CLASS 10 TAZKIYA 9 | SKSVB | Madrasa Notes

احضر قلبك في الصلاة
നിസ്കാരത്തിൽ നീ ഹൃദയസാന്നിധ്യമുള്ളവനാകുക.

تصلى بلاقلب ................ للعقوبة
ഹൃദയസാന്നിധ്യമില്ലാതെ നീ നിസ്കരിക്കുന്നു അത്തരം നിസ്കാരം കൊണ്ട് ഒരു വ്യക്തി ശിക്ഷാർഹനായിത്തീരും.

فويلك تدري ........ ........ غير مخبت
നിനക്കാണ് നാശം! കാരണം മന:സ്സാന്നിധ്യമില്ലാത്ത നിലയിൽ നീ ആരോടാണ് അഭിമുഖം നടത്തുന്നത് എന്നും ഭയഭക്തി കാണിക്കാതെ നീ ആരുടെ മുന്നിലാണ് കുനിയുന്നത് എന്നും നിനക്കറിയാം.

عُقُوبَة ശിക്ഷ
مُسْتَوْجِب അർഹൻ
وَيْل നാശം
تُنَاجِی അഭിമുഖം നടത്തുക
تَدْرِی അറിയുക
تَنْحَنِی കുനിയുക
مُخْبِت ഭയഭക്തി കാണിക്കുന്നവൻ

تخاطبه اياك .................... لغير ضرورة
ഒരു അനിവാര്യതയും ഇല്ലാതെ നിസ്കാരത്തിൽ അല്ലാഹു അല്ലാത്ത മറ്റൊരാളിലേക്ക് തിരിഞ്ഞ് കൊണ്ട് നീ അവനോട് "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു " എന്ന് പറയുന്നു.

ولورد من ناجاك ............... و غيرة
നിന്നോട് സംഭാഷണം നടത്തുന്ന ഒരാൾ അവന്റെ ദൃഷ്ടിയെ മറ്റൊരാളിലേക്ക് തിരിച്ചാൽ നീ അവനോട് ദേഷ്യവും ഈർഷതയും പ്രകടിപ്പിക്കും.

اما تستحي ................ باقليل المروءة
ഓ... മാനം കുറഞ്ഞവനേ ... നിന്റെ ഈ അവഗണന രാജാധി രാജനായ അല്ലാഹു കാണുന്നതിൽ നിനക്ക് ലജ്ജ തോന്നുന്നില്ലേ ...?

تُخَاطِبُ അഭിമുഖം നടത്തുക
ضَرُورَة അനിവാര്യത
رَدَّ തിരിച്ച് കളയുക
نَاجَی സംഭാഷണം നടത്തുക
طَرْف ദൃഷ്ടി
غَيْظ ദേഷ്യം
غِيرَة ഈർഷത
تَسْتَحِی ലജ്ജിക്കുക
صُدُود അവഗണന 

Post a Comment