CLASS 9 FIQH 9 | SKSVB | Madrasa Notes

اَلتَّدَاوِي
ചികിത്സിക്കൽ

قَالَ رَسُولُ اللَّهِ ﷺ تَدَاوَوْا فَإِنَّ اللَّه عَزَّوَجَلَّ لَمْ يَضَعْ دَاءً إِلَّا وَضَعَ لَهُ دَوَاءً غَيْرَ دَاءٍ وَاحِدٍ الْهَرَمُ
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: നിങ്ങൾ ചികിത്സിക്കുക തീർച്ച അല്ലാഹു ഒരു രോഗത്തേയും സൃഷ്ടിച്ചിട്ടില്ല അതിന് ചികിത്സ വെച്ചിട്ടല്ലാതെ വാർദ്ധക്യമെന്ന ഒറ്റ രോഗത്തിനൊഴികെ

كَانَ ﷺ يَعُودُ بَعْضَ أَهْلِهِ يَمْسَحُ بِيَدِهِ الْيُمْنَي وَيَقُولُ اَللَّهُمَّ رَبَّ النَّاسِ أَذْهِبِ الْبَأْسَ وَاشْفِ أَنْتَ الشَّافِي لَا شِفَاءً إِلَّا شِفَاؤُكَ لاَ يُغَادِرُ سَقَمًا
നബി(സ) കുടുംബക്കാരിൽ പെട്ട ചില രോഗികളെ സന്ദർശിക്കുകയും വലത് കൈ കൊണ്ട് തടവുകയും ഈ اللهم رب الناس... لا يغادر سقما. ദുആ ചെയ്യുകയും ചെയ്തിരുന്നു.

صُوَرُ التَّدَاوِي
ചികിത്സയുടെ രൂപങ്ങൾ

اَلصِّحَّةُ وَالْمَرَضُ مِنْ قَضَاءِ اللَّهِ تَعَالَي.
ആരോഗ്യവും രോഗവും അല്ലാഹുവിന്റെ വിധിയിൽപെട്ടതാണ്

فَيَنْبَغِي الشُّكْرُ عَلَي الْأَوَّلِ وَالصَّبْرُ عَلَي الثَّانِي .
അപ്പോൾ ആരോഗ്യത്തിന്റെ മേൽ നന്ദിയും രോഗത്തിന്റെ മേൽ ക്ഷമയും അത്യാവശ്യമാണ്

وَلٰكِنْ يُسَنُّ التَّدَاوِي
എന്നാലും ചികിത്സിക്കൽ സുന്നത്താണ്

وَيَجُوزُ قَبُولُ طِبِّ الْكَافِرِ وَوَصْفِهِ
അവിശ്വാസിയായ ഡോക്ടറുടെ ചികിത്സ സ്വീകരിക്കലും അദ്ദേഹത്തിന്റെ നിർദേശം സ്വീകരിക്കലും അനുവദനീയമാണ്

وَالتَّدَاوِي بِنَجَسٍ غَيْرِ خَمْرٍ
മദ്യമല്ലാത്ത നജസ് കൊണ്ട് ചികിത്സിക്കൽ അനുവദനീയമാണ്

وَبِخَمْرِ مُسْتَهْلَكَةٍ فِي دَوَاءِ اۤخَرَ إِنْ تَعَيَّنَ كُلٌّ مِنْهُمَا دَوَاءً نَافِعًا
മറ്റൊരു മരുന്നിൽ കലർത്തിയ മദ്യം കൊണ്ടും ചികിത്സിക്കൽ അനുവദനീയമാണ് അത് രണ്ടും ഫലപ്രദമായ മരുന്നായി വൈദ്യശാസ്ത്രം നിശ്ചയിച്ചാൽ

وَكَذَا قَطْعُ نَحْوِ يَدِهِ الْمُتَأَكِّلَةِ وَإِزَالَةُ عَقْلِهِ لِذَلِكَ
ഇപ്രകാരം തന്നെ പഴുപ്പ് ബാധിച്ച കൈ പോലെയുള്ളത് മുറിച്ച് മാറ്റലും അതിന് വേണ്ടി അവന്റെ ബോധം നീക്കലും അനുവദനീയമാണ്

