CLASS 9 TAZKIYA 4 | SKSVB | Madrasa Notes

عذاب القبر في ليلة القدر
ലൈലത്തുൽ ഖദ്റിലെ ഖബർ ശിക്ഷ

أنين مفزع
ഭീകരരോദനം!

وبكاء مزعج
പരിഭ്രമിപ്പിക്കുന്ന കരച്ചിൽ !!:

اه اه اه
ആഹ് ആഹ് ആഹ്"

من أين هذا الصوت
എവിടെ നിന്നാണ് ഈ ശബ്ധം?

استمع الولد إليه
ആ കുട്ടി അതിലേക്ക് ശ്രദ്ധിച്ചു

فإذا هو من قبر قريب منه
അപ്പോൾ അത് കുട്ടിയോട് അടുത്ത ഖബറിൽ നിന്നാണ് .

كان الولد جالسا عند قبر أبيه يقرأ القرءان
ആ കുട്ടി തന്റെ പിതാവിന്റെ ഖബറിനടുത്ത് ഖുർആൻ ഓതി ഇരിക്കുകയായിരുന്നു.

وكان ذلك من عادته بقبر أبيه
ഖുർആൻ ഓതൽ പിതാവിന്റെ ഖബറിനടുത്ത് കുട്ടിയുടെപതിവിൽ പെട്ടതായിരുന്നു.

أتي اليوم بعد صلا ة الصبح بغلس الليل
അന്നേ ദിവസം കുട്ടി സുബഹി നിസ്ക്കാര ശേഷം രാത്രിയുടെ അവസാന ഇരുട്ടിൽ അവിടെ ചെന്നു

والشهر شهر رمضان
മാസമാകട്ടെ റമളാൻ

والعشر عشر أخير
പത്താകട്ടെ അവസാനത്തെപത്ത്

والليلة حسب ظنه ليلةالقدر
കുട്ടിയുടെ ധാരണ അനുസരിച്ച് രാത്രിയാകട്ടെ ലൈലത്തുൽ ഖദ്റിന്റെ രാത്രി

فحين سمع الصوت قطع القراءةينصت إليه
ആ ശബ്ധം കേട്ടപ്പോൾ ഓത്ത് നിർത്തി കുട്ടി അതിലേക്ക് ശ്രദ്ധിച്ചു

وزاد قلقه حين أيقن أنه من عذاب القبر
അത് ഖബറിൽ നിന്നാണെന്ന് ഉറപ്പിച്ചപ്പോൾ കുട്ടിയുടെ പരിഭ്രമം വർദ്ധിച്ചു

حتي إذا قرب الإسفار غاب الصوت عن سمعه
അങ്ങനെ നേരം പുലർച്ച അടുത്തപ്പോൾ അവന്റെ കേൾവിയെ തൊട്ട് ശബ്ധം മറഞ്ഞു

مَرَّ بِهِ إِنْسَانٌ فَسَأَلَهُ عَنْ صَاحِبِ هَذَا القَبْرِ
കുട്ടിയുടെ അരികിലൂടെ ഒരു മനുഷ്യൻ നടന്നു പോയി അപ്പോൾ കുട്ടി ഈ ഖബറിന്റെ ഉടമയെപ്പറ്റി അദേഹത്തോട് ചോദിച്ചു

فَإِذَا هُوَ رَجُلٌ كَانَ يُلَازِمُ الْمَسْجِدَ وَالصَّلَوَاتِ وَالصُّمْتَ عَنِ الْكَلَامِ
അന്നേരം അദ്ദേഹം പള്ളിയും നിസ്ക്കാരവും മിതഭാഷയും നിത്യമാക്കുന്ന ആളായിരുന്നു

فَدَهِشَ الْوَلَدُ مِنْ عَذَابِ رَجُلٍ عُرِفَ بِالْخَيْرِ
അപ്പോൾ നന്മ കൊണ്ട് അറിയപ്പെട്ട മനുഷ്യന്റെ ശിക്ഷയാൽ ആ കുട്ടി പരിഭ്രമിച്ചു

