CLASS 9 FIQH 4 | SKSVB | Madrasa Notes

صلاة النفل

قال تعالی : ومن تطوّع...................عليم
അല്ലാഹു പറഞ്ഞു :- ആരെങ്കിലും സ്വമേധയാ വല്ല നന്മയും ചെയ്താൽ തീർച്ചയായും അല്ലാഹു നന്ദിയുള്ളവനും എല്ലാം അറിയുന്നവനുമാണ്.

قال رسول الله ﷺ :- من عاد..........بالحرب
നബി തങ്ങൾ പറഞ്ഞു :- തീർച്ചയായും അല്ലാഹു പറഞ്ഞു :- എന്റെ ഔലിയാക്കളോട് ആരെങ്കിലും ശത്രുത വെച്ചാൽ അവനോട് യുദ്ധം ചെയ്യാൻ ഞാൻ അനുമതി നൽകിയിരിക്കുന്നു.

وما تقرّب............................افترضت عليه
ഞാൻ എന്റെ അടിമക്ക് നിർബന്ധമാക്കിയ കാര്യത്തേകാൾ എനിക്ക് പ്രിയപ്പെട്ട മറ്റൊന്നു കൊണ്ടും എന്റെ അടിമ എന്നിലേക്ക് അടുക്കുകയില്ല.

وما يزال عبدي......................حتّی احبّه
എന്റെ അടിമ സുന്നത്ത് കൊണ്ട് എന്നിലേക്ക് അടുത്ത് കൊണ്ടേയിരിക്കും അങ്ങനെ ഞാൻ അവനെ ഇഷ്ടപ്പെടും.

فإذا أحببته......................يمشي بها
ഞാൻ അവനെ ഇഷ്ടപ്പെട്ടാൽ അവൻ കേൾക്കുന്ന കേൾവി ഞാനാകും, അവൻ കാണുന്ന കാഴ്ച ഞാനാകും, അവൻ പിടിക്കുന്ന കൈ ഞാനാകും, അവൻ നടക്കുന്ന കാല് ഞാനാകും.

وإن سألني لأعطينّه
എന്നോടവൻ ചോദിച്ചാൽ ഞാൻ അവന് നൽകുക തന്നെ ചെയ്യും.

ولئن استعاذني لأعيذنّه
എന്നോടവൻ രക്ഷ ചോദിച്ചാൽ ഞാൻ അവനെ രക്ഷിക്കുക തന്നെ ചെയ്യും.

صَلَاةُ النَّفْلِ قِسْمَانِ
സുന്നത്ത് നിസ്ക്കാരം രണ്ട് വിധമാണ്

مُطْلَقٌ وَمُقَيَّدٌ
1സമയനിർണ്ണിതമല്ലാത്തത് 2 സമയ നിർണ്ണിതമായത്

وَالْمُطْلَقُ يُسَنُّ فِي كُلِّ وَقْتٍ
സമയനിർണ്ണിതമല്ലാത്തത് എല്ലാ സമയത്തും സുന്നത്താണ്

وَأَقَلُّهُ رَكَعَةٌ وَلَا حَدَّ لِأَكْثَرِهِ
അത് ഏറ്റവും ചുരുങ്ങിയത് ഒരു റകഅത്താണ് ഏറ്റവും അധികരിച്ചതിന് പരിധിയില്ല

وَالْأَفْضَلُ أَن يُسَلِّمَ مِنْ كُلِّ رَكَعَتَيْنِ
ഏറ്റവും സ്രേഷ്ടം ഒരോ ഈരണ്ട് റകഅത്ത് കഴിയുമ്പോഴും സലാം വീട്ടലാണ്

وَالْمُقَيَّدُ نَوْعَانِ نَوْعٌ تُسَنُّ فِيهِ الْجَمَاعَةُ وَنَوْعٌ لَا تُسَنُّ فِيهِ الْجَمَاعَةُ
സമയ നിർണ്ണിതമായത് രണ്ട് ഇനമാണ് ജമാഅത്ത് സുന്നത്തുള്ളതും ജമാഅത്ത് സുന്നത്തില്ലാത്തതും