وَيَجُوزُ التَّدَاوِي بِالدَّمِ وَإِنْ كَانَ نَجَسًا يَحْرُمُ تَنَاوُلُهُ
ഉപയോഗിക്കൽ ഹറാമായ നജസാണെങ്കിലും രക്തം കൊണ്ട് ചികിത്സിക്കൽ അനുവദനീയമാണ്

وَأَخْذُهُ عِنْدَالضَّرُورَةِ بِقَدَرٍ لَا يُضِرُّ بِصَاحِبِهِ
ഉടമക്ക് ബുദ്ധിമുട്ടില്ലാത്ത അളവിൽ അത്യാവശ്യ സമയത്ത് രക്തമെടുക്കൽ അനുവദനീയമാണ്

وَيَجُوزُ زَرْعُ عُضُوٍ صِنَاعِيٍّ بِكُلِّ طَاهِرٍ
ഏത് ശുദ്ധിയുളള വസ്തു കൊണ്ടും ഉണ്ടാക്കപ്പെട്ട കൃത്രിമഅവയവത്തെ വെച്ച് പിടിപ്പിക്കൽ അനുവദനീയമാണ്

وَزَرْعُ عُضْوٍ حَيَوَانٍ مَأْكُولٍ بَعْدَ ذَكَاتِهِ
അറുത്ത ശേഷം ഭക്ഷ്യയോഗ്യമായ ജീവിയുടെ അവയവം വെച്ച് പിടിപ്പിക്കലും അനുവദനീയമാണ്

وَاسْتِخْدَامُ عُضْوٍ نَجِسٍ عِنْدَ الضَّرُور
നിർബന്ധിത അവസ്ഥയിൽ നജസായ അവയവം ഉപയോഗിച്ച് വെച്ച് പിടിപ്പിക്കലും അനുവദനീയമാണ്

وَالتَّرْقِيعُ أَوِ التَّعْوِيضُ بِعُضْوِ اۤدَمِيٍّ مَيِّتٍ إِنْ لَمْ يَجِدْ غَيْرَهُ
മറ്റൊന്നും ഇല്ലെങ്കിൽ മരിച്ച മനുഷ്യന്റെ അവയവത്തെ തുന്നിച്ചേർക്കലും അല്ലെങ്കിൽമാറ്റി വെക്കലും അനുവദനീയമാണ്

وَوَصْلُ عُضُوٍ مُبَانٍ مِنْ نَفْسِهِ بِمَحَلِّهِ
സ്വന്തംശരീരത്തിൽ നിന്ന് വേർപ്പെട്ട അവയവത്തെ ആ സ്ഥലത്ത് തന്നെ തുന്നിചേർക്കലും അനുവദനീയമാണ്

وَقَطْعُ بَعْضٍ مِنْ جِسْمِهِ لِتَرْقِيعِ أَوْ تَعْوِيضِ عُضْوٍ اۤخَرَ مِنْهُ عِنْدَ الضَّرُورَةِ
നിർബന്ധിത അവസ്ഥയിൽ അവന്റെ ശരീരത്തിൽ നിന്ന് മറ്റൊരു അവയവത്തെ തുന്നിചേർക്കാനോ അല്ലെങ്കിൽ മാറ്റി വെക്കാനോ അവന്റെ ശരീരത്തിൽ നിന്ന് അൽപം മുറിക്കൽ അനുവദനീയമാണ്

وَلٰكِنْ يَحْرُمُ قَطْعُ بَعْضِهِ لِزَرْعِهِ فِي إِنْسَانٍ اۤخَرَ وَأَخْذُهُ لِنَفْسِهِ مِنْ َمَعْصُومٍ
എന്നാൽ മറ്റൊരാളിൽ അവയവം വെച്ച് പിടിപ്പിക്കാൻ വേണ്ടി അവന്റെഅവയവം മുറിക്കലും സ്വന്തം ശരീരത്തിന് വേണ്ടി സംരക്ഷണം നൽകേണ്ട മനുഷ്യരിൽ നിന്ന് അതിനെ സ്വീകരിക്കലും ഹറാമാണ്