فَجَعَلَ يَسْأَلُ عَنْهُ الَّذِينَ يَطَّلِعُونَ عَلَي حَقِيقَةِ أَحْوَالِهِ
അപ്പോൾ അവൻ അദ്ദേഹത്തിന്റെ യഥാർത്ഥ അവസ്ഥ അറിയുന്നവരോട് ചോദിക്കാൻ തുടങ്ങി

فَأَخْبَرُوهُ أَنَّهُ كَانَ يَأْكُلُ الرِّبَا
അപ്പോൾ അവർ അവനോട് പറഞ്ഞു അദ്ദേഹം പലിശ തിന്നിരിന്നു

فَإِنَّهُ كَانَ تَاجِرًا فَلَمَّا كَبِرَ عَامَلَ بِالرِّبَا
കാരണം അദ്ദേഹം കച്ചവടക്കാരനായിരുന്നു അങ്ങനെ വയസായപ്പോൾ അദ്ദഹം പലിശയുമായി ബന്ധപ്പെട്ടു

حَتَّي وَقَعَ فِي هَذَ الْعَذَابِ الْأَلِيمِ حَتَّي فِي رَمَضَانَ حَتَّي فِي لَيْلَةِ الْقَدْرِ
അങ്ങനെ അദ്ദേഹം ഈ വേദനാജനകമായ ശിക്ഷയിൽ അകപ്പെട്ടു റമളാനിൽ വരേ ലൈലത്തുൽ ഖദ്റിൽ വരേ.

أَتَدْرِي مَنْ هَذَا الْوَلَدُ الصَّالِحُ الَّذِی أَكْرَمَهُ اللَّهُ بِإِطْلَاعِهِ عَلَي شَيْءٍ مِنْ عَالَمِ الْغَيْبِ؟
ആദ്യശ്യ ലോകത്തെ ചിലകാര്യങ്ങൾ അറിയിച്ചു കൊടുത്ത് കൊണ്ട് അല്ലാഹു ആദരിച്ച ഈ കുട്ടി ആരാണെന്ന് നിനക്കറിയുമോ ?

هُوَ الَّذِي اشْتَهَرَفِيمَا بَعْدُ بِالْعَالِمِ الْعَلّامَةِ شِهِابِ الدِّينِ أَحْمَدَ بْنِ حَجَرٍ الْهَيْتَمِيِّ الْمَكِّيِّ
അത് പിൽകാലത്ത് മഹാ പണ്ഡിതൻ എന്ന് പ്രശസ്തനായ മക്കക്കാരനായ ശിഹാബുദ്ദീൻ അഹ്മദ്ബ്നു ഹജറുൽ ഹൈതമി (റ) ആണ്

وُلِدَبِمَحَلَّةِ أَبِي الْهَيْتَمٍ بِمِصْرَ سَنَةَ ٩٠٩
ഹിജ്റ909 ൽ മിസ്രിലെ അബുൽ ഹൈതം എന്ന സ്ഥലത്ത് ജനിച്ചു

فَمَاتَ أَبُوهُ وَهُوَ صَغِيرٌ അദ്ദേഹം കുട്ടിയായിരിക്കെ പിതാവ് വഫാത്തായി وَقَدْ حَفِظَ الْقُرْاۤنَ ثُمَّ طَفِقَ يَتَرَقَّي مَعَارِجَ الْعُلُومِ حَتَّي أَجَازَهُ مَشَايِخُهُ بِالْإِفْتَاحِ وَالتَّدْرِيسِ وَعُمْرُهُ دُونَ الْعِشْرِينَ
അദ്ദേഹം ഖുർആൻ ഹിഫ്ളാക്കി പിന്നെ വിജ്ഞാനത്തിന്റെ പടികൾ കയറാൻ തുടങ്ങി അങ്ങനെ 20 വയസിന് മുമ്പ് തന്നെ മതവിധി നൽകാനും അധ്യാപനം നടത്താനും അദ്ദേഹത്തിന് തന്റെ ഉസ്താദുമാർ അനുവാദം നൽകി

