CLASS 11 FIQH 3 | SKSVB | Madrasa Notes

دور الزّكاة في المجتمع الإسلام

الزّكاة واجبة...................من أركان الإسلام
സക്കാത്ത് മതപരമായി നിർബന്ധമായ ഒരു കർമ്മമാണ് സക്കാത്ത്, സാമ്പത്തികമായ ഒരു ആരാധനയുമാണ്,ഇസ്ലാം കാര്യങ്ങളിൽ പെട്ടതുമാണ്.

قرن اللٌٰه بينها................آية من كتابه
പരിശുദ്ധ ഖുർആനിൽ ഇരുബത്തിഏഴോളം ആയത്തുകളിൽ സക്കാത്തിനെയും നിസ്കാരത്തെയും അല്ലാഹു ചേർത്തു പറഞ്ഞിട്ടുണ്ട്.

فالزّكاة كالصّلاة شعار الشّخصيّة الإيمانيّة
അപ്പോൾ സക്കാത്ത് നിസ്കാരം പോലെ തന്നെ വിശ്വാസ വ്യക്തിപരമായ ഇസ്ലാമിക അടയാളം തന്നെയാണ്.

ومدار الأخوّة الإسلاميّة
ഇസ്ലാമിക സാഹോദര്യത്തിന്റെ അടിസ്ഥാനവുമാണ്

قال تعالی :- ﴿فإتابوا.................فإخوانكم في الدّين﴾
അല്ലാഹു പറഞ്ഞു :- ഇനി അവർ പശ്ചാത്തപിക്കുകയും നമസ്കാരം യഥാവിധി നിർവഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന പക്ഷം മതത്തിൽ നിങ്ങളുടെ സഹോദരങ്ങളാണവർ.

وما الزّكاة...................وإحسان
സക്കാത്ത് എന്നാൽ കേവലം ഒരു ദാനമോ ഗുണംചെയ്യലോ മാത്രമല്ല.

وإنّما هو مع................علی الفقراء والبؤساء
അതോടൊപ്പം ധനികരിൽ നിന്ന് വാങ്ങി പാവങ്ങൾക്കും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും നൽകപ്പെടുന്ന അറിയപ്പെട്ട ഒരു അവകാശം കൂടിയാണ് സക്കാത്ത്.

فتمنع الرّكود....................الإقتصاديّة
അതുകൊണ്ടുതന്നെ സക്കാത്ത് സമൂഹത്തിലെ സാമ്പത്തിക സ്തംഭന ത്തെ തടയുകയും സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം ആവുകയും ചെയ്യും.

كما أنّها....................من أدران الفقراء
അതുപോലെതന്നെ പാവങ്ങളുടെ ചളികളിൽനിന്ന് ധനികരുടെ സമ്പത്തിനേ ശുദ്ധിയാക്കുകയും ചെയ്യും.

وتزكّي نفوسهم....................والطّمع والأثارة
അവരുടെ ഹൃദയങ്ങളെ പിശുക്കിന്റേയും ലുബ്ധതയുടേയും കൊതിയുടെയും സ്വാർത്ഥതയുടെയും രോഗങ്ങളിൽ നിന്ന് സംസ്കരിക്കുകയും ചെയ്യും.

فتنبعث في الفقراء..............نحو الأغنياء
അതിലൂടെ പാവങ്ങളിൽ ധനികർക്ക് നേരെ സ്നേഹത്തിന്റേയും ബഹുമാനത്തിന്റേ വികാരങ്ങൾ നിർഗ്ഗളിക്കും.

فينعدم الصّراع....................اضطرابات وثورات
അതോടൊപ്പം ഈ രണ്ടു വിഭാഗങ്ങൾക്കിടയിൽ അക്രമങ്ങൾക്കും വിപ്ലവങ്ങൾക്കും കാരണമാകുന്ന സംഘട്ടനങ്ങൾ ഇല്ലാതാവുകയും ചെയ്യും.

فبذٰلك يصفو.................ويزداد الإنتاج
അതുകൊണ്ട് അന്തരീക്ഷം ശാന്തമാവുകയും ജോലികൾ മെച്ചത്തിലാവുകയും ഫലങ്ങൾ വർദ്ധിക്കുകയും ചെയ്യും.

