CLASS 6 TAZKIYA 1 | SKSVB | Madrasa Notes

فاتحة الكتاب

مكانة هذه السورة

هَذِهِ السُّورَةُ.............كِتَابُ اللّٰهِ الْقُرْآنْ
ഈ സൂറത്ത് فاتحة الكتاب ആണ്. കാരണം അല്ലാഹുവിന്റെ കിത്താബായ ഖുർആൻ ഈ സൂറത്ത് കൊണ്ടാണ് തുടങ്ങിയത്.

فَاتِحَةُ الْكِتَابِ أَعْظَمُ سُورَةٍ فِي الْقُرْآنْ
ഫാത്തിഹതുൽ കിതാബ് ഖുർആനിലെ സൂറത്തുകളിൽ ഏറ്റവും മഹത്വമുള്ളതാണ്

فَاتِحَةُ الْكِتَابِ.............أَصْلُ الْقُرْآنْ
ഫാത്തിഹതുൽ കിതാബ് ഖുർആനിന്റെ മാതാവാണ്. കാരണം അതു ഖുർആനിന്റെ അടിത്തറയാണ്

فَاتِحَةُ الْكِتَابِ.............فِي كُلِّ رَكْعَةٍ
ഫാത്തിഹതുൽ കിതാബ് ُسَبْع الْمَثَانِی ആണ്. എല്ലാ നിസ്കാരത്തിലും എല്ലാ റക്അത്തിലും ആവർത്തിച്ചു പരായണം ചെയ്യുന്നത് കൊണ്ടാണ് ഈ പേര് വന്നത്

فَاتِحَةُ الْكِتَابِ.................مِنْ كُلِّ دَاءٍ
ഫാത്തിഹതുൽ കിതാബ് الشَافِيَة ആണ്. കാരണം അത് എല്ലാ രോഗങ്ങൾക്കും സുഖം നൽകുന്നതാണ്. അതുകൊണ്ടാണ് ഈ പേര് വന്നത്

قال رسول اللهﷺ :- وَلَّذِي نَفْسِی...............الَّذِي أُعْطِيتُهُ
നബി ﷺ തങ്ങൾ പറഞ്ഞു :- എന്റെ ആത്മാവ് ഏതൊരുവന്റെ കൈവശമാണോ അവൻ തന്നെസത്യം. തൗറാത്തിലും, ഇഞ്ചീലിലും,സബൂറിൽ, ഖുർആനിലും ഇറക്കപ്പെട്ടിട്ടില്ല ഈ സൂറത്ത് പോലെയുള്ള മറ്റൊരു സൂറത്ത്. തീർച്ചയായും ഈ സൂറത്ത് سَبْعُ الْمَثَانِي ആണ്. ഏറ്റവും മഹത്വമായ ഖുർആനിനെ എനിക്ക് നൽകപ്പെട്ടിരിക്കുന്നു.

تفسير هذه السّورة

بِسْمِ اللّٰهِ
أبتدئ القراءة مستعينا ومتبركا باسم الله
അല്ലാഹുവിന്റെ പേര് കൊണ്ട് അനുഗ്രഹം തേടിയും സഹായം തേടിയും ഞാൻ പാരായണം ആരംഭിക്കുന്നു.

ٱلرحمٰن
الذي وسعت رحمته كل شيء من خلفه
അവന്റെ സൃഷ്ടികളിൽ എല്ലാ വസ്തുക്കളോടും അവന്റെ കാരുണ്യം വിശാലമായിരിക്കുന്നു

الرّحيم
الذي يخصّ برحمته المؤمنين من عباده
അവന്റെ അടിമകളിൽ നിന്നും മുഅ്മിനീങ്ങളോട് അവന്റെ അനുഗ്രഹം പ്രത്യേകമായിരിക്കുന്നു.

