- മുഴുവൻ മാർക്ക് ലഭിക്കുന്നത് വരെ പല ആവർത്തി പരിശീലിക്കുക
- സബ്മിറ്റ് ചെയ്ത ശേഷം മാർക്ക് കാണാം
പാഠം 4 (قُرَّةُ أَعْيُنٍ):
ആദം നബി (അ) മുതൽ നിലനിൽക്കുന്ന സുപ്രധാന ആചാരമായ വിവാഹത്തിന്റെ പ്രാധാന്യവും ലക്ഷ്യങ്ങളുമാണ് ഈ പാഠം ചർച്ച ചെയ്യുന്നത്. ലൈംഗിക അച്ചടക്കം, സദാചാര നിഷ്ഠ, നല്ല സന്താനങ്ങൾ, സന്തുഷ്ട കുടുംബം എന്നിവയാണ് വിവാഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിലൂടെ ലഭിക്കുന്ന ഭൗതികവും ആത്മീയവുമായ നേട്ടങ്ങളും കൺകുളിർമ നൽകുന്ന മാതൃകാപരമായ കുടുംബജീവിതത്തിന്റെ പ്രാധാന്യവും ഇത് വിശദമാക്കുന്നു.
പാഠം 5 (إِنَّ اللهَ لَا يُحِبُّ الْمُسْرِفِين):
അല്ലാഹുവിന്റെ സ്നേഹവും തൃപ്തിയും നേടിയെടുക്കാനായി 'ഇസ്റാഫ്' (അമിതവ്യയം) പൂർണ്ണമായി വർജ്ജിക്കേണ്ടതുണ്ട് എന്ന് ഈ പാഠം പഠിപ്പിക്കുന്നു. സമയം, സംസാരം, ഭക്ഷണം, വെള്ളം, ധനം തുടങ്ങിയ ഒരു അനുഗ്രഹവും പാഴാക്കരുത്. അമിതവ്യയവും പിശുക്കും ഒഴിവാക്കി ജീവിതത്തിൽ മിതത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ഊന്നിപ്പറയുന്നത്.
പാഠം 6 (كُلُّ مُسْكِرٍ حَرَامٌ):
അല്ലാഹു മനുഷ്യന് നൽകിയ വലിയ അനുഗ്രഹമായ ബുദ്ധിയെ പ്രതികൂലമായി ബാധിക്കുന്ന മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഇസ്ലാമിൽ വലിയ കുറ്റകൃത്യങ്ങളാണെന്ന് ഈ പാഠം വ്യക്തമാക്കുന്നു. ലഹരി ഉപയോഗം മൂലമുള്ള ഭൗതിക നഷ്ടങ്ങൾക്കും പരലോക ശിക്ഷകൾക്കും പുറമെ, ഡിജിറ്റൽ ഉപകരണങ്ങളുടെ അനിയന്ത്രിത ഉപയോഗം പോലുള്ള ബുദ്ധിയെയും ചിന്താശേഷിയെയും നശിപ്പിക്കുന്ന സകല കാര്യങ്ങളിൽ നിന്നും മാറിനിൽക്കേണ്ടതാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു.

Post a Comment