അല്‍ കഹ്ഫ് പാരായണം മഹത്വവും പ്രതിഫലവും

 സൈഫുദ്ദീൻ ബൽവാൻ (റ) പറഞ്ഞു. ഒരു ദിവസം ഞാൻ മരു ഭൂമിയിലേക്ക് പുറപ്പെട്ടു. അവിടെയുള്ള ശ്മശാനത്തിൽ വെച്ച് ഇബ്നു ദഖീഖിൽ ഐദി(റ)യെ കണ്ടുമുട്ടി. അദ്ദേഹം കണ്ണീരൊലിപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഞാനദ്ദേഹത്തോട് കാര്യമന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ഖബറിൽ കിടക്കുന്നത് എന്റെ ഒരു സമകാലികനും ഗുരുവര്യനുമാണ്. അദ്ദേഹം മരിച്ചു. ഇന്നലെ ഞാൻ അദ്ദേഹത്തെ സ്വപ്നത്തിൽ ദർശിച്ചു. ഞാൻ അവസ്ഥകൾ തിരിക്കിയപ്പോൾ അദ്ദേഹം പറഞ്ഞു. “എന്നെ ഖബറിലേക്ക് വെച്ചപ്പോൾ ഒരു ഭീകരനായ നായ എന്റെ അടുക്കലേക്ക് വരികയും എന്നെ ഭീതിപ്പെടുത്താൻ തുടങ്ങുകയും ചെയ്തു. ഇത് കണ്ട് ഞാനാകെ പേടിച്ചരണ്ടുപോയി. അപ്പോൾ നല്ല സുമുഖനായ മൃദുല സ്വഭാവക്കാരനായ ഒരു മനുഷ്യൻ എന്റെ അടുക്കൽ വന്ന് ആ ഭീകര മൃഗത്തെ ആട്ടിയോടിച്ചു. ശേഷം എന്റെയടുത്തിരുന്ന് എന്നെ സന്തോഷിപ്പിക്കുന്ന സംസാരങ്ങളിലേർപ്പെട്ടു. ഞാൻ അവനോട് ചോദിച്ചു. “നീ ആരാണ്.” അപ്പോൾ അവൻ പറഞ്ഞു വെള്ളിയാഴ്ച ദിവസത്തിൽ നിങ്ങൾ ഓറുണ്ടായിരുന്ന സൂറത്തുൽ കഹ്ഫിന്റെ പ്രതഫലമാണ്.

_അദ്ദുറുൽ കാമിനഅല്‍കഹ്ഫ് സൂറത്തിന്റെ മഹത്വവും പ്രാധാന്യവും വിവരിക്കുന്ന നിരവധി തിരുവചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഓരോ വെള്ളിയാഴ്ചയും ഈ സൂറത്ത് മൂന്നാവര്‍ത്തി ഓതല്‍ സുന്നത്തായതുതന്നെ ഇതിന്റെ മാഹാത്മ്യത്തെക്കുറിക്കുന്നു. 

വെള്ളിയാഴ്ച രാവും പകലും ഇത് പാരായണം ചെയ്യല്‍ സുന്നത്താണ്. അല്‍ കഅ്ഫ് പകല്‍ സമയം പാരായണം ചെയ്യുന്നതാണ് ശ്രേഷ്ടത... നബി(സ്വ) പറയുന്നു: അല്‍കഹ്ഫ് സൂറത്തിന്‍റെ ആദ്യവും അവസാനവും പാരായണം ചെയ്യുന്നവര്‍ക്ക് കാല്‍പാദം മുതല്‍ ശിരസ്സ് വരെ പ്രകാശിക്കുന്നതും അല്‍കഹ്ഫ്സൂറത്ത് മുഴുവന്‍ പാരായണം ചെയ്യുന്നവര്‍ക്ക് പ്രപഞ്ചം മുഴുവന്‍ പ്രകാശിക്കുന്നതുമാണ്

അല്‍ കഅ്ഫ് സൂറത്ത് പാരായണം സ്ത്രീകൾക്കും പുരുഷനും സുന്നത്താണ്. സംഭവ ബഹുലമായ മൂന്ന് ചരിത്ര സത്യങ്ങള്‍ ഈ സൂറത്ത് പരാമര്‍ശിക്കുന്നുണ്ട്. അചഞ്ചലമായ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്റെയും ത്യാഗപൂര്‍ണ്ണമായ വിജ്ഞാന സമ്പാദനത്തിന്റെയും ജനസേവനത്തിന്റെയും ഉദാത്ത പാഠങ്ങളാണ് ഈ പരിശുദ്ധ ചരിത്ര കഥകള്‍ പ്രതിപാദിക്കുന്നത്.

സൂറത്തുൽ കഹ്ഫ്


Post a Comment

Previous Post Next Post

Hot Posts