ٱلحمد
الثناء الجميل بجميع أنواعه
എല്ലാ നിലക്കുമുള്ള മനോഹരമായ പ്രശംസ

للّٰه
അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്

ربّ العٰلمين
സർവ്വ ലോകങ്ങളുടെയും ഉടമസ്ഥനായ

اَلْحَمْدُ لِلّٰـهِ رَبِّ الْعَالَمِينَ
الثناء الجميل............للّٰه تعالی وحده
എല്ലാ നിലക്കും ഉള്ള മനോഹരമായ സ്തുതി (പ്രശംസ മുഴുവനും അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു.

الّذی هومالك لجميع العوالم
സർവ്വ ലോകങ്ങളുടെയും ഉടമസ്ഥനാണവൻ

من عالم الإنس................الحاضرة والغائبة
മനുഷ്യലോകം, ജിന്നുകളുടെ ലോകം, മൃഗങ്ങളുടെ ലോകം, പ്രാണികളുടെ ലോകം, സസ്യങ്ങളുടെ ലോകം, പക്ഷികളുടെ ലോകം, മത്സ്യങ്ങളുടെ ലോകം, ഗോളങ്ങളുടെ ലോകം, നക്ഷത്രങ്ങളുടെ ലോകം മറ്റു ലോകങ്ങൾ അധോലോകവും ഉപരി ലോകവും. ദൃശ്യ ലോകവും അദൃശ്യ ലോകം.എല്ലാ ലോകങ്ങളുടെയും ഉടമസ്ഥനാണവൻ.

ٱلرّحمٰن ٱلرّحيم
الّذي وسعت رحمته كلّ شيء من خلقه
അവന്റെ സൃഷ്ടികളിൽ എല്ലാം വസ്തുക്കളോടും അവന്റെ കാരുണ്യം വിശാലമായിരിക്കുന്നു.

الّذي يخضّ برحمته المؤمنين من عباده
അവന്റെ അടിമകളിൽ മുഅ്മിനീങ്ങളോട് അവന്റെ കാരുണ്യം പ്രത്യേകമായിരിക്കുന്നു.

مٰلك يوم الدين
مالك يوم الجزاء
പ്രതിഫലം നൽകപ്പെടുന്ന ദിവസത്തിന്റെ ഉടമസ്ഥൻ

ملك الأمور في يوم الجزاء علی الأعمال
അമലുകൾക്ക് പ്രതിഫലം നൽകപ്പെടുന്ന ദിവസത്തിൽ കാര്യങ്ങളുടെ ഉടമസ്ഥൻ അല്ലാഹുവാണ്.

وهو يوم القيامة
ആ ദിവസം ഖിയാമത്ന്നാളാണ്.

يثيب فيه المطيعين
അനുസരിക്കുന്നവർക്ക് പ്രതിഫലം നൽകപ്പെടും.

ويعاقب فيه العاصين كيف يشاء
അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചവർക്ക് ആ ദിവസത്തിൽ അല്ലാഹുതആല ശിക്ഷ നൽകും.

إيّاك نعبد
نخصّك بالعبادة
ഇബാദത്ത് കൊണ്ട് നിന്നെ മാത്രം ഞങ്ങൾ പ്രത്യേകമാക്കുന്നു.

وإيّاك نستعين
ونخصّك بالإستعانة
സഹായം തേടൽ കൊണ്ട് നിന്നെ മാത്രം ഞങ്ങൾ പ്രത്യേകമാക്കുന്നു.

إيّاك نعبد وإيّاك نستعين
نخصّك بالعبادة،ونخصّك بالإستعانة
ഇബാദത്ത്കൊണ്ടും സഹായംതേടൽ കൊണ്ടും നിന്നെ ഞങ്ങൾ പ്രത്യേകമാക്കുന്നു

فلانعبدإلاّ إيّاك
നിന്നെയല്ലാതെ ഞങ്ങൾ ആരാധിക്കുന്നില്ല

ولا نتوكّل إلاّ عليك
നിന്റെ മേലിലല്ലാതെ ഞങ്ങൾ സമർപ്പിക്കുന്നുമില്ല

ولانستعين في الحقيقة إلاّ بك
യഥാർത്ഥത്തിൽ നിന്നോടല്ലാതെ ഞങ്ങൾ സഹായം തേടുന്നില്ല.

