പ്രവാചക ക്വിസ് ചോദ്യോത്തരങ്ങൾ

പ്രവാചക ക്വിസ് ചോദ്യോത്തരങ്ങൾ


1➤ മുഹമ്മദ് റസൂലുള്ള എന്ന് തുടങ്ങുന്ന ആയത്ത് ഏത് സൂറത്തിലാണ്?

=> സൂറത്തുൽ ഫത്തഹ് (29)

2➤ യുദ്ധത്തിന് പോകുമ്പോൾ തൊപികകത്ത് നബിയുടെ മുടി തുന്നി പിടിപ്പിച്ച സ്വഹാബി ആര്?

=> ഖാലിദ്ബ്നു വലീദ് (റ)

3➤ നബി(സ) എത്ര തവണ ഹജ്ജ് ചെയ്തു?

=> ഒരു തവണ

4➤ നബിയുടെ വിടവാങ്ങൽ പ്രസംഗം ഹിജ്റ എത്രാം കൊല്ലമായിരുന്നു?

=> ഹിജ്റ 10

5➤ ആദ്യം വഫാത്തായ പ്രവാചക പത്നി?

=> ഖദീജ ബീവി (റ)

6➤ നബി(സ)യുടെ വളർത്തു പുത്രൻ?

=> സൈദുബ്നു ഹാരിസ (റ)

7➤ നബി(സ)യുടെ മകൻ ഇബ്റാഹിം എന്നവരുടെ മാതാവ്?

=> മാരിയത്തുൽ ഖിബ്തിയ്യ (റ)

8➤ അവസാനം വിടപറഞ്ഞ പ്രവാചക പത്നി?

=> ഉമ്മുസലമ ബീവി (റ)

9➤ പ്രവാചക ഭാര്യമാർ അറിയപ്പെടുന്നത് ?

=> ഉമ്മഹാത്തുൽ മുഅ്മിനീൻ

10➤ മദീനയുടെ പഴയ പേര് ?

=> യസ്രിബ്

11➤ ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത വനിത ?

=> ആയിഷ ബീവി (റ)

12➤ നബി(സ)യുടെ മയ്യിത്ത് കുളിപ്പിച്ചത് ആര് ?

=> അലി (റ)

13➤ പ്രവാചക(സ)യോടുള്ള സ്നേഹത്താൽ മദീനയുടെ മുകളിലൂടെ വാഹനത്തിൽ സഞ്ചരിക്കാ തിരുന്ന മഹാൻ ?

=> ഇമാം മാലിക് (റ)

14➤ നബി(സ)ക്ക് മുല കൊടുത്ത അബൂലഹബിന്റെ അടിമ ?

=> സുവൈബത്തുൽ അസ്ലമിയ്യ (റ)

15➤ മദീനകാർക്ക് ഖുർആൻ പഠിപ്പിക്കാൻ വേണ്ടി നബി(സ) പറഞ്ഞയച്ചതാരെ ?

=> മിസ്ഹബ് ബ്നു ഉമൈർ (റ)

16➤ മദീനയിൽ നബി(സ) താമസമാക്കിയത് ആരുടെ വീട്ടിൽ ?

=> അബു അയ്യൂബിൽ അൻസ്വാരി (റ)

17➤ ജിബ് രീൽ ഏത് സ്വഹാബിയുടെ രൂപത്തിലാണ് നബി (സ)യുടെ മുന്നിലെത്തിയത് ?

=> ദിഹ്യത്തുൽ ഖൽബ് (റ)

18➤ നബി (സ)യെ ദ്രോഹിച്ചിരുന്ന ഖുർആൻ ശപിച്ച അബൂലഹബിന്റെ ഭാര്യ ?

=> ഉമ്മു ജമീൽ

19➤ സൂറത്തുൽ കൗസർ ആരോടാണ് അഭിസംബോധനം ചെയ്യുന്നത് ?

=> നബി (സ)യെ

20➤ ഉഹ്ദ് യുദ്ധത്തിൽ വിട പറഞ്ഞ നബി(സ)യോട് സാദൃശ്യമുള്ള സ്വഹാബി ?

=> മിസ്ഹബ് ബ്നു ഉമൈർ (റ)

21➤ ഒരു യാത്രക്കിടയിൽ അബവാഹ് എന്ന സ്ഥലത്ത് എത്തിയപ്പോൾ നബി(സ) ഒരു ഖബറിന്റെ അരികിൽ ചെന്ന് പ്രാർത്ഥിച്ചു, അത് ആരുടെ ഖബറാണ് ?

