CLASS 11 FIQH 1 | SKSVB | Madrasa Notes

الأدلّة الشّرعيّة

الأدلّة الشرعيّة..................فالقيــاس
മതപരമായ പ്രമാണങ്ങൾ ഖുർആൻ പിന്നെ ഹദീസ് പിന്നെ ഇജ്മാഅ പിന്നെ ഖിയാസ് എന്നിവയാകുന്നു.

فإذا عرضت واقعة...........أوّلا في القرآن
അപ്പോൾ ഒരു വിഷയം പ്രത്യക്ഷപ്പെട്ടാൽ ഗവേഷണ യോഗ്യനായ കർമശാസ്ത്ര പണ്ഡിതൻ ആദ്യം ഖുർആനിൽ വിചിന്തനം നടത്തും.

فإن وجـــد فيــــه حكمهـــا أمضــی
ആ വിഷയത്തിന്റെ ഹുക്മിനെ ഖുർആനിൽ കണ്ടെത്തിയാൽ ആ ഹുക്മിനെ നടപ്പിൽ വരുത്തും

وإلّانظــــــــر فـــــــي السنّـــــــــة
ഖുർആനിൽ ഹുക്മിനെ കണ്ടെത്തിയില്ലാ എങ്കിൽ സുന്നത്തിൽ വിചിന്തനം നടത്തും.

فإن وجد فيها حكمها أمضی
ആ വിഷയത്തിന്റെ ഹുക്മിനെ സുന്നത്തിൽ കണ്ടെത്തിയാൽ ആ ഹുക്മിനെ നടപ്പിൽ വരുത്തും.

وإلّا نظر في الإجماع
സുന്നത്തിൽ ഹുക്മിനെ കണ്ടെത്തിയില്ലാ എങ്കിൽ ഇജ്മാഇൽ വിചിന്തനം നടത്തും

فإن وجد فيه حكمها أمضی
ഇജ്മാഇൽ ആ ഹുക്മിനെ കണ്ടെത്തിയാൽ അതിനെ നടപ്പിലാക്കും

وإلّا اجتهد بالقياس
ഇജ്തിഹാദിൽ ഹുക്മിനെ കണ്ടെത്തിയിട്ടില്ല എങ്കിൽ തുലനം ചെയ്തു കൊണ്ട് ഗവേഷണം നടത്തും

بقياسها علی ما ورد النّصّ بحكمه
ഖുർആനോ സുന്നത്തോ കൊണ്ടുവന്ന ഒരു ഹുക്മിനോട് ആ വിഷയത്തെ തുലനം ചെയ്തു കൊണ്ട് ഗവേഷണം നടത്തും

فالقرآن هو كلام...............ودستورا للنّاس
ജനങ്ങൾക്ക് വേണ്ടി നമ്മുടെ നേതാവായ നബി തങ്ങളുടെ മേൽ അവതരിക്കപ്പെട്ട മാർഗ്ഗദർശിയും ഭരണഘടനയും തെളിവുമായ അല്ലാഹുവിന്റെ വചനങ്ങളാണ് ഖുർആൻ

وهو كتاب معجز..............سورة من مثله
ശത്രുക്കളോട് സമാനമായ ചെറിയൊരു സൂക്തം എങ്കിലും കൊണ്ടുവരാൻ വെല്ലുവിളിച്ച അമാനുഷിക ഗ്രന്ഥമാണിത്

فلم يستطع أحد من الخلق أن يعارضوه
സൃഷ്ടികളിൽ നിന്ന് ഒരാൾക്ക് പോലും ഈ വെല്ലുവിളിയെ നേരിടാൻ സാധിച്ചില്ല.

قال تعالی :- ﴿وإن كنتم فی ..........إن كنتم صٰد قين﴾
അല്ലാഹു പറഞ്ഞു :- നമ്മുടെ അടിമ മുഹമ്മദ് നബിക്ക് നാം അവതരിപ്പിച്ച ഈ വേദഗ്രന്ഥത്തിൽ വല്ല സംശയവും തുല്യമായ ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിനെ കൂടാതെ നിങ്ങൾ സഹായികളേയും വിളിക്കുക. നിങ്ങൾ സത്യസന്ധരാണെങ്കിൽ

وهو كلام منقول..............تغيير أو تبديل
ഖുർആൻ അനിഷേധ്യമായ പരമ്പരയിലൂടെ തലമുറ തലമുറയായി കൈമാറി വന്ന മാറ്റിതിരുത്തലുകളെ തൊട്ടും കൂട്ടിച്ചേർക്കലുകളെ തൊട്ടും പകരം വെക്കലിനെ തൊട്ടു സംരക്ഷിക്കപ്പെട്ട കലാമാകുന്നു.

