CLASS 9 FIQH 3 | SKSVB | Madrasa Notes

مُبْطِلَاتُ الصَّلَاةِ

مَا يُبْطِلُ عَمْدُهُ وَسَهْوُهُ
മന:പൂർവ്വം ചെയ്താലും മറന്ന് ചെയ്താലും നിസ്ക്കാരത്തെ ബാത്വിലാക്കുന്ന കാര്യങ്ങൾ

1 نِيَّةُ قَطْعِ الصَّلَاةِأَوِالتَّرَدُّدِفِيهَ أَوْتَعْلِيقُهُ بِشَيْءٍكَإِنْ جَاءَتِ الْحَافِلَةُ قَطَعْتُ صَلَاتِي
1 നിസ്ക്കാരം മുറിക്കാൻ കരുതുക ,അല്ലെങ്കിൽ മുറിക്കണോ വേണ്ടയോ എന്ന് സംശയിക്കുക ,അല്ലെങ്കിൽ നിസ്ക്കാരം മുറിക്കലിനെ വല്ല കാര്യത്തോടും ബന്ധിപ്പിക്കുക ,ഉദാ : ബസ് വന്നാൽ ഞാൻ എന്റെ നിസ്ക്കാരം മുറിക്കും 

٢ فِعْلٌ فَاحِشٌ وَإِنْ قَلَّ كَوَثْبَةٍ وَضَرْبَةٍ مُفْرِطَةٍ
2 ഭയങ്കരഅടി ,ചാട്ടം , എന്നിവപോലെ മോശമായ പ്രവർത്തനം, അത് എത്ര കുറഞ്ഞതാണെങ്കിലും ശരി

٣ فِعْلٌ كَثِيرٌ يَقِينًا وِلَاءً بِعُضُوٍ ثَقِيلٍ كَالرِّجْلِ عَالِمًا أَوْ جَاهِلاً غَيْرَمَعْذُورٍ كَثَلَاثِ خَطَوَاتٍ مُتَوَالِيَةٍ فِي غَيْرِ شِدَّةِ الْخَوْفِ وَنَفْلِ سَفَرٍ مُبَاحٍ
3 പേടി ശക്തമായ നിസ്ക്കാരം ,യാത്രയിലെ സുന്നത്ത് നിസ്ക്കാരം ,എന്നിവ അല്ലാത്തതിൽ അറിവുള്ളവനോ ഉദ്റ് നൽകപ്പെടാത്ത അറിവില്ലാത്തവനോ കാല് പോലെ ഭാരമുള്ള അവയവം കൊണ്ട് ഉറപ്പായും തുടർച്ചയായി ധാരാളം പ്രവർത്തിക്കുക ഉദാ: മൂന്ന് ചവിട്ടടി പോലെ

فَلَا يُبْطِلُ الْفِعْلُ الْقَلِيلُ كَخَطْوَةٍ وَلَا الْكَثِيرُالْمُتَفَرِّقُ 
അപ്പോൾ ഒരു ചവിട്ടടി പോലെ കുറഞ്ഞ പ്രവർത്തനവും ഇടവിട്ടുള്ള അധിക പ്രവർത്തനവും നിസ്ക്കാരം ബാത്തിലാക്കുകയില്ല

وَلَا الْكَثِيرُ الْمُتَوَالِي إِنْ كَانَ بِعُضُوٍ خَفِيفٍ كَإِصْبَعٍ أَوْ مِنْ جَاهِلٍ مَعْذُورٍ
വിരൽ പോലെ ചെറിയഅവയവം കൊണ്ടുള്ള തുടർച്ചയായ അധികപ്രവർത്തനവും ഒഴിവ് കഴിവ് ഉള്ള അറിവില്ലാത്തവനിൽ നിന്നുള്ള അധിക പ്രവർത്തനവും നിസ്ക്കാരം ബാത്തിലാക്കുകയില്ല

وَيُعْتَبَرُ ذَهَابُ الْيَدِوَرُجُوعُهَا وَكَذَارَفْعُهَاوَوَضْعُهَامَرَّةًوَاحِدَةًإِنِ اتَّصَلَ أَحَدُهُمَا بِالْأۤخَرِ وَإِلَّا فَكُلٌّ مَرَّةٌ
കൈ കൊണ്ടുപോകലും അതിനെ മടക്കലും ഇപ്രകാരം കൈ ഉയർത്തലും അതിനെ അവിടെത്തന്നെവെക്കലും ഒന്ന് മറ്റൊന്നിനോട് ചേർന്ന് വന്നാൽ അത് ഒരു തവണയും അങ്ങനെ ചേർന്ന് വന്നിട്ടില്ലെങ്കിൽ ഓരോന്നും ഓരോ തവണയുമാണ്

٤- فِعْلُ شَيْءٍ تَلَاعُبًا وَإِنْ قَلَّ
എത്ര കുറഞ്ഞതാണെങ്കിലും ശരി കളിതമാശയായിട്ട് വല്ലതുംചെയ്യുക

٥- ظَنُّ فَرْضٍ مُعَيَّنٍ نَفْلًا لَا عَكْسُهُ
നിർണ്ണയിക്കപ്പെട്ട ഫർളിനെ സുന്നത്തായി കരുതുക സുന്നത്തിനെ ഫർളായി കരുതലല്ല


مَا يُبْطِلُ عَمْدُهُ وَلَا يُبْطِلُ سَهْوُهُ
മന:പ്പൂർവ്വം ചെയ്താൽ നിസ്ക്കാരം ബാത്തിലാക്കുന്നതും മറന്ന് ചെയ്താൽ നിസ്ക്കാരം ബാത്തിലാക്കാത്തതുമായ കാര്യങ്ങൾ

تَبْطُلُ الصَّلَاةُ بِزِيَادَةِ رُكْنٍ فِعْلِيٍّ لِغَيْرِ مُتَابَعَةٍ عَالِمًا بِتَحْرِيمِهِ أَوْ جَاهِلاً غَيْرَ مَعْذُورٍ كَزِيَادَةِ رُكُوعٍ أَوْ سُجُودٍ
ഹറാമാണെന്ന് അറിവുള്ളവനോ അല്ലെങ്കിൽ ഒഴിവ് കഴിവ് ഇല്ലാത്ത അറിവില്ലാത്തവനോ ഇമാമിനോട് പിൻതുടർന്നല്ലാതെ ഒരു കാർമിക ഫർളിനെ വർദ്ധിപ്പിക്കൽ കൊണ്ട് നിസ്ക്കാരം ബാത്തിലാകും ഉദാ : ഒരു സുജൂദിനെ അല്ലെങ്കിൽ ഒരു റുകൂഇനെ വർദ്ധിപ്പിക്കുക

لٰكِنْ يُغْتَفَرُ قُعُودٌ يَسِيرٌ بِقَدْرِ جَلْسَةِ الِاسْتِرَاحَةِقَبْلَ السُّجُودِ وَبَعْدَ سَجَدَةِ التِّلَاوَةِ وَبَعْدَ سَلَامِ إِمَامِ مَسْبُوقٍ فِي غَيْرِ مَحَلِّ تَشَهُّدِهِ
എങ്കിലും സുജൂദിന്റെ മുമ്പും ഓത്തിന്റെ സുജൂദിന്റെ ശേഷവും പിന്തിതുടർന്നവൻ തന്റെ അത്തഹിയാത്തിന്റെ സ്ഥലമല്ലാത്തിടത്ത് ഇമാമ്സലാം വീട്ടിയ ശേഷവും ഇസ്തിറാഹത്തിന്റെ ഇരുത്തത്തിന്റെ സമയമുള്ള കുറഞ്ഞ ഇരുത്തം പൊറുക്കപ്പെടുന്നതാണ്

فَلَا يُبْطِلُ زِيَادَةُ سُنَّةٍ كَرَفْعِ الْيَدَيْنِ
അപ്പോൾ സുന്നത്തിനെ വർദ്ധിപ്പിക്കൽ നിസ്ക്കാരത്തെ ബാത്തിലാക്കില്ല ഉദാ. രണ്ട് കൈ ഉയർത്തുക

أَوْ رُكْنٍ قَوْلِيٍّ سِوَي التَّحَرُّمِ وَالسَّلَامِ 
അല്ലെങ്കിൽ സലാം വീട്ടൽ തക്ബീറത്തുൽ ഇഹ്റാം എന്നിവയല്ലാത്ത വാചിക ഫർളിനെ വർദ്ധിപ്പിക്കലും നിസ്ക്കാരത്തെ ബാത്വിലാക്കില്ല

أَوْ فِعْلِيٍّ جَهْلًا أَوْ سَهْوًا أَوْ عَمْدًا لِلْمُتَابَعَةِ
അല്ലെങ്കിൽ വിവരമില്ലാതെയോ മറന്നോ ഇമാമിനോട് തുടരാൻ വേണ്ടി മന:പ്പൂർവ്വമോ ഒരു കാർമിക ഫർളിനെ വർദ്ധിപ്പിക്കലും നിസ്ക്കാരത്തെ ബാത്തിലാക്കില്ല 
ഒരു ഫർളിനെ ഉപേക്ഷിക്കുക അല്ലെങ്കിൽ ഒരു ശർത്വിന് തകരാറ് സംഭവിക്കുക

