മൻഖൂസ് മൌലിദ് പരിഭാഷ | ഹദീസ് 1 | Manqoos Moulid Paribhasha | For All Classes

سُبْحَانَ الَّذِي أَطْلَعَ فِي شَهْرِ رَبِيعِ الْأَوَّلِ ۝ قَمَرَ نَبِيِّ الْهُدَى ۝


റബീഉൽ അവ്വൽ മാസത്തിൽ സന്മാർഗ ത്തിൻറെ പ്രവാചക ചന്ദ്രനെ ഉദയം കൊള്ളിച്ച റബ്ബിൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.


وَأَوْجَدَ نُورَهُ قَبْلَ خَلْقِ الْعَالَمِ وَسَمَّاهُ مُحَمَّدًا ۝


ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പുതന്നെ അവിടത്തെ പ്രകാശത്തെ അവൻ ഉണ്ടാക്കുകയും, അതിന് മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.


وَأَخْرَجَهُ فِي آخِرِ الزَّمَانِ كَمَا قَدَّرَ وَأَبْدَى ۝


അവൻ കണക്കാക്കിയത് അനുസരിച്ച് അവസാനകാലത്ത് ആ പ്രവാചകനെ അവൻ പുറപ്പെടുവിക്കുകയും വെളിപ്പെടുത്തുകയും ചെയ്തു.


وَأَلْبَسَهُ خِلْعَةَ الْجَمَالِ الَّتِي لَمْ يُلْبِسْهَا اَحَدًا ۝


മറ്റാർക്കും ധരിപ്പിക്കത്ത രീതിയിലുള്ള അഴകിന്റെ വസ്ത്രത്തെ ആ പ്രവാചകനു അവൻ അണിയിക്കുകയും ചെയ്തു (അതായത് ബാഹ്യമായും ആന്തരികമായും സമ്പൂർണ്ണ നാക്കി)


فَوُلِدَ بِوَجْهٍ أَخْجَلَ قَمَرًا وَفَرْقَدًا ۝


ചന്ദ്രനെയും ധ്രുവ നക്ഷത്രത്തെയും നാണിപ്പിക്കും വിധത്തിൽ ഒരു മഹത്തായ മുഖത്തോടു കൂടി ആ പ്രവാചകൻ പ്രസവിക്കപ്പെട്ടു.


أَلاَ هُوَ الَّذِي تَوَسَّلَ بِهِ آدَمُ ۝ وَافْتَخَرَ بِكَوْنِهِ وَالِدًا


അറിയുക, ആദം നബി(അ) തൌബ ചെയ്യാൻ ഇടയാളനാക്കിയവരാണവർ, ആദം നബി അവരുടെ പിതാവാണെന്നതിൽ അഭിമാനം കൊള്ളുകയും ചെയ്തു.


وَاسْتَغَاثَ بِهِ نُوحٌ ۝ فَنَجَى مِنَ الرَّدَى ۝


നൂഹ് നബി(അ) അവരെക്കൊണ്ട് സഹായാർത്ഥന നടത്തിയിട്ടുണ്ട്. അതു കാരണമായി നൂഹ് നബി(അ) അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.


وَكَانَ فِي صُلْبِ إِبْرَاهِيمَ عَلَيْهِ السَّلَامُ ۝ حِينَ اُلْقِيَ فِي النَّارِ فَعَادَ وَصَارَ لَهْبُهَا مُخْمَدًا ۝


ഇബ്രാഹിം നബി(അ) മിനെ തീയിൽ എറിയപ്പെട്ട സന്ദർഭത്തിൽ നബി തങ്ങളുടെ പ്രകാശം ഇബ്രാഹിം നബിയുടെ മുതുകിൽ ഉണ്ടായിരുന്നു. തദ്ഫലമായി ആ തീ അണയുകയും അതിൻറെ നാളങ്ങൾ കെട്ടടങ്ങുകയും ചെയ്തു.