=> ഉമ്മ ആമിന ബീവി (റ)

22➤ നബി(സ) ലോകത്തിന് കരുണയാണെന്ന് അറിയിക്കുന്ന ആയത്ത് ഏത് സൂറത്തിൽ ?

=> അംബിയാഅ് (107)

23➤ നബി (സ) ആദ്യമായി കച്ചവടത്തിന് പോയത് എവിടേക്ക് ?

=> ശാം

24➤ പ്രവാചകൻ(സ)യുടെ ആഗമനം അവസാനിച്ചിരിക്കുന്നു എന്ന് അറിയിക്കുന്ന ആയത്ത് ഏത് സൂറത്തിൽ ?

=> മാഇദ (3)

25➤ നബി(സ) ഖദീജാ ബീവിക്ക് നൽകിയ മഹ്ർ ?

=> 12 ഊഖിയ

26➤ ഇൻജീലിൽ നബി(സ)യെ പരിചയപ്പടുത്തുന്നത് ഏത് പേരിൽ ?

=> അഹ്മദ്

27➤ നബി(സ)യുടെ മുലകുടി സഹോദരനായ എളാപ്പ ?

=> ഹംസ (റ)

28➤ ഹാശിം എന്നവർ നബി(സ)യുടെ ആരാണ് ?

=> നബി (സ)യുടെ വല്ലിപ്പ അബ്ദുൽ മുത്വലിബ് എന്നവരുടെ പിതാവ്

29➤ ഇസ്മാഈൽ നബി(അ)ന്റെ പരമ്പരയിലെ ഏക പ്രവാചകൻ ?

=> മുഹമ്മദ് മുസ്ഥഫ (സ)

30➤ നബി (സ)യെ ആമിന ബീവി ഗർഭം ധരിച്ച് എത്രമാസത്തിന് ശേഷമാണ് അബ്ദുല്ല എന്നവർ മരണമടഞ്ഞത് ?

=> 2 മാസം

31➤ നബി(സ)യുടെ ജനന വർഷം മക്ക ആക്രമിക്കാൻ ആനപ്പടയുമായി വന്ന രാജാവ് ?

=> അബ്രഹത്ത്

32➤ നബി(സ)യുടെ ജനനം ആരുടെ വീട്ടിൽ ആയിരുന്നു?

=> അബൂ ത്വാലിബിന്റെ വീട്ടിൽ

33➤ നബി(സ)ക്ക് ആദ്യമായി മുലകൊടുത്ത സ്ത്രീ ?

=> ആമിന ബീവി (റ)

34➤ നബി(സ)ജനിച്ച സന്തോഷത്തിൽ അബൂലഹബ് മോചിപ്പിച്ച അടിമ ?

=> സുവൈബത്തുൽ അസ്ലമിയ്യ (റ)

35➤ നബി(സ)യുടെ കുടുംബ പരമ്പര എത്തിച്ചേരുന്നത് ഏത് പ്രവാചകനിലേക്കാണ് ?

=> ഇസ്മാഈൽ (അ)

36➤ ഹലീമ ബീവി നബി(സ)യെ വളർത്തിയത് എത്ര വർഷമാണ് ?

=> 4 വർഷം

37➤ അബ്ദുൽ മുത്ത്വലിബിന്റെ മരണസമയത്ത് നബി(സ)ക്ക് വയസ്സ് എത്ര ?

=> 8 വയസ്സ്

38➤ നെഞ്ച് കീറിയ സംഭവം നടന്നത് നബി(സ) ആരുടെ വീട്ടിൽ താമസിക്കുമ്പോഴാണ് ?

=> ഹലീമ ബീവി (റ)

39➤ ഉമ്മയുടെ മരണ ശേഷം ആരായിരുന്നു നബി(സ)യെ സംരക്ഷിച്ചത് ?

=> അബ്ദുൽ മുത്ത്വലിബ്

40➤ ആരുടെ കൂടെ ആട് മേയ്ക്കുമ്പോഴാണ് നെഞ്ച് കീറിയ സംഭവം ഉണ്ടായത് ?

=> ഹലീമ ബീവിയുടെ മകൻ ളംറത്ത്

41➤ ഇബ്നു സബീഅയ്ൻ എന്നറിയപ്പെടുന്ന പ്രവാചകൻ ?

=> നബി(സ)

42➤ നബി(സ) ഖദീജ ബീവിയെ വിവാഹം ചെയ്യുമ്പോൾ വയസ്സ് എത്ര ?

=> 25

43➤ പ്രളയത്തിൽ കഅ്ബക്ക് തകരാർ സംഭവിച്ചപ്പോൾ നബി(സ)ക്ക് എത്രയായിരുന്നു വയസ്സ് ?

=> 35

44➤ നബി(സ)യുടെ രണ്ടാം ശാം യാത്ര എന്തിനു വേണ്ടിയായിരുന്നു ?

=> ഖദീജ ബീവിക്ക് വേണ്ടി കച്ചവടം നടത്താൻ

45➤ പ്രവാചകൻ (സ)യുടെ പ്രബോധനം കാലയളവ് എത്രകാലമാണ് ?

=> 23 വർഷം

46➤ നബി(സ)ക്ക് വഹ്യ് ആരംഭിക്കുന്നത് എത്രാം വയസ്സിൽ ?

=> 40

47➤ നബി(സ)യുടെ വഹ്യിന്റെ പ്രാരംഭം ഏത് ഗുഹയിൽ വെച്ചാണ് ?

=> ഹിറാ ഗുഹ

48➤ ഹിറാ ഗുഹയിൽ വെച്ച് നബി(സ)യോട് ജിബ്രീൽ (അ) ഓതാൻ പറഞ്ഞത് ഏത് ആയത്താണ്?

=> ഇഖ്റഅ്

49➤ നബി(സ)യിൽ ആദ്യം വിശ്വസിച്ചത് ആരാണ് ?

=> ഖദീജ ബീവി (റ)

50➤ നബി(സ) രഹസ്യമായി പ്രബോധനം നടത്തുകയും സ്വഹാബികൾക്ക് ഉപദേശം നൽകുകയും ചെയ്ത കേന്ദ്രം ?

=> ദാറുൽ അർഖം

51➤ നബി(സ) സുജൂദിൽ ആയിരിക്കുമ്പോൾ നബി(സ)യുടെ തലയിൽ പാറക്കല്ലിടാൻ വന്ന ഖുറൈശി നേതാവ് ?

=> അബൂ ജഹൽ

52➤ നബി(സ)യുടെ കഴുത്തിൽ ചീഞ്ഞളിഞ്ഞ കുടൽ മാല ഇട്ട ക്രൂരൻ ആര് ?

=> ഉഖ്ബത്ത് ബ്നു അബീമുഈത്ത്

53➤ നബി(സ)യെ സത്യമാക്കിയതിന്റെ പേരിൽ ഉമയ്യത്തിന്റെ പീഢനം ഏറ്റുവാങ്ങിയ മഹാൻ ആര് ?

=> ബിലാൽ (റ)

54➤ നബി(സ)യോട് അന്ധനായ അബ്ദുല്ലഹിബ്നു ഉമ്മു മഖ്തൂം (റ) നെ ശ്രദ്ധിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഇറക്കിയ സൂറത്ത് ?

=> സൂറത്തു അബസ

55➤ നബി(സ)യെ വധിക്കാൻ പുറപ്പെട്ട് ത്വാഹ സൂറത്ത് കേട്ട് ഇസ്ലാം സ്വീകരിച്ച മഹാൻ ?

=> ഉമർ (റ)

56➤ നബി(സ)യും ബനു ഹാശിം കുടുംബവും ശത്രുക്കളുടെ ബഹിഷ്ക്കരണത്തിന് ഇരയായത് എത്ര വർഷം ?

=> 3 വർഷം

57➤ നബി(സ)യുടെ ഏറ്റവും ചെറിയ മകൾ ആരാണ് ?

=> ഫാത്വിമ ബീവി (റ)

58➤ ഉസ്മാൻ(റ) വിവാഹം ചെയ്ത നബി(സ)യുടെ രണ്ട് മക്കൾ ആരാണ് ?

=> ഉമ്മു കുൽസൂം (റ), റുഖിയ്യ (റ)

59➤ നബി(സ)ക്ക് വിളിപ്പേര് പറഞ്ഞിരുന്നത് ഏത് മകനിലേക്ക് ചേർത്ത് കൊണ്ടാണ് ?

=> ഖാസിം (റ)

60➤ നബി(സ)യുടെ മരണശേഷം ജീവിച്ച ഏക മകൾ ?

=> ഫാത്വിമ ബീവി (റ)

61➤ ഖദീജ ബീവിയുടെ മരണശേഷം നബി(സ) ആദ്യം വിവാഹം ചെയ്തത് ആരെ ?

