അമുസ്ലിമിന്റെ നികാഹ്
അമുസ്ലിം
അവന്റെ ആചാര പ്രകാരം നടത്തുന്ന വിവാഹം ഇസ്ലാം അംഗീകരിക്കുന്നു. ഒരു കാഫിർ
മുസ്ലിമാവുകയും അവന് കാഫിറതായ ഒരു ഭാര്യയും ഉണ്ട്. അവർ ശാരീരികമായി
ബന്ധപ്പെടുന്നതിനു മുമ്പാണ് അവൻ മുസ്ലിമാകുന്നതെങ്കിൽ അവൻ
മുസ്ലിമാവലോടുകൂടി അവർക്കിടയിൽ വേർപിരിയൽ സ്ഥിരപെട്ടു. അവൻ മുസ്ലിമായത്
അവർക്കിടയിൽ ലൈംഗിക ബന്ധം ഉണ്ടായതിന്റെ ശേഷമാവുകയും അവന്റെ ആ ഇദ്ദയിൽ അവൾ
മുസ്ലിമാവുകയും ചെയ്താൽ അവരുടെ നികാഹ് നിലനിൽക്കുന്നതാണ്. ഇദ്ദ കഴിയുന്നത്
വരെ അവൾ കുഫ്റിന്റെ മേൽ സ്ഥിരപ്പെട്ടാൽ അവൻ മുസ്ലിമാവലോടുകൂടി അവർക്കിടയിൽ
വേർപാട് സ്ഥിരപ്പെട്ടു. കാഫിറതായ പെണ്ണ് മുസ്ലിമാവുകയും അവളുടെ ഭർത്താവ്
കുഫ്റിൽ സ്ഥിരപ്പെടുകയും ചെയ്താൽ നേരത്തെ പറഞ്ഞതിന്റെ മറുഭാഗമാണ്.
അവർക്കിടയിൽ ശാരീരിക ബന്ധം ഉണ്ടാവുന്നതിനുമുമ്പാണ് അവൾ മുസ്ലിമായതെങ്കിൽ
അവൾ മുസ്ലിമാവലോടുകൂടി അവർക്കിടയിൽ വേർപിരിയൽ സ്ഥിരപ്പെട്ടു. ശാരീരിക
ബന്ധത്തിന് ശേഷമാവുകയും ഇദ്ദയിൽ അവൻ മുസ്ലിമാവുകയും ചെയ്താൽ അവരുടെ നികാഹ്
തുടരുന്നതാണ്. ഇല്ലെങ്കിൽ അവരുടെ വേർപാട് അവൾ മുസ്ലിമായതു മുതലാണ്. ലൈംഗിക
ബന്ധം നടക്കുന്നതിന് മുമ്പ് ഇരുവരും മുസ്ലിമായാൽ അവർക്കിടയിൽ നിക്കാഹ്
നിലനിൽക്കും എന്നതിൽ ഏകാഭിപ്രായമാണ്. ഇസ്ലാമിൽ ഒന്നിച്ചാവുക എന്നതിൽ
പരിഗണിക്കൽ ഇസ്ലാം കരസ്ഥമാകുന്നതിന്റെ അവസാനത്തെ വാക്ക് കൊണ്ടാണ്.
ലൈംഗിക
ബന്ധത്തിനു മുൻപ് ഭാര്യ ഭർതാക്കന്മാർ രണ്ടു പേരും അല്ലെങ്കിൽ അവരിൽ ഒരാൾ
ഇസ്ലാമിൽ നിന്ന് പുറത്തു പോയാൽ അവർക്കിടയിൽ ബന്ധം വേർപിരിഞ്ഞു. ലൈംഗിക
ബന്ധത്തിനു ശേഷം രണ്ടു പേരും അല്ലെങ്കിൽ ഒരാളോ പുറത്തു പോയാൽ അവരുടെ
വേർപ്പാട് പരിഗണനയിലാണ്. അവർ രണ്ട് പേരും ഇദ്ദയുടെ സമയത്ത് മുസ്ലിമായാൽ
അവർക്കിടയിലുള്ള നിക്കാഹ് തുടരും. ഇല്ലെങ്കിൽ അവർക്കിടയിലുള വേർപാട് അവർ
രണ്ട് പേരും അല്ലെങ്കിൽ ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്തു പോയത് മുതലാണ്.
