CLASS 11 TASAWUF 8 | SKSVB | Madrasa Notes

هنيئاللمسعود
വിജയിക്ക് സന്തോഷഭാവുകങ്ങൾ

ويا من لها................................يخطر
ഇഹലോകത്തിന്റെ അഴകിലും ആഡംബരങ്ങളിലും അത്ഭുതപ്പെടുന്നവനേ എല്ലാ അഴകുകളും പരലോക ഭവനത്തിലാണ്. ഹൃദയത്തിൽ തോന്നിയിട്ടില്ലാത്ത കാര്യങ്ങൾ അവിടെയുണ്ട്.

ولاسمعت..............................يحضر
ഒരു ചെവിയും കേൾക്കാത്തതും ഒരു കണ്ണും കാണാത്തതുമായ കാര്യങ്ങളും. ശരീരം ആഗ്രഹിക്കുന്ന എന്തും തൽക്ഷണം അവിടെ ഹാജരാവും

وأزواجها.................................يزهر
അവരുടെ ഭാര്യമാർ ശക്തമായ കറുപ്പും വെളുപ്പുമുള്ള കണ്ണുകളുള്ളവരും അഴകുള്ളവരും സ്ഥനങ്ങൾ ഉന്തിയവരും മിനുസമുള്ള ശരീരമുള്ളവരും കന്യകകളും ദേഹത്ത് പ്രകാശം തെളിയുന്നവരുമാണ്.

وليس لحور............................يذكر
സ്വർഗ്ഗത്തിനോടോ ഹൂറികളോടോ തുല്യമായി ഒന്നുമില്ല. അതിന്റെ നൂറിലൊന്നിനോട് പോലും പറയപ്പെടാൻ സാദൃശ്യമാവില്ല മറ്റൊന്നും.

تبارك منشی.........................المدبّر
അങ്ങേയറ്റത്തെ ഹിക്മത്ത് മൂലം സൃഷ്ടികളെ ഉണ്ടാക്കിയവൻ എല്ലാ ന്യൂനതകളെ തൊട്ടും പരിശുദ്ധനായിരിക്കുന്നു. അവൻ ഉടമസ്ഥനും തത്വജ്ഞാനിയും പരിപാലകനുമായ അല്ലാഹുവാകുന്നു.

إذاما تجلّی.............................لينظروا
അവന്റെ മഹത്വത്തിന്റെ എല്ലാവിധ അഴകോടെയും എല്ലാ സത്യവിശ്വാസികൾക്കും കാണുന്നതിനായി അവൻ വെളിവാകുമ്പോൾ.

وقد زينت ........... لما منه ابصروا
സ്ഥിരവാസത്തിന്റെ തോട്ടങ്ങൾ അലങ്കരിക്കപ്പെടുകയും ഭംഗിയാക്കപ്പെടുകയും ചെയ്തിരിക്കുന്ന അവസ്ഥയിൽ - അവർ അല്ലാഹുവിന്റെ മഹത്വവും ഭംഗിയും കണ്ട കാരണത്താൽ സ്വർഗ്ഗത്തിലുള്ളതെല്ലാം മറന്നു കളയുന്നതാണ്

نعيم ولذات ............... وملك ومفخر
സമ്പുഷ്ട ജീവിതവും സുഖാസ്വാദനങ്ങളും അന്തസ്സും ഉന്നതിയും അല്ലാഹുവുമായുളള അടുപ്പവും തൃപ്തിയും അധികാരവും അഭിമാനവും

بمقعد صدق ................. بذالك يظفر
അവരുടെ യജമാനന്റെ സാമീപ്യത്തിലുള്ള യഥാർത്ഥ സവിധത്തിലാണ് ഇത് കൊണ്ട് വിജയിക്കുന്ന വിജയിക്ക് എല്ലാ ഭാവുകങ്ങളും !

ألا مفتد..............................وتسعر
ആയിരക്കണക്കിന് കൊല്ലം ആളിക്കത്തിക്കപ്പെടുകയും ചൂടാക്കപെടുകയും ചെയ്ത ഭയാനകമായ തീയിൽ നിന്നും രക്ഷ തേടുന്നവനെ.

فياعجبا...........................نحذر
വല്ലാത്ത അത്ഭുതം തന്നെ സ്വർഗ്ഗ നരകത്തെ പറ്റി നാം അറിയുന്നു. പക്ഷേ സ്വർഗ്ഗത്തിലേക്ക് നാം ആഗ്രഹിക്കുകയോനരകത്തെ ഭയപ്പെടുകയോ ചെയ്യുന്നില്ല.

ولسنا.......................نصبر
ദുൻയാവിലെ സൂര്യന്റെ ചൂടോ മറ്റെന്തെങ്കിലും പരീക്ഷണമോ സഹിക്കാൻ നമുക്ക് കഴിയുന്നില്ല. ഓ ജനങ്ങളെ പരലോകത്തെ തീ നാം എങ്ങനെ ക്ഷമിക്കുക.

وفوت جنان....................المتحسّر
ശാശ്വതമായ സ്വർഗം നഷ്ടപ്പെടൽ വല്ലാത്ത നഷ്ടം തന്നെയാണ്. അതിന്മേൽ സങ്കടപ്പെടുന്നവൻ സങ്കടപ്പെട്ടു കൊള്ളട്ടെ.

Post a Comment