മൻഖൂസ് മൌലിദ് പരിഭാഷ | ഹദീസ് 4 | Manqoos Moulid Paribhasha | For All Classes

قَالَ ابْنُ اِسْحَاقَ رَحِمَهُ اللهُ


(താബിഉകളിൽ പെട്ട) മുഹമ്മദ് ഇബ്നു ഇസ്ഹാഖ് (റ) പറഞ്ഞു. (ഹി: 85 ൽ ജനിച്ച് 150 നും 153 നും ഇടയിൽ വഫാതായ പ്രമുഖ ചരിത്രപണ്ഡിതനാണ് അദ്ദേഹം. നബിയെ പ്രസവിച്ച് ഏഴാം ദിവസമായപ്പോൾ)


لَمَّا كَانَ الْيَوْمُ السَّابِعُ ذَبَحَ عَنْهُ جَدُّهُ عَبْدُ الْمُطَّلِبِ


നബിയെ പ്രസവിച്ച് ഏഴാം ദിവസമായപ്പോൾ, അവിടുത്ത പിതാമഹൻ അബ്ദുൽ മുത്വലിബ് കുട്ടിക്ക് വേണ്ടി ബലി കർമം നടത്തി.


وَقَامَ بِاَمْرِهِ كَمَا يَجِبُ


വേണ്ടവിധം ആ കുട്ടിയുടെ എല്ലാ അനിവാര്യ ചടങ്ങുകളും അവർ നിർവഹിച്ചു.


وَدَعَا قُرَيْشًا وَاَطْعَمَهُمْ وَاَكْرَمَهُمْ


ഖുറൈശികളെയെല്ലാം ക്ഷണിച്ചു വരുത്തുകയും, അവർക്കു ഭക്ഷണം നൽകുകയും, അവരെ മാന്യമായി ആദരിക്കു കയും ചെയ്തു


فَلَمَّا اَكَلُو قَالُو يَا عَبْدَ الْمُطَّلِبِ مَا سَمَّيْتَ ابْنَكَ


ഭക്ഷണം കഴിച്ചു വിരമിച്ചപ്പോൾ അവർ ചോദിച്ചു, ഓ അബ്ദുൽ മുത്ത്വലിബ്, താങ്കളുടെ മകന് എന്താണ് പേര് വെച്ചത്


قَالَ سَمَّيْتُهُ مُحَمَّدًا ﷺ فَقَالُوا قَدْ رَغِبْتَ عَنْ اَسْمَاءِ آبَائِكَ


മുഹമ്മദ് (സ്തുതിക്കപ്പെട്ടവൻ) എന്നാണ് ഞാൻ ഈ കുട്ടിക്ക് പേര് വെച്ചതെന്ന് അവർ പറഞ്ഞു, അപ്പോൾ സദസ്യർ പ്രതികരിച്ചു നിശ്ചയം താങ്കൾ പൂർവ്വപിതാക്കളുടെ പേരുകളോടെല്ലാം വിരക്തി കാണിച്ചോ


قَالَ اَرَدتُّ اَنْ يَحْمَدَهُ مَنْ عَلَى الْغَبْرَاءِ


അബ്ദുൽ മുത്വലിബ് പറഞ്ഞു ഞാൻ (ഇത് കൊണ്ട് ഉദ്ദേശി ക്കുന്നത്, ഭൂമുഖത്തുള്ളവരെല്ലാം ഈ കുട്ടിയെ പ്രശംസിക്കണമെന്നാണ്


وَهُوَ اَحَقُّ النَّاسِ بِالْحَمْدِ مُحَمَّدًا سَمَّوْا نَبِيَّ الْهُدَى

സന്മാർഗത്തിന്റെ പ്രവാചകനു അവരെല്ലാം മുഹമ്മദ് എന്ന് നാമപ്രഖ്യാപനം നടത്തി | മനുഷ്യരിൽ വെച്ചേറ്റവും പ്രശംസിക്കപ്പെടാൻ അർഹതയുള്ളവർ ഈ പ്രവാചകൻ തന്നെയാണല്ലോ



صَلَّى عَلَيْهِ اللهُ مَا اَشْرَقَتْ شَمْسُ الضُّحَى فِي ذٰلِكَ السَّعْدِ

പൂർവാഹന സമയത്തുള്ള സൂര്യൻ തിളങ്ങി പ്രകാശിക്കുന്ന കാലത്തോളം അല്ലാഹു അവർക്ക് ആദരവോടെ അനുഗ്രഹം ചെയ്യട്ടെ | ആ ശുഭ മുഹൂർത്തത്തിൽ വച്ച് (നാമം പ്രഖ്യാപനം ചെയ്തു)


അവിടെ പങ്കെടുത്തവരെല്ലാം സദ്യയും മറ്റും കഴിഞ്ഞ് സന്തോഷിച്ച ശുഭ വേളയിൽ പ്രഖ്യാപിച്ച ആ പേരിനെ എല്ലാവരും ഏറ്റു പറഞ്ഞ് അംഗീകരിച്ചു. മൗലിദ് ഓതുമ്പോൾ ഈ സന്തോഷ പ്രകടനത്തെ അനുസ്മരിക്കാൻ വേണ്ടിയാണിവിടെ ഇടക്ക് രണ്ട് വരി പദ്യം എല്ലാവരും കൂടി പാടുന്നത്.