وَرَاَتْ اُمُّهُ آمِنَةُ ۝ حِينَ حَمَلَتْ بِهِ مَلٰئِكَةَ السَّمَاءِ مَدَدًا ۝


നബിയെ അവരുടെ ഉമ്മ ആമിന ബീവി ഗർഭം ധരിച്ച സന്ദർഭത്തിൽ ആകാശത്തിലെ മലക്കുകൾ സഹായത്തിന് വരുന്നതായി കണ്ടു.


وَ دَخَلَ عَلَيْهَا الْاَنْبِيَاءُ وَهُمْ يَقُولُونَ لَهَا اِذَا وَضَعْتِ شَمْسَ الْفَلَاحِ وَالْهُدَى فَسَمِّيهِ مُحَمَّدًا(ص) ۝


പ്രവാചകന്മാർ ബീവിയുടെ അരികെ കടന്നുവരികയും, വിജയത്തിൻറെയും സന്മാർഗ ത്തിൻറെയും സൂര്യനെ നീ പ്രസവിച്ചാൽ ആ കുട്ടിക്ക് മുഹമ്മദ് എന്ന് പേര് വിളിക്കണം എന്ന് പറയുകയും ചെയ്തു.


قَالَ اللهُ عَزَّ وَجَلَّ ۝ لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَئُوفُ الرَّحِيمٌ ۝


മഹിമയും പ്രതാപവും ഉള്ള അല്ലാഹു പറയുന്നു: സ്വന്തത്തില്‍ നിന്നു തന്നെയുള്ള ഒരു റസൂല്‍ നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത് അവിടത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാര്‍ഗ പ്രാപ്തിയില്‍ അതീവേച്ഛുവും സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രനും ദയാലുവുമാണ് അവിടന്ന്.


وَرُوِيَ عَنِ النَّبِيِّ ﷺ اَنَّهُ قَالَ ۝ كُنْتُ نُورًا بَيْنَ يَدَيِ اللهِ عَزَّوَجَلَّ قَبْلَ اَنْ يَخْلُقَ آدَمَ (ع) بِاَلْفَيْ عَامٍ ۝


നബി തങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു: നിശ്ചയം നബിതങ്ങൾ പറഞ്ഞു, ആദം നബി(അ) നെ സൃഷ്ടിക്കുന്നതിന് 2000 വർഷങ്ങൾക്ക് മുമ്പ് അല്ലാഹുവിൻറെ മുന്നിൽ ഞാൻ ഒരു പ്രകാശമായിരുന്നു


يُسَبِّحُ اللهَ ذٰلِكَ النُّورُ وَتُسَبِّحُ الْمَلٰئِكَةُ بِتَسْبِيحِهِ ۝


ആ പ്രകാശം അല്ലാഹുവിന് തസ്ബീഹ് ചൊല്ലി കൊണ്ടിരുന്നു. അതിൻറെ തസ്ബീഹിനോട് ചേർന്ന് മലക്കുകളും തസ്ബീഹ് ചൊല്ലി കൊണ്ടിരുന്നു


فَلَمَّا خَلَقَ اللهُ تَعَالَى آدَمْ عَلَيْهِ السَّلَامُ ۝ اَلْقَى ذٰلِكَ النُّورَ فِي طِينَتِهِ فَاَهْبَطَنِيَ اللهُ فِي صُلْبِ آدَمَ عَلَيْهِ السَّلَامُ اِلَى الْاَرْضِ ۝


അങ്ങനെ ആദം നബി(അ) അല്ലാഹു സൃഷ്ടിച്ചപ്പോൾ, ആദം നബിയുടെ മണ്ണിൽ എന്നെ വെക്കുകയും ആദം നബിയുടെ മുതുകിലൂടെ ഭൂമിയിലേക്ക് എന്നെ ഇറക്കുകയും ചെയ്തു.


