CLASS 9 FIQH 5 | SKSVB | Madrasa Notes

اَلْإِمَامُ وَالْمَأْمُومُ

قَالَ رَسُولُ اللَّهِﷺ:مَنْ تَوَضَّأَ لِلصَّلَاةِ فَأَسْبَغَ الْوُضُوءَ ثُمَّ مَشَي إِلَي الصَّلَاةِالْمَكْتُوبَةِ فَصَلَّاهَا مَعَ النَّاسِ أَوْ مَعَ الْجَمَاعَةِ أَوْ فِي الْمَسْجِدِ غَفَرَ اللَّهُ لَهُ ذُنُوبَهُ
നബി( സ) പറഞ്ഞു: ഒരാൾ നിസ്ക്കാരത്തിന് വേണ്ടി വുളൂഅ് ചെയ്യുകയും അതിനെ പൂർണ്ണമാക്കുകയും പിന്നെ ഫർള് നിസ്ക്കാരത്തിലേക്ക് നടന്ന് പോകുകയും അങ്ങനെ ഫർള് ജനങ്ങളോടൊപ്പമോ അല്ലെങ്കിൽ ജമാഅത്തോടെയോ അല്ലെങ്കിൽ പള്ളിയിലോ അവൻനിസ്ക്കരിച്ചാൽ അവന്റെ ദോഷങ്ങൾ അല്ലാഹു അവന് പൊറുക്കും

مَا مِنْ ثَلَاثَةٍ فِي قَرْيَةٍ وَلَا بَدْوٍ لَا تُقَامُ فِيهِمُ الصَّلَاةُإِلَّااسْتَحْوَذَ عَلَيْهِمُ الشَّيْطَانُ فَعَلَيْكَ بِالْجَمَاعَةِ فَإِنَّمَا يَأْكُلُ الذِّءْبُ القَاصِيَةَ
ജമാഅത്തായിനിസ്ക്കാരം നിർവ്വഹിക്കപ്പെടാത്ത മൂന്ന് പേർ ഉള്ള ഒരു ഗ്രാമമോ മലഞ്ചരുവോ ഇല്ല അവരുടെ മേൽ ശൈത്വാൻ ആധിപത്യം സ്ഥാപിച്ചിട്ടല്ലാതെ അതു കൊണ്ട് ജമാഅത്തിനെ നീ പ്രത്യേകം ശ്രദ്ധിക്കുക തീർച്ച കൂട്ടം തെറ്റിയ ആടിനെയാണ് ചെന്നായ തിന്നുക

أَفْضَلُ الْجَمَاعَةِ
ഏറ്റവും ശ്രേഷ്ടമായ ജമാഅത്ത്

أَقَلُّ الْجَمَاعَةِ إِمَامٌ وَمَأْمُومٌ
ഏറ്റവും കുറഞ്ഞ ജമാഅത്ത് ഇമാമും ഒരു മഅ്മൂമുമാണ്

وَمَا كَانَ أَكْثَرَ فَهُوَ أَفْضَلُ
കൂടുതൽ ആളുകളുള്ള ജമാഅത്താണ് ഏറ്റവും സ്രേഷ്ടം

إِلَّا إِذَا كَانَ إِمَامُ الْأَكْثَرِ مِمَّنْ يُكْرَهُ الْإِقْتِدَاءُ بِهِ كَمُبْتَدِعٍ وَفَاسِقٍ
അധികരിച്ച ജമാഅത്തിന്റെ ഇമാമ് പുത്തൻ വാദി ,പാപം ചെയ്യുന്നവൻ, എന്നിവരെ പോലെ തുടരൽ കറാഹത്താക്കപ്പെടുന്നവരിൽ പെട്ടാൽ ഒഴികെ

أَوْ مَنْ لَايَعْتَقِدُ وُجُوبَ بَعْضِ الْأَرْكَانِ أَوِ الشُّرُوطِ
അല്ലെങ്കിൽ നിസ്ക്കാരത്തിലെ ചില ഫർളോ അല്ലെങ്കിൽ ശർത്വോ വിശ്വസിക്കാത്തവരിൽപ്പെട്ടവനായാൽ ഒഴികെ