لإنّ إعانة الغير فهو أيضا منك
മറ്റുള്ളവരുടെ സഹായവും നിന്നിൽ നിന്ന് തന്നെയാണല്ലോ.

ٱهْدِنَا
ثَبِّتْنَا
ഉറപ്പിച്ചു നിർത്തേണമേ

ٱلصِّرٰطَ الْمُسْتَقِيمْ
عَلَی الطَّرِيقِ الْمُسْتَوِي
നേരായ വഴിയുടെമേൽ

ٱهْدِنَا الصِّرٰطَ الْمُسْتَقِيمْ
ثَبِّتْنَا عَلَی الطَّرِيقِ الْمسْتَوِی الْمُوصِلِ إِلَی مَرْضَاةِ اللّٰه وَجَنِّتِهِ
അല്ലാഹുവിന്റെ പൊരുത്തത്തിലേക്കും അവന്റെ സ്വർഗ്ഗത്തിലേക്കും ചേർക്കുന്ന നേർവഴിയിൽ ഞങ്ങളെ നീ ഉറപ്പിച്ചുനിർതേണമേ.

وَهُوَ طَرِيقُ الْحَقّْ
അത് സത്യത്തിന്റെ വഴിയാണ്.

وَطَرِيقُ اْلحَقِّ هُوَ طَرِيقُ الْإِسْلَامْ
സത്യത്തിന്റെ വഴി ഇസ്ലാമിന്റെ വഴിയാണ്.

فَلَا سَبِيلَ إِلَی السَّعَادَةِ إِلَّابِاسْتِقَامَةِ عَلَيْهِ
അതിൽ ഉറച്ചു നിൽക്കലല്ലാതെ വിജയത്തിലേക്ക് വേറ്റൊരു വഴിയില്ല

صِرٰطَ ٱلِّذينَ أَنْعَمْتَ عَلَيْهِمْ
طَرِيقَ الَّذينَ أَنْعَمْتَ عَلَيْهِمْ بِالْهِدَايَةِ والتَّوْفِيقِ
സന്മാർഗവും സൗഭാഗ്യവും നൽകി നീ അനുഗ്രഹിച്ചവരുടെ വഴിയിൽ

غَيْرِ الْمَغْضُوبِ عَلَيْهِمْ
غَيْرِ طَرِيقِ الْمَغْضُوبِ عَلَيْهِمْ
കോപിക്കപെട്ടവരുടെ വഴിയിലല്ലാ.

وَلَا الضَّّآلِّينْ
وَغَيْرِطَرِيقِ الضَّالِّينْ
വഴിപിഴച്ചവരുടെ വഴിയിലുമല്ല.

نَعْنِی بِالطَّرِيقِ الْمُسْتَوِی
നേർവഴി കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്.

طَرِيقَ الَّذِينَ....................وَالشُّهَدَاءِ وَالصَّالِحِينْ
സന്മാർഗവും സൗഭാഗ്യവും നൽകി നീ അനുഗ്രഹിച്ചവരുടെ വഴിയാണ്. അവർ നബിമാർ, സിദ്ധീഖിങ്ങൾ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ എന്നിവരാണ്.