فَلَمَّا كَانَ وَقْتُ ظُهُورِ اَسْرَارِهِ وَاِشْرَاقُ الْكَوْنِ بِاَنْوَارِهِ


ആ ശിശുവിന്റെ രഹസ്യങ്ങൾ വെളിപ്പെട്ട (പ്രസവ) സമയം എത്തിയപ്പോൾ, ആ കുഞ്ഞിന്റെ പ്രകാശങ്ങൾ കൊണ്ട്, പ്രപഞ്ചം തിളങ്ങുകയും ചെയ്തപ്പോൾ


فَبَيْنَمَا آمِنَةُ رَضِيَ اللهُ عَنْهَا فِي بَيْتِهَا وَحِيدَةٌ مُسْتَاْنِسَةٌ بِبَرَكَاتِهِ ﷺ وَهِيَ فَرِيدَةٌ


ആമിനാ ബീവി തന്റെ വസതിയിൽ തനിച്ചിരിക്കുന്നതിനിടയിൽ (എന്തൊക്കെയോ കാണുകയുണ്ടായി), ആ കുഞ്ഞിന്റെ ബറകത്ത് (ഓർത്ത്) കൊണ്ട് സന്തോഷത്തോടെ നേരം പോക്കുകയായിരുന്നു അവർ, അവർ ഒറ്റമുത്ത് പോലെ നിസ്തുലവതി യായിരുന്നു.


وَلَمْ تَشْعُرْ اِلَّا وَقَدْ اَشْرَقَ فِي بَيْتِهَا النُّورُ


അവരുടെ റൂമിൽ പ്രകാശം തിളങ്ങി കണ്ടതല്ലാതെ, അവർക്കൊന്നും മനസ്സിലായില്ല


وَعَمَّهَا الْفَرَحُ وَالسُّرُورُ


ആനന്ദവും സന്തോഷവും ബീവിയെ ആവരണം ചെയ്യുകയു മുണ്ടായി ഇവിടെ


وَاَقْبَلَتِ الْمَلَائِكَةُ وَالْحُورُ


സ്വർഗീയ വനിതകളും മലക്കുകളും ആഗതരാവുകയും ചെയ്തു


وَحَفَّ حُجْرَتَهَا اَنْوَاعُ الطُّيُورِ


അവരുടെ മുറിയിൽ വിവിധയിനം പറവകൾ ചുറ്റിപ്പൊതിഞ്ഞു


وَهِيَ تَسْمَعُ لِاِزْدِحَامِهِمْ وَاحْتِفَالِهِمْ


അവരെല്ലാം തിങ്ങി നിറഞ്ഞതിനാലും സമ്മേളിച്ചതിനാലും, അന്നേരം ആമിനാബീവി കേൾക്കുന്നുണ്ടായിരുന്നു


بِقُدُومِ الْحَبِيبِ هَمْسًا وَكَيْفَ لَا وَسَيِّدُ الْعَالَمِينَ ﷺ فِي بَيْتِهَا اَمْسَى


പ്രിയ ഹബീബിന്റെ ആഗമനം പ്രമാണിച്ചു കൊണ്ട്, ഒരു മർമര ശബ്ദത്തെ (കേൾക്കുന്നുണ്ടായിരുന്നു). ഇതൊക്കെ എങ്ങനെ സംഭവിക്കാതി രിക്കും?!! സർവലോക നേതാവാണല്ലോ അവരുടെ വീട്ടിൽ ആഗതരായത്. (ജനിച്ചത്)


اِنَّ بَيْتًا اَنْتَ سَاكِنُهُ لَيْسَ مُحْتَاجًا اِلَى السُّرُجِ

നിശ്ചയം താങ്കൾ താമസിക്കുന്ന വീട് | അത് വിളക്കുകളിലേക്ക് ആവശ്യമാകുന്നതല്ല


وَجْهُكَ الْوَضَّاحُ حُجَّتُنَا يَوْمَ يَاْتِي النَّاسُ بِالْحُجَجِ

അങ്ങയുടെ തിളങ്ങുന്ന മുഖമാണ് ഞങ്ങളുടെ ലക്ഷ്യം | ആളുകൾ തെളിവുകളുമായി വരുന്ന നാളിൽ


وَمَرِيضًا اَنْتَ زَائِرُهُ قَدْ اَتَاهُ اللهُ بِالْفَرَجِ

അങ്ങ് സന്ദർശിക്കുന്ന രോഗികൾക്കെല്ലാം | നിശ്ചയം അല്ലാഹു അവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്