كما قال تعالی :- ﴿إنّا نحن............لحٰفظون﴾
അല്ലാഹു പറയും പോലെ :- നാമാണ് ഈ ഖുർആനിനെ ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും

وهو كتاب كامل..............لسعادة الدّارين
മനുഷ്യരുടെ ഇരുലോക വിജയത്തിന് ആവശ്യമായ മുഴുവൻ കാര്യങ്ങളും വ്യക്തമാക്കിയ മുഴുവൻ മുഖ്യമായ കാര്യങ്ങളെയും ഉൾക്കൊള്ളുന്ന സമ്പൂർണ്ണ ഗ്രന്ഥമാണ് അത്

ففيفه الأحكام...................المبدإوالمعاد
അപ്പോൾ വിശുദ്ധഖുർആനിൽ വിശ്വാസപരമായ വിധിവിലക്കുകളും തുടക്കത്തിന്റെ കാര്യങ്ങളും ഒടുക്കത്തിന്റെ കാര്യങ്ങളുമുണ്ട്. അതായത് പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയും അതിനെ സൃഷ്ടിച്ചിട്ടുള്ളത് അല്ലാഹുവാണ് എന്ന വിശ്വാസത്തിലേക്ക് മനുഷ്യരെ കൊണ്ടുവരാനുള്ള പരാമർശം ഖുർആനിൽ നടക്കുന്നുണ്ട്.. അതുപോലെതന്നെ ഈ ലോകം അവസാനിക്കുമെന്നും മടങ്ങി ചെല്ലാൻ ഒരു ഇടം ഉണ്ട് എന്നതും വിശുദ്ധ ഖുർആൻ പറയുന്നുണ്ട്

والشّرائع الخلقيّة..............والدّولية، والإقتصاديّة
സ്വഭാവ പരമായി ട്ടുള്ള നിയമങ്ങൾ, കർമ്മപരമായ കാര്യങ്ങളും.. വ്യക്തിപരമായ നിയമങ്ങൾ സിവിൽ കോഡ്നിയമങ്ങൾ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭരണഘടനപരമായ നിയമങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ സാമ്പത്തികമായ നിയമങ്ങൾ

قد بيّنت…………...او إجمالا
ഈ മുഴുവൻ കാര്യങ്ങളും വിശദമായിട്ടോ മൊത്തത്തിലോ ഖുർആനിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

والسّنّة ما صدر...................أو فعل أو تقرير
നബി ﷺ തങ്ങളിൽ നിന്ന് ഉണ്ടായ വാക്ക് പ്രവർത്തി അംഗീകാരം എന്നിവക്കാണ് സുന്നത്ത് എന്ന് പറയുന്നത്.

فمن الأوّل قوله ﷺ : لاضرر ولاضرار
ഒന്നാമത്തേതിൽ (നബി ﷺ തങ്ങളുടെ വാക്കിൽ)പെട്ടതാണ് നബി ﷺ തങ്ങൾ പറഞ്ഞത്. ബോധപൂർവമോ അല്ലാതെയോ മറ്റൊരാളിൽ ഉപദ്രവം ഏൽപ്പിക്കരുത്.( സ്വയം ശരീരത്തിലും മറ്റൊരാളിലും ഉപദ്രവം ചെയ്യാൻ പാടില്ല)

ومن الثّاني أدائه الصّلوات الخمس ومناسك الحجّ
രണ്ടാമത്തേതിൽ (നബി ﷺ തങ്ങളുടെ പ്രവർത്തിയിൽ )പെട്ടതാണ്. അഞ്ചുനേരം നബിതങ്ങൾ നിസ്കാരം നിർവഹിച്ചത്. ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ചതും.

ومن الثّالث تقريره.............من غير إنكار
മൂന്നാമത്തേതിൽ (നബി ﷺ തങ്ങളുടെ അംഗീകാരത്തിൽ) പെട്ടതാണ്. അവരിൽ നിന്നുണ്ടാകുന്ന പ്രവർത്തനങ്ങൾക്കും വാക്കുകൾക്കും തടയിടാതെ അംഗീകാരം നൽകുക എന്നത്.

والسّنة هي الأصل الثّاني للتّشريع الإسلام
സുന്നത്ത് : ഇസ്ലാമിക ശരീഅത്തിന്റെ രണ്ടാം പ്രമാണമാണ്.