عِيَادَةُ الْمَرِيضِ

രോഗികളെ സന്ദർശിക്കൽ

يُنْدَبُ عِيَادَةُ الْمَرِيضِ
രോഗികളെ സന്ദർശിക്കൽ സുന്നത്താണ്

فَإِنْ رَجَا فِي حَيَاتِهِ دَعَا لَهُ وَانْصَرَفَ
അപ്പോൾ രോഗിയുടെ ജീവിതത്തിൽ പ്രതീക്ഷയുണ്ടെങ്കിൽ അവൻ രോഗിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരിച്ച് പോരണം

وَيُسَنُّ فِي دُعَائِهِ أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمَ أَنْ يَشْفِيَكَ سَبْعَ مَرَّاتٍ
അവന്റെ ദുആയിൽ ِأَسْئَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ َالْعَظِيمِ أَنْ يَشْفِيكَ എന്ന് 7 പ്രാവശ്യം ഉൾപ്പെടുത്തൽ സുന്നത്താണ്

وَإِنْ خَافَ عَلَيْهِ الْمَوْتَ رَغَّبَهُ فِي التَّوْبَةِ وَالْوَصِيَّةِ وَرَجَّاهُ فِي رَحْمَةِ اللَّهِ
ഇനി രോഗിയുടെ മേൽ മരണത്തെ അവൻ പേടിച്ചാൽ തൗബ ചെയ്യാനും വസ്വിയ്യത്ത് ചെയ്യാനും രോഗിയെ അവൻ പ്രേരിപ്പിക്കണം അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷ ഉണ്ടാക്കണം

وَيُكْرَهُ إِطَالَةُ الْمُكْثِ عِنْدَهُ بِلَا حَاجَةٍ
കാരണമില്ലാതെ രോഗിയുടെ അടുത്ത് ദീർഘനേരം നിൽക്കൽ കറാഹത്താണ്

وَكَذَا عِيَادَةُ الْفَاسِقِ وَالْمُبْتَدِعِ وَإِكْرَاهُ الْمَرِيضِ عَلَي دَوَاءٍ أَوْ إِطْعَامٍ
ഇപ്രാകാരം തന്നെ ഫാസിഖ് മുബ്തദിഅ് എന്നിവരെ സന്ദർശിക്കലും രോഗിയെ മരുന്നിനും അല്ലെങ്കിൽ ഭക്ഷണത്തിനും നിർബന്ധിക്കലും കറാഹത്താണ്

خِدْمَةُ الْمُحْتَضَرِ
മരണം ആസന്നമായവനുള്ളസേവനങ്ങൾ

فَإِنِ احْتُضِرَ وُجِّهَ لِلْقِبْلَةِ
മരണാസന്നനെ ഖിബ്ലയിലേക്ക് തിരിച്ച് കിടത്തണം

وَلُقِّنَ الشَّهَادَةَ بِلَا إِلْحَاحٍ
നിർബന്ധിക്കാതെ ശഹാദത്ത് ചൊല്ലിക്കൊടുക്കണം

فَقَدْ قَالَ رَسُولُ اللَّهِ ﷺ لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ
തീർച്ച അല്ലാഹുവിന്റെ ദൂതർ (സ)പറഞ്ഞു: നിങ്ങളിൽ നിന്ന് മരണം ആസന്നമായവർക്ക് നിങ്ങൾ لَا إِلَهَ إِلَّا اللَّهُ എന്ന് ചൊല്ലിക്കൊടുക്കുക