وَجَعَلَنِي فِي السَّفِينَةِ فِي صُلْبِ نُوحٍ عَلَيْهِ السَّلَامُ ۝


നൂഹ് നബി(അ) മിൻറെ മുതുകിലായി എന്നെ അവൻ കപ്പലിൽ ആക്കുകയും ചെയ്തു.


وَجَعَلَنِي فِي صُلْبِ الْخَلِيلِ اِبْرَاهِيمَ عَلَيْهِ السَّلَامُ ۝ حِينَ قُذِفَ بِهِ فِي النَّارِ ۝


അല്ലാഹുവിൻറെ മിത്രമായ ഇബ്രാഹീം നബി(അ) നെ അഗ്നിയിൽ എറിയപ്പെട്ട സന്ദർഭത്തിൽ ഇബ്രാഹിം നബി(അ) ൻറെ മുതുകിലും എന്നെ അവൻ ആക്കിയിരുന്നു.


وَلَمْ يَزَلْ يَنْقُلُنِي رَبِّي مِنَ الْاَصْلَابِ الْكَرِيمَةِ الْفَاخِرَةِ ۝ اِلَى الْاَرْحَامِ الزَّكِيَّةِ الطَّاهِرَةِ ۝


ആദരവും അഭിമാനവും ഉള്ള മുതുകുകളിൽനിന്ന് പവിത്രവും പരിശുദ്ധവുമായ ഗർഭാശയങ്ങളിലേക്ക് എന്നെ എന്റെ രക്ഷിതാവ് ആക്കിക്കൊണ്ടിരുന്നു.


حَتَّى اَخْرَجَنِيَ اللهُ مِنْ بَيْنِ اَبَوَيَّ وَلَمْ يَلْتَقِيَا عَلَى سِفَاحٍ قَطُّ ۝


എൻറെ മാതാപിതാക്കളിലൂടെ എന്നെ പുറപ്പെടുവിക്കുമ്പോൾ അവരാരും തന്നെ വ്യഭിചാരത്തിന് മേൽ തീരെ തന്നെ സംബന്ധിച്ചിട്ടില്ല.


اَلشَّفِيعِ الْاَبْطَحِي وَالْحَبِيبِ الْعَرَبِي اَلصَّلَاةُ عَلَى النَّبِي وَالسَّلَامُ عَلَى الرَّسُولْ

അല്ലാഹുവിൻറെ സലാത്ത് തിരുനബിയുടെ മേൽ ഉണ്ടാവട്ടെ, അവൻറെ രക്ഷയും തിരുദൂതരുടെ മേൽ ചൊരിയട്ടെ

അബ്തഹ് എന്ന താഴ് വര വാസിയും ശുപാർശകനുമായ അറബിഭാഷക്കാരനും പ്രിയങ്കരനുമായ


بَلْ وَاَشْرَفُ مِنْهُ يَا سَيِّدِي خَيْرَ النَّبِي اَنْتَ تَطْلُعُ بَيْنَنَا فِي الْكَوَاكِبِ كَلْبُدُورِ

അങ്ങ് ഞങ്ങൾക്കിടയിൽ ഉദയം ചെയ്യുന്നു, നക്ഷത്രങ്ങൾക്കിടയിൽ പൂർണചന്ദ്രനെപ്പോലെ

അല്ല അതിനേക്കാൾ ഉന്നതനും ശ്രേഷ്ഠരുമാണ് അങ്ങ്, നബിമാരിൽ ഏറ്റവും ഉത്തമരായ എന്ന് നേതാവേ


مِثْلَ حُسْنِكَ قَطُّ يَا سَيِّدِي خَيْرَ النَّبِي اَنْتَ اُمٌّ اَمْ اَبٌ مَا رَأَيْنَا فِيهِمَا