قد تكرّر الأمر بالزّكاة في القرآن
സക്കാത്ത് കൊണ്ടുള്ള കൽപ്പന ഖുർആനിൽ ആവർത്തിച്ചു വന്നിട്ടുണ്ട്

ولٰكنّ تفاصيلها.................بيان مصارفها
എന്നാൽ സക്കാത്ത് തിരിക്കേണ്ട വഴികളുടെ വിശദീകരണമൊഴിച്ച് മറ്റുള്ള വിശദീകരണങ്ങൾ ഹദീസിലാണ് വന്നിട്ടുള്ളത്.

فلم يفوّضه................تولّی ذٰلك بنفسه
അത് അല്ലാഹു സൃഷ്ടികളിൽ ഒരാളിലേക്കും ഏൽപ്പിച്ചു കൊടുത്തിട്ടില്ല. മറിച്ച് അവൻ സ്വയം ഏറ്റെടുത്തു.

*قال تعالی :- إنّما الصّدقات للفقراء والمسالين*
അല്ലാഹു പറഞ്ഞു :- തീർച്ചയായും സകാത്ത് നൽകേണ്ടത് ദരിദ്രർക്കും, അഗതികൾക്കും,

*والعاملين عليها*
സക്കാത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഇമാം (ഇസ്ലാമിക രാജ്യത്തെ) നിശ്ചയിക്കുന്ന ജോലിക്കാർക്കും,

*والمؤلّفة قلوبهم وفي الرّقاب والغارمين*
പുതു വിശ്വാസികൾക്കും, മോചന പത്രം എഴുതപ്പെട്ട അടിമകൾക്കും, കട ബാധിതർക്കും,

*وفي سبيل اللّٰه وابن السّبيل*
അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്കും, വഴിയാത്രക്കാർക്കുമാണ്.

*فريضة مّن اللّٰه*
ഇത് അല്ലാഹുവിൽ നിന്നുള്ള നിർബന്ധബാധ്യതയാണ്

*واللّٰه عليم حكيم*
അല്ലാഹു എല്ലാം അറിയുന്നവനും തന്ത്ര ജ്ഞാനിയുമാണ്.

فسدّ غللّٰه تعالی....................أو علی الموزّعين
അപ്പോൾ അല്ലാഹു സക്കാത്ത് കൊണ്ട് വിതരണക്കാരിൽ നിന്നും വിതരണക്കാരുടെ മേലിലുമുള്ള അക്രമങ്ങളുടെ വാതിലുകൾ കൊട്ടിയടച്ചു.

فلا يتيسّر لناقد.................في صرف الزّكاة
അതുകൊണ്ടുതന്നെ സക്കാത്ത് വിതരണം ചെയ്യുന്ന ആൾക്ക് സക്കാത്തിന്റെ വിഷയത്തിൽ അക്രമം പ്രവർത്തിക്കൽ എളുപ്പമാകാത്തത് പോലെ തന്നെ ഒരു നിരൂപകനും സക്കാത്തിന്റെ വിതരണത്തിൽ വിതരണക്കാരനേ ആക്ഷേപിക്കൽ എളുപ്പമാവുകയില്ല.

يجب صرف الزّكاة..............الأصناف الثّمانية
ഈ എട്ടു വിഭാഗങ്ങളിലേക്ക് സക്കാത്തിനെ മുഴുവനും തിരിക്കൽ നിർബന്ധമാണ്

ولا يجوز صرف حبّة خردل منها إلی غيرهم
അവയിൽ നിന്ന് ഒരു അണുമണിത്തൂക്കം പോലും മറ്റുള്ളവരിലേക്ക് തിരിക്കൽ അനുവദനീയമല്ല.

ولو إلی مصالح..................والمستشفيات
അത് പള്ളികൾ, മദ്രസകൾ, പാലങ്ങൾ, റോഡുകൾ, ലൈബ്രറികൾ, ആശുപത്രികൾ, തുടങ്ങിയ പൊതു ആവശ്യങ്ങളിലേക്കാണെങ്കിലും ശരി

الزّكاة تطهّر بطون الفقراء من الحرام والشّبهة
സക്കാത്ത് പാവങ്ങളുടെ വയറുകളെ ഹറാമിൽ നിന്നും ഹറാമൊ ഹലാലോ എന്ന് അറിയാത്തതിൽ നിന്നും ശുദ്ധീകരിക്കുന്നു.