وَيُقْرَأُ عِنْدَهُ سُورَةُ يٰسۤ
അവന്റെയടുക്കൽ വെച്ച് സൂറത്തു യാസീൻ ഓതണം

قَالَ رَسُولُ اللَّهِ ﷺ اِقْرَءُوا " يٰسۤ " عَلَی مَوْتَاكُمْ
അല്ലാഹുവിന്റെ ദൂതർ(സ) പറഞ്ഞു: നിങ്ങളിൽ മരണാസന്നമായരുടെ മേൽ നിങ്ങൾ യാസീൻ ഓതുക

وَيُجَرَّعُ مَاءً بَارِدًا
തണുത്ത വെള്ളം അൽ പാൽപമായി നൽകണം

وَلَا يَقْرُبُ مِنْهُ الْحَائِضُ وَالْجُنُبُ
ഹൈള് കാരിയും ജനാബത്ത്കാരും അവനോട് അടുക്കരുത്

فَإِذَا مَاتَ غُمِّضَتْ عَيْنَاهُ
രോഗിമരിച്ചാൽ രണ്ട് കണ്ണും അടക്കണം

فَيُسَنُّ أَنْ يَقُولَ" بِسْمِ اللَّهِ وَعَلَی مِلَّةِ رَسُولِ اللَّهِ"
അപ്പോൾ بِسْمِ اللَّهِ وَعَلَی مِلَّةِ رَسُولِ اللَّهِ എന്ന് പറയൽ സുന്നത്താണ്

وَشُدَّ لَحْيَاهُ
മയ്യിത്തിന്റെതാടി കെട്ടണം

وَلُيِّنَتْ مَفَاصِلُهُ
അവന്റെ സന്ധികള മയമാക്കണം

وَنُزِعَ ثِيَابُهُ
വസ്ത്രം അഴിക്കണം

وَسُتِرَ بَدَنُهُ بِثَوْبٍ رَقِيقٍ
നേരിയ വസ്ത്രം കൊണ്ട് അവന്റെ ശരീരം മറക്കണം

وَوُضِعَ عَلَي بَطْنِهِ شَيْئٌ ثَقِيلٌ
ഭാരമുള്ള വല്ലതും വയറിൽ വെക്കണം

وَوُضِعَ عَلَي نَحْوِ سَرِيرٍ بِلَا فِرَاشٍ مُوَجَّهًا لِلْقِبْلَةِ
ഖിബ് ലയിലേക്ക് മുഖം തിരിച്ച് വിരിപ്പില്ലാതെ കട്ടിൽ പോലുള്ളതിന്റെ മേൽ കിടത്തണം

وَيُبَادَرُ بِقَضَاءِ دَيْنِهِ وَتَنْفِيذِ وَصِيَّتِهِ وَتَجْهِيزِهِ
അവന്റെ കടം പെട്ടെന്ന് വീട്ടുക വസ്വിയ്യത്ത് പെട്ടെന്ന്നടപ്പാക്കുക മയ്യിത്ത് പെട്ടെന്ന് സംസ്ക്കരിക്കുക

جِرَاحَةُ الْمَيِّتِ
മയ്യിത്തിനെ മുറിവേൽപ്പിക്കൽ

اَلْمَيِّتُ بِجَمِيعِ أَجْزَاءِهِ مُحْتَرَمٌ
മയ്യിത്തിന്റെ എല്ലാ അവയവങ്ങും പവിത്രമാണ്

فَلَا يُفْعَلُ بِهِ شَيْئٌ فِيهِ انْتِهَاكُ حُرْمَتِهِ
മയ്യിത്തിന്റെ പവിത്രതക്ക് ഭംഗം വരുത്തുന്ന ഒരു കാര്യവും അതിനോട് ചെയ്യരുത്

فَيُكْرَهُ أَخْذُ شَيْئٍ مِنْ شَعْرِهِ وَظُفْرِهِ بِلَا حَاجَةٍ
ആവശ്യമില്ലാതെ മയ്യിത്തിന്റെ നഖംമുടി എന്നിവ എടുക്കൽ കറാഹത്താണ്

