Hadees Notes | Hadiya Sem 1 | Calass Notes

 


1. നിയ്യത്ത് കൊണ്ട് അമലുകൾ സ്വീകരിക്കപ്പെടുന്നു

ഉമർ(റ) നിവേദനം ചെയ്യുന്നു. മഹാനവർകൾ പറഞ്ഞു. നബി പറയുന്നത് കേട്ടു. “നിശ്ചയം അമലുകൾ സ്വീകരിക്കപ്പെടുന്നത് നിയ്യത്ത് കൊണ്ടു മാത്രമാണ്”.

ഹദീസിന്റെ അർത്ഥം

ഒരു മുസ്ലിമിന്റെപ്രവർത്തനങ്ങൾപരിഗണിക്കപ്പെടുന്നത് അവന്റെ നിയ്യത്തിനനുസരിച്ചാണ്. നിയ്യത്ത്നല്ലതെങ്കിൽ  അമൽ സ്വാലിഹാകും ഫാസിദാണെങ്കിൽ അമൽ ഫാസിദാകും.അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിനിഷ്കളങ്കമായി സത്യമായനിയ്യത്ത് കൊണ്ടല്ലാതെ ഒരാളുടെ അമലും സ്വീകരിക്കപ്പെടുകയോ അയാൾക്ക് പരലോകത്ത് ഉപകാരപ്പെടുകയോ ഇല്ല. വളരെപ്രാധാന്യമുള്ള ഹദീസാണിത്. ഈ ഹദീസിന്റെ ഗാംഭീര്യത്തിന്റെ മേലും ഉന്നതസ്ഥാനത്തിന്റെ മേലിലും പണ്ഡിതർഏകോപിച്ചിട്ടുണ്ട്.ദീനിന്റെ നിയമങ്ങളുംഅടിസ്ഥാനങ്ങളും ഉൾക്കൊള്ളുന്നതിനാലാണത്. ഇമാംശാഫിഈ(റ)വും മറ്റു പണ്ഡിതനും പറയുന്നു. ഇത് ഇസ്ലാമിന്റെ മൂന്നിലൊന്നാണ്. ശാഫിഈ(റ)പറയുന്നു. കർമ്മശാസ്ത്രത്തിൽഎഴുപതോളം അധ്യായങ്ങളിൽ ഈ ഹദീസ് പ്രവേശിക്കുന്നുണ്ട്.

ബുഖാരി, മുസ്ലിം ഉദ്ധരിക്കുന്നു. തീർച്ചയായും അമലുകൾ നിയ്യത്ത്കൊണ്ടാണ് സ്വീകരിക്കപ്പെടുന്നത്.മനുഷ്യർക്കും അവൻ കരുതിയത് എന്തോ അതുണ്ട്. ഒരാൾ ഹിജ്റ ചെയ്യുന്നത് ദുനിയാവിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കാനോ അല്ലെങ്കിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കാനോ ആണെങ്കിൽ അവൻ എന്തിനു വേണ്ടിയാണോ ഹിജ്റ പോയത് അതായിരിക്കും അവന് ലഭിക്കുക.

ഹദീസിന്റെ ഗ്രാഹ്യം



·നിയ്യത്തില്ലാതെ ഒരു അമലും സ്വഹീഹാകുകയില്ല.

· നിഷ്കളങ്കമായി അല്ലാഹുവിന് വേണ്ടിയോ, അവന്റെ തൃപ്തി തേടിയോ അല്ലാതെ ഒരു അമലും സ്വീകരിക്കപ്പെടുകയില്ല.

· അല്ലാഹു അല്ലാതെ മറ്റൊരു ഉദ്ദേശത്തോട് നിയ്യത്ത് കൂടിക്കലർന്നലർന്നാൽ അമലിന്റെ പ്രതിഫലം ലഭിക്കുകയില്ല.

2. നൻമ പറയുക, അല്ലാത്ത പക്ഷം മിണ്ടാതിരിക്കുക

നബി പറഞ്ഞു: “അല്ലാഹുവിലും അന്ത്യനാളിലുംആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽഅവൻ നല്ലത് പറയുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക”.

ഹദീസിലെ ഭാഷാർത്ഥം

ഒരാൾ അല്ലാഹുവിനെ കണ്ടുമുട്ടുമെന്നുംഅല്ലാഹുവിലേക്ക് മടങ്ങുമെന്നും ഉറപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ദുനിയാവിലും ആഖിറത്തിലും നന്മകൊണ്ടുവരുന്ന കാര്യമല്ലാതെ സംസാരിക്കൽ  അവന് യോജിച്ചതല്ല. അവന്റെ സംസാരം ദുനിയാവിലും ആഖിറത്തിലും ഒരുഫലവും ചെയ്തില്ല, അല്ലെങ്കിൽ അവന്റെ സംസാരം ദുനിയാവിലോ ആഖിറത്തിലോ പ്രയാസമുണ്ടാക്കുമെന്ന് അറിഞ്ഞാൽ അവൻ മൗനം നിർബന്ധമാക്കട്ടെ.

ഹദീസിന്റെപൂർണം.ആരെങ്കിലുംഅല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ നല്ലത്പറയട്ടെ,അല്ലെങ്കിൽമിണ്ടാതിരിക്കട്ടെ.ആരെങ്കിലുംഅല്ലാഹുവിലുംഅന്ത്യദിനത്തിലുംവിശ്വസിക്കുന്നുണ്ടെങ്കിൽ അവൻഅയൽവാസിയെബുദ്ധിമുട്ടാക്കാതിക്കട്ടെ.ആരെങ്കിലുംഅല്ലാഹുവിലുംഅന്ത്യനാളിലുംവിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ അതിഥിയെ ആദരിക്കട്ടെ.

മുആദ്(റ) നിവേദനം ചെയ്യുന്നു.നബി തങ്ങൾ പറഞ്ഞു. ജനങ്ങളെ അവരുടെ നാക്കുകൾ കൊയ്തെടുത്ത കാര്യമല്ലാതെമൂക്കു കൂത്തി നരകത്തിൽ വീഴ്ത്തുമോ.(ജനങ്ങളെനരകത്തിൽവീഴ്ത്തുന്നത്അവരുടെനാക്കുകൾ കൊയ്തെടുത്ത കാര്യംകൊണ്ടാണ്).

അർത്ഥം:കൂടുതൽആളുകളെയുംനരകത്തിൽപ്രവേശിപ്പിക്കുന്നത് നാക്കുകൾകൊണ്ട് ദൈവനിഷേധം, വ്യപിചാരആരോപണം, ആക്ഷേപിക്കൽ,പരദൂഷണം,ഏഷണി,കെട്ടുകഥകൾ പോലെയുള്ളസംസാരം എന്നിവ കൊണ്ടാണ്. നബി പറഞ്ഞു. മനുഷൻതനിക്ക് അവ്യക്തമായ ചിലവാക്കുകൾ ഉച്ചരിക്കും. അതുവഴിഅവൻ എഴുപത് കൊല്ലത്തെ വഴിദൂരത്തിന്റെ അഗാധതയിൽ നരകത്തിൽ വീഴും.

·അവയവങ്ങളിൽ കൂടുതൽതെറ്റ് സംഭവിക്കുന്നതും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ അവയവമാണ് നാവ്. അതിനാൽ നാവിനെ ദുനിയാവിലുംആഖിറത്തിലും ഉപകാരമില്ലാത്തഎല്ലാ കാര്യങ്ങളിൽ നിന്നുംസൂക്ഷിക്കൽ നിർബന്ധമാണ്.

·ഒരാൾ സംസാരിക്കാൻ ഉദ്ദേശിച്ചാൽ സംസാരത്തിന് മുമ്പ്ചിന്തിക്കൽ അനിവാര്യമാണ്. ഒരു ആപത്തും വരുത്തുകയില്ലെന്നും ഒരു ഹറാമിലേക്കും കറാഹത്തിലേക്കും വലിച്ചിഴക്കുകയില്ലെന്നും അറിഞ്ഞാൽ അവൻ സംസാരിച്ചുകൊള്ളട്ടെ.ഹറാമിലേക്കും കറാഹത്തിലേക്കും എത്തിച്ചേർക്കാതിരിക്കാൻ വേണ്ടി അനുവദനീയമായകാര്യമാണെങ്കിലും മിണ്ടാതിരിക്കുന്നതിലാണ് രക്ഷ.

3.  അനാവശ്യ കാര്യങ്ങളെ ഉപേക്ഷിക്കുക.                 നബി പറഞ്ഞു. “അനാവശ്യ ഉപേക്ഷിക്കൽ ഒരാളുടെ ഇസ്ലാമിന്റെ നന്‍മയിൽ പെട്ടതാണ്”.

