- മുഴുവൻ മാർക്ക് ലഭിക്കുന്നത് വരെ പല ആവർത്തി പരിശീലിക്കുക
- സബ്മിറ്റ് ചെയ്ത ശേഷം മാർക്ക് കാണാം
പാഠം 6:
ഉസ്മാൻ (റ) ന്റെ വഫാത്ഉസ്മാൻ (റ) ന്റെ ഭരണകാലത്ത് രൂപപ്പെട്ട ഫിത്നകളുടെയും വിമതരുടെ ഉപരോധത്തിന്റെയും പശ്ചാത്തലത്തിൽ, രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഖലീഫ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ഈജിപ്തുകാരനായ ഹിമാറിന്റെ ആക്രമണത്താൽ ഹിജ്റ 35 ദുൽഹിജ്ജ 18-ന് 82-ാം വയസ്സിൽ അദ്ദേഹം ശഹീദാക്കപ്പെടുകയും ജന്നത്തുൽ ബഖീഇൽ മറവ് ചെയ്യപ്പെടുകയും ചെയ്തു.
പാഠം 7:
അലി (റ)ഉസ്മാൻ (റ) ന് ശേഷം നാലാം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട അലി (റ), വിജ്ഞാനത്തിന്റെ നഗരമെന്ന് നബി ﷺ വിശേഷിപ്പിച്ച പ്രമുഖ വ്യക്തിത്വമാണ്. ധീരനായ യോദ്ധാവും പണ്ഡിതനുമായിരുന്ന അദ്ദേഹത്തിന്റെ ഭരണകാലത്ത് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ജമൽ, സിഫീൻ യുദ്ധങ്ങൾ ഉണ്ടാവുകയുണ്ടായി.
പാഠം 8:
ഖവാരിജുകൾസിഫീൻ യുദ്ധത്തിനുശേഷമുള്ള പ്രശ്നപരിഹാര ശ്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തുവന്ന ഇസ്ലാമിലെ ആദ്യ അവാന്തര വിഭാഗമാണ് ഖവാരിജുകൾ. അബ്ദുറഹ്മാനുബ്നു മുൽജിം തലവനായ ഇവർ സ്വഹാബികളുടെ നേതൃത്വത്തെ നിരാകരിക്കുകയും, സുബ്ഹി നിസ്കാരത്തിന് പോവുകയായിരുന്ന അലി (റ) യെ വധിക്കുകയും ചെയ്തു.
പാഠം 9:
ഇസ്ലാമിക ഖിലാഫത്ത്നബി ﷺ ക്ക് ശേഷം ഭരണാധികാരികളായ ഖുലഫാഉർ റാഷിദൂൻ തുടങ്ങി വെച്ച ഇസ്ലാമിക ഖിലാഫത്തിന്റെ ചരിത്രം നാല് പ്രധാന ഘട്ടങ്ങളിലായാണ് തിരിക്കപ്പെട്ടിട്ടുള്ളത്. അൽ-ഖിലാഫത്തുർ റാശിദ, അൽ ഖിലാഫതുൽ ഉമവിയ്യ, അബ്ബാസിയ ഖിലാഫത്ത്, ഉസ്മാനിയ ഖിലാഫത്ത് എന്നിവയാണ് ആ പ്രധാന ഭരണകൂടങ്ങൾ

Good have improve
ReplyDeleteAsna
ReplyDeleteഗുഡ്
ReplyDeletehi
ReplyDeletehi
ReplyDeletehello.....
ReplyDeleteHi
ReplyDeleteNishan
ReplyDeleteNallth😌
ReplyDeleteGà
ReplyDelete😊 Good
ReplyDeletePost a Comment