أَفْضَلُ النَّوَافِلِ عِيدٌ أَكْبَرُ.............فَالنَّفْلُ الْمُطْلَقُ
സുന്നത്ത് നിസ്ക്കാരങ്ങളിൽ ഏറ്റവും സ്രേഷ്ടമായത്
1വലിയ പെരുന്നാളും
2പിന്നെ ചെറിയ പെരുന്നാളും
3പിന്നെ സൂര്യഗ്രഹണം 4ചന്ദ്രഗ്രഹണം
5മഴ തേടിയുള്ള നിന്ന്ക്കാരം
6 വിത്റ്
7സുബഹിയുടെ മുമ്പുള്ള രണ്ട് റകഅത്ത് റവാത്തിബ്
8 ബാക്കിയുള്ള റവാത്തിബ് നിസ്ക്കാരങ്ങൾ
9 തറാവീഹ്
10ളുഹാ
11തഹിയ്യത്ത് പോലെ എന്തെങ്കിലും പ്രവർത്തിയുമായി ബന്ധിച്ചത്
12 വുളൂഇന്റെ സുന്നത്ത്
13 ഉച്ചതിരിഞ്ഞ ഉടനെയുള്ള സുന്നത്ത് പോലെഎന്തെങ്കിലും പ്രവർത്തി യുമായി ബന്ധിക്കാത്തത് 14നിരുപാധിക സുന്നത്ത് എന്നിവയാണ്,

وَيُنْدَبُ قَضَاءُ مَا فَاتَ مِنَ النَّفْلِ الْمُؤَقَّتِ وَمَا فَاتَ مِنْ وِرْدِهِ
സമയം നിശ്ചയിക്കപ്പെട്ട സുന്നത്ത് നിസ്ക്കാരം, പതിവായി ചെയ്യുന്ന സുന്നത്ത് നിസ്ക്കാരംഎന്നിവയിൽ നിന്ന് നഷ്ടപ്പെട്ടതിനെ ഖളാഅ് വീട്ടൽ സുന്നത്താണ്

صَلَاةُ التَّرَاوِيحِ

തറാവീഹ് നിസ്ക്കാരം
قَالَ رَسُولُ اللَّهِ ﷺ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
നബി(സ) പറഞ്ഞു ആരെങ്കിലും റമളാനിൽ വിശ്വസിച്ചും കൂലി ആഗ്രഹിച്ചും നിസ്ക്കരിച്ചാൽ അവന്റെ മുൻ കഴിഞ്ഞ ദോഷങ്ങൾ പൊറുക്കപ്പെടും

وَهِيَ عِشْرُونَ رَكْعَةً بِعَشْرِ تَسْلِيمَاتٍ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ بِإِجْمَاعِ الصَّحَابَةِ
സഹാബത്തിന്റെ ഇജ്മാഅ് പ്രകാരം റമളാനിലെ ഓരോ രാത്രികളിലും 10 സലാം വീട്ടലോടെ ഇരുപത് റകഅത്താണ് തറാവീഹ് നിസ്ക്കാരം

رَوَي الْبَيْهَقِيُّ أَنَّهُمْ كَانُو يُقُومُونَ عَلَي عَهْدِ عُمُرَ بْنِ الْخَطَّابِ (ر) فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً
ഇമാം ബൈഹഖി(റ) റിപ്പോർട്ട് ചെയ്തു: ഉമർ( റ) ന്റെ കാലഘട്ടത്തിൽ റമളാനിൽ സ്വഹാബത്ത്ഇരുപത് റകഅത്ത് നിസ്ക്കരിച്ചിരുന്നു

وَيَنْوِي بِهَا التَّرَاوِيحَ أَوْقِيَامَ رَمَضَانَ
തറാവീഹ് നിസ്ക്കരിക്കുന്നു എന്ന് കരുതുക അല്ലെങ്കിൽ ഖിയാമു റമളാനിനെ കരുതുക

وَتُسَنُّ فِيهِ الْجَمَاعَةُ
അതിൽ ജമാഅത്ത് സുന്നത്താണ്

وَوَقْتُهُ بَيْنَ صَلَا ةِ الْعِشَاءِ وَالْفَجْرِ
അതിന്റെ സമയം ഇശാ നിസ്ക്കാരത്തിന്റേയും സുബഹിയുടേയുംഇടയിലാണ്

وَالْأَفْضَلُ فِعْلُهُ أَوَّلَ الْوَقْتِ
ആദ്യം സമയത്ത് തന്നെ അത് നിസ്ക്കരിക്കലാണ് ഏറ്റവും സ്രേഷ്ടം

صَلَاةُ الْوِتْرِ
വിത്റ് നിസ്ക്കാരം

عَنْ أَبِي أَيُّوبَ الْأَنْصَارِيِّ( ر) قَالَ:قَالَ رَسُولُ اللَّهِ ﷺ اَلْوِتْرُ حَقٌّ عَلَي كُلِّ مُسْلِمٍ فَمَنْ أَحَبَّ أَنْ يُوتِرَ بِخَمْسٍ فَلْيَفْعَلْ وَمَنْ أَحَبَّ أَنْ يُوتِرَ بِثَلَاثٍ فَلْيَفْعَلْ وَمَنْ أَحَبَّ أَنْ يُوتِرَ بِوَاحِدَةٍ فَلْيَفْعَلْ
അബൂഅയ്യൂബുൽ അൻസാരി(റ) എന്ന വരെതൊട്ട് റിപ്പോർട്ട് അദ്ദേഹം പറയുന്നു: നബി(സ) പറഞ്ഞു: വിത്റ് നിസ്ക്കാരം എല്ലാ മുസ്ലിമിനും കടമയാണ്, അപ്പോൾ ആരെങ്കിലും 5 റകഅത്ത് വിത്റ് നിസ്ക്കരിക്കാൻ ഇഷ്ടപെട്ടാൽ അവൻ അത് ചെയ്യട്ടെ ,3 റകഅത്ത് വിത്റ് നിസ്ക്കരിക്കാൻ ഇഷ്ടപ്പെടുന്നവൻ അത് ചെയട്ടെ, ഒരു റകഅത്ത് വിത്റ് നിസ്ക്കരിക്കാൻ ഇഷ്ടപ്പെടുന്നവൻ അത് ചെയ്യട്ടെ.

أَقَلُّ الْوِتْرِ رَكْعَةٌ وَأَدْنَي الْكَمَالِ ثَلَاثٌ وَأَكْثَرُهُ إِحْدَي عَشَرَةَ رَكْعَةً
ഏറ്റവും ചുരുങ്ങിയ വിത്റ് ഒരു റകഅത്തും. പരിപൂർണ്ണതയിൽ ഏറ്റവും താഴ്ന്നത് മൂന്ന് റകഅത്തും .പരിപൂർണ്ണ തയിൽ ഏറ്റവും കൂടിയത് പതിനൊന്ന് റകഅത്തുമാണ്.

وَإِنَّمَا تُفْعَلُ أَوْتَارًا
തീർച്ചയായുംഒറ്റകളായിട്ട് അതിനെ പ്രവർത്തിക്കപ്പെടണം.

وَفَصْلُ الرَّكْعَةِ الْأَ خِيرَةِ عَمَّا قَبْلَهَا بِإِحْرَامٍ أَفْضَلُ مِنْ وَصْلِهَا بِهِ
അവസാന റകഅത്തിനെ അതിന് മുമ്പുള്ളതിനെ തൊട്ട് തക്ബീറത്തുൽ ഇഹ്റാം കൊണ്ട് വിട്ട് പിരിക്കലാണ് അതിനോട് ചേർത്ത് നിസ്ക്കരിക്കുന്നതിനേക്കാൾ സ്രേഷ്ടം.

وَتُسَنُّ فِي أُولَيِ الثَّلَاثِ....................وَالْمُعَوِّذَتَانِ
മൂന്ന് റകഅത്തിലെ ആദ്യ റകഅത്തിൽ സൂറ: അഹ്ലയും രണ്ടാം റകഅത്തിൽ സൂറ: കാഫിറൂനയും മൂന്നാം റകഅത്തിൽ സൂറ: ഇഖ്ലാസും മുഅവ്വിദതൈനിയും ഓതൽ സുന്നത്താണ്.

وَأَنْ يَقُولَ .................بِالثَّالِثَةِ
വിത്റ് നിസ്ക്കരിച്ചശേഷം ِسُبْحَانَ الْمَلِكِ الْقُدُّوس എന്ന് മൂന്ന് വട്ടം പറയലും സുന്നത്താണ് മൂന്നാമത്തേത് ഉറക്കെ പറയണം.

