CLASS 12 FIQH 8 | SKSVB | Madrasa Notes

التّأمين

الإسلام...............................الإقتصاديّة
ഇസ്ലാം മനുഷ്യകുലത്തെ സാമ്പത്തിക കാര്യങ്ങളിൽ ഏറ്റവും ഉന്നതമായ ഘടനയിലേക്ക് നയിക്കുന്നു.

يضمن لهم..........................والطّمأنينة
ഇസ്ലാമിന്റെ വിശാലമായ തണലിൽ ജനങ്ങൾക്ക് രക്ഷയും സമാധാനവും അത് ഉറപ്പു നൽകുന്നു.

ولكنّ الإقتصاديّين الّذين رفضوا دين اللّه
പക്ഷേ അള്ളാഹുവിന്റെ ദീനിനെ കൈവെടിഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞർ

قد لجئوا إلی.......................امفاجئة
പെട്ടെന്നുള്ള അപകടങ്ങൾ നിറഞ്ഞിരിക്കുന്ന മനുഷ്യ ജീവിത സാഹചര്യത്തിൽ സമൂഹങ്ങളുടെയും വ്യക്തികളുടെയും ഭാവി സുരക്ഷിതമാക്കാൻ പുതിയ സംവിധാനത്തെ അവലംബിച്ചു.

ويعرف هذا النّظام بالتّأمين
ഈ സംവിധാനം ഇൻഷുറൻസ് എന്ന പേരിൽ അറിയപ്പെടുന്നു.

والتّأمين عقد............................إلی المؤمّن
ഇൻഷുറൻസ് നൽകുന്ന വ്യക്തി നൽകപ്പെടുന്ന വ്യക്തിക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുന്ന ഘട്ടത്തിലോ അല്ലെങ്കിൽ ഇടപാടിൽ വിവരിക്കപ്പെട്ടിട്ടുള്ള എന്തെങ്കിലും ഉണ്ടാകുന്ന ഘട്ടത്തിലോ അയാൾ ഇൻഷുറൻസ് നൽകുന്ന വ്യക്തിയിലേക്ക് അടച്ചിട്ടുള്ള പ്രീമിയം തുകയ്ക്കോ കാലാനുസൃതമായി അടച്ചു തീർക്കേണ്ട പ്രീമിയം തുകയ്ക്ക് പകരമോ നിശ്ചിതസംഖ്യ നൽകുന്ന ഒരു ഇടപാടാണ് ഇൻഷുറൻസ്.

والمؤمّن.........................التّأمين
ഇൻഷുറൻസ് നൽകുന്നത് മിക്കവാറും ഇൻഷുറൻസ് കമ്പനിയാകും.

والتّأمين.....................هامّين
ഇൻഷൂറൻസ് പല ഇനങ്ങളുണ്ട്. അവയെ പ്രധാനമായും രണ്ടിനങ്ങളിൽ ഉൾക്കൊള്ളിക്കാം.

الأوّل التّأمين العامّ
ഒന്ന്.. ജനറൽ ഇൻഷുറൻസ്.

والثّاني التّأمين علی الحياة
രണ്ട്.. ലൈഫ് ഇൻഷുറൻസ്

فمن الأوّل............................الحوادث
ഫയർ (തിയ്യ് ) ഇൻഷുറൻസ്, മറൈൻ (സമുദ്ര) ഇൻഷുറൻസ്, അപകട ഇൻഷുറൻസ് തുടങ്ങിയവ ഒന്നാമത്തേതിൽ പെടുന്നു.

ومن الثّاني...........................محدّدة
ആജീവനാന്ത ഇൻഷുറൻസ്, ഹ്രസ്വകാല ഇൻഷുറൻസ് തുടങ്ങിയവ രണ്ടാമത്തേതിൽ പെടുന്നു.