وَكَذَلِكَ إِذَا كَانَ الْإِمَامُ الْأَقَلِّ أَوْلَي بِالْإِمَامَةِ
ഇപ്രകാരം തന്നെയാണ് കുറഞ്ഞ ജമാഅത്തിന്റെ ഇമാമ് ഇമാമത്തു കൊണ്ട് ഏറ്റവും ബന്ധപ്പെട്ടവനാകൽ

أَوْ تَعَطَّلَ مَسْجِدٌ عَنِ الْجَمَاعَةِ بِذَهَابِهِ
അല്ലെങ്കിൽ അവൻ പോകൽ കൊണ്ട് ജമാഅത്തിനെ തൊട്ട് പള്ളി മുടക്കാകൽ

أَوْ إِذَا كَانَ الْأَقَلُّ بِالْمَسْجِدِ وَالْأَكْثَرُ بِغَيْرِهِ
അല്ലെങ്കിൽ കുറഞ്ഞ ജമാഅത്ത് പള്ളിയിലും അധികരിച്ചത് പള്ളിയി ലല്ലാതിരിക്കൽ

أَوْ يَسْمَعُ الْقُرْاۤنَ مِنَ الْإِمَامِ فِي الْأَقَلِّ دُونَ الْأَكْثَرِ
അല്ലെങ്കിൽ കൂടുതലുള്ള തിലല്ലാതെകുറഞ്ഞ ജമാഅത്തിൽ ഇമാമിൽ നിന്ന് ഖുർആൻ കേൾക്കൽ

أَفْضَلُ الْمَكْتُوبَاتِ جَمَاعَةً الْجُمُعَةُ ثُمَّ صُبْحُهَا ثُمَّ صُبْحُ سَاءِرِ الْأَيَّامِ ثُمَّ الْعِشَاءُ ثُمَّ الْعَصْرُ ثُمَّ الظُّهْرُ ثُمَّ الْمَغْرِبُ
ഫർള് നിസ്ക്കാരങ്ങളിൽഏറ്റവും സ്രേഷ്ടമായ ജമാഅത്ത് ജുമുഅ പിന്നെ വെള്ളിയിലെ സബഹി പിന്നെ മറ്റു ദിവസങ്ങളിലെ സുബഹി പിന്നെ ഇശാഅ് പിന്നെ അസ്ർ പിന്നെ ളുഹ്റ് പിന്നെ മഗ്രിബ്

إِدْرَاكُ الْجَمَاعَةِ

ജമാഅത്ത് ലഭിക്കൽ

تُدْرَكُ الْجَمَاعَةُ مَا لَمْ يُسَلِّمِ الْإِمَامُ
ഇമാം സലാം വിട്ടാത്തപ്പോൾ ജമാഅത്ത് ലഭിക്കും

وَلٰكِنْ إِنَّمَا يُدْرَكُ فَضْلُهَا بِقَدْرِ مَا أَدْرَكَ مِنْهَا
എന്നാൽ ജമാഅത്തിൽ നിന്ന് അവൻ എത്തിച്ച കണക്കനുസരിച്ച് മാത്രമാണ് ജമാഅത്തിന്റെ സ്രേഷ്ടത ലഭിക്കുക

وَلَا يَفُوتُ بِمُفَارَقَةِ الْإِمَامِ بِعُذْرٍ
കാരണത്തോടെ ഇമാമിനെ വിട്ട് പിരിയൽ കൊണ്ട് ജമാഅത്തിന്റെ സ്രേഷ്ടത നഷ്ടപ്പെടുകയില്ല

وَيُسَنُّ لِجَمْعٍ أَدْرَكُوا الْإِمَامَ فِيمَا بَعْدَ الرُّكُوعِ الْأَخِيرِ أَنْ يَبْدَءُوا جَمَاعَةً أُخْرَی بَعْدَ سَلَامِهِ مَا لَمْ يَضِقِ الْوَقْتُ
അവസാന റുകൂഇന് ശേഷം ഇമാമിനെ എത്തിച്ച സംഘത്തിന് സമയം കുടുസല്ലെങ്കിൽ ഇമാം സലാം വീട്ടിയ ശേഷം മറ്റൊരു ജമാഅത്ത് തുടങ്ങൽ സുന്നത്താക്കപ്പെടും

