Markaz Hadiya Old Question Paper May 2022 | ഹാദിയ പഴയ ചോദ്യപേപ്പറുകൾ

സ്ത്രീ വിദ്യാഭ്യാസത്തിനും അവയുടെ ഇസ്‌ലാമിക ശിക്ഷണത്തിനുമായി മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യക്ക് കീഴില്‍ നടക്കുന്ന വിപുലമായ സംവിധാനമാണ് അക്കാദമി ഓഫ് വിമന്‍ ആന്‍ഡ് ഇസ്‌ലാമിക് സയന്‍സസ് (Academy of Women and Islamic Sciences – AWIS) ദ്വിവത്സര, പഞ്ചവത്സര കോഴ്‌സുകള്‍, കറസ്‌പോണ്‍ഡന്‍സ് കോഴ്‌സുകള്‍, വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയാണ് മര്‍കസ് AWIS ന് കീഴില്‍ നടന്നു വരുന്നത്


 

 ഹാദിയ പഴയ ചോദ്യപേപ്പറുകൾ താഴെ നിന്നും ഡൌലോഡ് ചെയ്യാം


 

എന്താണ് ഹാദിയ


പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം ഇസ്‌ലാമിക പാഠ്യപദ്ധതികളും പരിശീലിക്കുന്ന ദ്വിവത്സര കോഴ്‌സാണ് ഹാദിയ. ആറ് മാസം വീതമുള്ള നാല് സെമസ്റ്ററുകളിലായി സംവിധാനിച്ചിരിക്കുന്ന സിലബസ് പ്രകാരം ഒരു പെണ്‍കുട്ടി പഠനം പൂര്‍ത്തിയാക്കിയാല്‍ പ്ലസ് വണ്‍, പ്ലസ് ടു എന്നിവക്കു പുറമെ വിശ്വാസം, കര്‍മം, ആദര്‍ശം, കുടുംബ ഭരണം, വ്യക്തിത്വ വികസനം, സന്താന ശിക്ഷണം, സ്വയം തൊഴില്‍ പരിശീലനം, പ്രഥമ ശുശ്രൂഷ, ആരോഗ്യ പരിപാലനം, വിശുദ്ധ ഖുര്‍ആന്‍ പാരായണ പഠനം, തഫ്‌സീര്‍, സ്ത്രീ വിധിവിലക്കുകള്‍, ചരിത്രം, ഹദീസ,് സാഹിത്യ പരിശീലനം തുടങ്ങി കാലികമായ രൂപത്തിലാണ് ഹാദിയക്ക് വേണ്ടി സിലബസ് ക്രമീകരിച്ചിട്ടുള്ളത്.

 ഹാദിയ കോഴ്സ്

 സത്രീ ആത്മീയ പ്രസ്ഥാനത്തിൻറെ പുത്തൻ മുഖമായ ‘ഹാദിയ വിമൻസ് കോഴ്സിൻറെ’ പ്രസക്തി.പരിശുദ്ധ സുന്നത്ത്ജമാഅത്തിൻറെ ആശയങ്ങളിൽ അധിഷ്ടിതമായ ‘ഹാദിയ’ തികച്ചും സ്രീ കേന്ദ്രീകൃതമായ ഒരു കോഴ്സ് ആണ്. മലീമസമായ വർത്തമാന സാമൂഹ്യ സാഹചര്യത്തിൽ കളങ്കമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വം സ്ത്രീകളിൽ നിക്ഷിപ്തമാണ്. ഇതിനായി ധാർമികമായും, ആത്മീയമായും സ്ത്രീ സമൂഹത്തിനെ സുസജ്ജരാക്കുക എന്നത് ഹാദിയ കോഴ്സിൻറെ അജണ്ടയിൽ പെട്ടതാണ്. പുത്തൻ വാദക്കാരുടേയും, പുത്തനാശയക്കാരുടേയും ചോദ്യശരങ്ങൾക്കു മുന്നിൽ പതറാതെ സാഹചര്യങ്ങളെ തികച്ചും തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ ഉതകുന്ന ആർജ്ജവമുള്ള സ്ത്രീ സമൂഹത്തെ പടച്ചെടുക്കാൻ ഹാദിയാ കോഴ്സിനായിട്ഠുണ്ട്.

അടുക്കും ചിട്ടയോടുംകൂടി സമന്യയിപ്പിച്ച പാഠ്യപദ്ധതികൾ, അനുഭവ പാടവമുള്ള ഉസ്താദുമാരുടെ ക്ളാസ്സുകൾ എന്നിവ ഇവിടെലഭ്യമാണ്.സ്നേഹസംഗമങ്ങൾ, സെമസ്റ്റർപരീക്ഷകൾ, അസൈൻമെൻറുകൾ, പാചക ക്ളാസുകൾ, കൃഷിയുടെ ബാലപാഠങ്ങൾ എന്നിവ ഈ കോഴ്സിൻറെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ പെട്ടതാണ് ഇങ്ങനെ ദീനീജ്ഞാനത്തോടൊപ്പം, ജീവിതത്തിൻറെ എല്ലാ തലങ്ങളേയും സ്പർശിക്കുന്നു ഈ കോഴ്സ്

നാളെ സ്വന്തം ശരീരം പോലും നമ്മൾക്കെതിരെ സാക്ഷിപറയുന്ന നേരത്ത് ദീനീപ്രവർത്തനങ്ങൾക്കും, ജ്ഞാന സമ്പാദനത്തിനുമായി മാറ്റിവെയ്ക്കുന്ന സമയം നമ്മൾക്കൊരു മുതൽ കൂട്ടാവും എന്നകാര്യം തീർച്ച.

വരും നാളുകളിൽ ‘ഹാദിയ’ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...

സെന്ററുകള്‍
ഹാദിയ കോഴ്‌സ് പഠിപ്പിക്കുന്നതിനായി ഇന്ത്യക്കകത്തും വിദേശ നാടുകളിലും മര്‍കസ് AWIS ന് കീഴില്‍ സെന്ററുകള്‍ അനുവദിക്കുന്നുണ്ട്. മര്‍കസിലെ AWIS കൗണ്ടറില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കുന്ന സെന്ററുകള്‍ക്ക് സൗകര്യങ്ങളും മാനദണ്ഡങ്ങളും പരിശോധിച്ച് സെന്ററുകള്‍ അനുവദിക്കുന്നതാണ്.
സിലബസ്, യൂനിഫോം, പഠനക്രമം എന്നിവ AWIS നിര്‍ദേശിക്കുന്ന രൂപത്തിലാകണം. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ക്കു പുറമെ മൂന്ന് സെമസ്റ്റര്‍ പരീക്ഷയും അവസാനം ഫൈനല്‍ പരീക്ഷയും എന്ന രൂപത്തിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്

2 Comments

  1. Semister 1...പഴയ ചോദ്യപ്പേപ്പരുകൾ update ചെയ്യുമോ...

    ReplyDelete
  2. Plzz question pepper aqeedha

    ReplyDelete

Post a Comment

Previous Post Next Post

Hot Posts