DOWNLOAD MADRASA GUIDE FOR BOTH SAMASTHA | മദ്റസ ഗൈഡ്


Madrasah Guide is an application for madrasa teachers, students and parents. This application helps you to learn and understand the lessons provide for all divisions.
Features :- Lessons, word meanings, Question paper

ഇസ്ലാമിക് വിദ്യാഭ്യാസ ബോർഡിനും സുന്നി വിദ്യാഭ്യാസ ബോർഡിനും കീഴിൽ കേരളത്തിനും കേരളത്തിന് പുറത്തും മദ്റസ വിദ്യാഭ്യാസം നേടുന്നവർ നിരവധിയാണ്. ഇസ്ലാമിക നിയമങ്ങളും ചട്ടങ്ങളും പഠിപ്പിക്കുന്ന മഹത്തായ മദ്റസ പ്രസ്ഥാനം ഇരു സമസ്തക്കും കീഴിലായി പ്രവർത്തിച്ചു വരുമ്പോൾ മദ്റസ പാഠപുസ്തകങ്ങൾ ലളിതമായി മനസ്സിലാക്കുവാനും പഠിക്കുവാനും ഉപകരിക്കുന്ന ആപ്ലിക്കേഷനാണ് മദ്റസ ഗൈഡ്. 

ഒന്നു മുതൽ +2  വരെ ക്ലാസുകളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കി നോട്ടുകളും ചോദ്യോത്തരങ്ങളും ആപ്പിൽ ലഭ്യമാണ്. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് അറബി അക്ഷരങ്ങളെ കണ്ടും കേട്ടും ഒരു ഗെയിം പോലെ കളിച്ചു പഠിക്കാൻ ഈ ആപ്പിൽ സാധിക്കും. 

ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ കേട്ട് പഠിക്കാൻ ഓഡിയോ ക്ലാസുകളും മദ്റസ ഗൈഡിൽ ലഭ്യമാണ്. രക്ഷിതാക്കൾക്ക് ക്ലാസ് ഓൺ ചെയ്ത് അവരുടെ പ്രവർത്തികളിൽ മുഴുകാമെന്നതും സൌകര്യമാണ്. 
മദ്റസ പ്രാർത്ഥനകളും പരീക്ഷാ സംബന്ധമായ കാര്യങ്ങളും ലഭ്യമാണ്. 

പഴയ പരീക്ഷാ ചോദ്യപ്പേപ്പറുകൾ ഡൌൺലോഡ് ചെയ്യാനും മദ്റസ ഗൈഡ് അണിയറപ്രവർത്തകർ സൌകര്യമൊരുക്കിയിട്ടുണ്ട്. പരിശുദ്ധ ഖുർആൻ കേൾക്കാനും പഠിക്കാനും ഓതുവാനും മദ്റസ ഗൈഡ് നല്ല ഒപ്ഷനാണ്.
മദ്റസ ഗൈഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Download madrasa guide for both samastha

Madrasa Guide for SKSVB

Madrasa Guide for SKIMVB


Post a Comment

Previous Post Next Post

Hot Posts