 ദുനിയാവിലോ ദീനിലോ ഉപകാരമില്ലാത്ത വാക്ക്,പ്രവർത്തി നോട്ടം,തുടങ്ങിയവ ഒഴിവാക്കലും ദുനിയാവിലും ആഖിറത്തിലും ഒരു പ്രാധാന്യവുമില്ലാത്ത കാര്യങ്ങളിൽ പ്രവേശിക്കാതിരിക്കലും വാക്കും പ്രവർത്തിയും ആവശ്യത്തിനുചുരുക്കലുമാണ് ഒരാളുടെ ദീനിന്റെ പരിപൂർണതയും ഇസ്ലാമിന്റെ നന്മയും .ചില പണ്ഡിതർ പറഞ്ഞു. ഒരാൾതനിക്ക് ആവശ്യമുള്ള കാര്യങ്ങളുടെ മേൽ ചുരുക്കിയാൽ വലിയ ആപത്തിൽ നിന്ന് അവൻ രക്ഷപ്പെട്ടു.



·ദുനിയാവിലും ആഖിറത്തിലുംഉപകാരമില്ലാത്ത ഉപേക്ഷിക്കൽകാര്യംഅനിവാര്യമാണ്.

· അനാവശ്യങ്ങളെ ഒഴിവാക്കൽ ഒരു മുസ്ലിമിന്റെ ബുദ്ധിയുടെപരിപൂർണതയുടെ തെളിവാണ്.

· ഒരു ബുദ്ധിമാനായ മനുഷ്യൻ തനിക്ക് ഉപകാരവും ഗുണവും കിട്ടുന്ന കാര്യങ്ങൾക്ക് സമയം ചിലവഴിക്കുന്നവരാണ് . തനിക്ക് ഇരു ലോകത്തും വിജയം നൽകുന്ന പ്രവർത്തനങ്ങളിൽ അവൻ മുഴുകുകയും ചെയ്യും.

· അവൻ ഉറപ്പില്ലാത്ത പ്രവർത്തനങ്ങളിൽ മുഴുകിയാൽ അത് അവന്റെ പരാജയത്തിനും നഷ്ടത്തിനും കാരണമാകും

4.  നൻമ ചെയ്യൽ സ്വദഖയാണ്  

   നബിതങ്ങൾ പറഞ്ഞു: “എല്ലാ നന്മയുംസ്വദഖയാണ്”.

ഹദീസിന്റെ ആശയം - ഖൈറായ ഗുണപരമായ പ്രവർത്തനത്തിൽ  സ്വാലിഹായ നിയ്യത്ത് ചേർന്ന് വന്നാൽ സമ്പത്ത് ദാനം ചെയ്തവന്റെ പ്രതിഫലം പോലെയാണ്. നബിതങ്ങളിൽനിന്നും സ്വഹീഹായി വന്നിട്ടുണ്ട് "നിശ്ചയം നിന്റെസഹോദരനെ മുഖപ്രസന്നതയോടെ നോക്കൽ നന്‍മയിൽ പെട്ടതാണ്. നിന്റെസഹോദരന്റെ പാത്രത്തിലേക്ക് നിന്റെ ബക്കറ്റിൽ വെള്ളമൊഴിക്കലും നന്‍മയിൽ പെട്ടതാണ്".

പ്രവാചകൻ പറയുന്നു എല്ലാ നൻമയും സ്വദഖയാണ് ഒരാൾ തന്റെ വീട്ടുകാർക്ക് വേണ്ടി ചെലവഴിക്കുന്നതും സ്വന്തം ശരീരത്തിനു വേണ്ടി ചിലവഴിക്കുന്നതും സ്വദഖയായി രേഖപ്പെടുത്തും ഒരാൾ തന്റെ അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടി ചിലവഴിക്കുന്നതും സ്വദഖയായി രേഖപ്പെടുത്തും ഒരു  മുസ്‌ലിം തെറ്റിനോ അനാവശ്യമായി  കെട്ടിടത്തിനോ ചിലവഴിക്കാത്ത സമ്പത്തെിനെല്ലാം അല്ലാഹു അതിന് ജാമ്യം നിൽക്കുന്നതാണ്.

ഹദീസിന്റെ ഫലങ്ങൾ



· ആവശ്യക്കാർക്കും ഫഖീറുമാർക്കും സമ്പത്ത് നൽകുന്നതിൽ മാത്രം ചുരുങ്ങുന്നതല്ല സ്വദഖ.

· അല്ലാഹുവിന്റെ തൃപ്തികാംക്ഷിക്കുന്ന എല്ലാ നല്ലകാര്യങ്ങൾക്കും സ്വദഖയുടെ പ്രതിഫലം സമ്പത്ത്നൽകപ്പെടും

· . വളരെ ചെറുതാണെങ്കിലും നല്ലകാര്യങ്ങളിൽ ഒന്നിനെയും നിസാരമാക്കൽ യോജിച്ചതല്ല.

· തന്റെ മുസ്ലിമായ സഹോദരന് ചെയ്തുകൊടുക്കുന്ന ഏത് നല്ലകാര്യമാണെങ്കിലും പിശുക്ക് കാണിക്കാതിരിക്കൽ അനിവാര്യമാണ്.

5. കൂലി പ്രതീക്ഷിച്ച് അമലുകൾ ചെയ്യുക

നബിപറഞ്ഞുവി: “വിശ്വാസത്തോടെയും കൂലി ആഗ്രഹിച്ചുംആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ മുൻകഴിഞ്ഞ പാപങ്ങൾപൊറുക്കുന്നതാണ്”.

·        (ايمانا)പ്രതിഫലംലഭിക്കുമെന്നഅല്ലാഹുവിന്റെ വാഗ്ദത്വത്തെ വാസ്തവമാക്കുന്നനിലയിലും, നോന് ഫർള് ആണെന്ന വിശ്വാസത്തോടെയും, നോമ്പ് ഇസ്ലാംകാര്യങ്ങളിൽപെട്ടതാണെന്നവിശ്വാസത്തോടെയും

(واحتسابا)അല്ലാഹുവിന്റെ പ്രതിഫലത്തെയുംതൃപ്തിയെയുംതേടൽ.

ഒരുമുസ്ലിംഅല്ലാഹു നോമ്പ് നിർബന്ധമാക്കിയിട്ടുണ്ടെന്നവിശ്വാസത്തോടെയുംഅല്ലാഹുവിന്റെ കൂലി കാംക്ഷിച്ചും ജനങ്ങൾകാണൽഉദ്ദേശിക്കാതെയുംആത്മാർത്ഥതയോട് എതിരാകുന്നമറ്റൊന്നും ഉദ്ദേശിക്കാതെയും നോമ്പ് എടുത്താൽ അവനിൽ നിന്നുണ്ടായ എല്ലാ പാപങ്ങളുംപൊറുത്തു കൊടുത്ത് അല്ലാഹുഅവന് പ്രതിഫലം നൽകും.ഇമാംനവവി(റ)പറയുന്നു:ദോഷങ്ങൾ പൊറുപ്പിക്കുന്ന അമലുകൾ ചെയ്താൽ അവകൾ ചെറുദോഷങ്ങളെ പൊറുക്കും. വൻ ദോഷങ്ങളെ ലഘൂകരിക്കുകയും ചെയ്യും. ഇതൊന്നുമില്ലെങ്കിൽ അവന്റെ സ്ഥാനം സ്വർഗ്ഗത്തിൽ ഉയരാൻ അത് കാരണമാകും”.

ഹദീസിന്റെ ഫലങ്ങൾ



· നോമ്പ് ഫർള് ആണെന്ന് വിശ്വസിക്കൽ നിർബന്ധമാണ്.

· അല്ലാഹുവിന്റെ പ്രീതികാംക്ഷിക്കാത്ത, അല്ലാഹുവിന്റെപ്രതിഫലം തേടാത്ത ഒരുഅമലിനോ നോമ്പിനോ പ്രതിഫലം നൽകപ്പെടില്ല.

· സൽക്കർമ്മങ്ങൾ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്.അതുകൊണ്ട് സൽക്കർമ്മങ്ങൾ അധികരിപ്പിക്കൽ അനിവാര്യമാണ്.

6. ശവ്വാൽ 6 നോമ്പ് ശ്രേഷ്ടതകൾ

നബി തങ്ങൾപറഞ്ഞു: "ആരെങ്കിലും റമളാനിലെനോമ്പും തുടർന്ന് ശവ്വാലിലെ ആറു നോമ്പും അനുഷ്ഠിച്ചാൽ ആ വർഷം മുഴുവൻ നോമ്പനുഷ്ഠിച്ചതുപോലെയാണ്”.

ഹദീസിന്റെആശയം.