وتزكّي نفوسهم...................والعداوة
അവരുടെ ഹൃദയങ്ങളെ അസൂയയിൽ നിന്നും പകയിൽ നിന്നും ശത്രുതയിൽ നിന്നും സംസ്കരിക്കും.

وتجعلهم حفظة..............في هٰذه الأموال
ഈ സമ്പത്തിൽ അവർക്ക് അവകാശമുണ്ടെന്ന് അവർ അറിഞ്ഞ നിലക്ക് അവരെ ധനികരുടെ സമ്പത്തിന്റെ സംരക്ഷകരാക്കുകയും ചെയ്യുന്നു.

فبقاؤها ونماؤها خير لهم
അപ്പോൾ സമ്പത്തിന്റെ ശേഷിപ്പും വളർമയും അവർക്കും ഗുണമാകും.

وفناؤها ونقصها خسر لهم
ആ സമ്പത്തിന്റേ നാശവും ചുരുങ്ങലും അവർക്ക് പരാജയവുമാകും.

فالزّكاة طهرة..................ونجدة للمساكين
അപ്പോൾ സക്കാത്ത്, സക്കാത്ത് നൽകുന്നവർക്ക് ശുദ്ധീകരണവും ആരാധനയും പാവങ്ങൾക്ക് ശുദ്ധീകരണവും സഹായകവുമാകും.

شرعها اللّٰه تعالی...............مصلحة الفريقين
അല്ലാഹു രണ്ടുവിഭാഗത്തിന്റേയും ഗുണം പരിഗണിച്ചുകൊണ്ട് ധനികർക്ക് ഏറ്റവും സഹായകമായ രൂപത്തിലും പാവങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രൂപത്തിലും സകാത്ത് നിയമമാക്കി.

ففرض في أموال................... هٰؤلاء
അങ്ങനെ ധനികരുടെ സമ്പത്തിൽ നിന്ന് പാവങ്ങളുടെ ആവശ്യങ്ങൾക്ക് മതിയായ കണക്ക് അള്ളാഹു ഫർളാക്കി.

فلم يفرض الزّكاة...............إليه النّاس بشكل عامّ
അതുകൊണ്ടുതന്നെ അല്ലാഹു സമ്പത്തിൽ നിന്ന് പൊതുവായി ജനങ്ങൾക്ക് ആവശ്യമുള്ളതും ലാഭവും പാലും പരമ്പരയും അധികരിക്കുകയും വളർമയും ആധിക്യവും ഉണ്ടാക്കുകയും ചെയ്യുന്ന തരത്തിലല്ലാതെ സക്കാത്ത് നിർബന്ധമാക്കിയില്ല.

وهي النّعم.......................وأموال التّجارة
അവകൾ ആട്, മാട്, ഒട്ടകം, കാരക്ക, മുന്തിരി, ധാന്യം, കച്ചവടച്ചരക്കുകൾ എന്നിവയാകുന്നു.

ولم يفرضها..................لايحتمل المواساة
ഇവയിൽ തന്നെ പരസ്പര സഹായത്തിന് സാധിക്കാത്ത വിധത്തിലുള്ള അളവ് അല്ലാഹു നിർബന്ധമാക്കിയിട്ടില്ല.

بل بما لا يضرّ...............المحتاج إخذه
മറിച്ച് സകാത്ത് നൽകുന്നവന് അതിന്റെ നഷ്ടം പ്രയാസമുണ്ടാകാത്ത തരത്തിലും ആവശ്യക്കാരന് അത് സ്വീകരിക്കൽ ഉപകാരപ്രദമാകുന്ന രൂപത്തിലുമാണ്.

ففارق تعالی....................في تحصيلها
അതുകൊണ്ടുതന്നെ സമ്പാദനത്തിന്റെ എളുപ്പത്തിന്റെയും പ്രയാസത്തിന്റെയും കണക്കനുസരിച്ച് സകാത്ത് നൽകൽ നിർബന്ധമായ അളവിനിടയിൽ അള്ളാഹു ഏറ്റ വ്യത്യാസം വരുത്തി.

فأشقّها حصولا إخفضها زكاة
അപ്പോൾ കരസ്ഥമാക്കാൻ ഏറ്റവും പ്രയാസം ആയത് സകാതിനാൽ ഏറ്റവും ചുരുങ്ങിയതാകുന്നു.

