CLASS 6 TAZKIYA 9 | SKSVB | Madrasa Notes

رجل قتل مائة نفس

عن أبي سعيد...................قال
അബൂ സഈദിൽ ഖുദ്രി (റ) തൊട്ട് റിപ്പോർട്ട് ചെയ്യുന്നു. നബി ﷺ തങ്ങൾ പറഞ്ഞു :-

كان فيمن.........................نفسا
99 മനുഷ്യരെ കൊന്ന ഒരു വ്യക്തി നിങ്ങൾക്ക് മുമ്പുള്ള ഒരു വിഭാഗം ജനതയിലുണ്ടായിരുന്നു.

فسأل................................علی راهب
ഭൂമിയിലെ ഏറ്റവും അറിവുള്ള അളെ അയാൾ അന്വേഷിക്കുകയും അങ്ങനെ ഒരു പുരോഹിതനെ അയാൾക്ക് അറിയിച്ചു കൊടുക്കുകയും ചെയ്തു.

فأتاه...........................نفسا
അങ്ങനെ അദ്ദേഹം ആ പുരോഹിതന്റെ അടുക്കൽ പോയി 99 ആളുകളെ കൊന്ന കാര്യം പറഞ്ഞു.

فهل له من توبة....؟
അദ്ദേഹത്തിന്റെ തൗബ സ്വീകരിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു....?

فقال ....................به مائة
തൗബ സ്വീകരിക്കില്ല എന്ന് പുരോഹിതൻ മറുപടി പറഞ്ഞപ്പോൾ ആ പുരോഹിതനെയും അയാൾക്കൊന്നു അങ്ങനെ 100 പൂർത്തിയായി.

ثمّ سأل عن أعلم أهل الأرض
പിന്നെ അദ്ദേഹം ലോകത്തിലെ ഏറ്റവും അറിവുള്ള അളെ അന്വേഷിച്ചു.

فدل علی رجل عالم
ഒരു പണ്ഡിതനെ കുറിച്ച് അദ്ദേഹത്തിന് അറിയിച്ചു കൊടുക്കുകയും ചെയ്തു.

فقال.............................من توبة.....؟
ആ പണ്ഡിതന്റെ അടുത്ത് ചെന്ന് 100 ആളുകളെ കൊന്ന കാര്യം പറയുകയും. തന്റെ തൗബ സ്വീകരിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു......?

فقال ...نعم
തൗബ സ്വീകരിക്കുമെന്ന് ആ പണ്ഡിതൻ മറുപടി പറഞ്ഞു.

ومن يحول بينه وبين التّوبة.....؟
അവന്റെയും തൗബ യുടെയും ഇടയിൽ ആരാണ് മറയിടുക...?

إنطلق إلی أرض كذا وكذا
നീ ഇന്നാലിന്ന സ്ഥലത്ത് പോകണം.

فإنّبها أناس يعبدون اللّه تعالی
അവിടെ അല്ലാഹുവിന് ആരാധനയിൽ മുഴുകിയ ധാരാളം ആളുകളുണ്ട്.

فاعبداللّه معهم
അവരോടു കൂടെ നീയും ആരാധനയിൽ മുഴുകുക.

ولا يرجع إلی أرضك فإنّها أرض سوء.
നിന്റെ നാട്ടിലേക്ക് നീ മടങ്ങി വരരുത്. തീർച്ചയായും നിന്റെ നാട് മോശമായ നാടാണ്.

فانطلق........................الموت
അങ്ങനെ അദ്ദേഹം ആ നാട്ടിലേക്ക് തിരിച്ചു. വഴിമധ്യേഅദ്ദേഹത്തെ മരണം പിടികൂടി.

فاختصمت...........................العذاب
റഹ്മത്തിന്റെ മലക്കുകളും അദാബിന്റെ മലക്കുകളും അദ്ദേഹത്തിന്റെ കാര്യത്തിൽ തർക്കിച്ചു.

فقال ملائكة الرّحمة
റഹ്മത്തിന്റെ മലക്കുകൾ പറഞ്ഞു.

جاء تائبا مقبلا بقلبه إلی اللّه تعالی
പശ്ചാത്തപിച്ചവനായി ഹൃദയത്തെ അല്ലാഹുവിലേക്ക് മുന്നിടീച്ചുകൊണ്ട് വന്നവനാണ് ഇദ്ദേഹം.

وقالت ملائكة العذاب
അദാബിന്റെ മലക്കുകൾ പറഞ്ഞു

إنّه لم يعمل خيرا قطّ
ഇദ്ദേഹം നന്മയായി ഒരു കാര്യവും തീരെതന്നെ ചെയ്തിട്ടില്ല.

فأتاهم ملك في صورة آدميّ
അപ്പോൾ അവരിലേക്ക് മനുഷ്യരൂപത്തിൽ ഒരു മലക്ക് വന്നു.

فجعلوه بينهم - اي حكما
അവർ അദ്ദേഹത്തെ അവർക്കിടയിലേ തർക്കത്തിന് മധ്യസ്ഥനാക്കി.

فقال.. قيسوا ما بين الأرضين
അപ്പോൾ അദ്ദേഹം പറഞ്ഞു :- രണ്ടു ഭൂമി കൾക്കിടയിലുള്ള ദൂരം നിങ്ങൾ അളക്കണം. (അദ്ദേഹം വരുന്ന നാടിന്റെ ദൂരവും, അദ്ദേഹം പോകുന്ന നാടിന്റെ ദൂരവും)

فإلی أيّتهما كان أدنی فهو لها
ഏതു നാട്ടിലേക്കാണോ അദ്ദേഹം കൂടുതൽ അടുത്തത് അതാണ് അദ്ദേഹത്തിനുള്ളത്.

فقاسوا فوجدوه ألی الأرض الّتي أراد
അങ്ങനെ അവർ അളക്കുകയും അദ്ദേഹം പോവാൻ ഉദ്ദേശിച്ച നാട്ടിലേക്ക് ഏറ്റവും അടുത്തതെന്ന് അവർ കണ്ടെത്തുകയും ചെയ്തു.

فقبضته ملائكة الرّحمة
അങ്ങനെ അദ്ദേഹത്തെ റഹ്മത്തിന്റെ മലക്കുകൾ കൊണ്ടുപോയി.

رواه البخاريّ ومسلم
ഇതിനെ ബുഖാരി ഇമാം മുസ്ലിം ഇമാം റിപ്പോർട്ട് ചെയ്തിരിക്കുന്നു.

فاللّه تعالی توّاب رحيم
അല്ലാഹു കൂടുതൽ പൊറുക്കുന്നവനും കൂടുതൽ അനുഗ്രഹം ചെയ്യുന്നവനുമാകുന്നു.

فلا تقنط من رحمته
അതുകൊണ്ട് അല്ലാഹുവിന്റെ കാരുണ്യത്തിൽ നീ നിരാശപ്പെടരുത്.

إنّه يغفر الذنوب جميعا
അവൻ മുഴുവൻ ദോഷങ്ങളും പൊറുക്കുന്നവനാണ്.

فتب إليه من كلّ ذنب قبل الغرغرة
അതുകൊണ്ട് റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നതിനുമുമ്പ് നിങ്ങൾ മുഴുവൻ ദോഷങ്ങളിൽ നിന്നും അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങുക.

فإذا فاجئتك الغرغرة فاتت فرصة التّوبة.
റൂഹ് തൊണ്ടക്കുഴിയിൽ പെട്ടെന്ന് എത്തിയാൽ പിന്നെ തൗബക്ക് അവസരം നഷ്ടപ്പെടും.

1 Comments

Post a Comment