- മുഴുവൻ മാർക്ക് ലഭിക്കുന്നത് വരെ പല ആവർത്തി പരിശീലിക്കുക
- സബ്മിറ്റ് ചെയ്ത ശേഷം മാർക്ക് കാണാം

കൂടുതൽ അറിയാൻ
ജിന്നും പിശാചും: കാണാൻ കഴിയാത്ത സൃഷ്ടികളായ ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചത് അവനെ ഇബാദത്ത് ചെയ്യാനാണ്. തീ കൊണ്ടാണ് ഇവരെ സൃഷ്ടിച്ചിരിക്കുന്നത്. ഏത് രൂപത്തിലും പ്രത്യക്ഷപ്പെടാൻ ഇവർക്ക് കഴിയും. ഇവരിൽ വിശ്വാസികളും അല്ലാത്തവരുമുണ്ട്.
ജിന്നുകളിൽപ്പെട്ട ഒരു വിഭാഗമാണ് പിശാചുക്കൾ. ഇവർ മനുഷ്യരെ വഴിപിഴപ്പിക്കാൻ ശ്രമിക്കുന്നു. ഇവരിൽ ഏറ്റവും വലിയ ധിക്കാരിയാണ് ഇബ്‌ലീസ്. പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ.
ഖബർ ജീവിതം (عَالَمُ الْبَرْزَخ): ദുനിയാവിലെ ജീവിതം പരലോകത്തേക്കുള്ള ഒരു കൃഷിയിടമാണ്.
മരണത്തിനും പുനരുത്ഥാനത്തിനും ഇടയിലുള്ള കാലമാണ് ഖബർ ജീവിതം അഥവാ ബർസഖ്. ഇവിടെ ഇഹലോകത്തെ കർമ്മങ്ങൾക്കനുസരിച്ച് രക്ഷയോ ശിക്ഷയോ ലഭിക്കും.
മുങ്കർ, നകീർ എന്നീ മലക്കുകൾ ഖബറിൽ വന്ന് ചോദ്യങ്ങൾ ചോദിക്കും. സത്യവിശ്വാസികൾക്ക് ശരിയായ മറുപടി നൽകാനും അതുവഴി ഖബറിൽ സുഖം ലഭിക്കാനും സാധിക്കും. എന്നാൽ അവിശ്വാസികൾക്ക് ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കാതെ വരുകയും അവർ ശിക്ഷിക്കപ്പെടുകയും ചെയ്യും.
ഒരുമിച്ച് കൂട്ടൽ (الْحَشْرُ): ലോകാവസാനത്തിന് ശേഷം പുതിയൊരു ലോകത്ത് എല്ലാവരെയും ഒരുമിച്ച് കൂട്ടുന്നതിനാണ് ഹശ്റ് എന്ന് പറയുന്നത്.
മഹ്ശറയിൽ എല്ലാവരും നഗ്നരും നഗ്നപാദരുമായിരിക്കും. അവിടുത്തെ ചൂട് അസഹനീയമായിരിക്കും.
ആ സമയത്ത് ചില ഭാഗ്യവാന്മാർക്ക് അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കും. നീതിമാനായ ഭരണാധികാരി, അല്ലാഹുവിനെ ഓർത്ത് കരഞ്ഞവർ, രഹസ്യമായി ദാനം ചെയ്തവർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
ലജ്ജ (اَلْحَيَاءُ): ആക്ഷേപകരമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നമ്മെ തടയുന്ന ഒരു ഗുണമാണ് ലജ്ജ.
ലജ്ജ ഈമാനിന്റെ ഭാഗമാണ്. ലജ്ജയുള്ളവർ അശ്ലീലമായ കാര്യങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും അകന്നുനിൽക്കും.
ഫാത്വിമ ബീവി (റ) തൻ്റെ മരണശേഷം ശരീരം മറ്റുള്ളവർ കാണാതിരിക്കാൻ വസ്വിയ്യത്ത് ചെയ്തത് ലജ്ജയുടെ മികച്ച ഉദാഹരണമാണ്. ജനങ്ങളെ ഭയന്ന് തെറ്റുകൾ ചെയ്യാതിരിക്കുന്നതിനേക്കാൾ അല്ലാഹുവിനെ ഭയന്ന് തെറ്റുകൾ ഒഴിവാക്കാൻ നാം ശ്രദ്ധിക്കണം.
Hyiza
ReplyDeletePost a Comment