دَرَسَ فِي الْجَامِعِ الْأَزْهَرِ سَنَوَاتٍ وَحَجَّ حِجَجًا
ജാമിഉൽ അസ്ഹറിൽ അദ്ദേഹം വർഷങ്ങളോളം പഠിച്ചു നിരവധി ഹജ്ജ് നിർവഹിച്ചു

وَسَكَنَ مَكَّةَ فِي أَوَاخِرِ عُمْرِهِ يُؤَلِّفُ وَيُفْتِي وَيُدَرِّسُ فَانْتَشَرَ صِيتُهُ فِي الْاۤفَاقِ وَقَصَدَهُ الْعُلَمَاءُ مِنْ شَتَّي الْبِلَادِ وَعَاشَ سَيْفًا قَاطِعًا عَلَي كُلِّ فَاسِقٍ وَمُبْتَدِعٍ وَصَنَّفَ كُتُبًا كَثِيرَةً شَهِيرَةً
ഗ്രന്ഥം രചിച്ചും ഫത് വ നൽകിയും ദറസ് നടത്തിയും അവസാന കാലങ്ങളിൽ അദ്ദഹം മക്കയിൽ താമസിച്ചു അങ്ങനെ നാനാ ദിക്കുകളിൽ അദ്ദേഹത്തിന്റെ കീർത്തി പരന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് അദ്ദേഹത്തെ പണ്ഡിതൻമാർ ഉദേശിച്ച് വന്നു എല്ലാ മുബ്തദി ഇനും ഫാസിഖിനും എതിരെ മൂർച്ചയുള്ള വാളായി അദ്ദേഹം ജീവിച്ചു പ്രസിദ്ധമായ ധാരാളം കിതാബുകൾ അദ്ദേഹം രചിച്ചു

وَكِتَابُهُ تُحْفَةُ الْمُحْتَاجِ بِشَرَحِ الْمِنْهَاجِ أُعْجُوبَةٌ مِنَ الْأَعَاجِيبِ
അദ്ദേഹത്തിന്റെ മിൻഹാജിന്റെ ശറഹായ തുഹ്ഫത്തുൽ മുഹ്താജ് എന്ന ഗ്രന്ഥം വിസ്മയങ്ങളിൽ നിന്നുള്ള വിസ്മയമാണ്

قَلَّمَا تُوجَدُ مَسْءَلَةٌ لَمْ تُذْكَرْ فِيهَا صَرَاحَةً أَوْ إِشَارَةً مَعَ كَوْنِهَا فِي غَايَةِ الْإِخْتِصَارِ
ആ കിതാബ് അങ്ങേ അറ്റത്തെ ചുരുക്കപ്പെട്ടതാകലോടെ അതിൽ വ്യക്തമായോ സൂചനയായോ പറയാത്ത ഒരു പ്രശ്നം അപൂർവ്വമായി മാത്രമേ ഉണ്ടാവുകയുളളൂ

وَقَدْ أُولِعَ بِهَا الْفُقَهَاءُ الشَّافِعِيَّةُ شَرْقًا وَغَرْبًا فِي الْعَمَلِ وَالْحُكْمِ وَالْإِفْتَاءِ
ഫത് വ നൽകുക വിധി പറയുക അമൽ ചെയ്യുക എന്നിവയിൽ കിഴക്കും പടിഞ്ഞാറുമുള്ള ശാഫിഈ പണ്ഡിതർ ആ കിതാബിനോട് വല്ലാതെ ബന്ധം സ്ഥാപിച്ചു.

