സൈനബ് ബിൻത് ജഹ്ഷ്(റ) Zainaba bint Jahsh(R) | Ummahathul Muhmineen | ഉമ്മഹാതുൽ മുഅ്മിനീൻ

തിരുനബിയുടെ സവിധത്തിൽ എന്നോട് കിടപിടിക്കു ന്നവരായിരുന്നു സൈനബ്(റ). അവരേക്കാൾ ