CLASS 12 FIQH 2 | SKSVB | Madrasa Notes

الذّكر صقالة القلوب

قال تعالی :- *۞ولذكر اللّه أكبر۞*
അല്ലാഹു തആല പറഞ്ഞു : ' നിശ്ചയം അല്ലാഹുവിന് ദിക്ർ ചൊല്ലൽ ഏറ്റവും വലിയ കാര്യമാകുന്നു.'

فذكر اللّه تعالی أعظم من كلّ عبادة
അല്ലാഹുവിന് ദിക്ർ ചൊല്ലൽ എല്ലാ ആരാധനകളെക്കാളും ഏറ്റവും മഹത്തായ ഇബാദത്താകുന്നു.

فليس بعد..........................إلی اللّه تعالی
ഖുർആൻ പാരായണം കഴിഞ്ഞാൽ നാവ് കൊണ്ട് നിർവഹിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന അല്ലാഹുവിന് ദിക്ർ ചൊല്ലലും ആത്മാർത്ഥമായ ദുആയിലൂടെ അല്ലാഹുവിലേക്ക് ആവശ്യങ്ങൾ സമർപ്പിക്കലുമാണ്.

والذّاكرون..........................من عباد اللّه تعالی
ദിക്ർ ചൊല്ലുന്നവർ അല്ലാഹുവിന്റെ അടിമകളിലെ ബുദ്ധിമാന്മാരാകുന്നു.

قال عزّوجلّ :- *۞إنّ في خلق .................عذاب النّار۞*
അല്ലാഹു തആല പറഞ്ഞു : ' ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകൾ മാറി മാറി വരുന്നതിലും ബുദ്ധിമാന്മാർക്ക് ദൃഷ്ടാന്തങ്ങളുണ്ട്. അവർ നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവിന് ദിക്ർ ചൊല്ലുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിൽ ചിന്തിക്കുകയും ഇപ്രകാരം പറയുകയും ചെയ്യും ' ഞങ്ങളുടെ രക്ഷിതാവേ..ഇതൊന്നും നീ വെറുതെ പടച്ചതല്ല. നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. നീ ഞങ്ങളെ നരക ശിക്ഷയെ തൊട്ട് കാക്കണേ. '

إنّ من خصائص....................بوقت
ഒരു നിശ്ചിത സമയം നിർണയിക്കപ്പെട്ടിട്ടില്ലെന്നത് ദിക്റിന്റെ പ്രത്യേകതകളിൽ പെട്ടതാണ്.

فما من وقت.........................من الطّاعات
മറ്റ് ഇബാദത്തുകളിൽ നിന്നും വിഭിന്നമായി എല്ലാ സമയത്തും നിർബന്ധമായോ സുന്നത്തയോ ദിക്ർ ചൊല്ലാൻ അടിമ കൽപ്പിക്കപ്പെട്ടവനാണ്.

أمر اللّه تعالی......................في الأحوال كلّها
എല്ലാ സന്ദർഭങ്ങളിലും ദിക്ർ ചൊല്ലാൻ അല്ലാഹു അടിമകളോട് കല്പ്പിച്ചു.

فقال عزّوجلّ :- *۞فإذا قضيتم..................وعلی جنوبكم۞*
അല്ലാഹു തആല പറഞ്ഞു : ' നിങ്ങൾ നിസ്കാരം നിർവഹിച്ചു കഴിഞ്ഞാൽ നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവിന് ദിക്ർ ചൊല്ലുക.'

وقال :- *۞اذكروا الله ذكرا كثيرا۞*
അല്ലാഹു പറഞ്ഞു : ' അല്ലാഹുവിന് നിങ്ങൾ ധാരാളമായി ദിക്ർ ചൊല്ലുക.

أي باللّيل والنّهار.......................وعلی كلّ حال
അഥവാ രാത്രിയിലും പകലിലും കടലിലും കരയിലും യാത്രയിലും നാട്ടിലും ദാരിദ്ര്യ സമയത്തും ഐശ്വര്യ സമയത്തും രോഗത്തിലും സൗഖ്യത്തിലും രഹസ്യമായും പരസ്യമായും മറ്റെല്ലാ സന്ദർഭങ്ങളിലും അല്ലാഹുവിന് ദിക്ർ ചൊല്ലുക.

كثرة الذّكر................................المنافقين
ദിക്ർ കൂടുതൽ ചൊല്ലൽ സത്യവിശ്വാസികളുടെ സ്വാഭാവാതിൽ പെട്ടതാണ്. ദിക്റ് കുറച്ചു ചൊല്ലുക എന്നത് മുനാഫിക്കുകളുടെ പതിവിൽ പെട്ടതാണ്.