റമളാൻ മാസത്തിനു ശേഷം ഒരു മുസ്ലിം ഈദുൽ ഫിത്റിന്റെ ഉടനെ തുടർച്ചയായി നോമ്പെടുത്താൽ പൂർണമായ കൊല്ലം മുഴുവൻ നോമ്പെടുത്ത പോലെയാണ്. ഇമാംനവവി(റ) പറഞ്ഞു : “സൽപ്രവർത്തനങ്ങൾക്ക് അതിന്റെ പത്തിരട്ടിയാണ് പ്രതിഫലം. റമളാന് പത്തുമാസത്തെ പ്രതിഫലവും ആറു നോമ്പിന് രണ്ടുമാസത്തെ പ്രതിഫലവും ലഭിക്കും. അങ്ങിനെ മൊത്തം ഒരു വർഷം നോമ്പ് നോറ്റ കൂലി ലഭിക്കും എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്”



· ശവ്വാലിലെ ആറു നോമ്പനുഷ്ഠിക്കൽ സുന്നത്താണ്.

· ഈദുൽഫിത്റിന്റെ ഉടനെആകലാണ് ഏറ്റവും ശ്രേഷ്ടം.

· നോമ്പുകൾ വിട്ടുപിരിച്ചാലോ അല്ലെങ്കിൽ ശവ്വാൽമാസത്തിൽ അവസാനത്തേക്ക് പിന്തിച്ചാലോ പ്രതിഫലം ലഭിക്കും.ഒരുമുഅ്മിനിന് സത്യമായനിയ്യത്തുണ്ടെങ്കിൽഅതിനു തുല്യമായ പ്രതിഫലം അല്ലാഹു പത്തിരട്ടി നൽകും.

7. പാഠം 7വിശക്കുന്നവരെ ഭക്ഷിപ്പിക്കുക

നിവേദനം ചെയ്യുന്നു. നബിതങ്ങൾ പറഞ്ഞു. വിശക്കുന്നവനെനിങ്ങൾ ഭക്ഷിപ്പിക്കുക. രോഗിയെ സന്ദർശിക്കുക.തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുക.

ആശയം- ദരിദ്രരായ ആവശ്യമുളളവർക്ക് നിങ്ങൾ ഭക്ഷണം എത്തിക്കുക,മുസ്ലിമീങ്ങളായ രോഗികളെ നിങ്ങൾ സന്ദർശിക്കുക. മോചനദ്രവ്യം നൽകിയോ മറ്റോ അക്രമപരമായി പിടിക്കപ്പെട്ടിട്ടുള്ള മുസ്ലിമീങ്ങളെ കാഫിരീങ്ങളിൽ നിന്നുംരക്ഷപ്പെടുത്തുക.

ഹദീസിന്റെ ഫലങ്ങൾ

·        ദരിദ്രർക്ക് ഭക്ഷണം നൽകൽ പ്രതിഫലം നൽകപ്പെടുന്നകാര്യങ്ങളിൽ പെട്ടതാണ്. ഇസ്ലാ പ്രേരിപ്പിച്ച കാര്യമാണ്. ഒരാൾ നബിയോട് ചോദിച്ചു.ഇസ്ലാമിൽ ഏറ്റവും ഖൈറായകാര്യം ഏതാണ്. നബി (സ) പറഞ്ഞു: “ഭക്ഷണം നൽകുക,പരിചയമുള്ളവർക്കും അല്ലാത്തവർക്കും സലാം പറയലുമാണ്”. ധാരാളം ദോഷങ്ങൾക്ക് പ്രായശ്ചിത്തമായി ദരിദ്രർക്ക് ഭക്ഷണം നൽകുന്നത് ഇസ്ലാം നിയമമാക്കിയിട്ടുണ്ട്.

നബി പറഞ്ഞു : “മനുഷ്യരേ,സലാം പറയലിനെ നിങ്ങൾ വ്യാപിപ്പിക്കണം , നിങ്ങൾ ഭക്ഷണം നൽകുക ,നിങ്ങൾ കുടുംബം പുലർത്തുക,എല്ലാവരും ഉറങ്ങുന്ന സമയത്ത്  നിസ്ക്കരിക്കുക, എന്നാൽ രക്ഷയോടെ നിങ്ങൾസ്വർഗത്തിൽ പ്രവേശിക്കും”.



· മുസ്ലിമീങ്ങളായ രോഗികളെ സന്ദർശിക്കൽ സുന്നത്താണ്. ചില പണ്ഡിതർ നിർബന്ധമാണെന്ന് പറഞ്ഞിട്ടുണ്ട്.

· രോഗിയെ സന്ദർശിക്കൽ മുസ്ലിമീങ്ങൾക്കിടയിലെ നിർബന്ധമായ കടമകളിൽ പെട്ടതാണ്.

· നബി പറഞ്ഞു : “ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ളബാധ്യത അഞ്ചെണ്ണമാണ്. സലാംമടക്കുക, രോഗിയെ സന്ദർശിക്കുക, ജനാസയെ അനുഗമിക്കുക, ക്ഷണം സ്വീകരിക്കുക, തുമ്മിയവൻഅൽഹംദുലില്ലാഹ് പറഞ്ഞാൽ യർഹമാകല്ലാഹ് പറയുക"

· ആവശ്യമുള്ള സമയത്ത് മുസ്ലിമീങ്ങൾ പരസ്പരം സഹായിക്കൽ ബാധ്യതയിൽ പെട്ടതാണ്. ഭക്ഷണം നൽകൽ, രോഗ സന്ദർശനം, അക്രമമായി കാഫിരീങ്ങൾ ബന്ധിയാക്കിയാലോ തടവിലാക്കിയാലോ മോചിപ്പിക്കുക. പ്രയാസത്തിലോ ബുദ്ധിമുട്ടിലോ പെട്ടാൽ സഹായത്തിന്റെ കരം ഇവയും കടപ്പാടുകളിൽ പെട്ടതാണ്.

8. പാഠംദന്തശുദ്ധീകരണം

തങ്ങൾപറഞ്ഞു:“എന്റെ സമുയിദായത്തിന് പ്രയാസമാകില്ലായിരുന്നെങ്കിൽ വുളൂവെടുക്കുമ്പോഴെല്ലാം മിസ്വാക്ക് ചെയ്യാൻ ഞാൻകല്പിക്കുമായിരുന്നു..ശക്തമായ



· വുളൂവെടുക്കുമ്പോഴെല്ലാം ബ്രഷ് ചെയ്യൽസുന്നത്താണ്.

· ഓരോ നിസ്കാരത്തിന്റെ സമയത്തും ബ്രഷ് ചെയ്യൽസുന്നത്താണ്.

· ഇസ്ലാം വൃത്തിയെപ്രോത്സാഹിപ്പിക്കുന്നു. വലിയ പ്രാധാന്യവും നൽകുന്നുണ്ട്.പ്രത്യേകിച്ചും വായയുടെ വൃത്തിയില്ലായ്മ അടുത്തിരിക്കുന്നവനും കൂടെ ഇടപെഴകുന്നവനും വലിയപ്രയാസമുണ്ടാക്കും.

നബി തങ്ങൾ പറഞ്ഞു. നിങ്ങൾ മിസ്വാക്ക് ചെയ്യുക. നിശ്ചയം അത് വായ ശുദ്ധീകരിക്കും. റബ്ബിന് തൃപ്തിയുളളതുമാണ്.ജ്ിബ്രീൽ(അ) വരുമ്പോഴെല്ലാം മിസ്വാക്ക് ചെയ്യാൻ വസിയ്യത്ത്ചെയ്യും.സമുദായത്തിനും നിർബന്ധമാക്കുമോ എന്നുവരെ ഞാൻ പേടിച്ചുപോയി. എന്റെ സമുദായത്തിന്ബു ദ്ധിമുട്ടാകുമെന്ന് ഭയന്നിട്ടില്ലായിരുന്നുവെങ്കിൽ മിസ്വാക്ക് അവർക്ക് നിർബന്ധമാക്കുമായിരുന്നു.നിശ്ചയം എന്റെ വായയുടെ മുൻവശം ഇല്ലാതുകുമോ എന്നുപടിക്കും വിധം ഞാൻ മിസ്വാക്ക്ചെയ്യാറുണ്ട്.

ദന്തശുദ്ധീകരണ മസ്അലകൾ



· എല്ലാ സമയത്തും മിസവാക്ക് ചെയ്യൽ സുന്നത്താണ്. വുളു, നിസ്ക്കാരം, ത്വവാഫ്, സുജൂദ്,

ഖുർആൻ പാരായണം, ഹദീസ് പാരായണം,മതവിധികൾപഠിക്കാനും ശക്തമായ സുന്നത്താണ്.

