മദ്രസാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ്

മദ്രസാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ്കേരള മദ്രസ അധ്യാപക ക്ഷേമനിധി മറിച്ച അവാർഡ് അപേക്ഷ ക്ഷണിച്ചു എസ്എസ്എൽസി പ്ലസ് ടു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ മദ്രസാ അധ്യാപക ക്ഷേമനിധി അംഗങ്ങളായ മുഅല്ലിമുകളിൽ നിന്ന് അപേക്ഷ  ക്ഷണിക്കുന്നു.
ഫോറം ലഭിക്കാൻ www.kmtboard.in എന്ന സൈറ്റിൽ ലഭ്യമാണ് ജൂലൈ 15ന് മുമ്പായി അപേക്ഷ ഓഫീസിൽ എത്തിക്കേണ്ടതാണ്

നിബന്ധനകൾ 

അംഗത്വമെടുത്ത് കുടിശ്ശിക വരാതെ രണ്ടുവർഷം അടവ് പൂർത്തിയാക്കിയവർക്ക് അപേക്ഷ നൽകാം.

പത്രക്കുറിപ്പ്:

2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ മദ്രസ്സാദ്ധ്യാപക   
ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ്
നൽകുന്നതിനായി മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് അപേക്ഷ ക്ഷണിച്ചു.
ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ 2 വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും
കൂടുതൽ വിവരങ്ങളും www.kmtboard.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം 2024 ജൂലൈ 15- നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്, രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ, കോഴിക്കോട്-673005, എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ - 0495 2966577, 9188230577.


Post a Comment

Previous Post Next Post

Hot Posts