فالأشقّ علی الإطلاق النّقد والتّجارة
പൊതുവെ കരസ്ഥമാക്കൽ ഏറ്റവും പ്രയാസമായത് നാണയവും കച്ചവടവുമാകുന്നു.

ففيه أخفض المقادير : ربع العشر
അവയിൽ ഏറ്റവും ചുരുങ്ങിയ കണക്കാണ് നൽകേണ്ടത്. അത് നാൽപ്പതിൽഒന്നാകുന്നു. ( രണ്ടര ശതമാനം)

ثمّ الزّرع الّذي.................نصف العشر
പിന്നെ പ്രയാസകരമായത് ചെലവോടുകൂടി നനച്ചുണ്ടാക്കിയ കൃഷിയാകുന്നു. അതിൽ ഇരുപതിലൊന്ന്( 5%)നൽകണം.

ثمّ الزّرع الّذي................ففيه العشر
പിന്നെ ചെലവില്ലാതെ നനഞ്ഞുണ്ടാക്കിയ കൃഷി. അതിൽ പത്തിലൊന്ന് ( 10%) നിർബന്ധമാകും

ثمّ الرّكاز ففيه الخمس
പിന്നെ ഖനികളാണ്.അവയിൽ അഞ്ചിലൊന്ന് ( 20%) നിർബന്ധമാകും

فالرّكاز أيسر.............ففيه الأكثر : الخمس
കാരണം പൊതുവേ വളരെ എളുപ്പം സമ്പാദിക്കാൻ കഴിയുന്നതാണ് ഖനി. അതിലാണ് ഏറ്റവും കൂടുതൽ സക്കാത്ത് നൽകേണ്ടത്. അതിൽ 20% നൽകണം

ثمّ الزرع..................ففيه نصف الخمس..العشر
പിന്നെ എളുപ്പമായത് ചെലവില്ലാതെ നനഞ്ഞ ഉണ്ടാകുന്ന കൃഷി. അതിൽ അഞ്ചിലൊന്നിന്റെ പകുതി നൽകണം. അതായത് പത്തിലൊന്നു

ثمّ المسقيّ بمؤنة، ففيه نصف العشر
പിന്നെ ചെലവോടുകൂടി നനച്ചുണ്ടാക്കിയ കൃഷി. അതിൽ പത്തിലൊന്നിന്റെ പകുതി നൽകണം ( 5%)

ثمّ النّقد والتّجارة ففيه ربع العشر
പിന്നെ നാണയവും കച്ചവടവുമാകുന്നു അതിൽ പത്തിലൊന്നിന്റെ നാലിലൊന്ന് നൽകണം. (രണ്ടര ശതമാനം)

كما خصّ اللّه.....................وبمقدار يحتملها
അല്ലാഹു സമത്വത്തിന് സാധ്യതയുള്ള സമ്പത്തുകൊണ്ടും സഹിക്കാൻ കഴിയുന്ന അളവു കൊണ്ടും സക്കാത്ത് പ്രത്യേകമാക്കിയത് പോലെ

فكذالك خصّها بوقت يحتمل المواساة
സമത്വത്തിനു സാധ്യതയുള്ള സമയം കൊണ്ടും സക്കാത്ത് പ്രത്യേകമാക്കി

فأوجبها في غير...................كلّ عام
പഴം കൃഷി ഖനി എന്നിവ അല്ലാത്തതിൽ വർഷത്തിലാണ് അള്ളാഹു സകാത്ത് നിർബന്ധമാക്കിയത്

فلو كانت المدّة...............بالأغنياء
സക്കാത്തിന്റെ കാലയളവ് എല്ലാ ദിവസവും അല്ലെങ്കിൽ എല്ലാ ആഴ്ചയും അല്ലെങ്കിൽ എല്ലാ മാസവും എന്ന രൂപത്തിൽ ഒരു വർഷത്തിൽ താഴെ ആക്കിയാൽ ധനികർക്ക് പ്രയാസകരം ആകും.