=> സൗദാ ബീവി (റ)

62➤ ഖദീജ ബീവിയുടെ മരണ ശേഷം നബി(സ)ക്ക് ദുഃഖമുണ്ടാക്കിയ മറ്റൊരു മരണം ?

=> പിതൃവ്യൻ അബൂ ത്വാലിബിന്റെ മരണം

63➤ താഇഫിലേക്കുള്ള യാത്രയിൽ നബി(സ)യുടെ കൂടെയുണ്ടായിരുന്ന അനുചരൻ ?

=> സൈദ്ബ്നു ഹാരിസ (റ)

64➤ നബി(സ) ഇസ്റാഅ് മിഅ്റാജ് നടത്തിയ വാഹനം ?

=> ബുറാഖ്

65➤ ഇസ്റാഅ് മിഅ്റാജ് യാത്രയിൽ നബി(സ)യുടെ കൂട്ടാളി ?

=> ജിബ്രീൽ (അ)

66➤ മിഅ്റാജിന്റെ സമ്മാനമായി നബി(സ)ക്ക് അല്ലാഹു നൽകിയത് എന്താണ് ?

=> അഞ്ച് വഖ്ത് നിസ്ക്കാരം

67➤ നബി(സ) ഹിജ്റ പോകുമ്പോൾ നബി(സ)യുടെ വിരിപ്പിൽ കിടന്നത് ആരാണ് ?

=> അലി (റ)

68➤ ഹിജ്റ യാത്രക്ക് വീട്ടിൽ നിന്നിറങ്ങുമ്പോൾ നബി(സ) ഓതിയ ആയത്ത്. ഈ ആയത്തോതിയപ്പോൾ ശത്രുക്കളൊക്കെ ഉറക്കത്തിലേക്ക് വീണെന്നാണ് ചരിത്രം ?

=> സൂറത്തു യാസീനിലെ ഒമ്പതാം ആയത്ത്

69➤ ഹിജ്റ യാത്രയിൽ നബി(സ)യും സിദ്ദീഖ് (റ)യും താമസിച്ചത് എവിടെയാണ് ?

=> സൗർ ഗുഹയിൽ

70➤ സൗർ ഗുഹയിൽ നബി(സ)യും സിദ്ദീഖ്(റ)യും താമസിച്ചത് എത്ര ദിവസമാണ് ?

=> 3 ദിവസം

71➤ നബി(സ)യെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് ഇനാം പ്രഖ്യാപിക്കച്ചത് എന്താണ് ?

=> 100 ഒട്ടകം

72➤ നബി(സ)യുടെ മക്കാ ജീവിതം എത്ര വർഷമായിരുന്നു ?

=> 53 വർഷം

73➤ നബി(സ)ക്ക് മക്കയിൽ അവതരിപ്പിക്കപ്പെട്ട സൂറത്ത് എത്ര ?

=> 23

74➤ മദീനയിൽ നബി(സ) ആദ്യമായി ഇറങ്ങിയ സ്ഥലം ?

=> ഖുബാഅ്

75➤ നബി(സ)യുടെ ഒട്ടകം മുട്ടുകുത്തിയ സ്ഥലം എവിടെയാണ് ?

=> അബു അയ്യൂബിൽ അൻസ്വാരിയുടെ വീട്ടിൽ

76➤ നബി(സ)യുടെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് നിർമിക്കപ്പെട്ട പ്രസിദ്ധമായ മസ്ജിദ് ?

=> മസ്ജിദുന്നബവി

77➤ നബി(സ) പങ്കെടുത്ത യുദ്ധങ്ങൾക്ക് പറയുന്ന പേര് ?

=> ഗസ്വത്ത്

78➤ നബി(സ) പങ്കെടുക്കാത്ത യുദ്ധങ്ങൾക്ക് പറയുന്ന പേര് ?

=> സരിയത്ത്

79➤ ബദ്ർ യുദ്ധം നടന്നത് എപ്പോഴാണ് ?

=> ഹിജ്റ 2

80➤ നബി(സ) ജനനം ആനക്കലഹ വർഷം എത്രാമതായിരുന്നു?

=> ഒന്ന്

81➤ ഉമ്മ വഫാത്താകുമ്പോൾ നബി(സ)ക്ക് പ്രായമെത്രയായിരുന്നു?

