CLASS 9 TAZKIYA 7 | SKSVB | Madrasa Notes

أَبِي قِرْدٌ مَرْبُوطٌ
എന്റെപിതാവ് ബന്ധിപ്പിക്കപ്പെട്ട കുരങ്ങാണ്

اِجْتَمَعَ الشِّيعَةُ بِالْمَدِينَةِ يَوْمَ َعَاشُورَاءَ اِجْتَمَعُوا بِهَا كَعَادَتِهِمْ فِي قُبَّةِ الْعَبَّاسِ يَسُبُّونَ الشَّيْخَيْنِ وَالصَّحَابةؓ
ഒരു ആശൂറാ ദിവസം ശിയാക്കൾ മദീനയിൽ ഒരുമിച്ചു കൂടി സ്വഹാബത്തിനേയും ശൈഖൈനി(അബൂബക്കർ,ഉമർ) യേയും ചീത്ത പറഞ്ഞ് പതിവ് പോലെ മദീനയിലെ അബ്ബാസ് ഖുബ്ബയിൽ അവർ ഒരുമിച്ചു കൂടി

فَأَتَاهُمْ رَجُلٌ فَقَالَ مَنْ يُطْعِمُنِي فِي مَحَبَّةِ أَبِي بَكْرٍ ؓ
അപ്പോൾ ഒരാൾ അവരുടെ അടുത്ത് ചെന്ന് അബൂബക്കർ( റ )നോടുള്ള സ്നേഹത്തിൽ ആരാണ് എന്നെ ഭക്ഷിപ്പിക്കുക എന്ന് ചോദിച്ചു

ؓفَخَرَجَ إِلَيْهِ شَيْخٌ مِنْهُمْ وَمَضَی بِهِ إِلَی دَارِهِ فَأَغْلَقَ عَلَيْهِ الْبَابَ وَكَتَفَهُ وَضَرَبَهُ وَقَطَعَ لِسَانَهُ وَوَضَعَهُ فِي يَدِهِ وَقَالَ سَاخِرًا مُسْتَهْزِءً هَذِهِ بِمَحَبَّةِ أَبِي بَكْرٍ
അപ്പോൾ അവരിൽ പെട്ട ഒരു പ്രായമുള്ള ആൾ വന്ന് അദ്ദേഹത്തെ വീട്ടിൽ കൊണ്ട് പോയി വാതിൽ അടച്ച് അദ്ദേഹത്തിന്റെ കൈ രണ്ടും പിറകിലേക്ക് കെട്ടുകയും അടിക്കുകയും അദ്ദേഹത്തിന്റെ നാവ് മുറിച്ച് കൈയ്യിൽ വെച്ച് കൊടുക്കുകയും പരിഹസിച്ച് കൊണ്ട് ഇതാണ് അബൂബക്കറിനോടുള്ള സ്നേഹം എന്ന് പറഞ്ഞു.

أَسْرَعَ الرَّجُلُ بَاكِيًا شَاكِيًا إِلَی الْحُجْرَةِ الشَّرِيفَةِ فَبَاتَ بِهَا قَلِقًا مِن شِدَّةِ الْأَلَمِ وَلِسَانُهُ فِي يَدِهِ
അദ്ദേഹം കരഞ്ഞ് പരാധിയുമായി നബി (സ) യുടെ ഹുജ്റത്തു ശരീഫ (ഖബറിട)ത്തിലേക്ക് ഓടിപ്പോയി നാവ് കൈയിൽ വെച്ച് ശക്തിയായ വേദനയോടെ പരിഭ്രമിച്ച്അവിടെ രാപാർത്തു

فَغَلَبَهُ النَّوْمُ فَإِذَاهُوَ بِالنَّبِيِّﷺ
അങ്ങനെ അദ്ദേഹം ഉറങ്ങി അപ്പോൾ അദ്ദേഹം നബി( സ) യെ കണ്ടു

فَغَلَبَهُ النَّوْمُ فَإِذَاهُوَ بِالنَّبِيِّﷺ وَمَعَهُ أَبُو بَكْرٍ ؓ فَقَالَ لَهُ إِنَّ هَذَا قَطَعُوا لِسَانَهُ فِی مَحَبَّتِكَ فَرُدَّ عَلَيْهِ لِسَانَهُ فَأَخَذَ الصِّدِّيقُ ؓ اللِّسَانَ مِنْ يَدِ الرَّجُلِ وَوَضَعَهُ فِي مَحَلِّهِ
അങ്ങനെ അദ്ദേഹം ഉറങ്ങി അപ്പോൾ അദ്ദേഹം നബി( സ) യെ കണ്ടു കൂടെ അബൂബക്കർ (റ) വും ഉണ്ട് നബി( സ) അബൂബക്കർ(റ) നോട് പറഞ്ഞു :നിങ്ങളോടുള്ള സ്നേഹത്തിൽ ഈ മനുഷ്യന്റെ നാവ് മുറിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അദേഹത്തിന്റെ നാവിനെ നിങ്ങൾ മടക്കിക്കൊടുക്കുക. അപ്പോൾ സിദ്ധീഖ്(റ) അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് നാവ് എടുത്ത് അതിനെഅതിന്റെ സ്ഥാനത്ത് വെച്ചു

اِنْتَبَهَ الرَّجُلُ مِنَ النَّوْمِ فَإِذَالِسَانُهُ صَحِيحٌ سَلِيمٌ أَحْسَنَ مِمَّا كَانَ فَحَمِدَ اللَّهَ وَرَجَعَ مَسْرُورًا إِلَی بِلَادِهِ.
ആ മനുഷ്യൻ ഉറക്കിൽ നിന്ന് ഉണർന്നു അന്നേരം അദ്ദേഹത്തിന്റെ നാവ് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ നന്നായി ആരോഗ്യമുള്ളതും സുരക്ഷിതവുമായിരിക്കുന്നു. അപ്പോൾ അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുകയും സന്തുഷ്ടനായി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു

ثُمَّ عَادَ فِی الْعَامِ الْقَابِلِ إِلَی الْمَدِينَةِ.....
പിന്നെ അടുത്ത വർഷം അദ്ദേഹം മദീനയിലേക്ക് മടങ്ങിവരികയും ആശൂറാ ദിവസം ആ ഖുബ്ബയിൽ കടക്കുകയും അബൂബക്കർ(റ)നോടുള്ള സ്നേഹത്തിന് പകരം ദീനാർ ചോദിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തിലേക്ക് ഒരു യുവാവ് വരികയും അദ്ദേഹത്തെ യുവാവിന്റെ വീട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു. അന്നേരം ഇത് അദേഹത്തിന്റെ നാവ് മുറിക്കപ്പെട്ട ആവീടാണ്

لٰكِنِ الشَّابُّ أَكْرَمَهُ وَأَضَافَهُ وَأَحْسَنَ إِلَيْهِ
പക്ഷേ ആ യുവാവ് അദ്ദേഹത്തെ ആദരിക്കുകയും സൽക്കരിക്കുകയും ഗുണം ചെയ്യുകയും ചെയ്തു.

تَعَجَّبَ الرَّجُلُ مِنْ صَنِيعِ هَذَا الرَّجُلِ.....قِرْدٌ مَرْبُوطٌ".
ഈ യുവാവിന്റെ പ്രവർത്തനത്തിൽ ഈ മനുഷ്യൻ അത്ഭുതപ്പെട്ടു.അദ്ദേഹം പറഞ്ഞു: കഴിഞ്ഞ വർഷം ഞാൻ ഈ വീട്ടിൽ ആപത്തും നിന്ദ്യതയും കണ്ടു ഈ വർഷം ആദരവും സ്നേഹവും കണ്ടു .പിന്നെ യുവാവിനോട് തന്റെ കഥ അദ്ദേഹം വിശദീകരിച്ചു. അപ്പോൾ യുവാവ് അദേഹത്തിന്റെ തലയും രണ്ട് കൈയ്യും ചുമ്പിച്ചു. അദ്ദേഹം പറഞ്ഞു :അത് എന്റെ പിതാവാണ്.അദ്ദേഹം ശിയാക്കളുടെനേതാക്കളിൽപെട്ട ആളായിരുന്നു. അല്ലാഹു അദ്ദേഹത്തെ കുരങ്ങാക്കി കോലം മറിച്ചു. അപ്പോൾഞങ്ങൾ അദ്ദേഹത്തെ ഈ മുറിയിൽ കെട്ടിയിട്ടു അദ്ദേഹം മരിച്ചെന്ന് ജനങ്ങളോട് വെളിപ്പെടുത്തിക്കൊടുത്തു. പിന്നെ യുവാവ് ആ മുറിയുടെ വാതിൽ തുറന്നു. അന്നേരം അതിൽ കെട്ടിയിടപ്പെട്ട ഒരു കുരങ്ങൻ"

اَللَّهُمَّ اجْعَلْنَا مِمَّنْ يُحِبُّ صَحَابَةَ نَبِيِّكَ الْكَرِيمِ وَثَبِّتْنَا عَلَی نَهْجِ أَهْلِ السُّنَّةِ الْقَوِيمِ
അല്ലാഹുവേ നിന്റെ ആദരവായ നബിയുടെ സ്വഹാബത്തിനെ ഇഷ്ടപ്പെടുന്നവരിൽ ഞങ്ങളെ നീ ആക്കണേ. അഹ്ലുസുന്നയുടെ നേരായമാർഗ്ഗത്തിൽ നീ ഞങ്ങളെ സ്ഥിരപ്പെടുത്തണേ.
اَلْمُلَاحَظَاتُ النَّحْوِيَّةُ
*ഗ്രാമർ ചർച്ചകൾ*
اَلْجَمْعُ السَّالِمُ وَالْجَمْعُ التَّكْسِيرُ
اَلْجَمْعُ نَوْعَانِ🌻
ബഹുവചനം രണ്ട് ഇനമാണ്
1) اَلْجَمْعُ السَّالِمُ: هُوَ مَا لَمْ يَتَغَيَّرْ فِيهِ بِنَاءُ مُفْرَدِهِ.
1) ജംഅ് സാലിം: ഏകവചനത്തിന്റെ പദം പകർച്ചയാകാത്ത ബഹു വചനമാണ് അത്
2) جَمْعُ التَّكْسِيرِ: هُوَ مَا تَغَيَّرَ فِيهِ بِنَاءُ مُفْرَدِهِ.
2) തക്സീറിന്റെ ജംഅ്:
ഏകവചനത്തിന്റെ പദം പകർച്ചയായ ബഹുവചനമാണ് അത്
اَلْأَمْثِلَةُ:- ഉദാഹരണങ്ങൾ
اَلْمُفْرَدُ        اَلْجَمْعُ      نَوْعُ الْجَمْعِ
مُؤْمِنٌ        مُؤْمِنُونَ     اَلْجَمْعُ السَّالِمُ
مُسْلِمَةٌ       مُسْلِمَاتٌ    اَلْجَمْعُ السَّالِمُ
رَجُلٌ          رِجَالٌ        جَمْعُ التَّكْسِيرِ
كَبِيرٌ           كِبَارٌ         جَمْعُ التَّكْسِيرِ

1 Comments

Post a Comment