غَيْرَ طَرِيقِ..................وَعَدَلُوا عَنْهُ،كَالْيَهُودِ
നീ കോപം വെച്ചവരുടെ വഴിയിലല്ല. സത്യം മനസ്സിലാക്കുകയും എന്നിട്ട് അതിൽ നിന്ന് തെറ്റുകയും ചെയ്തവരാണ് അല്ലാഹുവിന്റെ കോപത്തിന് ഇരയായവർ. ജൂതന്മാരെപോല

وَغَيْرِطَرِيقِ الَّذِينَ............ فَضَلُّوا كَالنَّّصَارَی
സത്യം മനസ്സിലാക്കാതെ പിഴച്ചുപോയ ആളുകളുടെ വഴിയിലുമല്ല. ക്രിസ്ത്യാനികളെ പോലെ

التَّعَوُّذُ وََالتَّأْمِينُ

يُسَنُّ التَّعَوُّذُ................وَالتَّأْمَينُ بَعْدَهَا
ഫാത്തിഹക്ക് മുമ്പ് أَعُوذُ ഓതലും ഫാതിഹക്ക് ശേഷം ആമീൻ പറയലും സുന്നത്താണ്.

وَكِلَاهُمَا لَيْسَ مِنَ الْقُرْآنِ
അത് രണ്ടും ْ(اَعُوذُ ، آمَين ഖുർആനിൽ പെട്ടതല്ല

وَالْبَسْمَلَةُ مِنَ الْقُرْآنِ.وَآيَة مِنَ اْلفَاتِحَةِ
ബിസ്മി അത് ഖുർആനിൽ പെട്ടതാണ്. ഫാത്തിഹയിലെ ഒരു ആയത്തുമാണ്.


الكلمة 
هِجَائِيَّايَ أَكْۺَڔَۼَّۻَالْ كُوڊِچّۧيرْنُڹْڊَا كُنَّتِنَاڹْ كَلِمَةْ اۧنّْ پَرَيُنَّتْ

أُدَاهَڔَڹَمْ
هي: هِجَائِيَّايَ ڔَڹْڊْ اَكْۺَڔَۼَّۻْ كُوڊِچّۧيرْنِڊَّاڹْ هِيَ اۧنَّ كَلِمَةْ اُڹْڊَاكُنَّتْ....... آ اَكْۺَڔَۼَّۻْ..هَاءْ، يَاءْ.. اۧنِّوَ يَاكُنُّ

حَمْدٌ: : هِجَائِيَّايَ مُونّْ اَكْۺَڔَۼَّۻْ كُوڊِچّۧيرْنِڊَّاڹْ حَمْدٌ اۧنَّ كَلِمَةْ اُڹْڊَاكُنَّتْ....... آ اَكْۺَڔَۼَّۻْ....حَاءْ، مِيمْ، دَالْ.. اۧنِّوَ يَاكُنُّ

كِتَابٌ: هِجَائِيَّايَ نالْ اَكْۺَڔَۼَّۻْ كُوڊِچّۧيرْنِڊَّاڹْ كِتَابٌ اۧنَّ كَلِمَةْ اُڹْڊَاكُنَّتْ....... آ اَكْۺَڔَۼَّۻْ..كَافْ، تَاءْ، اَلِفْ، بَاءْ.. اۧنِّوَ يَاكُنُّ

مَغْضُوبٌ: هِجَائِيَّايَ اَڿْچْ اَكْۺَڔَۼَّۻْ كُوڊِچّۧيرْنِڊَّاڹْ مَغْضُوبٌ اۧنَّ كَلِمَةْ اُڹْڊَاكُنَّتْ....... آ اَكْۺَڔَۼَّۻْ..مِيمْ، غَيْنْ، ضَادْ، وَاوْ، بَاءْ.... اۧنِّوَ يَاكُنُّ

نَسْتَعِينُ: هِجَائِيَّايَ آرْ اَكْۺَڔَۼَّۻْ كُوڊِچّۧيرْنِڊَّاڹْ نَسْتَعِينُ اۧنَّ كَلِمَةْ اُڹْڊَاكُنَّتْ....... آ اَكْۺَڔَۼَّۻْ..نُونْ، سِينْ، تَاءْ، عَيْنْ، يَاءْ، نُونْ... اۧنِّوَ يَاكُنُّ

2 Comments

Post a Comment