CLASS 6 AQAED 5 | SKSVB | Madrasa Notes

الإيمان بالرسل
മുർസലുകളിലുള്ള വിശ്വാസം

لماذا خلقنا....؟
എന്തിനാണ് നമ്മെ സൃഷ്ടിക്കപ്പെട്ടത്.....?

وهل يترتّب علی أفعالنا ثواب وعقاب....؟
നമ്മുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലവും ശിക്ഷയും ലഭിക്കുമോ....?

وهل بعد الموت عيش آخر......؟
മരണത്തിനു ശേഷം മറ്റൊരു ജീവിമുണ്ടോ...?

لايهتدي إلی...............................الإنسان
ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് മനുഷ്യന്റെ ബുദ്ധി കൊണ്ട് മാത്രം എത്തുകയില്ല.

إلّابوحي من اللّه تعالی
അല്ലാഹുവിൽ നിന്നുള്ള വഹ് യ് കൊണ്ടുമാത്രമേ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുകയുള്ളൂ.

فاختاراللّه...............................هم الأنبياء
അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും റഹ്മത്ത് കൊണ്ടും അവന്റെ വഹ് യ് മനുഷ്യരിൽ എത്തിക്കാൻ ചില ആളുകളെ തിരഞ്ഞെടുത്തു ആവരാണ് അമ്പിയാക്കൾ.

فالنّبيّ ذكر حرّ أوحي إليه بشرع
ശറഹ് കൊണ്ട് വഹ് യ് എത്തിക്കപ്പെട്ട സ്വതന്ത്രനും പുരുഷനുമായ ആൾക്കാണ് നബി എന്ന് പറയുന്നത്.

فإن أمر بالتّبليغ فرسول أيضا
ആ ശറഹിനെ പ്രബോധനം കൊണ്ട് കൽപ്പിക്കപെട്ട ആൾക്ക് റസൂൽ എന്നും പറയും.

ونؤمن بجميع........................في عدد
എണ്ണത്തിൽ കൃത്യമായ അറിവില്ലെങ്കിലും മുഴുവൻ അമ്പിയാ മുർസലുകളിലും നാം വിശ്വസിക്കുന്നു.

ولانفرّق بين أحد منهم
അവരിൽ ആരോടും നാം വിവേചനം കാണിക്കരുത്.

قال تعالی :-منهم............عليك
അല്ലാഹു പറയുന്നു :- അവരിൽ ചിലരുടെ ചരിത്രം നിങ്ങൾക്കു നാം വിവരിച്ചു തന്നിരിക്കുന്നു. വിവരിച്ചു തരാത്ത ചിലരുണ്ട്.

أسماء الرّسل

يجب علينا...................تفصيلا
25 നബിമാരിൽ വിശദമായി വിശ്വസിക്കൽ നമ്മുടെ മേൽ നിർബന്ധമാണ്.

فقد قصّهم....................الكريم
അവരെപ്പറ്റി പരിശുദ്ധ ഖുർആനിൽ വിവരിച്ചിട്ടുണ്ട്.

وذكر منهم.....................في هذه الآية
ഈ ആയത്തിൽ 18 നബിമാരെ കുറിച്ച് പറഞ്ഞു.

وتلك حجّتنا............عليم
അല്ലാഹു പറഞ്ഞു :- ഇബ്രാഹിം നബി (അ) ന് തങ്ങളുടെ ജനതക്കെതിരെ നാം നൽകിയ തെളിവുകളാണവ. നാം ഉദ്ദേശിക്കുന്നവർക്ക് പദവികൾ ഉയർത്തി കൊടുക്കും. നിങ്ങളുടെ നാഥൻ യുക്തിമാനും സർവ്വജ്ഞനും തന്നെ.

ووهبنا له..............المحسنين
അവർക്കു നാം ഇസ്ഹാഖ് നബി (അ) നെയും യഹ്ഖൂബ് നബി (അ) നെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേർവഴിയിലാക്കി. അതിനുമുമ്പ് നൂഹ് നബി (അ) ന് നാം സത്യമാർഗ്ഗം കാണിച്ചു കൊടുത്തു. അവരുടെ സന്താനങ്ങളിൽ പെട്ട ദാവൂദ് നബി (അ) നെയും സുലൈമാൻ നബി (അ) നെയും അയ്യൂബ് നബി (അ) നെയും യൂസുഫ് നബി (അ) നെയും മൂസാ നബി (അ) നെയും ഹാറൂൻ നബി (അ) നെയും നാം നേർവഴിയിലാക്കി. അപ്രകാരം സൽകർമ്മികൾക്ക് നാം പ്രതിഫലം നൽകും.

وزكريّا..................الصّٰلحين
സക്കരിയ നബി (അ), യഹ് യാ നബി(അ), ഈസാ നബി(അ), ഇൽയാസ് നബി (അ) എന്നിവർക്കും നാം സൻമാർഗമരുളി. അവരൊക്കെയും സച്ചരിതരാകുന്നു.

وإسمٰعيل..............علی العٰلمين
ഇസ്മാഈൽ നബി(അ), അൽയസഹ് നബി(അ) യൂനുസ് നബി(അ) ലൂത്ത് നബി(അ) എന്നിവർക്കും നാം സന്മാർഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു.

والسّبعة.......................في مواضع
ബാക്കിയുള്ള ഏഴ് നബിമാരുടെ പേരുകൾ പരിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലായി പറഞ്ഞു.

وهم إدريس.................ومحمّد ﷺ
ഇദ് രീസ് നബി (അ), ഹൂദ് നബി (അ), ഷുഹൈബ് നബി (അ), സ്വാലിഹ്‌ നബി(അ), ദുൽകിഫ്‌ലി നബി (അ), ആദം നബി (അ), മുഹമ്മദ്‌ നബി ﷺ എന്നിവരാണ്.