പരിഗണനയ്ക്ക് വെക്കുന്ന സമയത്ത് പരസ്പരം ബന്ധപ്പെടൽ ഹറാമാണ്.
കുട്ടിയുടെ
ഇസ്ലാം പിന്തുടർച്ച കൊണ്ട് വിധിക്കപ്പെടും. കുട്ടി ഗർഭപാത്രത്തിൽ
സ്ഥിരപ്പെടുന്ന സമയത്ത് മാതാപിതാക്കളിൽ ഒരാൾ മുസ്ലിമാണെങ്കിൽ കുട്ടിയും
മുസ്ലിമാണ്. കുട്ടി ഗർഭപാത്രത്തിൽ സ്ഥിരപ്പെട്ടതിനു ശേഷം അവർ
മുർത്തദ്ദായാലും ശരി. പ്രായപൂർത്തിയായതിന്റെ ശേഷം കുട്ടി കുഫ്റിന്
ഉൾകൊണ്ടാൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്തു പോയതായി പരിഗണിക്കും. രണ്ട്
കാഫിറുകൾക്കിടയിൽ ബന്ധം നടക്കുകയും കുട്ടി സ്ഥിരപ്പെട്ടതിനു ശേഷം ഒരാൾ
മുസ്ലിമാവുകയും ചെയ്താൽ കുട്ടിക്ക് പ്രായപൂർത്തി എത്തുന്നതിന്
മുമ്പാണെങ്കിൽ കുട്ടിയും മുസ്ലിമായി പരിഗണിക്കപ്പെടും. കുട്ടിക്ക്
പ്രായപൂർത്തി എത്തിയതിനു ശേഷം അവൻ കുഫ് രിയ്യത്തിനെ ഉൾകൊള്ളുകയാണെങ്കിൽ ആ
കുട്ടിയെ മുർത്തദ്ദായി പരിഗണിക്കപ്പെടും.
മഹർ
വിവാഹം കൊണ്ടോ
ലൈംഗിക ബന്ധം കൊണ്ടോ നിർബന്ധമാകുന്നത് ആണ് മഹർ. വിവാഹം നടക്കുമ്പോൾ മഹർ
പറയൽ സുന്നത്താണ്. അത് വെള്ളി ആകലും സുന്നത്താണ്. 500 ദിർഹമിനേക്കാൾ
അധികരിക്കാതിരിക്കലും സുന്നത്താണ്. നബിയുടെ മക്കളുടെ മഹർ അതായിരുന്നു. 10
ദിർഹമിനേക്കാൾ കുറയുകയും ചെയ്യരുത്. ബന്ധപ്പെടുന്നതിന് മുമ്പ് അല്പം
എങ്കിലും മഹ്റു നൽകേണ്ടതാണ്. വിവാഹസമയത്ത് മഹറ് പറയാതിരിക്കൽ കറാഹത്താണ്.
ചിലപ്പോൾ നിർബന്ധമാകാറുമുണ്ട് കുട്ടി സ്വയം ഇടപാട് നടത്താൻ കഴിയാത്ത
കുട്ടിയാണെങ്കിൽ മഹർ പറയൽ നിർബന്ധമാകും. ഒരു വസ്തുവിന്റെ വിലയാകാൻ പറ്റുന്ന
എല്ലാ വസ്തുവും മഹർ ആകാൻ പറ്റും. അത് എത്ര ചെറുതാണെങ്കിലും ശരി. വിലയായി കണക്കാക്കപ്പെടാത്ത വസ്തുക്കൾ മഹർ ആകാൻ പാടില്ല. അങ്ങനെ മഹർ പറഞ്ഞാൽ അത് ഫസാദ് ആവുകയും മഹർ മിസ്സില് നിർബന്ധമാവുകയും ചെയ്യും.
