സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു

ചേളാരി: 2023 മാര്‍ച്ച് 4,5,6 തിയ്യതികളിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 7ന് ഞായറാഴ്ച നടത്തിയ പരീക്ഷയുടെ ഫലവും, ഉത്തരപേപ്പര്‍ പുനഃപരിശോധനാ ഫലവും പ്രസിദ്ധീകരിച്ചു.

റിസൾട്ട് അറിയാൻ ക്ലിക്ക് 

 
123 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ 424 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. അതില്‍ 386 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 91.03 ശതമാനം വിജയം. പുനഃപരിശോധനക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ഫലവും സേ പരീക്ഷാ ഫലം ഇന്ന് (10-05-2023 ബുധന്‍) മുതല്‍ https://result.samastha.info/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

Post a Comment

Previous Post Next Post

Hot Posts