CLASS 9 FIQH 1 | SKSVB | Madrasa Notes

السجود

*قال تعالى:- التٰئبون العٰبدون.............ولشر المؤمنين*
*അല്ലാഹു പറയുന്നു :- ഖേദിച്ചു മടങ്ങുകയും അല്ലാഹുവിനെ ആരാധിക്കുകയും സ്തുതിക്കുകയും നോമ്പനുഷ്ഠിക്കുകയും നിസ്കരിക്കുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവിന്റെ വിധിവിലക്കുകളെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ വിശ്വാസികൾ. സത്യവിശ്വാസികൾക്ക് നബി ﷺ യെ സന്തോഷവാർത്ത അറിയിക്കുക*

*قال رسول الله ﷺ :- أقرب مايكون العبد.............فأكثروا الدعاء*
*നബി ﷺ പറഞ്ഞു :- ഒരു അടിമ അവന്റെ രക്ഷിതാവിനോട് കൂടുതൽ അടുക്കുന്നത് അവൻ സുജൂദിലായിരിക്കുമ്പോഴാണ്. അതുകൊണ്ട് പ്രാർത്ഥനകളെ നിങ്ങൾ അധികരിപ്പിക്കുക*

*مامن عبد يسجد..............فاستكثروا من السجود*
*അല്ലാഹുവിന് സുജൂദ് ചെയ്യുന്ന ഏതൊരടിമക്കും അതു കാരണമായി ഒരു നന്മ എഴുതുകയും തിന്മ മായ്ച്ചുകളയുകയും പദവി ഉയർത്തപ്പെടുകയും ചെയ്യും. അതുകൊണ്ട് സുജൂദ് നിങ്ങൾ വർദ്ധിപ്പിക്കുക*



*سجود السهو*

*هو سجدتان كسجدتي.............السّهو*
സലാം വീട്ടുന്നതിന് അല്പം മുമ്പ് നിസ്കാരത്തിലെ രണ്ട് സുജൂദ് പോലോത്ത രണ്ട് സുജൂദാണ് സഹ് വിന്റെ സുജൂദ്. കാരണം എത്ര ഉണ്ടെങ്കിലും ശരി രണ്ട് സുജൂദ് മതി. مأْموم അല്ലാത്തവർ സുജൂദ് ചെയ്യുമ്പോൾ സഹ് വിന്റെ സുജൂദിനെ കരുതണം. നിസ്കാരത്തിൽ സംഭവിക്കുന്ന പിഴവുകളെ പരിഹരിക്കാൻ വേണ്ടിയാണ് സഹ് വിന്റെ സുജൂദ് നിയമമാക്കപ്പെട്ടത്.

سنّ متأكّدا............................التّالية
താഴെ പറയുന്ന കാരണങ്ങൾ ഉണ്ടായാൽ മയ്യിത്ത് നിസ്കാരമല്ലാത്ത എല്ലാ നിസ്കാരത്തിലും സഹ് വിന്റെ സുജൂദ് ചെയ്യൽ ശക്തമായ സുന്നത്താണ്.

١..ترك بعض
1. മറന്നോ മനപ്പൂർവമോ أبعاض സുന്നത്തിൽ നിന്ന് വല്ലതും ഉപേക്ഷിക്കൽ

٢..الشّكّ في ترك
2. നിചമായ أبعاضസുന്നത്തിനെ ഉപേക്ഷിച്ചതിൽ സംശയിക്കുക *ഉദാ:-* കുനൂത്ത് ഓതിയോ ഇല്ലയോ എന്ന് സംശയിക്കും പോലെ

٣..نقل مطلوب قوليّ
3. തക്ബീറത്തുൽ ഇഹ്റാമും സലാമും അല്ലാത്തّقَوْلِي ആയ ഒരു കാര്യത്തെ മറ്റൊരു സ്ഥാനത്തേക്ക് നീക്കുക. അത് ഫർളോ, സുന്നത്തോ, സൂറത്തോ ആകട്ടെ. മനപ്പൂർവമോ മറന്നു കൊണ്ടോ ആവട്ടെ

سهو مايبطل
4. മനപ്പൂർവ്വം ചെയ്താൽ നിസ്കാരത്തെ ബാത്തിലാകുന്ന ഒരു കാര്യം മറന്നുകൊണ്ട് ചെയ്യുക *ഉദാ:-* فعلي ആയ ഫർളിനെ അധികരിപ്പിക്കുക. അല്ലെങ്കിൽ قصير ആയ ഫർള് ദീർഘിപ്പിക്കുക.