تَرْكُ رُكْنٍ أَوْ إِخْلَالُ شَرْطٍ
റുക്നിനെ ഒഴിവാക്കുകയോ ശർതിൽ പിഴവ് വരുത്തുകയോ ചെയ്യുക

فَلَوْ تَرَكَ النِّيَّةَ أَوِ التَّحَرُّمَ عَمْدًا أَوْ سَهْوًا لَمْ تَنْعَقِدْ صَلَاتُهُ)
അപ്പോൾ ഒരാൾ നിയ്യത്തോ തക്ബീറത്തുൽ ഇഹ്റാമോ മന:പ്പൂർമോ അല്ലെങ്കിൽമറന്നോ ഉപേക്ഷിച്ചാൽ അവന്റെ നിസ്ക്കാരം കെട്ടു പെടുകയില്ല(സ്വീകാര്യമല്ല)


(وَإِنْ تَرَكَ غَيْرَهُمَا عَمْدًا بَطَلَتْ)
ഇനി നിയ്യത്തും തക്ബീറത്തുൽ ഇഹ്റാമും അല്ലാത്തതിനെ മനപ്പൂർവ്വം ഉപേക്ഷിച്ചാൽ അവന്റെ നിസ്ക്കാരം ബാത്തിലാകും

أَوْ تَرَكَهُ سَهْوًا فَلَا إِنْ تَدَارَكَهُ)
അല്ലെങ്കിൽ അത് രണ്ടുമല്ലാത്തതിനെ മറന്ന് ഉപേക്ഷിക്കുകയും അതിനെ വീണ്ടെടുക്കുകയും ചെയ്താൽ നിസ്ക്കാരം ബാത്തിലാകില്ല


(وَلَوْ أَصَابَهُ نَجَسٌ لاَ يُعْفَي عَنْهُ وَدَفَعَهُ حَالاً فَلَا تَبْطُلُ فَيُلْقِي الثَّوْبَ إِنْ كَانَ رَطْبًا وَيَنْفَضُهُ إِنْ كَانَ يَابِسًا بِلَا مَسٍّ وَلَا حَمْلٍ بِيَدِهِ)
വിട്ടുവീഴ്ച ചെയ്യപ്പെടാത്ത നജസ് നിസ്ക്കരിക്കുന്നവന് സംഭവിക്കുകയും(ശരീരത്തിൽ ആയാൽ) അപ്പോൾ തന്നെ അവൻ അതിനെ തട്ടിക്കളയുകയും ചെയ്താൽ നിസ്ക്കാരം ബാത്തിലാകുകയില്ല നനഞ്ഞ നജസ് ആണെങ്കിൽ അവൻ വസ്ത്രത്തെ ഒഴിവാക്കണം നജസ് ഉണങ്ങിയതാണെങ്കിൽ കൈ കൊണ്ട് തൊടുകയോ എടുക്കുകയോ ചെയ്യാതെ തട്ടിക്കളയണം


(وَكَذَا لَوْ كَشَفَ عَوْرَتَهُ رِيحٌ فَسَتَرَهَا فِي الْحَالِ)
اَلْمُبْطِلَاتُ الْأُخْرَی

ഇപ്രകാരം തന്നെകാറ്റടിച്ച് ഔറത്ത് വെളിവാവുകയും പെട്ടെന്ന് തന്നെ അതിനെമറക്കുകയും ചെയ്താൽ നിസ്ക്കാരം ബാത്തിലാകുകയില്ല

നിസ്ക്കാരത്തെ ബാത്തിലാക്കുന്ന മറ്റു ചില കാര്യങ്ങൾ

تَبْطُلُ الصَّلَاةُ بِالنُّطْقِ بِحَرْفَيْنِ أَوْ بِحَرْفٍ مُفْهِمٍ مِنْ غَيْرِ قُرْاۤنٍ وَذِكْرٍوَدُعَاءٍوَقُرْبَةٍوَلَوْ فِي تَنَحْنُحٍ وَسُعَالٍ وَبُكَاءٍ وَنَحْوِهَا
തൊണ്ട അനക്കൽ ചുമ കരച്ചിൽ അതുപോലെയുള്ളതിൽ ആണെങ്കിലും ശരി ഖുർആൻ ദിക്റ് ദുആഅ് ആരാധന എന്നിവയിൽ പെട്ടതല്ലാത്ത രണ്ടക്ഷരമോ അല്ലെങ്കിൽ ആശയമുള്ള ഒരക്ഷരമോ മൊഴിയൽ കൊണ്ട് നിസ്ക്കാരം ബാത്തിലാക്കും

