കൈകൾ ഉയർത്തരുത്.സുജൂദിന് ശേഷം تشهد, സലാം എന്നിവ കൊണ്ട് വരരുത്.

അഭ്യാസം

👉ഉത്തരം കണ്ടെത്തുക.

1-നിസ്കാരത്തിന്റെ ഏതെങ്കിലും റുക്ന് ഉപേക്ഷിച്ചവന്  നിർബന്ധമാകുന്നത് എന്ത് ?

2-നിസ്കാരത്തിന്റെ നിർബന്ധമായ കാര്യങ്ങളിൽ ഏതെങ്കിലും മറന്ന് ഉപേക്ഷിക്കുന്നവന്  നിർബന്ധമാകുന്നത് എന്ത് ?

3- സഹ് വിന്റെ സുജൂദിനെ നിർബന്ധമാക്കുന്ന മൂന്ന് കാര്യങ്ങൾ പറയുക?

4-തിലാവത്തതിന്റെ സുജൂദിനെ നിർബന്ധമാക്കുന്ന മൂന്ന് കാര്യങ്ങൾ പറയുക?

5-തിലാവത്തതിന്റെ സുജൂദ് സ്വഹീഹാകുന്നതിനുള്ള നിബന്ധനകൾ ഏതൊക്കെ?

6-സഹ് വിന്റെ സുജൂദ് മനഃപൂർവ്വം ഉപേക്ഷിക്കുന്നവന് എന്താണ് നിർബന്ധമാകുന്നത്?

7-തിലാവത്തതിന്റെ സുജൂദിന് എത്ര റുക്ൻ ഉണ്ട്, ഏതൊക്കെ?

8-തിലാവത്തതിന്റെ സുജൂദിന്റെ ശർത്തുകളും നിസ്കാരത്തിന്റെ ശർത്തുകളും തമ്മിലുള്ള വിത്യാസം എന്ത്?

👉മസ്അല വിശദീകരിക്കുക.

1-ഒന്നാം റക്അത്തിൽ ഒരു സുജൂദ് മറക്കുകയും പിന്നെ ഓർമ വരികയും രണ്ടാം റക്അത്തിൽ അതിലുള്ള സുജൂദുകൾ കൊണ്ട് വരുന്നതോട് കൂടെ ഒന്നാം റക്അ ത്തിലേതും കൊണ്ട് വന്നു.

2-ഇമാമിന് തന്റെ നിസ്കാരത്തിൽ മറവി വരുകയും സഹ് വിന്റെ സുജൂദ് ചെയ്യുകയും ചെയ്തു.

3-ഒന്നാം റക്അത്തിൽ ഒരു സുജൂദ് ഉപേക്ഷിക്കുകയും പിന്നെ രണ്ടാം റക്അതിൽ ഒരു സുജൂദ് മറക്കുകയും ചെയ്തു.

4-ഫർള് നിസ്കാരത്തിലെ ആദ്യത്തെ ഇരുത്തം മറന്ന് ഉപേക്ഷിക്കുകയും മൂന്നാം റക്അത്തിലേക്ക് എണീക്കുകയും ചെയ്തു.

5-നിസ്കാരം പൂർത്തിയാക്കി എന്ന് കരുതി സലാം വീട്ടുകയും പൂർത്തിയാക്കിയില്ല എന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.

👉ശരിയായത് കണ്ടെത്തുകയും തെറ്റ് ശരിയാക്കുകയും ചെയ്യുക.

1-നിസ്കാരത്തിന്റെ വാജിബായ കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും മനഃപൂർവ്വം ഒഴിവാക്കിയാൽ അവന് سجود السهو  നിർബന്ധമാകും.

2-ഫാത്തിഹ രണ്ട് തവണ മറന്ന് ഓതിയാൽ നിസ്കാരം ബാത്വിലാകും.

3-ഒന്നാം تشهد ന് ശേഷം നബി (സ )തങ്ങളുടെ മേൽ മനപ്പൂർവ്വം സ്വലാത്ത് ചൊല്ലിയാൽ നിസ്കാരം ബാത്വിലാകും.

4-തത്ത തിലാവത്തിന്റെ ആയത്ത് ഓതുകയും ഒരു മുസ്ലിം അത് കേൾക്കുകയും ചെയ്താൽ അവന് سجود التلاوة നിർബന്ധമാണ്.

👉 ബ്രാക്കറ്റിൽ നിന്നും ശരിയായത് തെരഞ്ഞടുക്കുക 

(നിസ്കാരം ബാത്വിലാകും /സുജൂദ് കൊണ്ട് പരിഹരിക്കപ്പെടും /സുജൂദ്  السهو സുന്നത്താക്കപ്പെടും /സുജൂദ് ചെയ്യണ്ട )

1-നിസ്കാരത്തിന്റെ ഏതെങ്കിലും ഒരു റുക്ൻ മറന്ന് ഉപേക്ഷിച്ചു.

2-നിസ്കാരത്തിന്റെ ഏതെങ്കിലും  വാജിബായ കാര്യം മനപ്പൂർവ്വം ഉപേക്ഷിച്ചു.

3-നിസ്കാരത്തിന്റെ ഏതെങ്കിലും  വാജിബായ കാര്യം മറന്ന് ഉപേക്ഷിച്ചു.

4-ഇമാമിനോട് തുടർന്ന് നിസ്കരിക്കുന്നവൻ അവന്റെ തുടർച്ചയുടെ സമയത്ത് മറന്നാൽ.

5-ഇമാമിനോട് തുടർന്ന് നിസ്കരിക്കുന്നവൻ ഇമാമിന്റെ സലാമിന്റെ ശേഷം അവന്റെ നിസ്കാരം പൂർത്തീകരിക്കുന്ന സമയത്ത് മറന്നാൽ.

👉 പാരഗ്രാഫ് എഴുതുക.

1-തിലാവത്തിന്റെ സുജൂദിന്റെ രൂപം.

2- സഹ്വിന്റെ സുജൂദിന്റെ രൂപം.

Post a Comment