മദ്റസ ഗൈഡ് | Madrasa Guide | Educational Software Download

പുതിയ അപ്ഡേറ്റിന് ഇവിടെ ക്ലിക്ക് ചെയ്യൂ...

സമസ്ത സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസകളിലെ പാഠപുസ്തകങ്ങൾ അനായാസം മനസ്സിലാക്കുന്നതിനും പ്രത്യേഗിച്ചും അറബി പാഠപുസ്തകങ്ങൾ എളുപ്പത്തിൽ പഠിക്കാനും പരീക്ഷകളിൽ ഉന്നത വിജയം ആഗ്രഹിക്കുന്നവർക്ക് നിരന്തരം പഠനത്തിൽ മുഴുകുന്നതിനും നല്ലൊരു ഉപഹാരമാണ് Madrasa Guide. ഒന്നാം തരം മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ (Classes) മുഴുവൻ പാഠഭാഗങ്ങളും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ടീച്ചിംഗ് സഹായികളും കൂട്ടിച്ചേർക്കുന്നതിനും ശ്രമങ്ങൾ നടന്നുവരുന്നു. ഉസ്താദുമാരെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് ഈ അപ്ലികേഷൻ തയ്യാറാക്കിയത്.
അപ്ലിക്കേഷൻ തയ്യാറാക്കിയ അണിയറപ്രവർത്തകർ നിങ്ങളുടെ ദുആയിൽ ഇടം പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതോടൊപ്പം പിഴവുകൾ ഓർമ്മപ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.


മദ്‌റസ ഗൈഡ്

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് & ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എന്നിവക്ക് കീഴില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷനാണ് മദ്‌റസ ഗൈഡ്. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പാഠഭാഗങ്ങളും പദാര്‍ത്ഥങ്ങളും ആശയ വിശദീകരണങ്ങളും ചോദ്യോത്തരങ്ങളും ഉള്‍പെടുത്തിയുള്ള മികച്ച ഒരു ആപ്ലിക്കേഷനാണ് മദ്‌റസ ഗൈഡ്. നിലവില്‍ ആന്‍ഡ്രോയിഡ് (Android) ഫോണുകളില്‍ ആണ് ലഭ്യമായിട്ടുളളത് ഐഫോണില്‍ (iphone) ലഭ്യമല്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ തന്നെ പ്രധാന മെനുവില്‍ നിന്ന് നമുക്ക് വേണ്ട ക്ലാസുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഓരോ ക്ലാസുമായി ബന്ധപ്പെട്ട വിഷയങ്ങളും അവയുടെ പാഠഭാഗങ്ങളും തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളും മറ്റു പഠന പ്രവര്‍ത്തനങ്ങളും മോട്ടിവേഷന്‍ (motivation) ടിപ്‌സുകളും നല്‍കിയിട്ടുള്ളത് ആപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കായി അക്ഷര പഠനവും രണ്ടിലെയും മൂന്നിലെയും കുട്ടികള്‍ക്കായി ഓഡിയോ ക്ലാസുകളും നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും കുട്ടികള്‍ക്കായി പ്രധാന ഭാഗങ്ങളും പഠിക്കാന്‍ സഹായകമായ രൂപത്തില്‍ തയ്യാറാക്കിയാണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക.

Madrasa guide new update

മദ്രസ പഠനത്തിനൊരുത്തമ വഴികാട്ടി

100% Free
✅ വിശുദ്ധ ഖുർആൻ
✅ മദ്രസ നോട്സ്
✅ പാഠ വിശകലനം
✅ വേർഡ് മീനിങ്
✅ ടെസ്റ്റ് പേപ്പറുകൾ
✅ പഴയ ചോദ്യപേപ്പർ
✅ ആൻസർ കീ
✅ ഡിക്ഷണറികൾ
✅ And More 



Post a Comment

Previous Post Next Post

Hot Posts