وَمَنْ سُبِقَ بِبَعْضِ الصَّلَاةِ وَرَجَا جَمَاعَةً كَامِلَةً فَالْأَ فْضَلُ لَهُ اِنْتِظَارُهَا إِنْ لَمْ يَفُتْ بِهِ أَوَّلُ الْوَقْتِ
ഒരാൾക്ക് ജമാഅത്തിൽ നിന്ന് ചിലത് മുൻ കടക്കപ്പെടുകയും പരിപൂർണ്ണമായ ഒരു ജമാഅത്ത് അവന് പ്രതീക്ഷ ഉണ്ടാവുകയും ചെയ്താൽ ചെയ്താൽ ആദ്യ സമയം നഷ്ടപ്പെടുന്നില്ലെങ്കിൽ പൂർണ്ണ ജമാഅത്തിനെ പ്രതീക്ഷിക്കലാണ് ഏറ്റവും സ്രേഷ്ടം

وَتُسَنُّ إِعَادَةُ الْمَكْتُوبَةِ جَمَاعَةً فِي الْوَقْتِ بِنِيَّةِ فَرْضٍ مَرَّةً فَقَطْ
ഫർള് നിസ്ക്കാരത്തെ അതിന്റെ സമയത്ത് ഫർളിന്റെ നിയ്യത്തോടെ ഒറ്റ പ്രാവശ്യം മാത്രം ജമാഅത്തായി മടക്കി നിസ്ക്കരിക്കൽ സുന്നത്താക്കപ്പെടും

شُرُوطُ الْجَمَاعَةِ

ജമാഅത്തിന്റെ നിബന്ധനകർ

تُشْتَرَطُ....
താഴെ പറയുന്ന കാര്യങ്ങൾ ജമാഅത്തിൽ ശർത്വാക്കപ്പെടും

١)نِيَّةُالْمَأْمُومِ......
മഅ്മൂമ് ഇമാമിനെതുടരുന്നു എന്ന് കരുതൽ

فَلَوْ تَابَعَهُ...
അപ്പോൾ മഅ്മൂമ്തുടരുന്നു എന്ന് കരുതാതെ ഇമാമിനെ തുടർന്നാൽ അവന്റെ നിസ്ക്കാരം ബാത്തിലാകും

وَيَنْوِي الْإِمَامُ
ജമാഅത്തിന്റെ സ്രേഷ്ടത ലഭിക്കാൻ വേണ് ടി ഇമാമ് ഇമാമത്തിനെ കരുതണം

وَتَجِبُ عَلَيْهِ...
ജുമുഅ നിസ്ക്കാരത്തിൽ ജമാഅത്തിനെ കരുതൽ ഇമാമിന്റെ മേൽ നിർബന്ധമാണ്

٢) عَدَمُ تَقَدُّمِ الْمَأْمُومِ.....
നിൽക്കുന്ന സ്ഥലത്ത് കാൽ മടമ്പ് കൊണ്ട് മഅ്മൂമ് ഇമാമിന് മുന്നിലാകാതിരിക്കുക

٣اَلْعِلْمُ بِانْتِقَالَاتِ الإِمَامِ.... أَوْسَمَاعِ الْمُبَلِّغِ
3 ഇമാമിനെ കാണൽ കൊണ്ടോ അല്ലെങ്കിൽ സ്വഫ്ഫിൽ നിന്ന് അൽപം കാണൽ കൊണ്ടോ അല്ലെങ്കിൽ ഇമാമിനെ കേൾക്കൽ കൊണ്ടോ അല്ലെങ്കിൽ (ഉറക്കെ വിളിച്ചു പറയുന്നവനെ)മുബല്ലിഗിനെ കേൾക്കൽ കൊണ്ടോ ഇമാമിന്റ ചലനങ്ങൾ അറിയുക

٤اِجْتِمَاعُهُمَا بِمَكَانٍ وَاحِدٍ.... مَعَ اِمْكَانِ الاِسْتِطْرَاقِ
4 രണ്ട് പേരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടുക അത് പള്ളിയിൽ ആണെങ്കിൽ പരസ്പരംപോയി വരാനുള്ള വഴി സൗകര്യമാകൽ കൊണ്ടും പള്ളിയല്ലാത്തതിൽ രണ്ട് പേർക്കുമിടയിൽ ഏകദേശം 300 മുഴത്തേക്കാൾ അധികമാകാതെ വഴിദൂരം അടുക്കൽ കൊണ്ടും കാഴ്ചയെ തടയുന്ന മറ ഇല്ലാതിരിക്കൽ കൊണ്ടുമാണ് അല്ലെങ്കിൽ പോയി വരാൻ സൗകര്യമാകലോടെ ദ്വാരത്തിന് നേരെ ഒരാൾ നിൽക്കൽ കൊണ്ടാണ്