وَقَدِ ابْتَلَاهُ اللَّهُ تَعَالَي بِالْفَقْرِ وَالْجُوعِ وَكَثْرَةِ الْحُسَّادِ لٰكِنَّهُ صَبَرَ لِلَّهِ صَبْرًا جَمِيلًا كَفَاهُ اللَّهُ شَرَّ الْحَاسِدِينَ وَأَبْقَاهُ اللَّهُ فِي قُلُوبِ الْمُؤْمِنِينَ
ദാരിദ്രം. വിഷപ്പ് .വർദ്ധിച്ച അസൂയക്കാർ എന്നിവ കൊണ്ട് അല്ലാഹു അദ്ദേഹത്തെ പരീക്ഷിച്ചു .എങ്കിലും അല്ലാഹുവിന് വേണ്ടി അദ്ദേഹം നന്നായി ക്ഷ മിച്ചു . അസൂയക്കാരുടെ ഉപദ്രവത്തെ അല്ലാഹു അദ്ദേഹത്തിന് തടുക്കുകയും. വിശ്വാസികളുടെ ഹൃദയത്തിൽ അല്ലാഹു അദ്ദേഹത്തെ ബാക്കിയാക്കുകയും ചെയ്തു

وَتُوُفِّيَ سَنَةَ ٩٧٤ وَعُمْرُهُ ٦٥ سَنَةً رَحَمَهُ اللَّهُ وَرَحِمَنَا بِبِرَكَتِهِ اۤمِينَ
ഹിജ്റ 974 ൽ 65-ാമത്തെ വയസിൽ അദ്ദേഹം വഫാത്തായി അല്ലാഹു അദേഹത്തിനും നമ്മുക്കും അദ്ദേഹത്തിന്റ ബറക്കത്ത് കൊണ്ട് കാരുണ്യം ചെയ്യട്ടെ ആമീൻ

*ഗ്രാമർ ചർച്ചകൾ*
إِعْرَابُ الْفِعْلِ الْمُضَارِعِ🔰
മുളാരിആയ ഫിഹ്ലിന്റെ ഇഅ്റാബ്

إِعْرَابُ الْمُضَارِعِ الرَّفْعُ🌻
മുളാരിഇന്റെ ഇഅ്റാബ് റഫ്ഹ് ആകുന്നു

وَإِذَا دَخَلَ عَلَيْهِ جَازِمٌ فَالْجَزْمُ🌻
അതിന്റെ മോൽ ജാസിം പ്രവേശിച്ചാൽ അപ്പോൾ ജസ്മും

وَإِذَا دَخَلَ عَلَيْهِ نَاصِبٌ فَالنَّصْبُ🌻
അതിന്റെ മേൽ നാസ്വിബ് പ്രവേശിച്ചാൽ അപ്പോൾ നസ്ബും ആണ്

اَلْأَمْثِلَةُ📢
ഉദാഹരണങ്ങൾ

١ كَانَ الْوَلَدُ يَقْرَأُ الْقُرْاۤنَ :يَقْرَأُ
-مُضَارِعٌ مَرْفُوعٌ.🌻

കുട്ടി ഖുർആൻ ഓതുന്ന വനായി: ُيَقْرَأമുളാരിഹ് മർഫൂഹ് ആണ്

٢ لَمْ يَكُنْ لَهُ كُفُوًا أَحَدٌ: يَكُنْ -مُضَارِعٌ مَجْزُومٌ بِلَمْ.🌻
അവനോട് തുല്ല്യനായി ഒരാളും ഇല്ല: ْيَكُنഎന്നത് ْلَمകൊണ്ട് ജസ്മ് ചെയ്യപ്പെട്ട മുളാരിഹ് ആണ്

٣ لَنْ يَدْخُلَ الْجَنَّةَ
كَافِرٌ:يَدْخُلَ-مُضَارِعٌ مَنْصُوبٌ بِلَنْ🌻
അവിശ്വാസി സ്വർഗത്തിൽ പ്രവേശിക്കുകയില്ല:َيَدْخُل എന്നത് ْلَنകൊണ്ട് നസ്ബ് ചെയ്യപ്പെട്ട മുളാരിഹ് ആണ്

2 Comments

Post a Comment