وَيَحْرُمُ جِرَاحَتُهُ بِلَا ضَرُورَةٍ وَلَوْ بِالْخَتْنِ
നിർബന്ധമില്ലാതെ മയ്യിത്തിനെ മുറിവാക്കൽ ഹറാമാണ് അത് ചേലാകർമ്മം കൊണ്ടാണെങ്കിലും ശരി

وَيَجِبُ شَقُّ بَطْنِ بَالِعِ مَالَ الْغَيْرِ لِإِخْرَاجِهِ حَيْثُ طَلَبَهُ
മറ്റൊരാളുടെ ധനം വിഴുങ്ങിയവന്റെ വയറ് അവൻ ആവശ്യപ്പെടുന്നസമയത്ത് അതിനെ പുറത്തെടുക്കാൻ വേണ്ടി കീറൽ നിർബന്ധമാണ്

وَبَطْنِ حَامِلٍ لِإِخْرَاجِ جَنِينِهَا حَيْثُ رُجِيَتْ حَيَاتُهُ
ഗർഭസ്ഥ ശിശുവിന്റെ ജീവൻ പ്രതീക്ഷിക്കുന്ന സമയത്ത് അതിനെ പുറത്തെടുക്കാൻ വേണ്ടി ഗർഭിണിയുടെ വയറ് കീറലും നിർബന്ധമാണ്

فَإِنْ لَمْ تُرْجَ أَخِّرَ دَفْنُهَا حَتَّي يَمُوتَ
ഇനി ഗർഭസ്ഥ ശിശുവിന്റെ ജീവൻ പ്രതീക്ഷയില്ലെങ്കിൽ അത് മരിക്കുന്നത് വരേ ഗർഭിണിയെ മറമാടൽ പിന്തിപ്പിക്കണം

وَلَوْ لَمْ يَنْقَطِعْ خُرُو جُ النَّجَاسَةِ مِنَ الْفَتْقِ إِلَّا بِالْخِيَاطَةِ وَجَبَتْ
തുന്നൽ കൊണ്ടല്ലാതെ ദ്വാരങ്ങളിൽ നിന്ന് നജസ് പുറപ്പെടൽ നിൽക്കുന്നില്ലെങ്കിൽ തുന്നൽ നിർബന്ധമാണ്

وَتَشْرِيحُ الْجُثَّةِ لِتَحْدِيدِ سَبَبِ الْمَوْتِ أَوْ غَيْرِهِ حَرَامٌ إِلَّا لِاضْطِرَارِ إِطَاعَةِ قَوَانِينِ الْحُكُومَةِ
ഗവൺമെന്റിന്റെ നിയമങ്ങൾ അനുസരിക്കുക എന്ന അത്യാവശ്യത്തിനല്ലാതെ മരണകാരണമോ മറ്റോ അറിയാൻ വേണ്ടി മയ്യിത്തിനെ പോസ്റ്റ്മോർട്ടം ചെയ്യൽ ഹറാമാണ്

*اَلتَّدْرِيبَاتُ*
അഭ്യാസങ്ങൾ

نَقْرَأُ وَنَسْتَوْعِبُ الْمَعْنَي
വായിച്ച് അർത്ഥം പറയാം

تَدَاوَوْا فَإِنَّ اللَّه تَعَالَي لَمْ يَضَعْ دَاءًا إِلَّا وُضِعَ لَهُ دَوَاءً إِلَّا الْهَرَمَ نَسْتَحْضِرُ مِنَ الذَّاكِرَةِ
ഓർമ്മയിൽ നിന്ന് പറയുക

١)اَللَّهُمَّ رَبَّ النَّاسِ ...... لَا يُغَادِرُ سَقَمًا ٢) أَسْأَلُ اللَّهَ .....أَنْ يَشْفِيَكَ نَكْتَشِفُ الْإِجَابَاتِ
ഉത്തരം പറയാം

١) مَا حُكْمُ قَبُولِ طِبِّ الْكَافِرِ؟
അവിശ്വാസിയായ ഡോക്ടറിനെ സ്വീകരിക്കുന്നതിന്റെ വിധി എന്ത് ?