٥مُوَافَقَةُ الْمَأْمُومِ لِلْإِمَامِ........ فَيُوَافِقُهُ فِعْلًا لاَ تَرْكًا
5 തിലാവത്തിന്റെ സുജൂദ് പോലെ ഇമാമിനോട് എതിരാ കൽ മോശമാകുന്ന സുന്നത്തുകളിൽ പ്രവർത്തനത്തിലും ഉപേക്ഷിക്കുന്നതിലും ഇമാമിനോട് മഅ്മൂമ് യോചിക്കുക ഖുനൂത്ത് പോലെ കഷ്ടത്തരമാകാത്തതിലല്ല അപ്പോൾ അതിൽ പ്രവർത്തിയിൽ യോചിക്കണം ഉപേക്ഷിക്കുന്നതിലല്ല

٦ تَوَافُقُ نَظْمِ صَلَاتَيْهِمَا....... لٰكِنَّهَا خِلَافُ السُّنَّةِ
6 രണ്ടു പേരുടേയും നിസ്കാരത്തിന്റെ ഘടനയോചിക്കുക അപ്പോൾ മയ്യിത്ത് നിസ്ക്കാരത്തിന്റെ പിറകിൽ ഫർള് നിസ്ക്കാരം സ്വഹീഹല്ല അസറിന്റെ പിറകിൽ ളുഹർ സ്വഹീഹാകും സുന്നത്തിന്റെ പിറകിൽ ഫർള് ശരിയാകും എങ്കിലും അത് സുന്നത്തിന് എതിരാണ്

٧ اَلْمُتَابَعَةُ لِلْإِمَامِ فِي الْأَفْعَالِ
7 പ്രവർത്തനങ്ങളിൽ ഇമാമിനോട് തുടരുക

اَلْمُتَابَعَةُ

തുടർച്ച

لَا يَتَحَقَّقُ الْمُتَابَعَةُ إِلَّا بِالْأُمُورِالْاۤتِيَةِ
താഴെ പറയുന്ന കാര്യങ്ങൾ കൊണ്ടല്ലാതെ തുടർച്ച യാഥാർത്ഥ്യമാവുകയില്ല

١)تَأَخُّرُ تَحَرُّمِ الْمَأْمُومِ عَنْ تَحَرُّمِ الإِمَامِ
1) ഇമാമിന്റെ തക്ബീറത്തുൽ ഇഹ്റാമിനോട്മഅ്മൂമിന്റെ തക്ബീറത്തുൽ ഇഹ്റാം പിന്നിലാകൽ

فَلَا تَنْعَقِدُ الصَّلَاةُ إِنْ سَبَقَهُ أَوْ قَارَنَهُ
അപ്പോൾ അത് ഇമാമിന് മുൻകടക്കുകയോ ഇമാമിനോട് യോചിക്കുകയോ ചെയ്താൽ നിസ്ക്കാരം സ്വീകാര്യമല്ല

٢)عَدْمُ سَبْقِهِ عَلَی إِمَامِهِ بِرُكْنَيْنِ فِعْلِيَّيْنِ مُتَوَالِيَيْنِ
2 )തുടർച്ചയായ രണ്ട് ഫിഹ് ലിയ്യ് ആയ ഫർള് കൊണ്ട് ഇമാമിനേക്കാൾ മഅ്മൂമ് മുൻ കടക്കാതിരിക്കുക

فَإِنْ فَعَلَهُ عَالِمًا عَامِدًا بَطَلَتْ صَلَاتُهُ كَأَنْ رَكَعَ وَاعْتَدَلَ ثُمَّ هَوَی لِلسُّجُودِ وَالْإِمَامُ قَاءِمٌ
അപ്പോൾഅവൻ അത് അറിവുള്ളവനായി മനപ്പൂർവ്വംപ്രവർത്തിച്ചാൽ അവന്റെ നിസ്ക്കാരം ബാത്വിലാകും ഉദാ : ഇമാമ് നിർത്തത്തിലായിരിക്കെ അവൻ റുകൂഅ് ചെയ്തു ഇഅ്തിദാൽ ചെയ്തു പിന്നെ സുജൂദിന് വേണ്ടി കുനിഞ്ഞു.