٥..الشّكّ فيما صلاّه
5. വർദ്ധനവിന് സാധ്യതയുള്ള തോടുകൂടി നിസ്കാരത്തിൽ സംശയിക്കുക *ഉദാ:-* മൂന്ന് റകഅതാണോ നാല് റക്അത്താണൊ നിസ്കരിച്ചത് എന്ന് സംശയിച്ചാൽ. ഒരു റക്അത്ത് കൂടി നിസ്കരിച് സഹ് വിന്റെ സുജൂദ് ചെയ്യണം.

٦..وقوع شيء.......................إمامه
6. ഈ പറയപ്പെട്ട കാരണങ്ങൾ ഇമാമിൽ നിന്ന് സംഭവിച്ചാൽ ഇമാമ് ചെയ്തിട്ടില്ലെങ്കിലും മഅ്മൂമ് ചെയ്യണം.

ويفوت سجود......................الفصل
മനപ്പൂർവം സലാം വീട്ടിയാൽ സഹ് വിന്റെ സുജൂദ് നഷ്ടപ്പെടും. മറന്നുകൊണ്ട് സലാം വീട്ടുകയും സമയം ദീർഘിക്കുകയും ചെയ്താലും സഹ് വിന്റെ സുജൂദ് നഷ്ടപ്പെടും.

*سجود التّلاوة*

يسن لقارئ في الصلاة ............خارجها
നിസ്കാരത്തിലും, നിസ്കാരത്തിന് പുറത്ത് ഓതുന്നവനും, നിസ്കാരത്തിന് പുറത്ത് കേൾക്കുന്നവനും, ശ്രദ്ധിച്ചു കേൾക്കുന്നവനും തിലാവത്തിന്റെ സുജൂദ് സുന്നത്താണ്.

والمأموم..........................بطلت صلاته
ഇമാം സുജൂദ് ചെയ്താൽ മാത്രമേ മഅ്മൂമ് സുജൂദ് ചെയ്യേണ്ടതുള്ളൂ. ഇമാമോട് കൂടെ സുജൂദ് ചെയ്തില്ലെങ്കിലും ഇമാം ഇല്ലാതെ ഒറ്റക്ക് സുജൂദ് ചെയ്താലും മഅ്മൂമിന്റെ നിസ്കാരം ബാത്തിലാകുന്നതാണ്.

ويسنّ للإمام........................علی المأمومين
പതുക്കെ ഓതുന്ന നിസ്കാരങ്ങളിൽ നിസ്കാരം കഴിയുന്നതുവരെ തിലാവത്തിന്റെ സുജൂദിനെ പിന്തിക്കൽ ഇമാമിന് സുന്നത്താണ്. അപ്രകാരംതന്നെ ഉറക്കെ ഓതുന്ന നിസ്കാരത്തിൽ പിന്തുടരുന്നവർ വസ്വാസിലാകുമെന്ന് ഭയന്നാൽ ഉറക്കെ ഓതുന്ന നിസ്കാരത്തിലും തിലാവത്തിന്റെ സുജൂദിനേപിന്തിക്കൽ സുന്നത്താണ്.

*وشروطه مع شروط الصلاة................بين آخر الآية والسجود*
നിസ്കാരത്തിന്റെ ഷർത്തുകൾക്ക് പുറമേ തിലാവത്തിന്റെ സുജൂദിനുള്ള ശർത്തുകൾ. സജദയുടെ ആയത്ത് മുഴുവൻ ഓതണം അല്ലെങ്കിൽ കേൾക്കണം. മയ്യത്ത് നിസ്കാരമല്ലാത്ത മറ്റു നിസ്കാരങ്ങളിലാവണം. ഓത്ത് ഉദ്ദേശിക്കപ്പെട്ടതും നിയമമാക്കപ്പെട്ടതു മാകണം ( റേഡിയോയിൽ നിന്നുള്ള ഓതിന് സുജൂദില്ല). ഓത്ത് ഒരേസമയം ഒരാളിൽ നിന്നാകണം. സജദയുടെ ആയത്തിന്റെ അവസാനത്തിന്റെയും സുജൂദിന്റെയുമിടയിൽ സമയദൈർഘ്യം പാടില്ല.