ولو كانت أطول...............لضرّ بالفقراء
കാലയളവ് ഓരോ അഞ്ചുവർഷം അല്ലെങ്കിൽ ഓരോ പത്ത് വർഷം അല്ലെങ്കിൽ വയസ്സിൽ ഒരു പ്രാവശ്യം എന്ന രൂപത്തിൽ ഒരു വർഷത്തേക്കാൾ അധികരിപ്പിക്കുക യാണെങ്കിൽ അത് പാവങ്ങൾക്ക് പ്രയാസകരമാകും.

فالتّقدير بكلّ عام هو أعدل وأنسب
അപ്പോൾ ഒരു വർഷം കൊണ്ടുള്ള കണക്കാക്കൽ നീതി പരവും അനുയോജ്യവും ആകുന്നു

وأمّا زكوة الثّمار والزّروع فعند حصادها
പഴങ്ങൾ കൃഷി എന്നിവയുടെ സക്കാത്ത് അത് കൊയ്യുന്ന സമയത്താണ്.

وزكاة الرّكاز عند استخراجها
ഖനിയുടെ സകാത്ത് അത് കുഴിച്ചെടുക്കുംമ്പോയാണ്.

وشرط في آخذ................الثّمان
സക്കാത്ത് സ്വീകരിക്കുന്ന ഈ 8 വിഭാഗങ്ങളിൽ സ്വീകരിക്കുന്ന ആൾ മുസ്ലിമായിരിക്കലും

وأن لا يكون هاشميّا ولا مطّلبيّا
ഹാഷ്മിയോ മുത്വലിബിയോ ആകാതിരിക്കലും നിർബന്ധമാണ്

ولو أعطاها.....................عن الزّكاة
അപ്പോൾ സക്കാത്ത് ഒരു കാഫിറിനോ ഹാഷിമിക്കോ മുത്വലിബിയ്യിനോ നൽകിയാൽ അത് സക്കാത്തായി സംഭവിക്കുകയില്ല.

وشرط لأداء................لمستحقّيها
സക്കാത്ത് വീട്ടലിന് നിയ്യത്ത് വെക്കലും അവകാശികൾക്ക് കൊടുക്കലും ശർത്വാകുന്നു.

وفي أدائها ثلاث صور
സക്കാത്ത് വീട്ടുന്നതിന് മൂന്ന് രൂപങ്ങളുണ്ട്.

الأوّل صرفها إلی الإمام
ഒന്ന്. സക്കാത്തിനെ ഇമാമിലേക്ക് തിരിക്കുക.

ولثّاني أداءها بنفسه
രണ്ട്. സ്വയം നൽകുക.

والثّالث تو كيل مسلم مكلّف رشيد
മൂന്ന്. തന്റേടമുള്ള മുകല്ലഫായ മുസ്ലിമിനേ ഏൽപിക്കുക.

والأوّل أفضل من الأخيرين
അവസാനം പറഞ്ഞ രണ്ടെണ്ണത്തേക്കാൾ ഏറ്റവും നല്ലത് ആദ്യത്തേതാകുന്നു.

والثّاني أفضل من الثّالث
രണ്ടാമത്തേത് മൂന്നാമത്തേതിനേക്കാൾ ശ്രേഷ്ഠമാകുന്നു.

والــــمال المــــزكّــــی نــوعــــان
സകാത്ത് നിർബന്ധമാകുന്ന സമ്പത്തുകൾ രണ്ട് ഇനമാകുന്നു.

الظّـــــاهــــــر والبـــــــاطــــــــن
ഒന്ന് പ്രത്യക്ഷമായവ, രണ്ട് പരോക്ഷമായവ.

أمّا الظّاهر ...................والمعادن
പഴവർഗങ്ങൾ, ആട്, മാട്, ഒട്ടകം, കാർഷികവിളകൾ, ഖനികൾ, എന്നിവയെല്ലാം പ്രത്യക്ഷമായ മുതലാകുന്നു.

وأمّا الباطــن..............وزكاة الفطر
സ്വർണ്ണം വെള്ളി, നിധികൾ, കച്ചവട മുതലകളും, ഫിത്റ് സകാത്ത് എന്നിവയെല്ലാം പരോക്ഷമായ മുതലാകുന്നു.

ويجوز دفع...................إلی الإمام
പ്രത്യക്ഷവും പരോക്ഷവുമായ സമ്പത്തുകളുടെ സക്കാത്ത് ഇമാമിനെ ഏൽപ്പിക്കൽ അനുവദനീയമാണ്.