ثُمَّ يَقُولُ..................عَلَي نَفْسِكَ
പിന്നെ أَللَّهُمَّ إِنِّي أَعُوذ َبِرِضَاكَ مِنْ سُخْتِكَ وَبِمُعَافَاتِك َمِنْ عُقُوبَتِكَ وَبِكَ مِنْك لَاأُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا َ أَثْنَيْتَ عَلَي نَفْسِك (അല്ലാഹുവേ നിന്റെ പ്രീതി കൊണ്ട് നിന്റെ ദേഷ്യത്തിൽ നിന്നും നിന്റെ മാപ്പ് കൊണ്ട് നിന്റെ ശിക്ഷയിൽ നിന്നും നിന്റെ കാരുണ്യം കൊണ്ട് നിന്റെ ഉപദ്രവത്തിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു നിന്റെ സ്തുതി യെ ഞാൻ പരിമിതപ്പെടുത്തുകയില്ല നീ നിന്നെ വാഴ്ത്തിയതു പോലെയാണ് നീ) എന്ന് പറയണം.

وَوَقْتُ الْوِتْرِ ............. الْفَجْرِ.
വിത്റിന്റെ സമയം ഇശാഅ് നിസ്ക്കാരത്തിന്റേയും സുബഹിയുടേയും ഇടയിലാണ്.

وَيُسَنُّ تَأْخِيرُهُ...........صَلَاةِ اللَّيْلِ
വിത്റ് രാത്രി ആദ്യ സമയത്തെ തൊട്ട് പിന്തിപ്പിക്കലും രാത്രിയിലെ അവസാന നിസ്ക്കാരമാക്കലും സുന്നത്താണ്.

وَلَا تُسَنُّ الْجَمَاعَةُ فِيهِ إِلَّا فِي رَمَضَانَ
റമളാനിലല്ലാതെ അതിൽ ജമാഅത്ത് സുന്നത്തില്ല

اَلرَّوَاتِبُ
റവാത്തിബ് നിസ്ക്കാരങ്ങൾ

وَهِيَ أَرْبَعُ رَكَعَاتٍ قَبْلَ الظُّهْرِ وَبَعْدَهُ 
അത് ളുഹറിന് മുമ്പും ശേഷവും 4 റകഅത്ത്

وَقَبْلَ الْعَصْرِ 
അസറിന് മുമ്പ് 4 റകഅത്ത്

وَرَكَعَتَانِ قَبْلَ الْمَغْرِبِ وَالْعِشَاءِ وَبَعْدَهُمَا 
മഗ് രിബിന് മുമ്പും ഇശാഇന് മുമ്പും അത് രണ്ടിന് ശേഷവും രണ്ട് റകഅത്ത് വീതം

وَقَبْلَ الصُّبْحِ 
സുബഹിക്ക് മുമ്പ് രണ്ട് റകഅത്ത്

وَالْمُؤَكَّدُمِنْهَا عَشْرَةٌ
അവകളിൽ ശക്തിമത്തായ സുന്നത്ത് പത്ത് റക അത്താണ്

رَكَعَتَانِ قَبْلَ الصُّبْحِ وَالظُّهْرِ وَبَعْدَهُ وَبَعْدَالْمَغْرِبِ وَالْعِشَاءِ
ളുഹറ് സുബഹി എന്നിവക്ക് മുമ്പ് രണ്ട് റകഅത്ത്, ളുഹറ്,മഗ്രിബ് ,ഇശാഅ് എന്നിവക്ക് ശേഷം രണ്ട് റകഅത്ത്

وِيُسَنُّ تَخْفِيفُ الْقَبْلِيَّةِالْمَغْرِبِ وَرَكَعَتَيِ الْفَجْرِ 
മഗ് രിബ് സുബഹി എന്നിവയുടെ മുമ്പുള്ള റവാത്തിബിനെ ലഘുവാക്കി നിസ്ക്കരിക്കൽ സുന്നത്താണ്

وَيَجُوزُ تَأْخِيرُ الرَّوَاتِبِ الْقَبْلِيَّةِ عَنِ الْفَرْضِ وَتَكُونُ أَدَاءً
ഫർള് നിസ്ക്കാരത്തെ തൊട്ട് മുമ്പുള്ള റവാത്തിബിനെ പിന്തിപ്പിക്കൽ അനുവദനീയമാണ് അത് അദാആകുന്നതാണ്

