CLASS 9 TAZKIYA 1 | SKSVB | Madrasa Notes

سورة الكافرون

مكانة هذه السورة

تسمّی.......................................ربع العشر
ഈ സൂറത്തിന് കാഫിറൂന, ഇഖ്ലാസ്. ഇബാദത്, എന്നീ പേരുകളുണ്ട്. ഖുർആനിന്റെ നാലിലൊനിന്റെ മേൽ ഈ സൂറത്ത് ഉൾക്കൊള്ളിക്കും.

فإنّ القرآن.....................................أربعة أقسام
ഖുർആനിൽ കൽപ്പനയും നിരോധനവുമുണ്ട്. ഇവ ഓരോന്നും ഖൽബുമായി ബന്ധപ്പെട്ടതും പ്രവർത്തനവുമായി ബന്ധപ്പെട്ട്താണ്. അങ്ങനെയാണ് നാലു ഭാഗങ്ങൾ

وهذه السورة.........................ربع القرآن
ഈ സൂറത്ത് ഹൃദയവുമായി ബന്ധപ്പെട്ട ഹറാമായ കാര്യങ്ങളെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. അതാണ് ഖുർആനിന്റെ നാലിലൊന്നായി ഈ സൂറത്ത് മാറിയത്

*قال رسول اللهﷺ :- قل يا أيها الكافرون تعدل ربع القرآن*
നബി ﷺ പറഞ്ഞു :- ഈ സൂറത്ത് ഖുർആനിലെ നാലിൽ ഒന്നിനോട് കിടപിടിക്കും.

تسنّ قراءة.....................................الأحاديث
ഈ സൂറത്ത് ഇഖ്ലാസ് സൂറത്തിന്റെ കൂടെ ത്വവാഫിന്റെ രണ്ട് റകഅത്ത് നിസ്കാരത്തിലും, സുബ്ഹിയുടെ മുമ്പുള്ള രണ്ട് റക്അത്ത് നിസ്കാരത്തിലും, മഗ്രിബിന് ശേഷമുള്ള രണ്ട് റക്അത്ത് നിസ്കാരത്തിലും, ളുഹാ നിസ്കാരത്തിലും. ഓതൽ സുന്നത്താണ്. ചില ഹദീസുകളിൽ വന്ന പോലെ ഉറങ്ങാൻ കിടക്കുമ്പോഴും ഓതൽ സുന്നത്താണ്

*نزول هذه السورة*
*نزلت هذه السورة في رهط............ فأنزل الله هذه السورة*
ഖുറൈശികളിലെ ഒരു വിഭാഗത്തിലാണ് ഈ സൂറത്ത് ഇറങ്ങിയത്. അവർ പറഞ്ഞു:- നിങ്ങൾ ഞങ്ങളുടെ ദീനിനെ പിൻപറ്റുക, ഞങ്ങൾ നിങ്ങളുടെ ദീനിനെയും പിൻപറ്റാം. ഒരു വർഷം ഞങ്ങളുടെ ഇലാഹിനെ നിങ്ങൾ ആരാധിക്കുക. ഒരു വർഷം ഞങ്ങൾ നിങ്ങളുടെ ഇലാഹിനെ ആരാധിക്കാം. അപ്പോൾ നബ ﷺ പറഞ്ഞു :- അല്ലാഹു അല്ലാത്ത ഒരാളെ അവനോട് പങ്കു ചേർക്കലിനെ തൊട്ട് അല്ലാഹുവിനോട് കാവലിനെ തേടുന്നു. മുശ്രിക്കുകൾ പറഞ്ഞു:- നബിയേ ഞങ്ങളുടെ ബിംബങ്ങളെ നിങ്ങൾ തൊട്ടു മുത്തിയാൽ നിങ്ങളെ ഞങ്ങൾ വാസ്തവമാക്കാം, നിന്റെ ഇലാഹിനെ ഞങ്ങൾ ആരാധിക്കുകയും ചെയ്യാം. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു:- അല്ലാഹുവിൽ നിന്നും وحي വരുന്നുണ്ടോ എന്ന് ഞാൻ വീക്ഷിച്ചു. അപ്പോൾ അല്ലാഹു തആല ഈ സൂറത്തിനെ ഇറക്കി

*تفسير هذه السورة*
*قل*
ഓ നബി ﷺ യെ തങ്ങൾ പറയുക

*يٰٓأيها الكافرون*
ബിംബങ്ങളെ ആരാധിക്കുന്ന മുശ്രിക്കുകളെ

*لا أعبد ماتعبدون*
നിങ്ങൾ ആരാധിക്കുന്ന ബിംബങ്ങളെ ഞാൻ ഇപ്പോൾ ആരാധിക്കുകയില്ല

*ولا أنتم عىٰبدون ماأعبد*
ഞാൻ ആരാധിക്കുന്നവനെ ഈ സമയത്ത് നിങ്ങൾ ആരാധിക്കുന്നവരല്ല. അവൻ ഏകനും സർവശക്തനുമാണ്

*ولا أنا عابد ما عبدتم*
ഇനി വരാൻ പോകുന്ന കാലത്തും നിങ്ങളുടെ ബിംബങ്ങളെ ഞാൻ ആരാധിക്കില്ല

*ولا أنتم عىٰبدون ماأعبد*
വരുംകാലങ്ങളിൽ ഏകനും സത്യവാനുമായ എന്റെ ഇലാഹിനെ നിങ്ങളും ആരാധിക്കേണ്ടതില്ല

*لكم دينكم*
നിങ്ങൾ നിലനിൽക്കുന്ന തെറ്റായ ദീൻ നിങ്ങൾക്ക്

*ولي دين*
എനിക്ക് എന്റെ സത്യമായ ദീൻ. ഒരിക്കലും ഞാൻ ആ ദീനിനെ ഉപേക്ഷിക്കുകയില്ല.

*حاصل هذه السورة*
إنّ اللّه أمر..............................مكرّرا
നിശ്ചയം അല്ലാഹു നബിയോട് വ്യക്തമായി , ശക്തമായി ആവർത്തിച്ചു പറയാൻ കല്പിച്ചു.

إنّه لا يعبد..........................علی شركهم
നിലവിലോ വരാൻ പോകുന്ന അവരുടെ ബിംബങ്ങളെ ഒരിക്കലും ആരാധിക്കുകയില്ല. അവർ അവരുടെ ശിർക്കിൽ അടിയുറച്ചു പോയത് കൊണ്ട് ശക്തനായ ഏകനായ അല്ലാഹുവിനെ ആരാധിക്കാൻ അവർക്കാകില്ല.

فلا لقاء بين............................في المعبود
ആരാധിക്കപ്പെടുന്നവന്റെ ഇടയിൽ ചേർച്ച ഇല്ലാത്തതു പോലെ ഇരു വിഭാഗവും തമ്മിൽ കണ്ടു മുട്ടലില്ല.

2 Comments

Post a Comment