CLASS 9 TAZKIYA 6 | SKSVB | Madrasa Notes

خَالِفِ النَّفْسَ وَالشَّيْطَانَ


فَلَا تَرُمْ بِالْمَعَاصِي كَسْرَ شَهْوَتِهَا

ദോഷങ്ങൾ ചെയ്തുകൊണ്ട് നിൻറെ ശരീരത്തിന്റെ ഇച്ഛയെ ശമിപ്പിക്കാമെന്ന് നീ കരുതരുത്

إَنَّ الطَّعَامَ يُقَوِّي شَهْوَةَ النَّهِمِ
കാരണം ഭക്ഷണം തീറ്റക്കൊതിയന്റെ ആർത്തിയെ ശക്തിപ്പെടുത്തുമെന്നത് തീർച്ച

.................................

മനുഷ്യന്റെ വികാരങ്ങളാണ് അവനെ തിന്മയിലേക്ക് നയിക്കുന്നത്എന്നാൽ അത്തരം വികാരങ്ങളെ പാപങ്ങൾ ചെയ്ത് തടുത്തു നിർത്താമെന്ന് ഒരു പ്രതീക്ഷയും നിനക്ക് വേണ്ടകാരണംനന്നായി വിശക്കുന്നവന് രുചിയുള്ള ഭക്ഷണം കണ്ടാൽ അവന്റെ ആർത്തിയുടെ ശക്തി കൂടുന്നത് പോലെ പാപങ്ങളുമായി ശരീരം ഇണങ്ങിയാൽ വികാരത്തിന്റെ വീര്യവും കൂടും.

.................................


وَالنَّفْسُ كَالطِّفْلِ إِنْ تُهْمِلْهُ شَبَّ عَلَي 
ശരീരം ഒരു കുഞ്ഞിനെ പോലെയാണ്മുല കുടിക്കുന്ന പ്രായത്തിൽ നീ  കുഞ്ഞിനെ തന്റെ ഇംഗിതത്തിനൊത്ത് വിട്ടാൽ മുലകുടിയോടുള്ള ആർത്തിയോടെ അവൻ വളർന്ന് വലുതാകും.

حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ

എന്നാൽ നീ മുലകൊടുക്കുന്നത് നിർത്തിയാൽ അവൻ സ്വയം മുലകുടി നിറുത്തുകയും ചെയ്യും

.................................

മനുഷ്യൻ ദേഹേഛയെ അനുസരിച്ച് ജീവിക്കരുത്ഒരു ഉദാഹരണത്തിലൂടെ ഇമാം ബൂസ്വിരി (റഹ്അത് വ്യക്തമാക്കുകയാണ്.ശരീരം ഒരു കുഞ്ഞിനെ പോലെയാണ്മുല കുടിക്കുന്ന പ്രായത്തിൽ നീ  കുഞ്ഞിനെ തന്റെ ഇംഗിതത്തിനൊത്ത് വിട്ടാൽ മുലകുടിയോടുള്ള ആർത്തിയോടെ അവൻ വളർന്ന് വലുതാകുംഎന്നാൽ നീ മുലകൊടുക്കുന്നത് നിർത്തിയാൽ അവൻ സ്വയം മുലകുടി നിറുത്തുകയും ചെയ്യുംഅത്പോലെ ശരീരത്തെ അതിന്റെ ആഗ്രഹത്തിന് വിട്ടാൽ തിന്മയിൽ മുഴുകും.നിയന്ത്രണം പാലിച്ചാൽ ജീവിതം പാപമുക്തമായി അല്ലാഹുവിനെ അനുസരിക്കുന്നതായി തീരുന്നതാണ്.

.................................

 


فَاصْرِفْ هَوَاهَا وَحَاذِرْ أَنْ تُوَلِّيَهُ 
അതുകൊണ്ട്ശരീരത്തിന്റെ ഇഛയെ നീ തടയുക അത് മനസിന്റെ ആധിപത്യം ഏറ്റെടുക്കുന്നതിനെ പറ്റി നീ ജാഗ്രത പുലർത്തുക

إِنَّ الْهَوَي مَا تَوَلَّي يُصْمِ أَوْ يَصِمِ

 അത് ആധിപത്യം നേടുമ്പോഴെല്ലാം അത് നിന്നെ കൊല്ലും അല്ലെങ്കിൽ അപമാനിക്കും

.................................

വിവേകമാണ് മനുഷ്യനെ നയിക്കേണ്ടത്പ്രകൃത്യാ ശരീരം തിന്മകളെയാണ് ആഗ്രഹിക്കുകഅത്തരം ആഗ്രഹങ്ങളെ നീ തടഞ്ഞു വെക്കുകദേഹേഛ ക്ക് നീ അധികാരം നൽകുന്നത് സൂക്ഷിക്കണംശരീരത്തിന്റെ അഭിലാഷങ്ങൾ നിന്നെ ഭരിക്കുക യാണെങ്കിൽ ഒന്നുകിൽ അവ നിന്നെ വധിച്ചു കളയുംഅതല്ലെങ്കിൽ അപമാനിതനാക്കും.

.................................


وَخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا 
ശരീരത്തോടുംശൈത്വാനോടും നീ വിയോചിക്കുക അനുസരണക്കേട് കാണിക്കുക

وَإِنْ هُمَا مَحَّضَاكَ النُّصْحَ فَاتَّهِمِ

 അവരിരുവരും നിനക്ക് നിഷ്ക ളങ്കമായ ഉപദേശം നൽകിയാലും, നീ അവരെ സംശയിക്കുക

.................................

ശരീരത്തോടും ശൈത്വാനോടും നീ വിയോചിക്കുക അനുസരണക്കേട് കാണിക്കുക  അവരിരുവരും നിനക്ക് നിഷ്ക ളങ്കമായ ഉപദേശം നൽകിയാലും, നീ അവരെ സംശയിക്കുക

.................................


7 Comments

Post a Comment