وَقَدْ يُسَنُّ كَأَنْ خَافَ فَوْتَ تَحَرُّمِ الْإِمَامِ فَيُكْرَهُ الشُّرُوحُ فِيهَا
ഇമാമിന്റെ തക്ബീറത്തുൽ ഇഹ്റാം നഷ്ടപ്പെടുവെന്ന് പേടിക്കുന്നത് പോലെയുള്ള സമയത്ത് അതിനെ പിന്തിക്കൽ സുന്നത്താകും അപ്പോൾ മുമ്പുള്ള റവാത്തിബ് നിസ്ക്കരിക്കൽ കറാഹത്താകും

صَلَاةُ التَّحِيَّةِ
തഹിയ്യത്ത് നിസ്ക്കാരം

إِنَّمَا تُسَنُّ رَكَعَتَاالتَّحِيَّةِ لِدَاخِلِ مَسْجِدٍ مَا لَمْ يَجْلِسْ عَامِدًا عَالِمًا
അറിഞ്ഞു കൊണ്ട്മന:പ്പൂർവ്വം ഇരിക്കാതിരിക്കുമ്പോൾ പള്ളിയിൽ പ്രവേശിച്ചവന് തഹിയ്യത്തിന്റെ രണ്ട് റകഅത്ത് തീർച്ചയായും സുന്നത്താക്കപ്പെടും

لَكِنْ لَاتَفُوتُ بِقُعُودٍ يَسِيرٍ لِلشُّرْبِ عِنْدَ شِدَّةِ الْعَطْشِ
എന്നാൽ ദാഹം ശക്തിയാകുന്ന സമയത്ത് കുടിക്കാൻ വേണ്ടി ചെറിയ ഇരുത്തം കൊണ്ട് അത് നഷ്ടപ്പെടുകയില്ല

وَكُرِهَ تَرْكُهَا مِنْ غَيْرِ عُذْرٍ
കാരണമില്ലാതെ അത് ഒഴിവാക്കൽ കറാഹത്താണ്

فَلَوْ خَشِيَ فَوَاتَ تَحَرُّمِ جَمَاعَةٍ اِنْتَظَرَهَا قَاءِمًاوَتَرَكَ التَّحِيَّةَ
അപ്പോൾജമാഅത്ത് നിസ്ക്കാരത്തിന്റെ തക്ബീറത്തുൽ ഇഹ്റാം നഷ്ടപ്പെടുമെന്ന് പേടിച്ചവൻ നിന്ന് കൊണ്ട് ജമാഅത്തിനെ പ്രതീക്ഷിക്കണം തഹിയ്യത്ത് ഒഴിവാക്കണം

اَلنَّوَافِلُ الْأُخْرَي
മറ്റു ചില സുന്നത്ത് നിസ്ക്കാരങ്ങൾ

صَلَاةُ الضُّحَي
ളുഹാ നിസ്ക്കാരം

أَقَلُّهَا رَكْعَتَانِ وَأَكْثَرُهَا ثِنْتَا عَشَرَ رَكْعَةً وَأَفْضَلُهَا ثَمَانٌ 
അത് ഏറ്റവും ചുരുങ്ങിയത് രണ്ട് റകഅത്തും ഏറ്റവും കൂടിയത് 12 റകഅത്തും ഏറ്റവും സ്രേഷ്ടം എട്ട് റകഅത്തുമാണ്

وَوَقْتُهَا مِنِ ارْتِفَاعِ الشَّمْسِ قَدْرَ رُمْحٍ إِلَي الزَّوَالِ
സുര്യൻ ഒരു കുന്തത്തിന്റെ അത്ര ഉയർന്നത് മുതൽ ഉച്ച വരെയാണ് അതിന്റെ സമയം

صَلَاةُ الْاِسْتِخَارَةِ
ഇസ്തിഖാറത്ത് നിസ്ക്കാരം

تُسَنُّ رَكَعَتَاالاِسْتِخَارَةِ أَمَامَ كُلِّ خَيْرٍ يُرِيدُهُ
അവൻ ഉദ്ദേശിക്കുന്ന ഏതൊരു നല്ല കാര്യത്തിന് മുമ്പും ഇസ്തിഖാറത്തിന്റെറ രണ്ട് റകഅത്ത് സുന്നത്താക്കപ്പെടും