ومنشأ هٰذٰ التّأمين بلاد لا تتديّن بدين اللّه
അല്ലാഹുവിന്റെ ദീൻ ഉൾക്കൊള്ളാത്ത രാഷ്ട്രങ്ങളാണ് ഇൻഷുറൻസിന്റെ ഉത്ഭവ സ്ഥലങ്ങൾ.

فمن الممكن...........................الإسلام
അതിനാൽ തന്നെ അല്ലാഹുവിന്റെ ദീനിന് വിരുദ്ധമായ കാര്യങ്ങൾ അതിൽ സംഭവിക്കാൻ സാധ്യതയുണ്ട്.

والعلماء...................................وإمعان
അഗാധ ജ്ഞാനികളായ പണ്ഡിതന്മാർ ഈ ഇടപാടിനെ പറ്റി നിഷ്പക്ഷമായും ചിന്തയോടെയും പഠനത്തിന് വിധേയമാക്കി.

فوجدوافيه أوجها لمنعه وتحريمه
അപ്പോൾ അതിനെ തടയുന്നതിനും നിഷിദ്ധമാക്കുന്നതിനുമു ള്ള കാരണങ്ങൾ അവർ കണ്ടെത്തി.

قالوا : إنّ التّأمين.......................والميراث
അവർ പറഞ്ഞു :- പലിശയും, വഞ്ചനയും, ചൂതാട്ടവും ഉള്ളതിനാലും വസ്വിയത്തിന്റെയും അനന്തരാവകാശതിന്റെ യും നിയമങ്ങളോട് എതിരായ കാര്യങ്ങൾ ഉള്ളതിനാലും ഈ പറയപ്പെട്ട ഇൻഷുറൻസ് ഹറാമാണ്.

أمّا الرّبا فقد يأتي في صور من التّأمين
ഇൻഷുറൻസിന്റെ പല രൂപങ്ങളിലും പലിശ വരും

١..أمّن شخص.......................الأحداث
1.. ഒരു വ്യക്തി അവന്റെ വാഹനത്തിന് അപകടങ്ങൾക്കെതിരെ ഇൻഷുറൻസ് ചെയ്തു.

فدفع إلی..........................المحدّد
ഇൻഷൂറൻസ് കമ്പനിയിലേക്ക് നിശ്ചിത സമയങ്ങളിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രീമിയം അടച്ചു.

فوقع الحادث الّذي أمّن لأجله
അങ്ങനെ ഇൻഷൂറൻസ് ചെയ്തിട്ടുള്ളതായ അപകടം സംഭവിച്ചു.

فأدّا إليه.......................هذ الحٰدث
ഈ അപകടം നികത്തുന്നതിനായി കമ്പനി അയാൾക്ക് വലിയൊരു തുക നൽകി.

وإنّما ذلك..........................عقد التّأمين
അത് അവർക്കിടയിൽ നടന്ന ഇൻഷൂറൻസ് ഇടപാടിന്റെ ഭാഗമാണ്.

فهناك...............................ورب الفضل
അവിടെ മൂന്നിനം പലിശയുണ്ട്. കൈ പലിശ, അവധി പലിശ, മിച്ച പലിശ.

٢..أمّن شخص علی حياته لمدی الحياة
2..ഒരു വ്യക്തി അയാളുടെ ജീവിതത്തിന് ആജീവനാന്തം ഇൻഷുറൻസ് ചെയ്യുന്നു.

فلم يؤدّ........................الموت
അയാൾ കമ്പനിയിലേക്ക് ഒന്നോ രണ്ടോ തവണ പ്രീമിയം അടച്ചപ്പോഴേക്കും അയാളെ മരണം പിടികൂടി.

فأدّت الشّركة....................بالتّمام
അപ്പോൾ കമ്പനി അയാൾ നാമനിർദ്ദേശം ചെയ്തയാൾക്ക് ഇൻഷുറൻസ് തുക പൂർണമായും നൽകി.

فهناك.................الرّبا
ഇവിടെയും പലിശയുടെ 3 ഇനങ്ങളുണ്ട്.

٣..أمّن شخص علی حياته لمدّة محمّدة
3..ഒരു വ്യക്തി തന്റെ ജീവിതത്തിന് ഹൃസ്വകാല ഇൻഷൂർ ചെയ്യുന്നു.

فعاش طيلة هٰذه المدّة
അങ്ങനെ ഈ കാലമത്രയും അയാൾ ജീവിച്ചു.

فأدّت الشّركة......................ببونس
അങ്ങനെ കമ്പനി അയാൾക്ക് ഇൻഷുറൻസ് തുകയും അതോടൊപ്പം ബോണസ് എന്നപേരിൽ പലിശയും പ്രത്യുപകാരമായി നൽകുന്നു.

ففيه كما تقدّم أنواع الرّبا الثّلاثة
ഇവിടെയും പലിശയുടെ 3 ഇനങ്ങൾ സംഭവിക്കുന്നു.

وأمّاالغرر والقمار
വഞ്ചനയും ചൂതാട്ടവും

فظاهر بالتّأمين ضدّ الأحداث
അപകടങ്ങൾ ക്കെതിരെയുള്ള ഇൻഷുറൻസിൽ ഇത് വളരെ വ്യക്തമാണ്.

فإذا لم يقع...................من الأقساط
ഇൻഷുറൻസ് കാലയളവിൽ അപകടമൊന്നും സംഭവിച്ചില്ലെങ്കിൽ ഇൻഷുറൻസ് എടുത്ത ആൾക്ക് അയാൾ അടച്ച പ്രീമിയം തുകകൾ നഷ്ടമാവുന്നു.

وربحت به شركه التّأمين
ഇൻഷുറൻസ് കമ്പനിക്ക് അത് ലാഭമായും കിട്ടുന്നു.

وإذاوقع......................المؤمّن له
വലിയ സംഖ്യ ആവശ്യമായ അപകടം വല്ലതും സംഭവിച്ചാൽ കമ്പനിക്ക് നഷ്ടം സംഭവിക്കുകയും ഇൻഷുറൻസ് എടുത്തയാൾക്ക് ലാഭം കിട്ടുന്നു.

فعند العقد...................أو يغرم
ഇടപാടിന്റെ സമയത്ത് ആർക്കാണ് ലാഭം കിട്ടുന്നതെന്നോ നഷ്ടം സംഭവിക്കുന്നതെന്നോ ഇരുകൂട്ടരും അറിയുന്നില്ല.

وهذا هو عين الغرر والقمار
ഇതാണ് വഞ്ചനയും ചൂതാട്ടവും.

وأمّا مخالفته................والميراث :
വസ്വിയ്യത്തിന്റെയും അനന്തരാവകാശത്തിന്റെയും നിയമങ്ങൾക്ക് ഇൻഷുറൻസ് എതിരാവൽ:

فلأنّ المؤمّن.........................بعد موته
തന്റെ ജീവിതത്തിന് ഇൻഷുർ ചെയ്യുന്നയാൾ ഇൻഷുറൻസ് ഇടപാടിൽ തന്റെ മരണത്തിനുശേഷം ഇൻഷുറൻസ് തുക സ്വീകരിക്കേണ്ടയാളെ നാമനിർദ്ദേശം ചെയ്യുന്നു.

فالمستفيد.......................المؤمّن
ഇൻഷുറൻസ് എടുത്ത ആളുടെ മരണത്തിനുശേഷം പ്രസ്തുത വ്യക്തിക്ക് ആ സംഖ്യ പൂർണമായും ലഭിക്കുന്നു.

وهٰذا في معنی................التّأمين
ഇത് ഇൻഷുറൻസ് തുക വസ്വിയ്യത്ത് ചെയ്യും പോലെയാണ്.

وهٰذا المبلغ.........................كما تقدّم
ഈ തുക പലിശ മുതൽ ഉൾക്കൊള്ളുന്നതാണ്.