فقد قل اللّه تعالی عند مدح المؤمنين
സത്യവിശ്വാസികളെ പ്രകീർത്തിക്കുന്നിടത്ത് അല്ലാഹു പറഞ്ഞു :-

*۞والذّاكرين.............................والذّٰ كرٰت۞*
ധാരാളം ദിക്റ് ചൊല്ലുന്ന പുരുഷന്മാരും സ്ത്രീകളും.

وقال في ذمّ المنافقين
കപടവിശ്വാസികളെ അധിക്ഷേപിക്കുന്നിടത്ത് അല്ലാഹു പറഞ്ഞു :-

*۞ولايذكرون اللّه إلّا قليلا۞*
അവർ അല്ലാഹുവിന് അല്പം മാത്രമേ ദിക്റ് ചൊല്ലുകയുള്ളൂ.

وذكراللّه...............................القلوب
അല്ലാഹുവിന് ദിക്റ് ചൊല്ലൽ ഹൃദയത്തെ തുടച്ചു മിനുക്കും, സംസാരം വർദ്ധിപ്പിക്കൽ ഹൃദയത്തെ കാഠിന്യമുള്ളതാകും.

قال رسول اللّه ﷺ :- لكلّ...............ذكراللّه
നബി തങ്ങൾ പറഞ്ഞു:- എല്ലാ വസ്തുക്കൾക്കും അതിനെ തുടച്ചു മിനുക്കാനുള്ള ഒരു വസ്തുവുണ്ട്, എന്നാൽ ഹൃദയത്തെ തുടച്ചുനീക്കാനുള്ള വസ്തു അത് അല്ലാഹുവിന് ദിക്റ് ചൊല്ലലാണ്.

وقال ﷺ :- لا تكثروا.................القاسي
നബി തങ്ങൾ പറഞ്ഞു :- അല്ലാഹുവിന്റെ ദിക്റ് അല്ലാത്തതുകൊണ്ട് നിങ്ങൾ സംസാരം വർദ്ധിപ്പിക്കരുത്. അല്ലാഹുവിന് ദിക്റ് ചൊല്ലൽ കൊണ്ടല്ലാതെ സംസാരം വർദ്ധിപ്പിക്കൽ അത് ഹൃദയത്തെ കാഠിന്യമുള്ളതാക്കും. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകന്നവൻ ഹൃദയകാഠിന്യമുള്ളവനാണ്.

إذا ترك.............................الشّيطان
സത്യവിശ്വാസി ദിക്റിനെ ഉപേക്ഷിച്ചാൽ അവന്റെ ഹൃദയം അശ്രദ്ധമാകും. ഹൃദയം അശ്രദ്ധമായാൽ അവന്റെ മേൽ പിശാച്ച് ആധിപത്യം സ്ഥാപിക്കും.

قال تعالی :- *۞واذكر...........الغٰفلين۞*
അല്ലാഹു തആല പറഞ്ഞു : 'രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ ഭയപ്പെട്ടും വിനയത്തോടെയും അവനെ ഹൃദയത്തിൽ സ്മരിക്കുകയും പരിധി വിട്ട ശബ്ദത്തിലല്ലാതെ അവന് ദിക്ർ ചൊല്ലുകയും ചെയ്യുക. നിങ്ങൾ അശ്രദ്ധവാന്മാരിൽ പെട്ടു പോവരുത്.'

وقال رسول اللّه ﷺ .............وسوس
റസൂലുല്ലാഹി ﷺ പറഞ്ഞു : പിശാച് മനുഷ്യ ഹൃദയത്തിൽ ചേക്കേറുന്നതാണ്. അവൻ അല്ലാഹുവിനെ സ്മരിച്ചാൽ പിശാച് പിന്തിരിഞ്ഞു പോകും. അശ്രദ്ധവാനായാൽ പിശാച് വസ്വാസുണ്ടാക്കും.

الذّكر يكون..........................جميعا
ദിക്ർ നാവ് കൊണ്ടും ഹൃദയം കൊണ്ടും ഉണ്ടാവുന്നതാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് നാവ് കൊണ്ടും ഹൃദയം കൊണ്ടും ഒപ്പം ഉണ്ടാവുന്നതാണ്.

فإن اقتصر............................أفضل
ഏതെങ്കിലും ഒന്നിൽ ചുരുക്കാൻ ഉദ്ദേശിച്ചാൽ ഏറ്റവും ശ്രേഷ്ഠമായത് ഹൃദയം കൊണ്ടുള്ളതാവുന്നു.

ولٰكن كلّ.................................ودعائها
പക്ഷെ ദീനിൽ സുന്നത്തോ നിർബന്ധമോ ആയ ഏതൊരു ദിക്റും, നിസ്കാരത്തിലെ ഓത്ത്, തസ്ബീഹ്, അത്തഹിയ്യാത്ത്, ദുആഅ് പോലെയുള്ളവ ഉച്ചരിക്കുകയും സ്വന്തം ശരീരത്തെ കേൾപ്പിക്കുകയും ചെയ്താലല്ലാതെ പരിഗണനീയമാവുകയില്ല.

ويكره الجهر................................أو نائم
എന്നാൽ നിസ്കരിക്കുന്നവനോ ഉറങ്ങുന്നവനോ ശല്യമാകുമെങ്കിൽ നിസ്കാരത്തിലും മറ്റും ദിക്ർ ഉറക്കെയാക്കൽ കറാഹത്താക്കപ്പെടും.

ويحرم إذا................................في المسجد
എന്നാൽ പള്ളിയിൽ വെച്ച്ക്കൊണ്ട് നിസ്കരിക്കുന്നവന് ശല്യമാകും വിധം അമിതമായി ഉറക്കെയാക്കൽ ഹറാമാകുന്നു.

والمراد...................................القلب
ദിക്ർ കൊണ്ടുള്ള ഉദ്ദേശം ഹൃദയസാന്നിധ്യമാകുന്നു.

فينبغي...................................مقصود الذّكر
ആയതിനാൽ ഹൃദയസാന്നിധ്യം ദിക്ർ ചൊല്ലുന്നവന്റെ ഉദ്ദേശ്യമാവൽ അനിവാര്യമാണ്.

فيحرص...................................ويتعلّق معناه
ഹൃദയസാന്നിധ്യത്തിനായി അവൻ ആഗ്രഹിക്കുകയും അവൻ ചൊല്ലുന്നത് ആലോചിക്കുകയും അർത്ഥം ചിന്തിക്കുകയും വേണം.

ولايترك...................................وجود ذكره
ദിക്ർ ചൊല്ലുന്നതിൽ അല്ലാഹുവുമായി സാന്നിധ്യമില്ലെന്നതിന്റെ പേരിൽ ദിക്റിനെ നീ ഉപേക്ഷിക്കരുത്. കാരണം അല്ലാഹുവിന്റെ ദിക്റിനെ തൊട്ട് തന്നെ നീ അശക്തനാവൽ അവന് ദിക്ർ ചൊല്ലുമ്പോഴുള്ള നിന്റെ അശ്രദ്ധയേക്കാൾ അശക്തമാണ്.

فإنّك إن بعتّ...................................بلسانك
നിശ്ചയം നീ അല്ലാഹുവിനെ തൊട്ട് നിന്റെ ഹൃദയം ക്കൊണ്ട് അശക്തനായാലും നിന്റെ നാവ് കൊണ്ട് നീ അവനോട് അടുത്താണ്.

أجمع العلماء...........................وغير ذٰلك
ദുആഅ്, നബി ﷺ തങ്ങളുടെ മേലിലുള്ള സ്വലാത്ത്, തക്ബീർ, ഹംദ്, തഹ്ലീൽ, തസ്ബീഹ് തുടങ്ങിയ ദിക്റുകൾ ചെറിയ അശുദ്ധിക്കാരനും വലിയ അശുദ്ധിക്കാരനും ഹൈള് കാരിക്കും , നിഫാസ് കാരിക്കും നാവ് കൊണ്ടും ഹൃദയം കൊണ്ടും നിർവഹിക്കൽ അനുവദനീയമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.

ولٰكن قراءة.............................في المصحف
പക്ഷെ വലിയ അശുദ്ധിക്കാരൻ, ഹൈള് നിഫാസ് ഉള്ള സ്ത്രീകൾ എന്നിവർക്ക് നാവ് കൊണ്ട് ഖുർആൻ ഓതൽ ഹറാംമും ഹൃദയം കൊണ്ട് അനുവദനീയവുമാണ്. മുസ്ഹഫിൽ നോക്കലും ഇപ്രകാരം തന്നെ അനുവാദനീയമാണ്.

ويكره الذكر..........................وفي قيام الصّلاة
നിസ്കാരത്തിലെ നിറുത്തം, ഖുതുബ ശ്രവിക്കൽ, സംയോഗം, മലമൂത്രവിസർജനം തുടങ്ങിയ സന്ദർഭങ്ങളിൽ ദിക്ർ ചൊല്ലൽ കറാഹത്താണ്.