=> ആറ്

82➤ ഉമ്മയുടെ മരണ ശേഷം നബി(സ)യെ പോറ്റിയത് ആര്?

=> ഉമ്മു ഐമൻ (റ)

83➤ നബി(സ) മാതാവ് വഫാത്തായത് എവിടെ വെച്ച്?

=> അബവാഹ്

84➤ ബദറിൽ തടവുകാരനായി പിടിക്കപ്പെട്ട നബി(സ)യുടെ മരുമകൻ?

=> അബുൽ ആസ്വിബ്നു റബീഹ് (റ)

85➤ ബദർ യുദ്ധ വേളയിൽ മദീനയിൽ വഫാത്തായ പ്രവാചക പുത്രി?

=> റുഖിയ്യ ബീവി (റ)

86➤ നബി(സ)യുടെ കരങ്ങളാൽ കൊല്ലപ്പെട്ട ഏക ശത്രു?

=> ഉബയ്യുബ്നു ഖലഫ്

87➤ ഉഹ്ദിൽ നബി(സ)ക്ക് പ്രതിരോധമായി നിന്നത് കാരണം എഴുപതിലധികം മുറിവുകൾ ഏറ്റ സ്വഹാബി?

=> അബൂ ത്വൽഹ (റ)

88➤ നബി(സ) വിവാഹം ചെയ്ത ഉമർ(റ)യുടെ മകൾ?

=> ഹഫ്സ ബീവി (റ)

89➤ ഉമ്മുൽ മസാക്കീൻ എന്നറിയപ്പെട്ട പ്രവാചക പത്നി?

=> സൈനബാ ബീവി (റ)

90➤ ഖംദഖ് പ്രതിരോധ മാർഗം നബി(സ)ക്ക് പറഞ്ഞ് കൊടുത്ത പേർഷ്യക്കാരനായ സ്വഹാബി?

=> സൽമാനുൽ ഫാരിസ് (റ)

91➤ ഹുദൈബിയ്യ സന്ധിയിൽ നബി(സ)ക്ക് വേണ്ടി എഴുതിയത് ആര്?

=> അലി (റ)

92➤ നബി(സ) സീലായി ഉപയോഗിച്ചിരുന്ന മോതിരത്തിൽ കൊത്തിവെക്കപ്പെട്ടത് എന്തായിരുന്നു?

=> മുഹമ്മദ് റസൂലുള്ള

93➤ നബി(സ)യോടുള്ള ആദരവ് സൂചകമായി ധാരാളം സമ്മാനങ്ങളും അടിമകളെയും കൊടുത്തയച്ച മിസ്റിലെ ഭരണാധികാരി?

=> മുഖൗകിസ്

94➤ ചെങ്കണ്ണ് ബാധിച്ച സ്വഹാബിയുടെ കണ്ണിനെ നബി(സ) തന്റെ തുപ്പുനീര് കൊണ്ട് സുഖപ്പെടുത്തി. ആരായിരുന്നു ആ സ്വഹാബി?

=> അലി (റ)

95➤ വിജയിയായി മക്കയിലേക്ക് നബി(സ) പ്രവേശിക്കുമ്പോൾ കൂടെ ഒട്ടകപ്പുറത്ത് ഉണ്ടായിരുന്നത് ആര്?

=> ഉസാമത്തബ്നു സൈദ് (റ)

96➤ മക്ക വിജയ ശേഷം നബി(സ) തങ്ങൾ മക്കയിൽ എത്ര ദിവസം താമസിച്ചു?

=> 12 ദിവസം

97➤ നബി(സ)യുടെ ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം എവിടെ വെച്ചായിരുന്നു?

=> അറഫാ മൈതാനിയിൽ

98➤ നബി(സ)ക്ക് രോഗം മൂർഛിച്ചപ്പോൾ എല്ലാ ഭാര്യമാരുടെയും സമ്മതത്തോടു കൂടി ആരുടെ വീട്ടിലാണ് താമസിച്ചത്?

=> ആയിഷ ബീവി (റ)

99➤ നബി(സ)ക്ക് രോഗം ബാധിച്ചപ്പോൾ പകരം ഇമാം നിൽക്കാൻ നിർദേശിച്ചത് ആരോടായിരുന്നു?

=> അബൂബക്കർ സിദ്ധീഖ് (റ)

100➤ നബി(സ)ക്ക് 12 വർഷത്തോളം സേവനം ചെയ്ത സ്വഹാബി?

=> അനസ് ബ്നു മാലിക് (റ)

Post a Comment