آخر الأنبياء
അവസാനത്തെ പ്രവാചകൻ

سيّدنا محمّد ﷺ.................وأشرف الرّسل
സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരാണ് നമ്മുടെ നബി ﷺ മുർസലുകളിൽ ഏറ്റവും പവിത്രമായവരുണ്.

أرسل إلی...................للعالمـــين
മുഴുവൻ ജനങ്ങളിലേക്കും അയക്കപ്പെട്ട നബി ﷺതങ്ങൾ ലോകത്തിനുമുഴുവൻ അനുഗ്രഹമാണ്.

قال تعالی :- ومآأرسلنٰك إلّا رحمة للّعٰلمين
അല്ലാഹു പറഞ്ഞു :- ലോകർക്ക് അനുഗ്രഹമായിട്ടല്ലാതെ നബി ﷺ യെ നിങ്ങളെ നാം അയച്ചിട്ടില്ല.

وقال رسول اللّه ﷺ .......إلی النّاس عامّة
നബി ﷺ തങ്ങൾ പറഞ്ഞു :- നബിമാരെ ഒരു പ്രത്യേക ജനതയിലേക്കാണ് അയക്കപ്പെടാറുള്ളത് എന്നാൽ എന്നെ മുഴുവൻ ജനങ്ങളിലേക്കുമായാണ് അയക്കപ്പെട്ടിട്ടുള്ളത്.

وأرسل ﷺ إلی الجنّ أيضا
മാത്രമല്ല ജിന്നു കളിലേക്കും കൂടിയാണ് എന്നെ അയക്കപ്പെട്ടത്.

قال تعالی :- وإذ صرفنا......القرءان
അല്ലാഹു പറഞ്ഞു :- ജിന്നുകളിൽനിന്നുള്ള ഒരു സംഘത്തെ ഖുർആൻ കേട്ട് മനസ്സിലാക്കാനായി നിങ്ങളിലേക്ക് തിരിച്ചു വിട്ടത് നബിയെ തങ്ങൾ ഓർക്കുക.

ختم اللّه.....................ولا نبيّ
നബി ﷺ തങ്ങളോട് കൂടി നുബുവ്വത്തിനും രി സാലത്തിനും അല്ലാഹു പരിസമാപ്തി കുറിച്ചു.

قال تعالی :-ماكان محمّد.........عليما
അല്ലാഹു പറഞ്ഞു :- മുഹമ്മദ് നബി ﷺ നിങ്ങളിലെ ഒരു പുരുഷന്മാരുടെയും പിതാവല്ല. മറിച്ച് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവദൂതന്മാരിൽ അവസാനത്തവരുമാണ്. എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായി അറിയുന്നവനാണ് അള്ളാഹു.

وقال ﷺ :- كانت...................فيكثرون
നബി ﷺ തങ്ങൾ പറഞ്ഞു :- ബനു ഇസ്രായേലുകാരെ നയിച്ചിരുന്നത് അമ്പിയാക്കളായിരുന്നു. ഒരു നബിയുടെ കാലം കഴിഞ്ഞാൽ പകരം വേറൊരു നബി വരും. എന്നാൽ എന്റെ ശേഷം ഒരു നബിയും ഇല്ല. ശേഷം ധാരാളo ഖലീഫമാരായിരിക്കും.

شمائل الرّسول ﷺ
നബി ﷺ തങ്ങളുടെ ശവിശേഷതകൾ

قال أنس..........................ولا بالسّبط
അനസ് (റ) പറയുന്നു :- നബി ﷺ തങ്ങൾ വളരെ നീണ്ട ആളായിരുന്നില്ല, കുറിയവരുമായിരുന്നില്ല, മങ്ങിയ വെള്ളയോ തവിട്ട് നിറമോ ചെറിയ മുടിയുള്ളവരോ ചുരുണ്ട മുടിയുള്ളവരോ ജാടകുത്തിയ മുടിയുള്ളവരോ നീള മുടിയുള്ളവരോ ആയിരുന്നില്ല.

عن جابر بن.......................من القمر
ജാബിർ (റ) നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു :- ഒരു നിലാവുള്ള രാത്രിയിൽ ഞാൻ നബി ﷺ തങ്ങളെ കണ്ടു അവിടുത്തെ ശരീരത്തിൽ ഒരു ചുവന്നവസ്ത്രമുണ്ടായിരുന്നു ഞാൻ ചന്ദ്രനെയും തങ്ങളെയും മാറിമാറി നോക്കി. ചന്ദ്രനേക്കാൾ മനോഹരമായി തോന്നിയത് എനിക്ക് നബി ﷺ തങ്ങളെയാണ്.

قال عليّ...........................وأكرمهم عشرة
അലി (റ) പറയുന്നു :- നബി ﷺ തങ്ങൾ അവസാനത്തെ പ്രവാചകനാണ് ഏറ്റവും ഉദാരമനസ്കരും സത്യസന്ധരും മൃദുല സ്വഭാവമുള്ളവരും മാന്യമായി ഇടപെടുന്ന വരുമായിരുന്നു.

من رآه........................أحبّه
പെട്ടെന്ന് നെബി ﷺ യെ കാണുന്നവർ ഭയപ്പെടുകയും പരിചയത്തിലൂടെ ജീവിച്ചാൽ നബി ﷺ യെ ഇഷ്ടപ്പെടുകയും ചെയ്യും.

يقول ناعته..................مثله ﷺ
ഒരു വിശേഷണം പറയുന്നയാൾ പറഞ്ഞു :- നബി ﷺ തങ്ങളുടെ മുമ്പും തങ്ങൾക്ക് ശേഷവും തങ്ങളെ പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല.

4 Comments

Post a Comment