· ഉറക്കം അല്ലെങ്കിൽ ഭക്ഷണം പോലോത്തത്കൊണ്ട് വായ പകർച്ചയായാലും, ഉറങ്ങാൻകിടക്കുമ്പോൾ,ഉറക്കത്തിൽ നിന്നുണർന്നാൽ, ഭക്ഷണം കഴിക്കുമ്പോഴും എല്ലാംശക്തായ സുന്നത്താണ്.

· വിരലൊഴികെ എല്ലാ ഉരമുളളതു കൊണ്ടും സുന്നത്ത് കരസ്തമാകും. കൊള്ളിക്കഷ്ണം കൊണ്ടാണ് ശ്രേഷ്ടം, അവയിൽഅറാക് ആണ് ഏറ്റവും ശ്രേഷ്ടം

· പല്ലുകളിൽ വീതിയിലും നാവിൽ നീളത്തിലും ബ്രഷ് ചെയ്യലാണ്സുന്നത്ത്. ആദ്യം വലതു വശത്തും പിന്നെ ഇടതു വശത്തും ബ്രഷ് ചെയ്യലാണ്സു ന്നത്ത്.പല്ലുകളിൽ നീളത്തിലും നാവിൽ വീതിയിലും ബ്രഷ് ചെയ്യൽ കറാഹത്താണ്.

· നോമ്പുകാരന് ഉച്ചക്ക് ശേഷംബ്രഷ് ചെയ്യൽ കറാഹത്താണ്.ഉറക്കമോ മറ്റോ കൊണ്ട് വായ പകർച്ചയായാൽ കുഴപ്പമില്ല.

· പ്രതിഫലം ലഭിക്കാൻ മിസ്വാക്കിന്റെ സുന്നത്ത് നിയ്യത്ത്ചെയ്യണം.

 

9. നമീമത്ത് പറയുന്നവർക്ക് സ്വർഗപ്രവേശനം നിഷിദ്ധം

നബി തങ്ങൾപറയുന്നു: “ഏഷണിപറയുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.

:പരസ്പനാശംഉണ്ടാക്കുന്ന രീതിയിൽചിലരുടെസംസാരത്തെ മറ്റുചിലരിലേക്ക് എത്തിക്കുക.     النميمة

ഇമാം ഗസ്സാലി തങ്ങൾ പറയുന്നു. നമീമത്തിന്റെ അടിസ്ഥാനം മറ്റുള്ളവരുടെ രഹസ്യം പരസ്യമാക്കലാണ്. അതുപോലെ ഒരാൾ വെളിവാക്കാൻ ഇഷ്ടപ്പെടാത്ത കാര്യം വെളിവാക്കി അയാളുടെ അഭിമാനത്തെ നഷ്ടപ്പെടുത്തലുമാണ്. ഒരാൾ അയാളുടെ സമ്പത്ത് മറച്ചുവെക്കുകയും വേറൊരാൾ അത് പരസ്യമാക്കുകയും ചെയ്താൽ അതും നമീമത്തിൽ പെട്ടതാണ്.

   ഒരാളുടെ അടുത്തേക്ക് വേറൊരാൾ നമീമത്തുമായി വരികയോ അല്ലെങ്കിൽ ഒരാളെപ്പറ്റി അയാൾ നമീമത്തുകാരനാണെന്ന് അറിയുകയോ ചെയ്താൽ നമ്മൾ ആറു കാര്യം സൂക്ഷിക്കണം.

ഒന്ന് ഒരിക്കലും അയാളെ വിശ്വസിക്കരുത് അയാൾ നമീമത്ത് പറയുന്നവനും ഫാസിഖുമാണ്. രണ്ട് അയാളെ നാം അത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിലക്കണം അയാളെ ഉപദേശിക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തി മോശമാണെന്നും പറയണം. മൂന്ന് അല്ലാഹുവിന്റെ മാർഗത്തിൽ അദ്ദേഹത്തെ നമ്മൾ വെറുക്കണം.നാലാമതായി നമ്മുടെ അടുത്തില്ലാത്ത സഹോദരനെ കുറിച്ച് മോശമായതൊന്നും നാം ഭാവിക്കാൻ പാടില്ല. 5 നമുക്ക് മറ്റുള്ളവർ പറഞ്ഞു തന്ന കാര്യങ്ങൾ നമ്മൾ വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അതന്വേഷിക്കാനോ പാടില്ല. ആറാമതായി പറഞ്ഞ കാര്യം ഒരിക്കലും നമ്മൾ ഇഷ്ടപെടരുത്. അതു പറയാനും പാടില്ല.

 ഹദീസിന്റെ ഫലങ്ങൾ



· ജനങ്ങൾക്കിടയിൽ ബുദ്ധിമുട്ടുണ്ടാക്കാൻ വേണ്ടി അവരുടെ സംസാരങ്ങൾ പറഞ്ഞു നടക്കൽ ഹറാമാണ്.

· രഹസ്യം പരസ്യമാക്കൽ ഹറാമാണ് ഒരാൾ മറച്ചുവെച്ച കാര്യത്തെ നമ്മൾ പുറത്ത് വെളിപ്പെടുത്താനും പാടില്ല. അത് നമീമത്തിൽ പെട്ടതാണ്. നമീമത്തിൽ ജീവിക്കുന്ന ഒരാൾ യഥാർത്ഥ രൂപത്തിൽ തൗബ ചെയ്താലല്ലാതെ അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുക്കുകയില്ല. അവന് വലിയ ശിക്ഷയും ഉണ്ട്. ആ ശിക്ഷ കഴിഞ്ഞാലല്ലാതെ അവൻ സ്വർഗത്തിൽ പ്രവേശിക്കുകയും ഇല്ല.

· നമീമത്തുകാരനെ വിശ്വസിക്കരുത് അവൻ ഫാസിഖാണ്.

10. ശുദ്ധി ഈമാനിന്റെ പകുതി

പ്രവാചകൻ പറയുന്നു:  “ശുദ്ധി ഈമാനിന്റെ പകുതിയാണ്”.

 നജസിൽ നിന്നും അശുദ്ധിയിൽ നിന്നും ശുദ്ധിയായാൽ ഈമാനിന്റെ പകുതി ലഭിച്ചതുപോലെയാണ്. പണ്ഡിതന്മാർ പറയുന്നു. ഈമാൻ എന്നു പറഞ്ഞാൽ  അത് നമ്മുടെ ആന്തരികമായുള്ള ചളികളെ നീക്കുന്നതാണ്. അതുപോലെ വുളൂഅ് നമ്മുടെ പുറം ഭാഗങ്ങളിലുള്ള അഴുക്കുകളെയും നീക്കുന്നതാണ് അതുകൊണ്ട് ഈമാനിന്റെ പകുതിയാണ്.

ഹദീസിന്റെ ഫലങ്ങൾ.



· എപ്പോഴും ശുദ്ധിയിൽ ആയിരിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു.

· ആന്തരികമായ ശുദ്ധി പോലെ ഭാഹ്യമായ ശുദ്ധിക്കും ഇസ്ലാം പ്രാധാന്യം നൽകുന്നുണ്ട്.

· പൂർണ്ണമായ രൂപത്തിൽ വുളൂ ചെയ്തു അവയവങ്ങൾ നീട്ടി കഴുകിയാൽ കൺകുളിർമയേകുന്ന കൂലിയുണ്ട്.

· പതിവായി ശുദ്ധിയിലായിരിക്കുക ഒരു മുഅ്മിനിന്റെ ഈമാൻ പൂർണ്ണമാണെന്നതിന്റെ അടയാളമാണ്.

11. ആരെയാണോ ഇഷ്ടപ്പെടുന്നത് അന്ത്യനാളിൽ അവരുടെ കൂടെ

പ്രവാചകൻ പറയുന്നു:“ ഏതൊരു മനുഷ്യനുംഅവൻ ഇഷ്ടപ്പെടുന്നവനോടു കൂടെയാണ്”

 

ആശയം - ഒരാൾ ഒരു സമൂഹത്തെയോ വ്യക്തിയെയോ ആത്മാർത്ഥമായി ഇഷ്ടം വെച്ചാൽ അവരുടെ പ്രവർത്തനങ്ങൾ ചെയ്തിട്ടില്ലെങ്കിൽ പോലുംഅന്ത്യനാളിൽ ആ വിഭാഗത്തിലായിരിക്കും.