والوصيّة...............له فيها
പലിശ മുതൽ കൊണ്ടുള്ള വസിയ്യത്ത് ബാത്വിലാണ്. കാരണം പലിശയിൽ ഉടമസ്ഥാവകാശമില്ല.

فأن خصّ الوصيّة................أيضا باطلة
ഇനി വസ്വിയ്യത്ത് അധിക തുകയെ ഉൾക്കൊള്ളിക്കാതെ അടച്ച പ്രീമിയം തുകയെ മാത്രമാണ് ഉൾക്കൊള്ളിക്കുന്നതെങ്കിലും പ്രസ്തുത വസ്വിയ്യത്ത് ബാത്വിലാണ്.

لأنّ الوصيّة........................بأجازة الورثة
കാരണം അനന്തരാവകാശിയല്ലാത്തയാൾക്ക് സമ്പത്തിന്റെ മൂന്നിലൊന്നിനേക്കാൾ അധികമായതുകൊണ്ട് വസ്വിയ്യത്ത് ചെയ്യൽ അനന്തരാവകാശികളുടെ സമ്മതമില്ലാതെ നടപ്പാവുകയില്ല.

والوصيّة..............................بقيّة الورثة
അനന്തരാവകാശിക്കുള്ള വസ്വിയ്യത്ത് മറ്റ് അനന്തരാവകാശികളുടെ സമ്മതമില്ലാതെയും നടപ്പാവില്ല.

فالتّر شيح مخالف لأحكام الوصيّة
അപ്പോൾ നാമനിർദേശ പരിപാടി വസ്വിയ്യത്തിന്റെ നിയമങ്ങൾക്ക് എതിരാണ്.

كما أنّ فيه.........................عن الإرث
അതിൽ അനന്തരാവകാശികളെ പൂർണമായോ ചില അനന്തരാവകാശികളെ യോ അനന്തരാവകാശത്തെ തൊട്ട് തടയലുണ്ട്.

فليس التّأمين.......................عقد استغلال
ഇൻഷുറൻസ് പരസ്പര സഹായത്തിന്റെതായ ഇടപാടല്ല. മറിച് അത് വഞ്ചനയുടെ ഇടപാടാണ്.

فالشّر كة لا تستهدف به إلّا الرّبح
കമ്പനി ഈ ഇടപാട് കൊണ്ട് ലാഭമല്ലാതെ ലക്ഷ്യം വെക്കുന്നില്ല.

فإنّها يجمع مبلغا جسيما من الأقساط
കാരണം കമ്പനി പ്രീമിയങ്ങളിലൂടെ വലിയ സംഖ്യ ഒരുമിച്ചു കൂട്ടുന്നു.

ولا تنفق.........................من هٰذا المبلغ
ദുരന്തങ്ങൾ നികത്താനായി ഈ സംഖ്യയിൽ നിന്നും കുറഞ്ഞ തുകയല്ലാതെ കമ്പനി ചെലവാക്കുന്നില്ല.

كما أنّها تستخدم...................بربح وفير
അപ്രകാരം പ്രീമിയങ്ങളിലൂടെ ഒരുമിച്ചു കൂട്ടുന്ന സംഖ്യ വലിയ ലാഭകരമായ പദ്ധതികളിൽ നിക്ഷേപിച് ഭീമമായ ലാഭം കമ്പനി ഒരുമിച്ചു കൂട്ടുന്നു.

فعقد التّأمين لا يجوز إلّا عند الضّرورة
അപ്പോൾ ഇൻഷുറൻസ് ഇടപാട് നിർബന്ധിത സാഹചര്യത്തിലല്ലാതെ പറ്റില്ല.

كما في بعض............................الحكوميّة
വാഹനങ്ങളിലും ഗവൺമെന്റ് ഉദ്യോഗങ്ങളിലുള്ള ഉദ്യോഗസ്ഥന്മാർക്കും ചിലയിനം ഇൻഷുറൻസുകൾ ഗവൺമെന്റ് നിർബന്ധമാക്കുന്നത് പോലെ.

Post a Comment