*وفروضه في غير الصلاة..............فتبارك الله أحسن الخالقين*
നിസ്കാരമല്ലാത്തപ്പോൾ തിലാവത്തിന്റെ സുജൂദിന്റെ ഫർളുകൾ... തക്ബീറത്തുൽ ഇഹ്റാം, ഒരു സുജൂദ്, നിസ്കാരത്തിലുള്ളതുപോലെ സലാം വീട്ടൽ. നിസ്കാരത്തിലാകുമ്പോൾ തിലാവത്തിന്റെ സുജൂദിന്റെ ഫർള്.... ഒറ്റ സുജൂദാകുന്നു നിസ്കാരം അല്ലാത്തതിൽ തിലാവത്തിന്റെ സുജൂദിനുള്ള സുന്നത്തുകൾ.....
1. നിയ്യത്ത് കൊണ്ട് ഉച്ചരിക്കണം
2. തക്ബീറത്തുൽ ഇഹ്റാം ചൊല്ലുമ്പോൾ രണ്ടു കൈകളെയും ചുമലിനു നേരെ ഉയർത്തൽ
3. സുജൂദിലേക്ക് കുനിയാൻ വേണ്ടിയും ഉയരാൻ വേണ്ടിയും കൈ ഉയർത്താതെ തക്ബീർ ചൊല്ലൽ.
4. സലാമിനുവേണ്ടി ഇരിക്കൽ
سجد وجهي.......أحسن الخالقين. 5സുജൂദിൽ എന്ന് ചൊല്ലൽ

*أما سننه فيها ..........ومبطلاته مبطلاتها*
നിസ്കാരത്തിലാണെങ്കിൽ തിലാവത്തിന്റെ സുജൂദിനുള്ള സുന്നത്തുകൾ... നിയ്യത്ത് മനസ്സിൽ കരുതുക, കൈ ഉയർത്താതെ സുജൂദിലേക്ക് പോകുമ്പോഴും ഉയരുമ്പോഴും തക്ബീർ ചൊല്ലുക, പറയപ്പെട്ട ദിക്റ് ചൊല്ലുക, ഇസ്ത്തിറാഹത്തിന്റെ ഇരുത്തം ഒഴിവാക്കുക, റുകൂഇന് മുമ്പ് അല്പം ഖുർആൻ ഓതുക. നിസ്കാരത്തിലെ കറാഹത്തുകളെല്ലാം തിലാവത്തിന്റെ സുജൂദിന്റെ കറാഹത്തുകളാണ് നിസ്കാരത്തേ ബാത്വിലാക്കുന്ന കാര്യങ്ങൾ കൊണ്ട് തിലാവത്തിന്റെ സുജൂദ് ബാതിലാകും.

*سجود الشكر*

*يسن سجود الشكر لحصول..........
അനുഗ്രഹം ലഭിച്ചാൽ അല്ലെങ്കിൽ ആപത്ത് ഒഴിവായാൽ രോഗം കൊണ്ടോ ദോഷം കൊണ്ടോ പരീക്ഷിക്കപ്പെട്ടവനെ കണ്ടാൽ ഷുക്റിന്റെ സുജൂദ് ചെയ്യൽ സുന്നത്താണ്.

ويظهر للأوّل...................
തെറ്റ് ചെയ്തു കൊണ്ട് ജീവിക്കുന്നവനെ കണ്ടാൽ പരസ്യമായും. പരീക്ഷണം കൊണ്ട് പ്രയാസപ്പെട്ട വനെ കണ്ടാൽ രഹസ്യമായും ഷുക്റിന്റെ സുജൂദ് ചെയ്യണം

ولا يشرع في الصّلاة بل تبطل به الصّلاة
നിസ്കാരത്തിൽ ശുക്റിന്റെ സുജൂദ് നിയമമാക്കപ്പെട്ടിട്ടില്ല. എന്നല്ല നിസ്കാരത്തിൽ ചെയ്താൽ നിസ്കാരം ബാത്വിലാകും

وهو كسجود..........................والتّلاوة
നിസ്കാരത്തിന്റെ പുറത്തുള്ള തിലാവത്തിന്റെ സുജൂദ് പോലെതന്നെയാണ് ശുക്റിന്റെ സുജൂദ്. സമയദൈർഘ്യം കൊണ്ടും തിരിഞ്ഞു കളയൽ കൊണ്ടും ഷുക്റിന്റെ സുജൂദ് നഷ്ടപ്പെടും. ശുക്റിന്റെ സുജൂദിനെ യും തിലാവത്തിന്റെ സുജൂദിനെയും ഖളാഅ് വീട്ടപെടുകയില്ല.

2 Comments

  1. We link Arabi Malayalattil kittumooo

    ReplyDelete
    Replies
    1. Eee link Arabi Malayalattil kittumooo

      Delete

Post a Comment