ഈ ഹദീസിന്റെ കഥ-  ഒരാൾ നബിതങ്ങളുടെ അരികിൽ വന്നു. അദ്ദേഹം പറഞ്ഞു

അല്ലാഹുവിന്റെ റസൂലെ, ഒരു സമുദായത്തിൽ ചേരാതെ അവരെ ഇഷ്ടപ്പെട്ട ഒരു മനുഷ്യനെ കുറിച്ച് എന്തുപറയുന്നു.പ്രവാചകൻപറഞ്ഞു : “അവൻഇഷ്ടപ്പെട്ടവരോടു കൂടെയായിരിക്കും”

 മറ്റൊരു നിവേദനത്തിലുണ്ട്.മലമ്പ്രദേശത്ത് താമസിക്കുന്ന ഒരാൾ  നബിയോട് പറഞ്ഞു.എപ്പോഴാണ് ലോകാവസാനം?.നബി ചോദിച്ചു. അന്നേക്ക് നീ എന്താണ് ഒരുക്കിവെച്ചത്?. അയാൾപറഞ്ഞു. റസൂലേ വലിയ നോമ്പോ നിസക്കാരങ്ങളോ ഒരുക്കിവെച്ചിട്ടില്ല. എങ്കിലും അല്ലാഹുവിനെയും റസൂലിനെയും ഇഷ്ടപ്പെടുന്നു. നബി പറഞ്ഞു. നീ നീ ഇഷ്ടപ്പെട്ടവനോടുകൂടെ ആയിരിക്കും.

ഹദീസിന്റെ ഫലങ്ങൾ



· ജീവിച്ചരിക്കുന്നവരോ മരിച്ചവരൊ ആയ നൻമയുടെ ആളുകളോടൊപ്പം ചേരാൻ കൊതിച്ച് സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു.

· ഒരാൾ സ്വാലിഹീങ്ങളെ ഇഷ്ടപ്പെട്ടാൽ ഖിയാമത് നാളിൽ അവൻ അവരോടു കൂടെയായിരിക്കും.

· 3. സ്വാലിഹീങ്ങളെ ഇഷ്ടപ്പെടൽകൊണ്ട്ഉപകാരം കിട്ടാൻഅവരുടെ അമൽ ചെയ്യണമെന്ന നിബന്ധനയില്ല.

· അല്ലാഹുവിന്റെ മാർഗത്തിലെ സ്നേഹംവലിയ കാര്യമാണ്.അതിന് വലിയ പ്രതിഫലവുമുണ്ട്.

· പിൻപറ്റൽ സ്നേഹത്തിന് നിബന്ധനയില്ല.

12.  അല്ലാഹു തൗബസ്വീകരിക്കുന്നവനാണ്

അബൂഹുറൈ(റ) നിവേദനംചെയ്യുന്നു.നബി തങ്ങൾപറഞ്ഞു: “ സൂര്യൻ പടിഞ്ഞാറ് നിന്നുഉദിക്കുന്നതിന് മുമ്പ് ആരെങ്കിലും ചെയ്താൽ അല്ലാഹു അവന്റെ തൗബസ്വീകരിക്കുന്നതാണ്”.

സൂര്യൻ പടിഞ്ഞാറിൽ നിന്ന് ഉദിക്കുന്നതിന് മുമ്പ് ഒരു കാഫിർ അവന്റെ കുഫ്റിൽ നിന്ന് മടങ്ങിവന്നു ഇസ്ലാം സ്വീകരിച്ചാൽ അതുപോലെ ഒരു തെറ്റ് ചെയ്യുന്ന മുസ്ലിം അവൻ തൗബ ചെയ്ത് ഖേദിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവന്റെ തൗബ സ്വീകരിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നതാണ്.

 പണ്ഡിതന്മാർ പറയുന്നു തൗബ സ്വീകരിക്കുന്നതിന്റെ പരിധി സൂര്യൻ പടിഞ്ഞാറിൽ നിന്ന് ഉദിക്കുന്നതുവരെയാണ്. തൗബ സ്വീകരിക്കുന്നതിന്റെ വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണ് അത് അടക്കപ്പെടുന്നത് വരെ തൗബ സ്വീകരിക്കും. സൂര്യൻ പടിഞ്ഞാറിൽ നിന്ന് ഉദിച്ചാൽ ആ വാതിൽ അടക്കപ്പെടും. അങ്ങിനെ തൗബ പിന്നെ ഇല്ലാതാവുകയും ചെയ്യും. അതിനുശേഷം തൗബ ചെയ്യുന്നവരുടെ തൗബ സ്വീകരിക്കുകയില്ല.

 പ്രവാചകൻ പറയുന്നു : “പകൽ ദോഷം ചെയ്യുന്നവരുടെ തൗബ സ്വീകരിക്കുന്നതിനുവേണ്ടി അല്ലാഹു രാത്രിയിൽ കൈകൾ നീട്ടിയിരിക്കും. അതുപോലെ രാത്രി ദോഷം ചെയ്യുന്നവരുടെ ദോഷങ്ങൾ പൊറുക്കുന്നതിനു വേണ്ടി പകൽ സമയത്തും അല്ലാഹു കൈകൾ നീട്ടിയിരിക്കും. ഇത് സൂര്യൻ പടിഞ്ഞാറിൽ നിന്ന് ഉദിക്കുന്നതുവരെയാണ്”.

 ഇമാം നവവി തങ്ങൾ പറയുന്നു നമ്മുടെ ജീവൻ തൊണ്ട കുഴിയിൽ എത്തുന്നതിന് മുമ്പ് തൗബ ചെയ്യണം. റൂഹ് പിരിയുന്ന സമയത്ത് തൗബ ചെയ്താൽ അത് സ്വീകരിക്കുകയില്ല.

 ഹദീസിന്റെ ഫലങ്ങൾ



· തൗബ ചെയ്യാനും കുഫ്റിൽ നിന്നും തെറ്റുകളിൽ നിന്നും മടങ്ങാനും ഈ ഹദീസ് പ്രേരിപ്പിക്കുന്നു.

· അല്ലാഹുവിന് അവന്റെ അടിമയുടെ തൗബ വളരെ സന്തോഷം നൽകുന്നതാണ് അല്ലാഹു എപ്പോഴും തൗബ സ്വീകരിക്കാൻ തയ്യാറുമാണ്.

· അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് ഒരിക്കലും നിരാശരാകരുത്. തൗബയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുകയാണ്

13. സൂറത്തുൽ ഇഖ്ലാസ്ശ്രേഷ്ടതകൾ

നബി തങ്ങൾപറഞ്ഞു. സൂറതുൽ ഖുർആനിന്റെ മൂന്നിനൊന്നിനോട് ഇഖ്ലാസ്തുല്യമാകും.

സൂറതുൽ ഇഖ്ലാസിന് ഖുർആനിന്റെ മൂന്നിലൊന്നിന്റെ സ്ഥാനത്താണ്. ഖുർആൻ മൂന്ന്അറിവുകളാണ്.തൗഹീദിന്റെ അറിവ് ശരീഅത്ത് അറിവ്,സ്വഭാവ സംസ്കരണ അറിവ്. സൂറത്തുൽ ഇഖ്ലാസ് തൌഹീദിന്റെ അറിവിന്റെ മേൽ ഉൾക്കൊള്ളുന്നതാണ്.

ഹദീസിന്റെ ഫലങ്ങൾ



· ഹദീസ് സൂറത്തുൽ ഇഖ്ലാസിന്റെ മഹത്വത്തെയും പാരായണത്തിന്റെ ശ്രേഷ്ടതയെയും അറിയിക്കുന്നു.

· സൂറത്തുൽ ഇഖ്ലാസ് ഇസ്ലാമിന്റെ മുഴുവൻ അഖീദയെയും ഉൾക്കൊള്ളുന്നു

· .3. സൂറത്തുൽ ഇഖ്ലാസ്ഒരു പ്രാവശ്യംമാതിയാൽ മൂന്നിലൊന്ന് ഖുർആൻ ഓതിയതിന്റെ പ്രതിഫലം ലഭിക്കും.

14. പരലോകത്ത് കൂടുതൽ പ്രതിഫലം ലഭിക്കുന്ന ദിക്റുകൾ

നബി തങ്ങൾപറഞ്ഞു : “നാവ്കൊണ്ട് ഉച്ചരിക്കാൻ പായസം കുറഞ്ഞതും മീസാനിൽ  കനം കൂടിയതും, കാരുണ്യവാനായ അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ട് വചനങ്ങളാണ് ...................................