മഹർ ലഭിക്കുന്നത് വരെ സ്വന്തം ശരീരത്തെ പുരുഷനെ തൊട്ട് തടഞ്ഞുനിർത്താനുള്ള അവകാശം സ്ത്രീക്കുണ്ട് പക്ഷേ ആ സമയത്തും സ്ത്രീക്ക് ചിലവ് കൊടുക്കേണ്ടതാണ്. കാരണം അവിടെ വീഴ്ച വരുത്തിയിട്ടുള്ളത്പുരുഷനാണ്. അവൾ പൂർണ്ണമായി ലൈംഗിക ബന്ധത്തിന് വഴിപ്പെട്ടാൽ പിന്നീട് അവൾക്ക് സ്വയം ശരീരത്തെ പിടിച്ചുനിർത്താനുള്ള അവകാശം ഇല്ല.
മഹറ് ലഭിച്ചാൽ അവനു വഴിപ്പെടൽ അവൾക്ക് നിർബന്ധമാണ് പക്ഷേ അവൾക്ക് വൃത്തിയാക്കാനുള്ള ഒരു സമയം കാളി നൽകണം. ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും അനുവദിക്കാവുന്നതാണ്. ഹൈളോ നിഫാസോ നിലക്കാൻ വേണ്ടി കാത്തുനിൽക്കാൻ പാടില്ല കാരണം ആ സമയത്ത് സുഖാസ്വാദനം സാധ്യമാണല്ലോ. മാത്രമല്ല നിഫാസും കൂടുതൽ കാലം നീണ്ടുനിൽക്കുകയും ചെയ്യും. ലൈംഗികബന്ധം ഉണ്ടായാൽ മഹർ പൂർണമായും നൽകൽ നിർബന്ധമാകും. ലൈംഗിക ബന്ധത്തിന് മുമ്പ് തലാക്ക് നടന്നാൽ പകുതി കൊടുക്കൽ നിർബന്ധമാണ്. ഭർത്താവ് മുർത്തദ് ആയാലും പകുതി ലഭിക്കുന്നതാണ്.
മഹർ മിസിൽ
ഒരു വലിയ കുട്ടിയെയോ ഭ്രാന്തത്തിയോ ബുദ്ധിയുള്ളവളെയോ മഹ്റൂമിസിലിന് താഴെയായി വിവാഹം ചെയ്തുകൊടുത്താൽ മഹർ മിസിൽ നിർബന്ധമാകും. അവൾ നിർണയിച്ച മഹർ നൽകിയിട്ടില്ലെങ്കിലും മഹറുമിസിൽ നൽകണം. പ്രത്യേകമായി മഹർ പറയാതിരിക്കുകയും മഹർ മിസിലിനെ താഴെയായി വിവാഹം ചെയ്യുകയും ചെയ്താൽ മഹറു മിസൈൽ നൽകി വിവാഹം ശരിയാകും. തന്റെ കീഴിലുള്ള വരുടെ മഹർ പൊരുത്തപ്പെട്ടു കൊടുക്കാനുള്ള അവകാശം വലിയ്യിനില്ല. മുക്കല്ലഫായ സ്ത്രീക്ക് അവളുടെ മഹർ ഭർത്താവിന് ഫ്രീയായി നൽകാവുന്നതാണ്. ഒരേ കുടുംബവും വിശേഷണ ഗുണവും ഉള്ള കുടുംബത്തിൽപ്പെട്ട സ്ത്രീകൾക്ക് സാധാരണ നൽകുന്ന മഹറാണ് ഹറുമിസൽ.ആദ്യം പരിഗണിക്കുക പിതാവിന്റെ കുടും തിലുള്ളതും പിന്നെ ഉമ്മയുടെ കുടുംബത്തിൽ ഉള്ളതുമാണ്. ഇവർ രണ്ടുപേരും ഇല്ലെങ്കിൽ അവളെ പോലുള്ള അന്യ സ്ത്രീകൾക്ക് നൽകുന്നതാണ് മഹറും മിസ് ആയി നൽകേണ്ടത്.