وصلتها بالقرآن عظيمة وثيقة
ഖുർആനിനോട് സുന്നത്തിനുള്ള ബന്ധം വലുതും ഉറച്ചതുമാണ്.

ووظيفتها تفسير القرآن وبيانها
സുന്നത്തിന്റെ ദൗത്യം ഖുർആൻ വിശദീകരിക്കലും വ്യാഖ്യാനിക്കലുമാണ്.

كما قال تعالی..﴿وأنزلنا.............مانزّل إليهم﴾
അല്ലാഹു പറഞ്ഞത് പോലെ :- നബിയെ തങ്ങളുടെ മേൽ നാം പരിശുദ്ധ ഖുർആനിനെ ഇറക്കി. ജനങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിനെ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാൻ വേണ്ടി.

فالقرآن أمر بإقامة الصّلاة
ഖുർആൻ നിസ്കാരം നിലനിർത്താൻ വേണ്ടി കൽപ്പിച്ചു.

وإيتاء الزّكاة ، وحجّ البيت
സകാത്ത് നൽകാനും കൽപ്പിച്ചു. ഹജ്ജ് ചെയ്യാനും കൽപ്പിച്ചു

ولم يفصّل عدد ركعات الصّلاة
നിസ്കാരത്തിലെ റക്അത്തുകളുടെ എണ്ണം എത്രയാണെന്ന് ഖുർആൻ വിശദീകരിച്ചിട്ടില്ല.

ولا مقادير الزّكاة
സകാത്തിന്റെ കണക്ക് എത്രയാണ് എന്നും ഖുർആൻ വിശദീകരിച്ചിട്ടില്ല.

ولا مناسك الحجّ
ഹജ്ജിന്റെ കർമ്മങ്ങളെയും ഖുർആൻ വിശദീകരിച്ചിട്ടില്ല.

والسّنّة هي الّتي بيّنت هٰذ الإجمال
ഈ അവ്യക്തമായ കാര്യങ്ങളെ വിശദീകരിച്ചത് സുന്നത്താണ്.

وكذا سائر العبادات والمعاملات والجنايات
ഇപ്രകാരം തന്നെയാണ് മറ്റുള്ള ആരാധനാ കർമ്മങ്ങളും ഇടപാടുകളും കുറ്റകൃത്യങ്ങളും അവയ്ക്കുള്ള ശിക്ഷകളും വിശദീകരിച്ചത് സുന്നത്താണ്.

والإجماع إتّفاق.................حكم شرعيّ في واقعة
നബി ﷺ തങ്ങളുടെ വഫാത്തിന് ശേഷം ഏതെങ്കിലുമൊരു കാലത്തുള്ള മുസ്ലിംങ്ങളിൽ നിന്നുള്ള ഗവേഷണ യോഗ്യരായ മുഴുവൻ പണ്ഡിതന്മാരും ഒരു വിഷയത്തിലുള്ള മത വിധിയിൽ ഏകോപിക്കലാണ് ഇജ്ജ്തിഹാദ്.

كإجماع الصّحابة علی خلافة أبي بكر (ر)
അബൂബക്കർ (റ)നെ ഖലീഫയായി സ്വഹാബത്ത് ഏകോപിച്ച് തിരഞ്ഞെടുത്ത പോലെ

وتورّث الجدّات السّدس
വെല്ലിമ്മമാർക്ക് അനന്തരാവകാശത്തിൽ ആറിലൊന്ന് ലഭിക്കുമെന്നതുപോലെ

وحجب ابن الإبن من الإرث بالإبن
മകനുണ്ടായാൽ മകന്റെ മകന് അനന്തര സ്വത്ത് തടയുന്നത് പോലെ

وكحرمة الصّلاة بالحدث
അശുദ്ധിയോടു കൂടെ നിസ്കരിക്കൽ ഹറാമായതുപോലെ.

فإذا تمّ الإجماع..............حجّة قاطعة
ഒരുകാലത്ത് ഒരു വിഷയത്തിൽ ഇജ്മാഅ നടന്നു കഴിഞ്ഞാൽ. ആ ഇജ്മാഅ് എക്കാലത്തെയും അവിതർക്കിതമായ തെളിവാകും

لايجوز خرقها في عصر من الأعصار.
കാലഘട്ടങ്ങളിൽ നിന്നുള്ള ഒരു കാലഘട്ടങ്ങളിലും ആ ഇജ്മാഇനെ ലംഘിക്കൽ അനുവദനീയമല്ല

فإنّ هٰذه الأمّة..................غير معصومين
ഈ സമുദായത്തിൽ നിന്നുള്ള ഓരോരുത്തരും പാപ സുരക്ഷിതർ അല്ലെങ്കിലും. ഈ സമുദായം മൊത്തത്തിൽ പാപ സുരക്ഷിതമാണ്.