اَلْكَلَامُ الْكَثِيرُ يُبْطِلُ عَمْدُهُ وَسَهْوُهُ إِلَّا لِضَرُورَةٍ
അത്യാവശ്യത്തിന് വേണ്ടിയല്ലാതെ മറന്നും മന:പൂർവ്വവും ഉള്ള അധിക സംസാരം നിസ്ക്കാരത്തെ ബാത്തിലാക്കും

كَأَنِ ابْتُلِیَ بِنَحْوِ سُعَالٍ عَلَي الدَّوَامِ أَوِ اضْطُرَّ إِلَي التَّنَحْنُحِ لِإِخْرَاجِ نُخَامَةٍ تُبْطِلُ صَلَاتَهُ أَوْ لِتَعَذُّرِ رُكْنٍ قَوْلِيٍّ لَا لِجَهْرِهِ
(നിത്യമായി ചുമ പോലോത്തത് കൊണ്ട് പരീക്ഷിക്കപ്പടൽ പോലെ അല്ലെങ്കിൽ അവന്റെ നിസ്ക്കാരത്തെ ബാത്തിലാക്കുന്നകഫം പുറത്തെടുക്കാൻ വേണ്ടി തൊണ്ട അനക്കലിലേക്ക് അത്യാവശ്യമാകുന്നത് പോലെ അല്ലെങ്കിൽ വാചിക ഫർള് ബുദ്ധിമുട്ടായതിന് വേണ്ടി യുള്ളത് പോലെ അത് ഉറക്കെയാക്കാൻ വേണ്ടിയല്ല)

وَالْقَلِيلُ مِنْهُ لَا يُبْطِلُ إِلَّا عَمْدُهُ
കുറഞ്ഞ സംസാരം നിസ്ക്കാരത്തെ ബാത്തിലിക്കില്ല മന:പൂർവ്വം ചെയ്താൽ ഒഴികെ

فَلَوْ سَهَا أَوْ جَهِلَ أَوْ سَبَقَ لِسَانُهُ أَوْ غَلَبَهُ نَحْوُ سُعَالٍ فَظَهَرَتْ مِنْهُ مَا دُونَ سِتِّ كَلِمَاتٍ فَلَا تَبْطُلُ
അപ്പോൾ ഒരാൾ മറന്നോ വിവരമില്ലാതെയോ അല്ലെങ്കിൽ നാവ് മുൻ കടന്നോ അല്ലെങ്കിൽ ചുമ പോലോത്തത് അധിജയിച്ചോ അവനിൽ നിന്ന് 6 പദങ്ങൾക്ക് താഴെയുളളത് വെളിവായാൽ നിസ്ക്കാരം ബാത്തിലാകില്ല
وَتَبْطُلُ بِوُصُولِ شَيْءٍ إِلَي جَوْفِهِ അകത്തേക്ക് വല്ല വസ്തുവും ചേർന്നാൽ നിസ്ക്കാരം ബാത്തിലാകും

اَلْأَكْلُ الْكَثِيرُ يُبْطِلُ الصَّلَاةَ عَمْدُهُ وَسَهْوُهُ
മന:പ്പൂർവ്വമോ മറന്നോഅധിക തീറ്റ നിസ്ക്കാരത്തെ ബാത്തിലാക്കും

وَالْقَلِيلُ لَا يُبْطِلُ إِلَّا عَمْدُهُ
കുറഞ്ഞ തീറ്റ മന:പ്പൂർവമുള്ളതല്ലാതെ നിസ്ക്കാരത്തെ ബാത്തിലാക്കില്ല

فَلَوِ ابْتَلَعَ شَيْءًا قَلِيلًا نَاسِيًا أَوْ جَاهِلًا مَعْذُورًا أَوْ غَلَبَهُ إِلَي الْجَوْفِ لَم ْيُبْطِلْ
അപ്പോൾമറന്നോ ഒഴിവ് കഴിവ് നൽകപ്പെട്ട വിവരമില്ലാത്തവനോ കുറഞ്ഞ വസ്തുവിനെ വിഴുങ്ങുകയോ അല്ലെങ്കിൽ അകത്തേക്ക് അത് അതിജയിക്കുകയോ ചെയ്താൽ നിസ്ക്കാരത്തെ ബാത്തിലാക്കില്ല

وَالشَّكُّ فِي النِّيَّةِ أَوْ تَكْبِيرَةِ التَّحَرُّمِ يُبْطِلُ الصَّلَاةَ كَمَا سَبَقَ فِي بَابِ الشَّكِّ
സംശയത്തിന്റെ അദ്ധ്യായത്തിൽ മുൻപ് പറഞ്ഞ പോലെനിയ്യത്തിലോ അല്ലെങ്കിൽ തക്ബീറത്തുൽ ഇഹ്റാമിലോ സംശയിക്കൽ നിസ്ക്കാരത്തെ ബാത്തിലാക്കും

5 Comments

Post a Comment