മുത്അത്
ഭാര്യയുമായി പിരിഞ്ഞാൽ ഭർത്താവ് ഭാര്യക്ക് നൽകേണ്ട പണമാണ് ഇത്. അവളുടെ കാരണം കൊണ്ടല്ലാതെയോ മരണം കൊണ്ടല്ലാതെയോ ഭർത്താവുമായി പിരിഞ്ഞാൽ നിർബന്ധമാകുന്നതാണ് ഇത്. ഇത് രണ്ടുപേരും പരസ്പരം തൃപ്തിപ്പെടുന്ന ഒരു സംഖ്യയാകണം. അത് 30 ദിർഹമിൽ കുറയാൻ പാടില്ല. ഈ സംഖ്യയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ ഇവരുടെ രണ്ടുപേരുടെയും കുടുംബത്തിന്റെ സ്ഥിതിയും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് നിർണയിച്ച് നൽകേണ്ടതാണ്.
സുഖാസ്വാദന നിയമങ്ങൾ
ഭാര്യയുടെ ഗുദത്തിലൂടെയെല്ലാത്ത എല്ലാ സുഖാസ്വാദനവും ഭർത്താവിന് അനുവദനീയമാണ്. അവളുടെ കൈകൊണ്ടുള്ള മുഷ്ടി മൈഥുനവും അനുവദനീയമാണ്. പക്ഷേ ആർത്തവം, നിഫാസ് തുടങ്ങിയ തടസ്സങ്ങൾ നേരിട്ടാൽ മുട്ടു പൊക്കിളിന്റെ ഇടയിൽ സുഖാസ്വാദനം പ്രബലമായ അഭിപ്രായപ്രകാരം ഹറാമാണ്. കുട്ടിയുണ്ടാകുമെന്ന് ഭയപ്പെട്ട് ലൈംഗിക അവയവം പുറത്തെടുത്ത് ഇന്ദ്രിയം കളയൽ കറാഹത്താണ്. അവൾ സമ്മതിച്ചാലും അനുവദനീയമല്ല.
കുട്ടിക്ക് ബുദ്ധിമുട്ട് ഭയപ്പെട്ടാൽ ഭാര്യയെയും ഗർഭിണിയെയും ബന്ധപ്പെടൽ കറാഹത്താണ്. ഇനി കുട്ടിക്ക് ബുദ്ധിമുട്ടു ഉണ്ടാകുമെന്ന് കൂടുതൽ സാധ്യതയുണ്ടെങ്കിൽ ബന്ധ പെടൽ ഹറാമാണ്. ഭാര്യയുമായി സന്തോഷിക്കാൻ കാമകേളികളിൽ ഏർപ്പെടൽ സുന്നത്താണ്. കാരണം കൂടാതെ നാല് ദിവസം കൂടുമ്പോൾ ജിമാഅ് ചെയ്യാതിരിക്കലും കറാഹത്താണ്. ഏറ്റവും അനുയോജ്യമായ സമയം അത്താഴ സമയത്താണ് കാരണം ആ സമയത്ത് അമിതമായ വിശപ്പോ അമിതമായി വയറു നിറയുകയോ യില്ല. അമിതമായി വിശപ്പും വയറുനിറയുകയും ചെയ്യുന്ന അവസ്ഥയിൽ ബന്ധപ്പെടൽ ബുദ്ധിമുട്ട് ആണല്ലോ. പുരുഷന് സ്ഖലനം സംഭവിച്ചാൽ അവൾക്ക് സ്ഖലനം സംഭവിക്കാൻ വേണ്ടി അവൻ കാത്തുനിൽക്കൽ സുന്നത്താണ്. അതുപോലെ രണ്ടുപേരും ഒരേ വിരിപ്പിൽ ഉറങ്ങലും സുന്നത്താണ്.
യാത്രയിൽ നിന്ന് വരുന്ന സമയത്തും, വെള്ളിയാഴ്ച ദിവസത്തിന്റെ രാത്രിയിലും, ജുമുഅക്ക് പോകുന്നതിന്റെ മുമ്പും ബന്ധപ്പെടൽ സുന്നത്തുണ്ട്. ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുഗന്ധം പൂശലും സുന്നത്താണ്. സന്താനം ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും അവർ പ്രത്യേകം വന്നിട്ടുള്ള ദിക്റ് ചൊല്ലൽ സുന്നത്താണ്.