ഈ രണ്ട് ദിക്റുകൾ ഉച്ചരിക്കാൻ വളരെ എളുപ്പവും നാവിനെ കനം കുറഞ്ഞതും ആണ് പക്ഷേ നാളെ ഖിയാമത്ത് നാളിൽ അടിമകളുടെ അമലുകൾ തൂക്കുന്ന മീസാനിൽ ഇതിന് വളരെയധികം ഭാരവുമുണ്ട്. ഇത് പറയുന്നവരെ അള്ളാഹു വളരെയധികം ഇഷ്ടപ്പെടുകയും  അവർക്ക് തക്ക പ്രതിഫലം നൽകുകയും ചെയ്യും. ഈ രണ്ടു പദങ്ങൾ മറ്റുള്ള അമലുകളെ സംബന്ധിച്ചിടത്തോളം വളരെ വളരെ ലളിതമാണ്. ഇത് ഉച്ചരിക്കാനും പറയാനും ബുദ്ധിമുട്ടില്ല മീസാനിൽ വളരെയധികം ഭാരവുമുണ്ട്. നാളെ അമലുകളെ രൂപമുള്ള വസ്തുക്കളായി മാറ്റുകയും അത് തൂക്കി നോക്കുകയും ചെയ്യും.

·        ഈ രണ്ടു പദങ്ങൾ അല്ലാഹുവിന് വളരെ ഇഷ്ടമുള്ള പദങ്ങളാണ്. അത് പറയുന്നവരെയും അല്ലാഹുവിനെ ഇഷ്ടമാണ് അതുകൊണ്ട് അത് പതിവാക്കാൻ എല്ലാവരും ശ്രമിക്കണം .അതിനെ നിന്ദിച്ചു കാണരുത്. അത് ബുദ്ധിമുട്ടില്ലാത്തതും വളരെ ലളിതവും ആണല്ലോ.

15.ശരീരത്തിന്റെ ആഗ്രഹങ്ങൾ,വെറുപ്പുകൾ

പ്രവാചകൻ പറയുന്നു: “ നരകം വികാരങ്ങളെ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. വെറുക്കപ്പെട്ട കാര്യങ്ങളെ കൊണ്ട് സ്വർഗവും ചുറ്റപ്പെട്ടിരിക്കുന്നു”.

തനിക്ക് ബുദ്ധിമുട്ട് നേരിടുന്ന പ്രവർത്തനങ്ങൾ ചെയ്താൽ അല്ലാതെ ഒരു അടിമ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. ആരാധനാകർമങ്ങളിൽ അവൻ നല്ലതുപോലെ പരിശ്രമിക്കേണ്ടതുണ്ട്, അമലുകൾ പതിവായി ചെയ്യണം, ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ക്ഷമിക്കണം, ദേഷ്യം പിടിച്ചു നിർത്തണം, പൊറുക്കുകയും സഹിക്കുകയും ചെയ്യണം സ്വദഖ ചെയ്യുകയും തന്നോട് എതിർപ്പ് കാണിച്ചവർക്ക് നൻമ ചെയ്യുകയും ചെയ്യണം വികാരങ്ങളെ തൊട്ട് ക്ഷമിക്കുകയും ചെയ്യണം. എന്നാൽ മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ. എന്നാൽ നരകത്തിലേക്ക് പ്രവേശിക്കാൻ നാം നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്താൽ മതി. ശരീരവും ഹൃദയവും ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്താൽ നാം നരകത്തിൽ എത്തിച്ചേരും. കള്ളുകുടിക്കുക വ്യഭിചരിക്കുക, അന്യ സ്ത്രീകളെ നോക്കുക , പരദൂഷണം പറയുക, വിനോദോപകരണങ്ങൾ ഉപയോഗിക്കുക സിനിമ കാണുക ,മ്യൂസിക് കേൾക്കുക ,സ്ത്രീകൾ അണിഞ്ഞൊരുങ്ങി പുറത്തിറങ്ങി നടക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ മനുഷ്യശരീരം ഇഷ്ടപ്പെടുന്നതും അതുകാരണമായി നരകത്തിൽ എത്തിച്ചേരുകയും ചെയ്യും.

·        സ്വർഗ്ഗത്തിൽ എത്താൻ ആഗ്രഹിക്കുന്നവൻ സ്വന്തം ശരീരത്തെ ഒരുക്കി തയ്യാറാക്കുകയും ഇബാദത്തുകൾക്ക് വേണ്ടി അതിനെ മെരുക്കി എടുക്കുകയും ചെയ്യണം.

·        ആരെങ്കിലും വികാരങ്ങൾക്ക് അടിമപ്പെടുകയും ഇഷ്ടങ്ങളെ പിന്തുടരുകയും ചെയ്താൽ അവന്റെ മടക്കം നരകത്തിൽ ആയിരിക്കും .പൂർണ്ണമായ തൗബ ചെയ്താലല്ലാതെ അവനെ നരകത്തിൽ നിന്ന് മോചനം ലഭിക്കുകയില്ല.

·        കഴിയുന്ന രൂപത്തിൽ വികാരങ്ങളെ നാം തടയാൻ ശ്രമിക്കണം അത് ഹലാലായതാണെങ്കിൽ പോലും  അതിൽ നിന്ന് വിട്ടു നിൽക്കണം. ഹലാലായ കാര്യങ്ങൾ ചെയ്തു അത് നമ്മെ ഹറാമിലേക്ക് എത്തിച്ചേക്കാം  അല്ലെങ്കിൽ അത് ഹൃദയത്തിന് കാഠിന്യം നൽകിയേക്കാം ചിലപ്പോൾ ആരാധനകളിൽ മുഴുകുന്നതിനെ തൊട്ട് നമ്മെ തടഞ്ഞേക്കാം.

16.  സ്വർഗം വളരെ അടുത്താണ് നരകവും

മസ്ഊദ്(റ) നിവേദനം ചെയ്യുന്നു.നബി തങ്ങൾ പറഞ്ഞു. സ്വർഗംചെരിപ്പിന്റെ വാറിനേക്കാൾ നിങ്ങളോരോരുത്തരോടും അടുത്തതാണ്.നരകവും അതുപോലെത്തന്നെ.

ആശയം- അല്ലാഹു തൃപ്തിപ്പെടുന്ന എളുപ്പമുള്ള കാര്യം കൊണ്ട് ചിലപ്പോൾ സ്വർഗപ്രവേശനംഉണ്ടാകും. അപ്രകാരം തീരെ ഗൗനിക്കാത്തപ്രവർത്തനം കൊണ്ട് നരകത്തിലും ഒരു അടിമപ്രവേശിക്കും.ഹാരിസിൽമുസനി(റ) നിവേദനം ചെയ്യുന്നു.നബി തങ്ങൾ പറഞ്ഞു. മനുഷ്യൻ അല്ലാഹുവിന് ഇഷ്ടമുള്ളചിലവാക്ക് സംസാരിക്കും. അത് എന്തുമാത്രം നേട്ടമുള്ളതാണെന്ന് അവൻ വിചാരിച്ചിട്ടുണ്ടാകില്ല. അതുവഴിഅല്ലാഹു അവന്അന്ത്യനാൾ വരെ തന്റെ തൃപ്തി നൽകുന്നതായിരിക്കും. അപ്രകാരം തന്നെ മനുഷ്യൻ അല്ലാഹുവിന് ഇഷ്ടമില്ലാത്ത ചിലവാക്ക് സംസാരിക്കും അത്എന്തുമാത്രം കുറ്റകരമാണെന്ന് അവൻ ചിന്തിച്ചിട്ടുണ്ടാവില്ല.അതുവഴി അന്ത്യനാൾ വരെ അല്ലാഹു അവനോട് കോപിക്കുന്നതാണ്.

മറ്റൊരു ഹദീസിലുണ്ട്.നിശ്ചയം അല്ലാഹുവിന് 99 നാമങ്ങളുണ്ട്.അത്ആരെങ്കിലും ഹൃദിസ്ഥമാക്കിയാൽ സ്വർഗത്തിൽ പ്രവേശിക്കും.

നബി തങ്ങൾ പറഞ്ഞു.രണ്ട് കാര്യങ്ങൾ അവ ചെറുതാണ്.ചെയ്യുന്നവർ വിരളവുമാണ്. എല്ലാനിസ്ക്കാരത്തിന് പിറകെയും പത്ത്പ്രാവശ്യം തസ്ബീഹ് ചൊല്ലുക,പത്ത് പ്രാവശ്യം ഹംദ് ചൊല്ലുക, 10 പ്രാവശ്യംതക്ബീർചൊല്ലുക. അത് നാവ് കൊണ്ട് 150ആണ്. മീസാനിൽ 1500 ആണ് പ്രതിഫലം. കിടക്കാനൊരുങ്ങുമ്പോൾ 34 പ്രാവശ്യം തക്ബീർ ചൊല്ലുക, 33പ്രാവശ്യം ഹംദ് ചൊല്ലുക. 33 പ്രാവശ്യം തസ്ബീഹ് ചൊല്ലുക. അപ്പോൾ നാവ് കൊണ്ട് 100 ആയി.മീസാനിൽ 1000 പ്രതിഫലംലഭിക്കും.സ്വഹാബത്ത്ചോദിച്ചു.റസൂലേ,എങ്ങനെയാണ് ഇത് എളുപ്പവും ചെയ്യുന്നവർ കുറവുമാകുന്നത്. നബി പറഞ്ഞു.നിങ്ങൾഉറങ്ങുമ്പോൾ ഓരോരുത്തരുടെ അടുത്തും ശൈത്വാൻ വരും. ഇത് ചൊല്ലുന്നതിന് മുമ്പ് ഉറക്കിക്കിടത്തും, നിസ്ക്കാരത്തിൽ ഈദിക്റ് പറയുന്നതിന് മുമ്പ് ശൈത്വാൻ ഒരുആവശ്യം ഓർമപ്പെടുത്തും.