وينبغي..............................إذا تمكّن منها
രാത്രിയോ പകലോ പതിവായി നിർവഹിച്ചു പോരുന്ന ഏതെങ്കിലും ദിക്ർ മുടങ്ങിപ്പോയാൽ സൗകര്യപ്പെടുമ്പോൾ അതിനെ വീണ്ടെടുക്കൽ അനിവാര്യമാണ്.

كما يستحبّ.......................أهل الذّكر
ദിക്ർ സുന്നത്താക്കപ്പെടും പോലെ തന്നെ ദിക്ർ ചൊല്ലുന്നവരുടെ സദസ്സിൽ ഇരിക്കലും സുന്നത്താക്കപ്പെടും.

قال رسول اللّه ﷺ :- إذا مرر..............حلق لذّكر
റസൂലുല്ലാഹി ﷺ പറഞ്ഞു : നിങ്ങൾ സ്വർഗീയ തോട്ടങ്ങൾക്കരികിലൂടെ നടന്നു പോവുകയാണെങ്കിൽ അവിടെ മേയുക(കയറുക). സ്വഹാബാക്കൾ ചോദിച്ചു : എതാണ് സ്വർഗീയ തോട്ടങ്ങൾ...? നബി ﷺ പറഞ്ഞു : ദിക്റിന്റെ സദസ്സുകൾ.

وقال ﷺ :- لا يقعد......................فيمن عنده
നബി ﷺ പറഞ്ഞു : അല്ലാഹുവിന് ദിക്ർ ചൊല്ലാനായി ഇരിക്കുന്ന വിഭാഗത്തെ കാരുണ്യത്തിന്റെ മലക്കുകൾ വലയം ചെയ്യുന്നതും അല്ലാഹുവിന്റെ കാരുണ്യം അവരെ പൊതിയുന്നതുമാകുന്നു. അവർക്കിടയിൽ അല്ലാഹുവിൽ നിന്നുള്ള സമാധാനം വർഷിക്കുന്നതാണ്. അവരെ അല്ലാഹുവിൻ സാമീപ്യസ്ഥരായ മലക്കുകൾക്കിടയിലും സജ്ജനങ്ങളുടെ ആത്മാക്കൾക്കിടയിലും അല്ലാഹു സ്മരിക്കും.

وقيل لرسول اللّه ﷺ...........................من ذكر اللّه
റസൂലുല്ലാഹി ﷺ യോട് ചോദിക്കപ്പെട്ടു : ഏറ്റവും ശ്രേഷ്ഠമായ കർമം ഏതാണ്....? അവിടുന്ന് പറഞ്ഞു:അല്ലാഹുവിന്റെ ദിക്ർ കൊണ്ട് നാവ് പച്ച പിടിച്ച നിലയിൽ നീ ദുനിയാവിനെ വിട്ട് പിരിയലാവുന്നു.

وسئل رسول اللّه ﷺ :- ..........والذّاكرات
നബി ﷺ യോട് ചോദിക്കപ്പെട്ടു :- ഏറ്റവും ശ്രേഷ്ഠവാനും അന്ത്യനാളിൽ അല്ലാഹുവിന്റെയടുക്കൽ ഏറ്റവും പദവി ലഭിക്കുന്നതുമായ അടിമ ആരാകുന്നു....? നബിﷺ പറഞ്ഞു :- അല്ലാഹുവിന് ധാരാളമായി ദിക്ർ ചൊല്ലുന്ന പുരുഷന്മാരും സ്ത്രീകളും.

وقال ﷺ :- .....................الحمد للّه
നബി ﷺ പറഞ്ഞു :- ഏറ്റവും ശ്രേഷ്ഠമായ ദിക്ർ ലാ ഇലാഹ ഇല്ലല്ലാഹ് എന്നും ഏറ്റവും ശ്രേഷ്ഠമായ ദുആ അൽഹംദുലില്ലാഹ് എന്നുമാകുന്നു.

وأفضل الكلام.........................من كنوز الجنّة
ഏറ്റവും ശ്രേഷ്ഠമായ സംസാരങ്ങൾ നാലാകുന്നു. سبحان الله والحمد لله ولا إله إلاّ الله ولله أكبر. ولا حول ولا قوة إلا بالله العلي العظيم. സ്വർഗീയ നിധികളിൽ പെട്ട നിധിയാകുന്നു. كلمتان............................العظيم നാവിന് വളരെ ഭാരം കുറഞ്ഞതും മീസാനിൽ വളരെ ഭാരമേറിയതും അല്ലാഹുവിലേക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ രണ്ട് വാചകങ്ങളാണ്. سبحان الله وبحمده سبحان الله العظيم.

1 Comments

Post a Comment