( بِسْمِ اللَّهِ ، اللَّهُمَّ جَنِّبْنَا الشَّيْطَانَ ، وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا )
ഈ ദിക്റ് മനസ്സിൽ കൊണ്ടു വന്നാൽ അതിന് കുട്ടിയുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്താൻ സാധിക്കും. കുട്ടി നല്ല കുട്ടിയായി വളരും. ഖിബിലക്ക് മുന്നിട്ട് ബന്ധപ്പെടുന്നതിന് കറാഹത്തില്ല. ബന്ധപ്പെടുന്ന സമയത്ത് അതുമായി ബന്ധമില്ലാത്ത സംസാരങ്ങൾ കറാഹത്താണ്. കിടപ്പറയിലെ രഹസ്യങ്ങളും വിവരങ്ങളും മറ്റുള്ളവരോട് വിശദീകരിച്ച് നൽകൽ ഹറാമാണ് .അത് വൻകുറ്റം ആകാൻ സാധ്യതയുണ്ട്. ആരോഗ്യത്തിനും ശക്തിക്കും സന്താനങ്ങൾ ഉണ്ടാകാൻ വേണ്ടിയും ഹലാലായ രൂപത്തിലുള്ള മരുന്നുകൾ ഉപയോഗിക്കാൻ പറ്റുന്നതാണ്.
അനുവദനീയമായിട്ടുള്ള സുഖാസ്വാദനങ്ങളിൽ നിന്ന് ഭർത്താവിനെ തടയൽ അവൾക്ക് ഹറാമാണ്. ഒരു സ്ത്രീ തന്റെ ഭർത്താവിനോ മറ്റു പുരുഷന്മാർക്കോ അന്യ സ്ത്രീകളുടെ വിശേഷങ്ങൾ ആവശ്യമില്ലാതെ പറഞ്ഞു കൊടുക്കൽ കറാഹത്താണ്. ഗർഭപാത്രത്തിൽ ഭ്രൂണം ഉറച്ചതിന് ശേഷം അത് അബോർഷൻ ചെയ്യൽ ഹറാമാണ്. ഗർഭം പൂർണ്ണമായി നിർത്തൽ ഹറാമാണ്. എന്തെങ്കിലും കാരണമുണ്ടായതിന് വേണ്ടി താൽക്കാലികമായി ഗർഭം വൈകിപ്പിക്കുന്നതിന് കുഴപ്പമില്ല. കുട്ടിയുടെ സംരക്ഷണാർഥം ഗർഭം പിന്തിപ്പിക്കാം. കാരണമില്ലാതെ ഗർഭം പിന്തിപ്പിക്കുന്ന മാർഗങ്ങൾ തേടൽ കറാഹത്താണ്.
ഭാര്യയോടുള്ള സമീപനം
ഭാര്യ ഭർത്താക്കന്മാർ പരസ്പരം നല്ല നിലയിൽ പെരുമാറണം. രണ്ടുപേരും പരസ്പരം ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഒഴിവാക്കണം. രണ്ടുപേരും പരസ്പരം മറ്റുള്ളവരുടെ ഹക്കുകൾ തൃപ്തിയോടുകൂടെയും പ്രസന്നതയോടു കൂടെയും പൂർത്തീകരിച്ചു കൊടുക്കണം. ഭർത്താവിന് വഴിപ്പെടൽ ഭാര്യയുടെ ബാധ്യതയാണ്. മാത്രമല്ല തന്റെ ശരീരം കൊണ്ട് വഴങ്ങി കൊടുക്കലും, അവന്റെ വീട്ടിൽ സ്ഥിരമായി നിൽക്കലും ഭാര്യയുടെ ബാധ്യതയാണ്. ഭാര്യക്ക് ചിലവ് കൊടുക്കലും,അവളുടെ മഹർ നൽകലും അവളുടെ ഊഴങ്ങൾ അവൾക്ക് കൃത്യമായി വീതിച്ചു നൽകലും ഭർത്താവിന്റെ ബാധ്യതയാണ്.