٣)عَدْمُ التَّخَلُّفِ عَنِ الْإِمَامِ بِرُكْنَيْنِ فِعْلِيَّيْنِ مُتَوَالِيَيْنِ بِلَا عُذْرٍ فَتَبْطُلُ صَلَاتُهُ إِنْ فَعَلَهُ عَالِمًا عَامِدًا
3) കാരണം കൂടാതെ തുടർച്ചയായ ഫിഹ് ലിയ്യായ രണ്ട് ഫർള് കൊണ്ട് ഇമാമിനെ തൊട്ട് പിന്താതിരിക്കുക അപ്പോൾഅവൻ അത് അറിവുള്ളതോടെ മനപ്പൂർവ്വം ചെയ്താൽ നിസ്ക്കാരം ബാത്തിലാകും

٤)عَدَمُ التَّخَلُّفِ عَنِ الْإِمَامِ بِأَكْثَرَ مِنْ ثَلَاثَةِ أَرْكَانٍ طَوِيلَةٍ بِعُذْرٍ كَتَخَلُّفِهِ لِقِرَاءَةِ الْفَاتِحَةِ لِسَهْوِهِ عَنْهَا
4) കാരണത്തോടെ ദീർഘമായ മൂന്ന് ഫർളിനേക്കാൾ അധികം കൊണ്ട് ഇമാമിനെ തൊട്ട് പിന്താതിരിക്കുക. ഫാത്തിഹ മറന്നതിന് വേണ്ടി ഫാത്തിഹ ഓതാൻ അവൻ പിന്തുന്ന പോലെ

شروط الإمام

ഇമാമിന്റെ നിബന്ധനകൾ

يُشْتَرَطُ فِي الْإِمَامِ أُمُورٌ
ഇമാമിൽ ചില കാര്യങ്ങൾ ശർത്വാ ക്കപ്പെടും

أَنْ تَكُونَ صَلَاتُهُ صَحِيحَةً فِي اعْتِقَادِ الْمَأْمُومِ
1 മഅ്മൂമിന്റെ വിശ്വാസത്തിൽ ഇമാമിന്റെ നിസ്ക്കാരം സ്വഹീഹായിരിക്കണം

أَنْ لَا تَكُونَ لَازِمَةَ الْإِعَادَةِ
2 ഇമാമ് നിസ്ക്കാരത്തെ മടക്കി നിർവ്വഹിക്കൽ നിർബന്ധമല്ലാത്തവനാകൽ

أَنْ لَا يَكُونَ مَأْمُومًا
3 ഇമാമ് മറ്റൊരാളെ തുടർന്നവനാവാതിക്കൽ

أَنْ لَا يَكُو نَ أُمِّيًّا
4 ഇമാമ്അറിവില്ലാത്തവൻ ആകാതിരിക്കൽ

أَنْ لَا يَكُونَ أَنْقَصَ مِنَ الْمَأْمُومِ
5 മഅ്മൂമിനേക്കാൾ നൂനതയുള്ളവനാകാതിരിക്കൽ

فَلَا يَصِحُّ الْإِقْتِدَاءُبِمُحْدِثٍ وَلَا بِمُتَيَمِّمٍ وَجَبَتْ عَلَيْهِ الْإِعَادَةُ وَلَا بِمَأْمُومٍ وَلَا اِقْتِدَاءُقَارِءٍ بِأُمِّيٍّ وَلَا ذَكَرٍ بِأُنْثَی
അപ്പോൾ അശുദ്ധിയുള്ളവനോടോ മടക്കി നിസ്ക്കരിക്കൽ നിർബന്ധമുള്ള തയമ്മം ചെയ്തവനോടോ മഅ്മൂമിനോടോ തുടരൽ സ്വഹീഹാവുകയില്ല ഓത്ത് അറിയുന്നവൻ ഓത്ത് അറിയാത്തവനോടും പുരുഷൻ സ്ത്രീയോടും തുടരൽ സ്വഹീഹാവുകയില്ല