قال رسول الله ﷺ :- لاتجتمع أمّتي علی ضلالة
നബി തങ്ങൾ പറഞ്ഞു :- എന്റെ സമുദായം തെറ്റിന്റെ മേൽ ഏകോപിക്കുകയില്ല.

فاتّفاقهم جميعا....................جمعت كلمتهم
അപ്പോൾ ഗവേഷകരായ ഇമാമുകൾ അവരുടെ വീക്ഷണങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണ് എന്നിരിക്കെ ഒരു മത വിധിയിൽ ഏകോപിപ്പിക്കുക എന്നത്. യഥാർത്ഥ സത്യം അവർ ഏകോപിച്ച് പറഞ്ഞ കാര്യമാണ് എന്നതിനുള്ള തെളിവാണ്.

قال تعالی :- ﴿ومن يشاقق.............وساءت مصيرا﴾
അല്ലാഹുതആല പറഞ്ഞു :- സന്മാർഗം വ്യക്തമായി കഴിഞ്ഞിട്ടും ഒരാൾ റസൂലുമായി എതിര് നിൽക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത വഴി അനുഗമിക്കുകയും ചെയ്യുന്നുവെങ്കിൽ അവരുടെ പാട്ടിന് നാമവനെ വിടുകയും നരകത്തിൽ കടത്തുകയും ചെയ്യും. നരകം എത്ര ഹീനമായ സങ്കേതമാണിത്.

والقياس : إلحاق واقعة.............تجمعهما في الحكم
ഒരു കാര്യത്തിന്റെ മതവിധി സമാനമായ കാരണം ഉള്ളതുകൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാകുന്നതിനാണ് ഖിയാസ് എന്ന് പറയുന്നത്

وذالك كتحريم................التّأفيف لهما
മാതാപിതാക്കളെ ചീത്ത പറയൽ ഹറാമാണെന്ന മത വിധിയോട് തുലനം ചെയ്തിട്ട്. മാതാപിതാക്കളെ അടിക്കൽ ഹറാമാണെന്ന മത വിധി പോലെ.

لعلّة الإيذاء فيهما
രണ്ടിലും മാതാപിതാക്കളെ കഷ്ടപ്പെടുത്തുക എന്ന കാരണം ഉണ്ടായതിനുവേണ്ടി

بل الإيذاء أظهر في اضّرب
അടിക്കുക എന്നതിൽ ബുദ്ധിമുട്ടിക്കുക എന്നുള്ളത് കൂടുതൽ പ്രകടമാകുന്നുണ്ട്

فهو داخل بالأولی في قوله تعالی ﴿فلا تقل لهما أفّ﴾
അല്ലാഹുതആല യുടെ فلا تقل لّهما أفّ എന്ന വാക്കിൽ അത് പ്രവേശിക്കുന്നതുമാണ്.

وكتحريم النّبيذ............بجامع الإسكار
അതുപോലെ മസ്ത് ഉണ്ട് എന്ന് സാമ്യത ഉള്ളതിനാൽ മുന്തിരിയിൽ നിന്ന് ഉണ്ടാക്കപ്പെടുന്ന കള്ളിലേക്ക് ചേർത്ത് മുന്തിരിയിൽ നിന്നല്ലാതെ ഉണ്ടാക്കപ്പെടുന്ന കള്ള് ഹറാമാകും പോലെ.

فالنّبيذ داخل بالقياس في قوله تعالی
അപ്പോൾ മുന്തിരിയിൽ നിന്നല്ലാതെ ഉണ്ടാക്കപ്പെടുന്ന കള്ള് ഖിയാസ് കൊണ്ട് അല്ലാഹു പറഞ്ഞതിൽ ഉൾപ്പെടുന്നു

﴿يٰأيّها الّذين ءامنوٓ................لعلّكم تفلحون﴾
സത്യവിശ്വാസികളേ,,,,, മദ്യവും ചൂതാട്ടവും വിഗ്രഹങ്ങളും പ്രശ്നം വെക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛ വൃത്തിയാണ്. തന്മൂലം അത് നിങ്ങൾ വർജിക്കുക, നിങ്ങൾ വിജയികൾ ആയേക്കാം.

3 Comments

Post a Comment