ويبرأ ذمّة المالك عنها بذالك
ഇമാമിനെ ഏൽപ്പിച്ചു കഴിഞ്ഞാൽ ഉടമസ്ഥൻ സകാത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാകുന്നതാണ്.

ولو طلب الإمام..............التّسليم إليه
ഇമാം പ്രത്യക്ഷമായ സകാത്തിന്റെ മൊതല് ചോദിച്ചു കഴിഞ്ഞാൽ അത് ഇമാമിലേക്ക് ഏൽപ്പിക്കൽ നിർബന്ധമാണ്.

وأمّا زكاة....................للإمام طلبها
പരോക്ഷമായ സക്കാത്തിന്റേ മൊതലിനെ ഇമാമ് ചോദിക്കൽ ഇമാമിന് അനുവദനീയമല്ല.

فإن سلّمها إلی الإمام طوعا قبلها
ഒരാൾ സ്വമേധയാ പരോക്ഷമായ മൊതലിനെ ഇമാമിലേക്ക് ഏൽപ്പിച്ചാൽ ഇമാമിന് സ്വീകരിക്കാവുന്നതാണ്.

وإن طلبها الإمام كرها حرم
പരോക്ഷമായ മൊതലിനെ ഇമാമ് നിർബന്ധമായി ചോദിക്കൽ ഹറാമാണ്.

ولٰكن إذا دفعها...................حينئذ برئ

ഇമാമ് നിർബന്ധപൂർവ്വം ചോദിക്കുകയും ഉടമസ്ഥൻ നൽകുകയും ചെയ്താൽ ഉടമസ്ഥന്റെ ഉത്തരവാദിത്വത്തിൽനിന്നും അത് ഒഴിവാകുന്നതാണ്.

فمن البيّن..........................في هٰذا العصر
വളരെ വ്യക്തമാണ് ഈ കാലഘട്ടത്തിൽ വെളിവായ സക്കാത്ത് കമ്മിറ്റികൾ

لجباية زكاة النّاس وتوزيعها
ജനങ്ങളുടെ സക്കാത്ത് വാങ്ങി സ്വരൂപിച് അവ വിതരണം ചെയ്യാനുള്ള കമ്മിറ്റികൾ

ليس لها........................الأموال الظّاهر
പ്രത്യക്ഷമായ മൊതലിന്റെ സക്കാത്തിനെ ഇമാമിന് തേടൽ അവകാശമുണ്ട്. എന്നാൽ കമ്മിറ്റി കാർക്ക് അവകാശമില്ല.

فضلا عمّا.....................الأموال الباطنة
എന്നിട്ടല്ലേ ഇമാമിന് അധികാരമില്ലാത്ത പരോക്ഷമായ സമ്പത്തിലെ സകാത്തിൽ ഇവർക്ക് അധികാരമുണ്ടാവുക.

ولاتبرأ ذمّة.........................من هٰذه اللّجنات
ഈ കമ്മിറ്റികളിൽ നിന്നുള്ള ഏത് കമ്മിറ്റികൾക്ക് ഏൽപ്പിച്ചു കൊടുക്കൽ കൊണ്ടും ഉടമസ്ഥൻ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കുകയില്ല.

لعدم استيفائه شرط أداء الزّكاة
സക്കാത്ത് വീടാനുള്ള നിബന്ധനകൾ അവൻ പൂർത്തിയാക്കാത്തതിന് വേണ്ടി.

لأنّه خارج....................المذكورة في إدائها
കാരണം സക്കാത്ത് വീട്ടുന്നതിന് പറയപ്പെട്ട മൂന്നു രൂപങ്ങളിൽ നിന്നും ഇത് പുറത്താണ്.

فا لأحوط.....................بنفسه
അതുകൊണ്ട് തന്നെ ഏറ്റവും ശ്രേഷ്ഠമായതും സൂക്ഷ്മമായതും ഉടമസ്ഥൻ സ്വയം അവന്റെ സക്കാത്തിനെ നൽകലാണ്.

إو توكيل عدل بشروط التّوكيل
അല്ലെങ്കിൽ ഏൽപ്പിച്ചു കൊടുക്കലിന്റെ നിബന്ധനയോടെ നീതിമാനായ ഒരാളെ ഏൽപ്പിക്കലാണ്.

2 Comments

Post a Comment