فلو بان أثناء صلاته أن إمامه ليس أهلا للإمامة استأنف الصلاة أو بعدها أعاد
തന്റെ ഇമാമ് ഇമാമത്തിന് അർഹനല്ലെന്ന് നിസ്ക്കാരത്തിനിടയിൽ വെളിവായാൽ അവൻ നിസ്ക്കാരം ആദ്യം മുതൽ തുടങ്ങണം നിസ്ക്കാര ശേഷമാണ് വെളിവായതെങ്കിൽ അവൻ നിസ്ക്കാരം മടക്കണം

ويصح الإقتداء متوضء بمتيمم لا إعادة عليه وقاءم بقاعد وسليم بسلس ومستور بعار ومستنج بمستجمر وغاسل رجل بماسح خف وبالغ بصبي
വൂളൂചെയ്തവന് മടക്കി നിസ്ക്കരിക്കൽ നിർബന്ധമില്ലാത്ത തയമ്മും ചെയ്തവനോടും നിന്ന് നിസ്ക്കരിക്കുന്നവന് ഇരുന്ന് നിസ്ക്കരിക്കുന്നവനോടും മൂത്രവാർച്ചയില്ലാത്തവന് മൂത്ര വാർച്ചക്കാരനോടും വസ്ത്രം ധരിച്ചവൻ നഗ്നനോടുംവെള്ളംകൊണ്ട് ശൗചം ചെയ്തവന് കല്ല് കൊണ്ട്ശൗചം ചെയ്തവനോടും കാൽ കഴുകിയവന് ഖുഫ്ഫ തടവിയവനോടും പ്രായപൂർത്തിയായവന് കുട്ടിയോടും തുടരൽ സ്വഹീഹാകും.

من يكره الإقتداء به

തുടരൽ കറാഹത്താക്കപ്പെടുന്നവർ

تصح الصلاة خلف كل بر وفاجر
എല്ലാനന്മ ചെയ്യുന്നവന്റേയും പാപം ചെയ്യുന്നവന്റേയും പിന്നിൽ നിസ്ക്കാരം സ്വഹീഹാകും

لكن ثواب الجماعة يتفاوت بتفاوت أحوال الأءمة
പക്ഷെ ഇമാമുകളുടെ അവസ്ഥയുടെ വ്യത്യാസമനുസരിച്ച് ജമാഅത്തിന്റെ പ്രതിഫലം വ്യത്യാസമാകും

ويفوت عند الإقتداء بمن كره الإقتداء بهم كفاسق ومبتدع وموسوس وأقلف ولاحن لحنا غير مبطل ومن يكرر حرفا كتأتاء فيكره الإقتداءبهم واقتداء مسبوق بمسبوق وبالغ بصبي فالانفراد أفضل من الاقتداء بهم
തുടരൽ കറാഹത്താക്കപ്പെടുന്ന ഫാസിഖ് മുബ്തദിഅ് വസ് വാസ്ഉളളവൻ ചേലാകർമ്മം ചെയ്യപ്പെടാത്തവൻ നിസ്ക്കാരത്തെ ബാത്തിലാക്കാത്ത പിഴവ്ഓതുന്നവൻ താ ആവർത്തിക്കുന്നവനെപ്പോലെ അക്ഷരം ആവർത്തിക്കുന്നവൻ ഇവരോട് തുടരൽ കറാഹത്താക്കപ്പെടും, മസ്ബൂഖ് മസ്ബൂഖിനോടും പ്രായപൂർത്തിയുള്ളവൻ കുട്ടിയോടും തുടരൽ കറാഹത്താണ് .അപ്പോൾ ഇവരോട് തുടരുന്നതിനേക്കാൾ സ്രേഷ്ടം ഒറ്റക്ക് നിസ്ക്കരിക്കലാണ്

ويحرم علی ولاة الأمور نصب من يكره الا قتداء به إماما للصلوات
തുടരൽ കറാഹത്താക്കപ്പെടുന്നവരെ നിസ്ക്കാരത്തിന് ഇമാമായി നിയമിക്കൽ കൈകാര്യകർത്താക്കൾക്ക് ഹറാമാണ്.

1 Comments

Post a Comment