നബി പറയുന്നു മനുഷ്യൻ തനിക്ക് അവ്യക്തമായ ചില വാക്കുകൾ ഉച്ചരിക്കും. അതുവഴി അവൻ ഉദയാസ്തമയ സ്ഥലങ്ങൾക്കിടയിലുള്ള അകലത്തേക്കാൾ അഗാധതയിൽ നരകത്തിലേക്ക് വഴുതിപോകും .

മറ്റൊരു ഹദീസിലുണ്ട്. നിശ്ചയം ഒരാൾ തന്റെ കൂടെ ഇരിക്കുന്നവരെ ചിരിപ്പിക്കാനായി ചില വാക്കുകൾ സംസാരിക്കും. നക്ഷത്രത്തേക്കാൾ വിദൂരതയിൽ നരകത്തിൽ വീഴും.

 ഇമാം ബുഖാരി, ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു. ഒരു സ്ത്രീ ഒരുപൂച്ചയെ കെട്ടിയിട്ടു . ഭക്ഷണം നൽകിയില്ല,ഭൂമിയിലെവസ്തുക്കൾ കഴിക്കാൻ അതിനെവിട്ടതുമില്ല. അവൾ നരകത്തിൽ പ്രവേശിച്ചിരിക്കുന്നു.

ഹദീസിന്റെ ഫലങ്ങൾ

·        ഖൈറായ ഒരു സൽക്കർമ്മത്തെയും നിസാരമാക്കൽ മുസ്ലിമിന് യോജിച്ചതല്ല. കാരണം അത് അടുക്കൽചിലപ്പോൾ മഹത്തായതാകും. ഒരുഹറാമിനെയും ചെറുതായി കാണരുത്. അത് അല്ലാഹവിന്റെ അടുത്ത് മഹാ ദോഷമായിരിക്കും.

·        ഒരു സൽപ്രവർത്തി അതത്ര ചെറുതാണെങ്കിലും അതിനുവേണ്ടി പരിശ്രമിക്കൽ മുഅ്മിനീന് നിർബന്ധമാണ്. ചിലപ്പോൾ അത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കാനുള്ള കാരണമായി വന്നേക്കാം. അതുപോലെ ഒരു തെറ്റിനെയും വളരെ നിസ്സാരമാക്കി ചെറുതായി കാണരുത്. ചിലപ്പോൾ അത് അവൻ നരകത്തിലേക്ക് പ്രവേശിക്കാനുള്ള കാരണമായേക്കാം.

·        സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാനുള്ള പ്രവർത്തനങ്ങളോട് ആഗ്രഹം പുലർത്തിക്കൊണ്ടിരിക്കണം അതുപോലെ നരകത്തിൽ പ്രവേശിപ്പിക്കാൻ കാരണമാകുന്ന പ്രവർത്തനങ്ങളെ തൊട്ട് സൂക്ഷിക്കുകയും ചെയ്യണം.

·         മുസ്ലിം ഒരിക്കലും അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിരാശരാകരുത്.

17. അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രതിഫലാർഹം

 നബി തങ്ങൾ പറഞ്ഞു അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചു നീ എന്ത് ചെലവഴിച്ചാലും നിനക്ക് അതിന്റെ പ്രതിഫലം ഉണ്ട്. നീ നിന്റെ ഭാര്യയുടെ വായിൽ വെച്ചു കൊടുക്കുന്ന ഭക്ഷണത്തിനടക്കം നിനക്ക് കൂലി ലഭിക്കും.

 നന്മയുടെ മാർഗത്തിൽ അത് എത്ര ചെറുതാണെങ്കിലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചിലവഴിച്ചാൽ നിനക്ക് അതിന്റെ കൂലി ലഭിക്കും. ദുനിയവിയായ സന്തോഷങ്ങളും ഹലാലായ ആനന്ദങ്ങളിലും ആ കൂലി നമുക്ക് ലഭിക്കും. ഭാര്യയിുമായി ഇടപെടുമ്പോഴും സുഖമെടുക്കുമ്പോഴും എല്ലാം ആ കൂലി ലഭിക്കുന്നതാണ്.

·        നന്മയുടെ മാർഗത്തിൽ ചിലവഴിക്കൽ സുന്നത്താണ് എന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു.

·        അമലുകൾ എല്ലാം സ്വീകരിക്കുന്നത് നമ്മുടെ നിയ്യത്തിന് അനുസരിച്ചാണ്. ഏതൊരു പ്രവർത്തനവും കൊണ്ട് നന്മ ഉദ്ദേശിച്ചാൽ അതിനെ കൂലി ലഭിക്കും.

·         നമ്മുടെ കുടുംബക്കാർക്ക് ചിലവഴിച്ചാൽ നിയ്യത്ത് നന്നായാൽ അതിനും കൂലി ലഭിക്കും.

·        ഒരു ഹലാലായ കാര്യം അതുകൊണ്ട് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചാൽ അത് ആരാധനയായി മാറും അതിന് കൂലി ലഭിക്കുകയും ചെയ്യും. നമ്മൾ ശരീരത്തിന് ശക്തി ലഭിക്കാൻ ഭക്ഷണം കഴിക്കുമ്ബോഴും  വിശ്രമത്തിന് വേണ്ടി ഉറങ്ങുമ്പോഴും അതുകൊണ്ട് ആരാധനയ്ക്ക് ഉന്മേഷം ലഭിക്കണമെന്ന് ലക്ഷ്യം വെക്കുമ്പോഴും ഭാര്യയുമായി സുഖമെടുക്കുമ്പോൾ തന്റെ ശരീരത്തെയും കണ്ണിനെയും ഹറാമിനെ തൊട്ട് കാത്ത് സൂക്ഷിക്കുക എന്ന നിയ്യത്ത് കരുതിയാലും അവളുടെ ബാധ്യതകൾ വീട്ടുക എന്നു കരുതിയാലും നല്ല സ്വാലിഹീങ്ങളായ സന്താനങ്ങൾക്ക് വേണ്ടി ബന്ധപ്പെടുന്നു എന്ന് കരുതിയാലും എല്ലാം അതിനെല്ലാം കൂലി ലഭിക്കും.

18. റമളാനിലെ രാത്രി

റസൂൽ പറയുന്നു ആരെങ്കിലും റമളാനിൽ ഈമാനോടുകൂടെ കൂലി ആഗ്രഹിച്ചു രാത്രി നിസ്കരിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുന്നതാണ്.

 ഒരു മുസ്ലിം റമദാനിന്റെ രാവുകളിൽ തറാവീഹ് കൊണ്ടും ബാക്കിയുള്ള നിസ്കാരങ്ങൾ കൊണ്ടും മുഴുകിയാൽ അവന്റെ മുൻകഴിഞ്ഞ ദോഷങ്ങൾ പൊറുത്തു കൊടുക്കും. ജനങ്ങൾ കാണാനോ അല്ലാഹുവിനോടുള്ള ആത്മാർത്ഥതക്ക് എതിരായി ഒരു പ്രവർത്തനമോ അവനിൽ നിന്ന് ഉണ്ടാവരുത്.

   റമളാനിലെ രാത്രി നിസ്കാരങ്ങൾ സുന്നത് ആണെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. റമളാനിലെ തറാവീഹ് 20 റക്അത്താണ്.  സ്വഹാബി കളും പണ്ഡിതന്മാരും ഇരുപതെന്നു പറഞ്ഞിട്ടുണ്ട്. അതല്ലാത്ത വാദങ്ങളുമായി വരുന്നവർ പിഴച്ചവരാണ് അവരുടെ വാദങ്ങളിൽ നമ്മൾ പെട്ടു പോകരുത്.

 പ്രവാചകന്‍ തറാവീഹ് നിസ്കാരം പള്ളിയിൽ കുറച്ചുദിവസം മാത്രമാണ് നിസ്കരിച്ചത് പിന്നീട് വീട്ടിൽ ഒറ്റയ്ക്ക് നിസ്കരിച്ചു. റസൂലുള്ള വഫാത്താകുന്നതുവരെ അങ്ങനെയാണ് നിസ്കരിച്ചത്. ഇതേ രീതിയിലായിരുന്നു അബൂബക്കർ തങ്ങളുടെ കാലഘട്ടത്തിലും. ശേഷം ഉമർ തങ്ങളുടെ ഭരണകാലഘട്ടത്തിൽ അത് ഒരു ഇമാമിന്റെ കീഴിൽ ഒരുമിച്ച് കൂട്ടുകയും 20 റക്അത്തായി ജമാഅത്തായി നിസ്കരിക്കുകയും ചെയ്തു.