ദിവസം ഭാഗിക്കുന്നതിന്റെ നിയമങ്ങൾ
പിണങ്ങുകയോ, ഇദ്ദ ഇരിക്കുകയോ, ബന്ധപ്പെടാൻ കഴിയാത്തതോ ആയ ചെറിയ കുട്ടികൾക്കോ അല്ലാത്ത എല്ലാ ഭാര്യമാർക്കും ഊഴം നൽകൽ ഭർത്താവിന് നിർബന്ധമാണ്. ഒരു ഭാര്യയുടെ അടുത്ത് കൂടുതൽ സമയം ചിലവഴിച്ചിട്ടുണ്ടെങ്കിൽ അതേസമയം മറ്റുള്ളവർക്കും ചിലവഴിച്ചു കൊടുക്കൽ അവന് നിർബന്ധമാണ് അത് ഉപേക്ഷിച്ചാൽ അത് വൻ കുറ്റമായി മാറും. ഭാര്യക്ക് രോഗം,ആർത്തവം, ഭ്രാന്ത് തുടങ്ങിയവ തുടങ്ങിയവ ഉണ്ടെങ്കിൽ പോലും അവളുടെ കൂടെ ചെലവഴിക്കൽ നിർബന്ധമാണ് കാരണം ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് വെറും ലൈംഗിക ബന്ധം മാത്രമല്ല ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള പരസ്പര ആനന്ദവും കൂടിയാണ്. റസൂൽ പറയുന്നതായി കാണാം “ആരെങ്കിലും ഭാര്യമാർക്കിടയിൽ നീതി കാണിച്ചിട്ടില്ലെങ്കിൽ കിയാമത്ത് നാളിൽ ഒരു ഭാഗം ചെരിഞ്ഞവനായി അവൻ പ്രത്യക്ഷപ്പെടും”.
സുഖാസ്വാദനത്തിൽ എല്ലാവരോടും നീതിപുലർത്തണം എന്നില്ല എങ്കിലും എല്ലാവരോടും ഒരേ രൂപത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടലും സുഖാസ്വാദനം നടത്തലും സുന്നത്താണ്. ഒരാളിലേക്ക് മാത്രം നമ്മുടെ ഹൃദയത്തിന് ഇഷ്ടം തോന്നുന്നതുകൊണ്ട് ശിക്ഷിക്കപ്പെടുകയില്ല. പകൽ ജോലിചെയ്യുന്നവൻ രാത്രിയും രാത്രി ജോലി ചെയ്യുന്നവൻ പകലുമാണ് അവന്റെ സമയം വീതിച്ചു നൽകേണ്ടത്.
ആദ്യമായി കല്യാണം കഴിഞ്ഞിട്ടുള്ള കന്യകയായ സ്ത്രീയ്ക്ക് ഏഴ് ദിവസം തുടർച്ചയായി നൽകാവുന്നതാണ് മറ്റുള്ളവർക്ക് ഇത് വീട്ടികൊടുക്കേണ്ട ആവശ്യമില്ല. അതുപോലെ പുതുതായ കന്യകയല്ലാത്ത സ്ത്രീക്ക് മൂന്ന് ദിവസവും അനുവദിക്കപ്പെട്ടിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യ ദിവസങ്ങളിൽ മിബ് ,ഇഷ തുടങ്ങിയ ജമാഅത്തിന് പോകുന്നതിനെ തൊട്ട് അവൻ പിന്തി നിൽക്കൽ നിർബന്ധമാണ്. രാത്രികളിൽ ജമാഅത്തിന് പോകുന്നുണ്ടെങ്കിൽ പോലെയാണ് ചെയ്യേണ്ടത്. അഥവാ ജമാഅത്തിന് പോകുന്നുണ്ടെങ്കിൽ എല്ലാവരുടെയും രാത്രി ജമാഅത്തിന് പോകേണ്ടതാണ്. ഒരാളുടേതിനു മാത്രം പോകുകയോ പോകാതിരിക്കുകയോ ചെയ്താൽ അവൻ കുറ്റക്കാരനാകും.
👍
ReplyDeletePost a Comment