فَازَ مَنْ قَدْ كُنْتَ بِغْيَتَهُ وَسَمَا فِي اَرْفَعِ الدَّرَجِ

ഒരുത്തന്റെ അഭിലാഷം അങ്ങയെ ആണെങ്കിൽ അവൻ വിജയിച്ചു | ഉന്നത പദവിയിലേക്ക് അവൻ ഉയരുകയും ചെയ്യും


بَاذِلًا فِي الْحُبِّ مُهْجَتَهُ سَامِحًا بِالرُّوحِ وَالْمُهَجِ

അങ്ങയോടുള്ള സ്നേഹത്തിൻറെ പേരിൽ ശരീരം നൽകാൻ തയ്യാറായതായിട്ട് | സ്വയം രക്തം ചിന്താനും ആത്മാർപ്പണത്തിനും സന്നദ്ധനായിട്ട്


يَا كَرِيمَ الْجُودِ رَاحَتَهُ فَكَفَيْتَ الْبَحْرَ وَالُّجَجِ

ഓ കുള്ളൻകൈ മാന്യമായി ധർമ്മം ചെയ്യുന്നവരെ ..... | അങ്ങ് സമുദ്രത്തെയും അഴികളെയും മറികടന്നിരിക്കുന്നു


اَنْتَ مُنْجِينَا مِنَ الْحُرَقِ مِنْ لَهِيبِ النَّارِ وَالْاَجَجِ

അങ്ങ് കഴിഞ്ഞുപോകുന്നതിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്നവരാണ് | നരകത്തിന്റെ ആളിക്കത്തലിൽ നിന്നും അത്യുഷ്ണത്തിൽ നിന്നും


ذَنْبُنَا مَاحِي لَيَمْنَعُنَا مِنْ ذُرُوفِ الدَّمْعِ وَالْعَجَجِ

നിശ്ചയം ഞങ്ങളുടെ കുറ്റങ്ങൾ ഞങ്ങളെ തടയുന്നു | കണ്ണീർ വാർക്കുന്നതിനെ തൊട്ടും പൊട്ടിക്കരയുന്നതിനെ തൊട്ടും


حُبُّكُمْ فِي قَلْبِنَا مَحْوٌ مِنْ الرَّئِينِ الذَّنْبِ وَالْحَرَجِ

അങ്ങയോടുള്ള സ്നേഹം ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് മാഞ്ഞുപോകുന്നു | തെറ്റുകുറ്റങ്ങളുടെ കറ പുരണ്ടതിനാൽ


صَبُّكُمْ وَاللهِ لَمْ يَخِبْ لِكَمَالِ الْحُسْنِ وَالْبَهَجِ

അല്ലാഹുവാണ് സത്യം അങ്ങയെ പ്രേമിക്കുന്നവൻ ഒരിക്കലും നിരാശരാവേണ്ടതില്ല | അങ്ങയുടെ ഭംഗിയുടെയും സന്തോഷത്തിന്റെയും സമ്പൂർണ്ണത കാരണം


اِنَّنَا نَرْجُو لِشَافِعِنَا لِصَلَاحِ الدِّينِ وَالنَّهَجِ

നിശ്ചയം ഞങ്ങളുടെ ശുപാർശകനിലേക്ക് ഞങ്ങൾ പ്രതീക്ഷയർപ്പിക്കുന്നു | ഞങ്ങളുടെ ജീവിതചര്യകളും മതകീയ കർമ്മങ്ങളും നന്നായി കിട്ടാൻ


وَهُوَ نَجَّانَا مِنَ الْبَلْوَى طِيبُه فِي الْعَالَمِ الْاَرَجِ

ഹബീബാണ് ഞങ്ങളെ വിപത്തുകളിൽ നിന്ന് രക്ഷപ്പെടുത്തുന്നവർ | അവിടുത്തെ സുഗന്ധമാണ് പ്രപഞ്ചത്തിൽ വീശിക്കൊണ്ടിരിക്കുന്നത്


رَبِّ وَارْزُقْنَا زِيَارَتَهُ قَبْلَ قَبْضِ الرُّوحِ وَالْخَرَجِ

നാഥാ… തങ്ങളെ സന്ദർശിക്കാൻ ഞങ്ങൾക്ക് വിധി നൽകണേ | റൂഹ് പിടിക്കപ്പെടുകയും അന്ത്യയാത്ര പുറപ്പെടുകയും ചെയ്യുന്നതിന് മുമ്പ്


صَلِّ يَا رَبِّ عَلَى الْهَادِي لِسَبِيلِ الْحَقِّ وَالْفَرَجِ

ഞങ്ങൾക്ക് വഴികാട്ടിയായ ഹബീബിന്റെ മേൽ നീ ഗുണം ചെയ്യേണമേ | സത്യത്തിന്റെയും ആശ്വാസത്തിന്റെയും മാർഗത്തിലേക്ക് (വഴികാട്ടിയായ)


Manqoos Moulid Full Software

Post a Comment

Previous Post Next Post

Hot Posts