CLASS 9 FIQH 11 | SKSVB | Madrasa Notes

اَلْقَبْرُ
ഖബർ

قَالَ رَسُولُ اللَّهِﷺ :
അല്ലാഹുവിന്റെ ദൂതർ പറഞ്ഞു:

لَوْلَا أَنْ تَدَافَنُوا لَدَعَوْتُ اللَّهَ أَنْ يَسْمَعَكُمْ مِنْ عَذَابِ الْقَبْرِ
നിങ്ങൾ മയ്യിത്ത് മറവ് ചെയ്യില്ല എന്ന ഭയം ഇല്ലായിരുന്നുവെങ്കിൽ (മറവ് ചെയ്യില്ല എന്ന ഭയം ഉള്ളത് കൊണ്ട് ) നിശ്ചയം ഖബർ ശിക്ഷ നിങ്ങളെ കേൾപ്പിക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു

اۤدَابُ الدَّفَنِ
മറമാടുന്നതിന്റെ മര്യാദകൾ

يُنْدَبُ
സുന്നത്താക്കപ്പെടും

سَتْرُ الْمَيِّتِ بِثَوْبٍ عِنْدَ الدَّفَنِ
മറമാടുന്ന സമയത്ത് ഒരു വസ്ത്രം കൊണ്ട് മയ്യിത്തിനെ മറക്കൽ

وَوَضْعُ رَأْسِهِ عِنْدَ رِجْلِ الْقَبْرِ
ഖബറിന്റെ കാലിന്റെ അടുത്ത് മയ്യിത്തിന്റെ തല വെക്കൽ

وَإِخْرَاجُهُ مِنَ النَّعَشِ مِنْ جِهَةِ رَأْسِهِ
മയ്യിത്ത് കട്ടിലിൽ നിന്ന് അതിന്റെ തലഭാഗത്തിലൂടെ അതിനെ പുറത്തെടുക്കൽ

وَقَوْلُ الدَّافِنِ بِسْمِ اللَّهِ وَعَلَي مِلَّةِ رَسُولِ اللَّهِ
മറമാടുന്നവൻ ِبِسْمِ اللَّه ِوَعَلَي مِلَّةِ رَسُولِ اللَّهഎന്ന് പറയൽ

وَكَوْنُ مَنْ يُدْخِلُهُ الْقَبْرَ وِتْرًا
മയ്യിത്തിനെ ഖബറിൽ പ്രവേശിപ്പിക്കുന്നവർ ഒറ്റയാകൽ

وَإِضْجَاعُهُ عَلَي الْأَيْمَنِ
വലതു ഭാഗത്തിന്റെ മേൽ ചരിച്ച് കിടത്തൽ

وَإِفْضَاءُ خَدِّهِ الْأَيْمَنِ إِلَي التُّرَابِ بَعْدَ تَنْحِيَةِ الْكَفَنِ عَنْهُ
വലത് കവിളിനെ തൊട്ട് കഫൻ നീക്കിയ ശേഷം കവിളിനെമണ്ണിലേക്ക് ചേർത്ത് വെക്കൽ

وَرَفْعُ رَأْسِهِ بِنَحْوِ لَبْنَةٍ
ഇഷ്ടിക പോലുള്ളത് കൊണ്ട് തല ഉയർത്തി വെക്കൽ

وَإِسْنَادُوَجْهِهِ وَرِجْلَيْهِ إَلَي جِدَارِهِ
മയ്യിത്തിന്റെ മുഖവും രണ്ട് കാലും ഖബറിന്റെ ചുമരിലേക്ക് ചേർക്കൽ

وَظَهْرُهُ إِلَي شَيْءٍ
മയ്യിത്തിന്റെ പുറംഭാഗം വല്ല വസ്തുവിലേക്കും ചേർത്ത് വെക്കൽ

وَأَنْ يَحْثُوَ مَنْ حَضَرَ الدَّفْنَ ثَلَاثَ حَثَيَاتٍ
മറമാടലിന് പങ്കെടുക്കുന്നവർ മൂന്ന് പിടി മണ്ണ് വാരിയിടൽ

قَائِلًا فِي الْأَوَّلِ مِنْهَا خَلَقْنَاكُمْ
ഒന്നാം പ്രാവശ്യം കോരിയിടുമ്പോൾ مِنْهَا ْخَلَقْنَاكُمഎന്ന് പറയൽ

وَفِي الثَّانِيَةِ وَفِيهَا نُعِيدُكُمْ
രണ്ടാം പ്രാവശ്യം وَفِيهَا ْنُعِيدُكُم എന്ന് പറയൽ

وَفِي الثَّالِثَةِ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَی
മൂന്നാം പ്രാവശ്യം وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَي എന്ന് പറയൽ

وَيُنْدَبُ....... فِي مَوْضِعٍ بِالدَّفْنِ
ഖബർ ഒരു ചാൺ ഉയർത്തൽ അതിൻ മേൽ വെള്ളം തളിക്കൽ അതിൽ മേൽ പച്ച തടി പോലുള്ളത് വെക്കൽ തല ഭാഗത്ത് കല്ല് വെക്കൽ ഇപ്രകാരം രണ്ട് കാൽ ഭാഗത്തും കല്ല് വെക്കൽ മറമാടിയ ശേഷം തൽകീനും ദു ആഉം തസ്ബീത്തും ചൊല്ലി അൽപ സമയം ചെലവഴിക്കൽഎന്നിവ സുന്നത്താക്കപ്പെടും

وَيُنْدَبُ جَمْعُ الْأَقَارِبِ فِي مَوْضِعٍ بِالدَّفْنِ
കുടുംബക്കാരെയെല്ലാം ഒരു സ്ഥലത്ത് മറവ് ചെയ്യലും സുന്നത്താണ്

أَوْلَي النَّاسِ بِالْمَيِّتِ
മയ്യിത്ത് സംസ്ക്കരണങ്ങൾക്ക്ഏറ്റവും യോഗ്യരായവർ

أَوْلَي النَّاسِ بِتَلْقِينِ الْمُحْتَضَرِ غَيْرُ الْمُتَّهَمِ كَالْوَارِثِ
മരണാസന്നന് ശഹാദത്ത് ചൊല്ലിക്കൊടുക്കൽ കൊണ്ട് ഏറ്റവും അർഹർ അനന്തരാവകാശിയെ പോലെ തെറ്റിദ്ധരിക്കപ്പെടാത്തവരാണ്

وَبِمَا يُفْعَلُ عَقِبَ مَوْتِهِ أَرْفَقُ مَحَارِمِهِ أَوْ أَحَدُ الزَّوْجَيْنِ
മരണത്തിന്റെ ഉടനെയുള്ള കാര്യങ്ങൾ ചെയ്യൽ കൊണ്ട് ഏറ്റവും അർഹർ മയ്യിത്തിന്റെ കുടുംബക്കാരിൽ നിന്ന് ഏറ്റവും മയമുള്ളവരാണ് അല്ലെങ്കിൽ ഭാര്യ ഭർത്താക്കളിൽ ഒരാളാണ്

وَالْأَوْلَي بِغَسْلِ الرِّجَالِ الرِّجَالُ وَأَوْلَا هُمْ أَوْلَاهُمْ بِالصَّلَاةِ عَلَيْهِ ثُمَّ الرِّجَالُ الْأَجَانِبُ ثُمَّ الزَّوْجَةُ ثُمَّ النِّسَاءُ الْمَحَارِمُ
പുരുഷന്മാരെ കുളിപ്പിക്കൽ കൊണ്ട് ഏറ്റവും ബന്ധപ്പെട്ടവർ പുരുഷന്മാരാണ് അവരിൽ ഏറ്റവും ബന്ധപ്പെട്ടവർ മയ്യിത്തിൻറെ മേൽ നിസ്ക്കരിക്കൽ കൊണ്ട് ഏറ്റവും ബന്ധപ്പെട്ടവരാണ് പിന്നെ അന്യപുരുഷന്മാരാണ് പിന്നെ ഭാര്യയാണ് പിന്നെ രക്തബന്ധമുള്ള സ്ത്രീകളാണ്

فَأَوْلَي بِغَسْلِ النِّسَاءِ النِّسَاءُ وَأَوْلَاهُنَّ بِهِ النِّسَاءِ الْأَقَارِبُ ثُمَّ النِّسَاءُ الْأَجَانِبُ ثُمَّ الزَّوْجُ ثُمَّ الرِّجَالُ الْمَحَارِمُ
സ്ത്രീകളെ കുളിപ്പിക്കൽ കെണ്ട് ഏറ്റവും ബന്ധപ്പെട്ടവർ സ്തീകളാണ് അവരിൽ അത് കൊണ്ട് ഏറ്റവും ബന്ധപ്പെട്ടവർ കുടുംബക്കാരായ സ്ത്രീകളാണ് പിന്നെ അന്യ സ്ത്രീകളാണ് പിന്നെ ഭർത്താവാണ് പിന്നെ കുടുംബക്കാരായ പുരുഷന്മാരാണ്

وَالْكَافِرُ وَالْقَاتِلُ وَالْعَدُوُّ وَالْفَاسِقُ وَالصَّبِيُّ لَيْسَ لَهُمْ حَقُّ التَّقْدِيمِ
കാഫിർ ,കൊലയാളി ,ശത്രു, തെമ്മാടി ,കുട്ടി എന്നിവർക്ക് മയ്യിത്ത് പരിപാലനത്തിൽ മുൻഗണനക്ക് അവകാശമില്ല

أَوْلَي النَّاسِ بِالْإِمَامَةِ أَبُو الْمَيِّتِ فَأَبُوهُ ثُمَّ الْإِبْنُ فَابْنُهُ ثُمَّ الْأَخُ فَابْنُهُ ثُمَّ الْعَمُّ فَابْنُهُ
ഇമാമ് നിൽക്കാൻ ഏറ്റവും ബന്ധപ്പെട്ടവർ മയ്യിത്തിന്റെ പിതാവാണ് പിന്നെ പിതാവിന്റെ പിതാവ് പിന്നെ മകൻ പിന്നെ മകന്റെ മകൻ പിന്നെ സഹോദരൻ പിന്നെ സഹോദരന്റെ മകൻ പിന്നെ പിതാവിന്റെ സഹോദരൻ പിന്നെ പിതാവിന്റെ സഹോദരന്റെ മകൻ

وَلَا يَحْمَلُ الْجَنَازَةَ إِلَّا الرِّجَالُ وَيُكْرَهُ حَمْلُهَا لِلنِّسَاءِ
മയ്യിത്തിനെ പുരുഷന്മാർ അല്ലാതെ ചുമന്ന്കൊണ്ട് പോകരുത് സ്ത്രീകൾക്ക് മയ്യിത്ത് ചുമന്ന് കൊണ്ട് പോകൽ കറാഹത്താണ്

وَالدَّ فَنُ أَيْضًا مِنْ وَظِيفَةِ الرِّجَالِ وَأَوْلَاهُمْ بِهِ الزَّوْجُ ثُمَّ أَوْلَاهُمْ بِالصَّلَاةِ
മറമാടൽ അതും പുരുഷന്മാരുടെ ഉത്തരവാദിത്തമാണ് അതിൽ ഏറ്റവും ബന്ധപ്പെട്ടത് ഭർത്താവാണ് പിന്നെ മയ്യിത്ത് നിസ്ക്കാരവുമായി ഏറ്റവും ബന്ധപ്പെട്ടവരാണ്

وَأَوْلَي بِتَلْقِينِ الْمَيِّتِ رَجُلٌ مِنْ أَهْلِ الدِّينِ وَالصَّلَاحِ مِنْ أَقَارِبِهِ وَإِلَّا فَمِنْ غَيْرِهِمْ
മയ്യിത്തിന് തൽഖീൻ ചൊല്ലിക്കൊടുക്കൽ കൊണ്ട് ഏറ്റവും ബന്ധപ്പെട്ടത് അവന്റെ കുടുംബത്തിൽ നിന്നുള്ള മതബോധവും സൽഗുണവുമുള്ളവരാണ് അങ്ങനെ ഇല്ലെങ്കിൽ കുടുബക്കാരല്ലാത്തവരിൽ പെട്ട നന്മയും ദീനും ഉള്ളവരാണ്

بِنَاءُ الْقَبْرِ وَنَبْشُهُ
ഖബർ കെട്ടിപ്പൊക്കലും തുറക്കലും


ആദരിക്കപ്പെടുന്ന ഖബറിന്റെ മേൽ മലമൂത്രവിസർജനം ഹറാമാണ് ഖബറിനടുത്ത് മലമൂത്രവിസർജനം നടത്തലും ഖബറിൻമേൽ ചവിട്ടലും അതിന്റെ മേൽ ഇരിക്കലും അത് നുരുമ്പുന്നതിന് മുമ്പ് അത്യാവശ്യത്തിനൊഴികെ അത് കറാഹത്താണ് ഖബറിൽ മേൽ വല്ലതും എഴുതലും അതിന്റെ മേൽ തണലിനെ ഉണ്ടാക്കലും കറാഹത്താണ് ഖുർആൻ ഓത്ത് പോലുള്ള നന്മക്ക് വേണ്ടി ഒഴികെ ആവശ്യമില്ലാതെ ഖബർസ്ഥാനിൽ ഒറ്റക്ക് താമസിക്കലും കാഫിറുകളുടെ മഖ്ബറകളിൽ നിൽക്കലും കറാഹത്താണ് ഖബർ മാന്തൽ വന്യ മൃഗം ഒലിച്ച് പോകൽ എന്നിവ തടയാൻ വേണ്ടിയുള്ള ആവശ്യത്തിനല്ലാതെ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഖബർ കെട്ടിപ്പൊക്കൽ കറാഹത്താണ് മുസബ്ബലായ(സമുദായത്തിന്റെ പൊതു ആവശ്യത്തിനുള്ള സ്ഥലം) ഭൂമിയിലും വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയിലും ഖബർ കെട്ടിപ്പൊക്കൽ ഹറാമാണ് സിയാറത്ത് ബറക്കത്തെടുക്കൽ എന്നിവ സജീവമാക്കാൻ വേണ്ടി അമ്പിയാക്കൾ ശുഹദാക്കൾ സജ്ജനങ്ങൾ എന്നിവരുടെ ബബർ കെട്ടിപ്പൊക്കൽ ഹറാമാണെന്നതിനെ ചില പണ്ഡിതർ ഒഴിവാക്കിയിട്ടുണ്ട് وَيَحْرُمُ نَبْشُ الْقَبْرِ قَبْلَ بَلَاءِ الْمَيِّتِ إِلَّا لِعُذْرٍ يُوجِبُهُ أَوْ يُجَوِّزُهُ
നിർബന്ധമോ അല്ലെങ്കിൽ അനുവദനീയമോ ആയ ആവശ്യങ്ങൾക്കല്ലാതെ മയ്യിത്ത് നുരുമ്പുന്നതിന് മുമ്പ് ഖബർ തുറക്കൽ ഹറാമാണ്

وَمِنَ الْأَوَّلِ
ഖബർ തുറക്കൽ നിർബന്ധമായ കാര്യത്തിൽ പെട്ടതാണ്

إِضْجَاعُهُ لِلْقِبْلَةِ وَغَسْلُهُ إِنْ لَمْ يَتَغَيَّرْ تَغَيُّرًا يَمْنَعُ الْغَرَضَ
1ഖിബ്ലക്ക് നേരെ ചരിച്ച് കിടത്തൽ 2മയ്യിത്തിനെ കുളിപ്പിക്കൽ. ഈ ആവശ്യത്തെതടയുന്ന മയ്യിത്ത്ജീർണിക്കൽ ഇല്ലെങ്കിലാണ് ഖബർ തുറക്കൽ നിർബന്ധം

وَإِخْرَاجُهُ مِنْ مَغْصُوبٍ طَلَبَهُ مَالِكُهُ
3)പിടിച്ചെടുക്കപ്പെട്ടഭൂമിയിൽ നിന്ന് അതിനെ പുറത്തെടുക്കൽ. അതിനെ പുറത്തെടുക്കണമെന്ന് ഭൂമിയുടെ ഉടമസ്ഥൻ ആവശ്യപ്പെട്ടു

وَإِخْرَاجُ مَالٍ سَقَطَ فِيهِ
4)ഖബറിൽ വീണ സമ്പത്ത് പുറത്തെടുക്കൽ

وَجَنِينٍ تُرْجَي حَيَاتُهُ
5)ജീവൻ പ്രതീക്ഷയുള്ള ഗർഭസ്ഥ ശിഷുവിനെ പുറത്തെടുക്കൽ

وَإِنْ تَغَيَّرَ فِي هَذِهِ الثَّلَاثَةِ
ഈ മൂന്ന് രൂപത്തിലും മയ്യിത്ത് ജീർണിച്ചാലും ഖബർ തുറക്കൽ നിർബന്ധമാണ്

وَمِنَ الثَّانِي تَخْلِيصُهُ مِنْ سَيْلٍ أَوْ نَدَاوَةٍ
ഖബർ തുറക്കൽ അനുവദനീയമായ കാര്യത്തിൽ പെട്ടതാണ് മയ്യിത്ത് വെള്ളത്തിൽഒലിച്ചു പോകുന്നത്തിൽ നിന്ന് അതിനെ രക്ഷപ്പെടുത്താൻ അല്ലെങ്കിൽ നനവിൽ നിന്ന് അതിനെ രക്ഷപെടുത്താൻ

نَقْلُ الْمَيِّتِ
മയ്യിത്തിനെ നീക്കം ചെയ്യൽ

يَحْرُمُ نَقْلُ الْمَيِّتِ مِنْ بَلَدِ مَوْتِهِ إِلَي بَلَدٍ اۤخَرَ بِلَا ضَرُورَةٍ كَالْخَوْفِ مِنْ سَيْلٍ أَوْ عَدُوٍّ
വെള്ളത്തിൽഒലിച്ച് പോകൽ പേടിക്കുക അല്ലെങ്കിൽ ശത്രുവിൽ നിന്ന് പേടിക്കുക പോലുള്ള നിർബന്ധ ആവശ്യത്തിനല്ലാതെ മരിച്ച നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് മയ്യിത്തിനെ നീക്കം ചെയ്യൽ ഹറാമാണ്

إِلَّا إِلَي حَرَمِ مَكَّةَ أَوِالْمَدِينَةِ أَوْ بَيْتِ الْمَقْدِسِ أَوْ إِلَي مَقَابِرِ أَهْلِ الْخَيْرِ وَالصَّلَاحِ
മക്ക അല്ലെങ്കിൽ മദീന എന്നീ ഹറമിലേക്ക് ഒഴികെ അല്ലെങ്കിൽബൈത്തുൽ മഖ്ദിസ് അല്ലെങ്കിൽ നന്മയും സൽഗുണവുമുള്ള മഖ്ബറ എന്നിവിടങ്ങളിലേക്ക് ഒഴികെ

فَيُسَنُّ إِذَا قَرُبَتْ مِنْ بَلَدِهِ وَأُمِنَ التَّغَيُّرُ
അപ്പോൾ അവ നാടിനോട് അടുക്കുകയും മയ്യിത്ത് ജീർണിക്കൽ പേടിച്ചിട്ടുമില്ലെങ്കിൽ മയ്യിത്ത് അങ്ങോട്ട് നീക്കൽ സുന്നത്താണ്

وَلَا يُنْقَلُ حَيْثُ جَازَ إِلَّا بَعْدَ غَسْلِهِ وَتَكْفِينِهِ وَالصَّلَاةِ عَلَيْهِ
നീക്കം ചെയ്യൽ അനുവദനീയമാകുന്ന സമയത്ത് അതിനെ കുളിപ്പിക്കുക കഫൻ ചെയ്യുക നിസ്ക്കരിക്കുക എന്നിവക്ക് ശേഷമല്ലാതെ മയ്യിത്തിനെ നീക്കം ചെയ്യരുത്

وَلَوْ كَانَ فِي بَلَدٍ مَقَابِرُ مُتَعَدِّدَةٌ فَلَهُ الدَّفْنُ فِي أَيِّهَا شَاءَ
ഒരു നാട്ടിൽ തന്നെ ഒന്നിലധികം ഖബർസ്ഥാൻ ഉണ്ടെങ്കിൽ ഉദ്ദേശിച്ച ഏത് ഖബർസ്ഥാനിലും മയ്യിത്തിനെ ഖബറടക്കൽ അനുവദനീയമാണ്

وَلَا يُدْفَنُ مُسْلِمٌ فِي مَقْبَرَةِ الْكُفَّارِ
കാഫിറുകളുടെ ഖബർസ്ഥാനിൽ മുസ്ലിമിനെ മറമാടരുത്

وَلَا كَافِرٌ فِي مَقْبَرَةِ الْمُسْلِمِينَ
മുസ്ലിംകളുടെ ഖബർസ്ഥാനിൽ കാഫിറിനെ മറമാടരുത്

Post a Comment