٢) مَاذَا يُسَنُّ لِعَائِدِ الْمَرِيضِ إِذَا رَجَا فِي حَيَاتِهِ؟
രോഗിയെ സന്ദർശക്കുന്നവൻ രോഗിയുടെ ജീവനിൽ പ്രതീക്ഷയുണ്ടെങ്കിൽ എന്താണ് സുന്നത്ത്?

٣) مَاذَا يُسَنُّ لِعَائِدِ الْمَرِيضِ إِذَا خَافَ عَلَيْهِ الْمَوْتَ.
രോഗിയെ സന്ദർശിച്ചവൻ രോഗിയുടെ മേൽ മരണം പേടിച്ചാൽ എന്താണ് സുന്നത്താകുന്നത്?

٤) مَاذَا يَقُولُ مَنْ يُغَمِّضُ عَيْنَيِ الْمَيِّتِ؟
മയ്യിത്തിന്റെ രണ്ട് കണ്ണും അടക്കുന്നവൻ എന്ത് പറയണം?

٥) اِيتِ بِدَلِيلٍ عَلَي سُنِّيَّةِ الْقِرَاءَةِ عِنْدَ الْمَيِّتِ وَعِنْدَ الْمُحْتَضَرِ؟
മയ്യിത്തിന്റെ അടുത്തും മരണാസന്നന്റെ അടും ഖൂർ ആൻ ഓതൽ സുന്നത്താണെന്നതിനുള്ള തെളിവ് കൊണ്ട് വരിക

٦) هَلْ يَجُوزُ تَشْرِيحُ الْجُثَّةِ؟
മയ്യിത്തിനെ പോസ്റ്റ്മോർട്ടം ചെയ്യൽ അനുവദനീയമാണോ?

نَصِلُ بِالْمُنَاسَبِ
ചേരുംപടി ചേർക്കുക

اِسْتِخْدَامُ عُضْوٍ نِجِسٍ عِنْدَ الضَّرُورَةِ
നിർബന്ധിതാവസ്ഥയിൽ നജസായ അവയവം മാറ്റി വെക്കൻ

قَطْعُ بَعْضٍ مِنْ جِسْمِ الْمُسْلِمِ لِزَرْعِهِ فِي إِنْسَانٍ اۤخَرَ
മറ്റൊരു മനുഷ്യനിൽ വെച്ച് പിടിപ്പിക്കാൻ വേണ്ടി ഒരു മുസ്ലിമിന്റെ ശരീരത്തിൽ നിന്ന് അവയവം മുറിക്കൽ

شَقُّ بَطْنِ حَامِلٍ رُجِيَتْ حَيَاتُ جَنِينِهَا
ഗർഭസ്ഥ ശിശുവിന്റെ ജീവൻ പ്രതീക്ഷിക്കുന്ന സമയത്ത് ഗർഭിണിയായ മയ്യിത്തിന്റെ വയറ് കീറൽ

اَلتَّدَاوِي لِلْأَمْرَاضِ
രോഗങ്ങൾക്ക് വേണ്ടി ചികിത്സ നടത്തൽ

أَخْذُ شَيْءٍ مِنْ شَعْرِ الْمَيِّتِ
മയ്യിത്തിന്റെ മുടിയിൽ നിന്ന് വല്ലതും എടുക്കൽ

(حَرَامٌ ، سُنَّةٌ ،كَرَاهَةٌ ، وَاجِبٌ ، جَائِزٌ) اَلْوَاجِبُ الْمَنْزِلِيُّ
ഹോം വർക്ക്

نُعِدُّ مُذَكِّرَةً عَنْ:" اَلْأَعْمَالُ الْخَيْرِيَّةُ لِلْمَرْضَي وَالْمَوْتَي"
രോഗികൾക്കും മരിച്ചവർക്കും വേണ്ടിയുള്ള സേവന പ്രവർത്തനങ്ങളെ സംബന്ധിച്ച് ഒരു പ്രബന്ധം എഴുതുക

1 Comments

Post a Comment