فَيَقْرَأُ فِيهِمَا الْكَافِرُونَ وَالْإِخْلَاصَ 
അത് രണ്ടിലും സൂറത്തുൽ കാഫിറൂനയും ഇഖ്ലാസും അവൻ ഓതണം

فَإِذَا فَرَغَ مِنْهَا دَعَا اللَّهَ مُسْتَخِيرًا
നിസ്ക്കാരം കഴിഞ്ഞാൽ അല്ലാഹുവിനോട്ഖൈറിനെ ചോദിക്കണം

صَلَاةُ الْأَوَّابِينَ
അവ്വാബീൻ നിസ്ക്കാരം

وَهِيَ عِشْرُونَ رَكْعَةً بَيْنَ الْعِشَاءَيْنِ
അത്ഇശാമഗ്രിബിനിടയിൽ ഇരുപത് റകഅത്താണ്

اَلتَّهَجُّدُ
തഹജ്ജുദ്

وَهُوَ التَّنَفُّلُ لَيْلًا بَعْدَ فَعْلِ الْعِشَاءِ وَبَعْدَ النَّوْمِ
അത് ഇശാനിസ്ക്കരിച്ച ശേഷവും ഉറങ്ങിയ ശേഷവും രാത്രിയിലുള്ള സുന്നത്ത് നിസ്ക്കാരമാണ്.

وَلَا حَدَّ لِعَدَدِ رَكَعَاتِهِ
അതിന്റെ എണ്ണത്തിന് പരിധിയില്ല.

وَوَرَدَ فِي فَضْلِهِ أَحَادِيثُ كَثِيرَةٌ
അതിന്റെ സ്രേഷ്ടതയുടെ കാര്യത്തിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്.

رَكَعَتَانِ قُبَيْلَ إِحْرَامٍ وَسَفَرٍ وَنِكَاحٍ وَطَلَبِ حَاجَةٍ وَخُرُوجٍ مِنْ بَيْتِهِ
ഇഹ്റാം ചെയ്യൽ. യാത്ര .നികാഹ്. ആവശ്യം തേടൽ. വീട്ടിൽ നിന്ന് പുറപ്പെടൽ. എന്നിവക്ക് തൊട്ട് മുമ്പുള്ള രണ്ട് റകഅത്ത്

رَكَعَتَانِ عَقِبَ طَوَافٍ وَوُضُوءٍ وَقُدُومٍ مِنْ سَفَرٍ
ത്വവാഫ്. വുളൂഅ് .യാത്രയിൽ നിന്ന് മടങ്ങിവരൽ. എന്നിവക്ക് ഉടനെയുള്ള രണ്ട് റകഅത്ത്

صَلَاةُ التَّسْبِيحِ
തസ്ബീഹ് നിസ്ക്കാരം

هِيَ أَرْبَعُ رَكَعَاتٍ
അത് 4 റകഅത്താണ്

يَقُولُ فِي كُلِّ رَكْعَةٍ خَمْسًا وَسَبْعِينَ مَرَّةً سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلٰهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ
ഓരോ റകഅത്തിലും 75 പ്രവശ്യം سبحان الله والحمد لله ولا إلاه إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيمഎന്ന്അവൻ പറയണം

خَمْسَ عَشَرَةَمَرَّةً بَعْدَ الْقِرَاءَةِ 
അതായത് 15 പ്രവശ്യം ഓത്തിന് ശേഷവും

وَعَشَرَ مَرَّاتٍ فِي كُلٍّ مِنَ الرُّكُوعِ وَالاِعْتِدَالِ وَالسُّجُودَيْنِ وَالْجُلُوسِ بَيْنَهُمَا
10 പ്രാവശ്യം വീതംഎല്ലാ റുകൂഇലും ഇഹ്തിദാലിലും സുജൂദിലും അതിനിടയിലുള്ള ഇരുത്തത്തിലും

وَقَبْلَ التَّشَهُّدِ أَوْ فِي جَلْسَةِ الاِسْتِرَاحَةِ
10 പ്രാവശ്യംഅത്തഹിയാത്തിനു മുമ്പോ അല്ലെങ്കിൽ ഇസ്തിറാഹത്തിന്റെ ഇരുത്തത്തിലോ ചൊല്ലണം

2 Comments

Post a Comment