·        റമദാനിലെ രാത്രികൾ ഇബാദത്ത് കൊണ്ട് സജീവമാക്കാൻ ഈ ഹദീസ് പ്രേരിപ്പിക്കുന്നു

·        തറാവീഹ് നിസ്കാരം സുന്നത്താണ് ഇസ്ലാം അതിന് നല്ല പ്രതിഫലമുണ്ട്.

·        മറ്റു ആരാധനകളെ പോലെ തറാവീഹിനും കൂലി ലഭിക്കാൻ ഈമാനും ഇഖ്ലാസും വേണം.

·        അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ചെറു ദോഷങ്ങളെ പൊറുക്കും അല്ലെങ്കിൽ ചെറുദോഷങ്ങളെ ലഘൂകരിക്കും അതുമല്ലെങ്കിൽ സ്വർഗത്തിൽ നമ്മുടെ പദവി ഉയർത്തും.

19. കപടവിശ്വാസിയുടെലക്ഷണങ്ങൾ

പ്രവാചകൻ പറയുന്നു: “ മുനാഫിഖിന്റെ അടയാളങ്ങൾ മൂന്നെണ്ണമാണ്. സംസാരിച്ചാൽ കളവു പറയുക വിശ്വസിച്ചാൽ വഞ്ചിക്കുക വാക്ക് തന്നാൽ ലംഘിക്കുക”

 കളവ് പറയലും വഞ്ചനയും വാക്ക് ലംഘികലും മുനാഫിക്കിന്റെ അടയാളമാണ്. അവൻ പുറത്ത് മുസ്ലീമും അകത്ത് കാഫിറും ആണ്. ഈ വിശേഷണങ്ങൾ ഒരു മുഅ്മിനിൽ ഉണ്ടായാൽ അവൻ മുനാഫിക്കിനോട് സാദൃശ്യമുള്ളവനാണ്. അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നുണ്ടായാൽ മുനാഫിക്കിന്റെ ഒരു അടയാളം അവനിൽ ഉണ്ടായി.

 പ്രവാചകന്‍ പറയുന്നു  നാല് കാര്യങ്ങൾ ആരിലെങ്കിലും ഉണ്ടായാൽ അവൻ തനിച്ച കപട വിശ്വാസിയാണ്. ഇതിൽ ഏതെങ്കിലും ഒന്നു ഉണ്ടായാൽ അവന്റെ ഹൃദയത്തിൽ കാപട്യത്തിന്റെ ഒരു കാര്യം ഉണ്ടാകും. വിശ്വസിച്ചാൽ വഞ്ചിക്കുക, സംസാരിച്ചാൽ കളവു പറയുക, കരാർ ചെയ്താൽ ലംഘിക്കുക, പരസ്പരം തെറ്റിയാൽ അസഭ്യം പറയുക.

 ഈ സ്വഭാവ വിശേഷണങ്ങൾ ഒരാളിൽ ഉണ്ടായാൽ അയാൾ പൂർണ്ണമായും മുനാഫിക്കല്ല മറിച്ച് മുനാഫിക്കിന്റെ സ്വഭാവം അവനിൽ ഉണ്ട് എന്നാണ് അർത്ഥം.

·        കളവ് ചതി വഞ്ചന എന്നിവ ഒരു പൂർണ്ണ മുഗ്‌മിനിലുണ്ടാവുകയില്ല.

·        മോശപ്പെട്ട സ്വഭാവങ്ങൾ ഒഴിവാക്കൽ നമുക്ക് നിർബന്ധമാണ്.

·        ഈ വിശേഷണങ്ങൾ ആരിലെങ്കിലും ഉണ്ടായാൽ അവന്റെ ഈമാനെ ന്യൂനതയുണ്ട് അവന്റെ ഇസ്ലാമിൽ കുറവ് സംഭവിച്ചിട്ടുണ്ട്

20.മുസ്ലിംകൾക്കിടയിലെ സാഹോദര്യം

പ്രവാചകൻ പറയുന്നു: “ ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവനെ ആക്രമിക്കുകയോ  ഉപേക്ഷിക്കുകയോ ഇല്ല. ആരെങ്കിലും ഒരു സഹോദരന്റെ ആവശ്യത്തിനുവേണ്ടി പ്രവർത്തിച്ചാൽ അള്ളാഹു അവന്റെ ആവശ്യത്തിന്നു കൂടെയുണ്ടാകും. ഏതെങ്കിലും ഒരു മുസ്ലിമിന്റെ ബുദ്ധിമുട്ട് നീക്കിയാൽ ഖിയാമത്ത് നാളിൽ അല്ലാഹു അവന്റെ ബുദ്ധിമുട്ട് നീക്കും. ഒരു മുഅ്മിനിന്റെ ന്യൂനത മറച്ചു വെച്ചാൽ അല്ലാഹു അവന്റെ ന്യൂനതയും അന്ത്യ നാളിൽ മറച്ചുവെക്കും”.

എല്ലാ മുസ്ലിമീങ്ങളും സഹോദരി സഹോദരൻമാരാണ്. ഇസ്ലാമാണ് അവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മുസ്ലിമിനെ ഉപേക്ഷിക്കാൻ പാടില്ല. അവനെ ആക്രമിക്കാനും  പാടില്ല. സഹായം ആവശ്യമാകുന്ന സമയത്തെല്ലാം നാം അവനെ സഹായിക്കണം.മുസ്ലിമിന്റെ ആവശ്യങ്ങൾ വീട്ടാനും അവന്റെ സങ്കടങ്ങൾ നീക്കാനും നാം ശ്രമിക്കണം. ഒരു മുസ്ലിമിന്റെ ദുഃഖം നീക്കാൻ നമ്മൾ കാരണമായാൽ അന്ത്യനാളിൽ അല്ലാഹു നമ്മുടെ ദുഃഖങ്ങളും നീക്കി തരും. ഒരു മുസ്ലിമിന്റെ രഹസ്യം പരസ്യമാക്കാതെ അവനെ അവഹേളിക്കാതെ മറച്ചു വെച്ചാൽ ഖിയാമത്ത് നാളിൽ അല്ലാഹു അവന്റെ രഹസ്യവും മറച്ചു വെക്കും.

മുസ്ലിമീങ്ങൾ പരസ്പരം അസൂയ വയ്ക്കാനോ തർക്കിക്കാനോ ദേഷ്യപ്പെടാനോ പറ്റുകയില്ല.

 

·        മുഅ്മിനീങ്ങൾ തമ്മിലുള്ള ബാധ്യതകൾ വലുതാണ് അതിനെ ചെറുതായി കാണരുത്

·        ഒരു മുസ്ലിമിനെ ആക്രമിക്കലും വേദനിപ്പിക്കലും ഹറാമാണ് അത് ചെറുതാണെങ്കിലും വലുതാണെങ്കിലും.

·        തന്റെ സഹോദരന് സഹായം ആവശ്യമുള്ള സമയങ്ങളിൽ എല്ലാം നമ്മൾ സഹായത്തിന്റെ കൈകൾ അവന് നീട്ടി കൊടുക്കണം.

·        മുഅ്മിനീങ്ങളുടെ ആവശ്യങ്ങൾ വീട്ടിൽ കൊടുക്കലും അവരുടെ സങ്കടങ്ങൾ നീക്കലും ശ്രേഷ്ഠമുള്ള കാര്യമാണ് അതിന് വലിയ പ്രതിഫലവും ഉണ്ട്.

·        മുസ്ലിമീങ്ങൾ പരസ്പരം സഹായിക്കണമെന്നും നല്ല രീതിയിൽ പെരുമാറണമെന്നും ഇണക്കത്തിൽ ജീവിക്കണമെന്നും ഹദീസ് സൂചിപ്പിക്കുന്നു.

·        ദീനിന്റെ ആവശ്യത്തിന് അല്ലാതെ ഒരാളുടെ രഹസ്യങ്ങൾ പരസ്യമാക്കാനോ അവനെ അവഹേളിക്കാനോ പാടില്ല. രഹസ്യം ഒളിപ്പിച്ചു വെക്കലും അത് സൂക്ഷിക്കലും അല്ലാഹുവിന് ഇഷ്ടമുള്ള കാര്യമാണ്.

Post a Comment

Previous Post Next Post

Hot Posts