അങ്ങ് മാതാവോ അതോ പിതാവോ..., അവരിൽ രണ്ടാളിലും ഞങ്ങൾ കണ്ടിട്ടില്ല,

അങ്ങയുടെ ഗുണങ്ങൾക്ക് തുല്യമായ ഗുണങ്ങൾ, നബിമാരിൽ ഏറ്റവും ഉത്തമരായ എന്റെ നേതാവേ


مَنْ لَنَا مِثْلُكَ يَا سَيِّدِي خَيْرَ النَّبِي اَنْتَ مُنْجِينَا غَدًا مِنْ شَفَاعَتِكَ الصَّفَا

അങ്ങ് നാളെ ഞങ്ങളുടെ രക്ഷകന്നാണ്, അങ്ങയുടെ തെളിഞ്ഞ ശുപാർശയാൽ

അങ്ങയെ പോലെ ഞങ്ങൾക്ക് മറ്റാരുണ്ട്?, നബിമാരിൽ ഏറ്റവും ഉത്തമരായ എന്റെ നേതാവേ


لَكَ اَشْكُو فِيهِ يَا سَيِّدِي خَيْرَ النَّبِي اِرْتَكَبْتُ عَلَى الْخَطَا غَيْرَ حَصْرٍ وَعَدَدٍ

ദോശങ്ങളുടെ കൂമ്പാരങ്ങൾക്ക് മുകളിൽ ഞാൻ കേറി, എണ്ണവും ക്ലിപ്തവുമില്ലാത്ത വിധം

അങ്ങയോട് ഞാൻ ആവലാതി പറയുന്നു, നബിമാരിൽ ഏറ്റവും ഉത്തമരായ എന്റെ നേതാവേ


يَوْمَ نَشْرِ كِتَابِي يَا سَيِّدِي خَيْرَ النَّبِي اِنَّنَا نَرْجُو اِلَى كَأْسِ حَوْضِكَ لِلْعَطَشِ

തീർച്ചയായും ഞങ്ങൾ ആഗ്രഹിക്കുന്നു, അങ്ങയുടെ ഹൗളുൽ കൗസറിലെ കോപ്പയിലേക്ക്, ദാഹ ശമനത്തിനായി

എന്റെ ഗ്രന്ഥം വിതരണം ചെയ്യപ്പെടുന്ന നാളിൽ, നബിമാരിൽ ഏറ്റവും ഉത്തമരായ എന്റെ നേതാവേ


وَاهْ لَنَا اِنْ ضَاعَ يَا سَيِّدِي خَيْرَ النَّبِي اَلشَّفَاعَةَ هَبْ لَنَا فِي الْقِيَامَةِ مُشْفِقًا

അങ്ങയുടെ ശുപാർശ ഞങ്ങൾക്ക് ദാനമായി നൽകണേ... അന്ത്യനാളിൽ ഞങ്ങളോട് വാത്സല്യത്തോടെ

എന്തൊരു കഷ്ടമായിരിക്കും ഞങ്ങൾക്ക്, അത് നഷ്ടപെട്ടാൽ. നബിമാരിൽ ഏറ്റവും ഉത്തമരായ എന്റ നേതാവേ


لَاحَ نَجْمٌ فِي السَّمَا سَيِّدِي خَيْرَ النَّبِي اَلصَّلَاةُ عَلَى النَّبِي كُلَّ وَقْتٍ دَائِمًا

അല്ലാഹുവിൻറെ സലാത്ത് തിരുനബിയുടെ മേലിൽ ഉണ്ടാവട്ടേ, എല്ലാ സമയത്തും നിത്യമായി

ആകാശത്ത് നക്ഷത്രങ്ങൾ തെളിയുന്ന കാലത്തോളം, നബിമാരിൽ ഏറ്റവും ഉത്തമരായ എന്റ നേതാവേ


Manqoos Moulid Full Software

1 Comments

  1. ithokke enthinte adisthaanathilaanu parayunnath?

    ReplyDelete

Post a Comment

Previous Post Next Post

Hot Posts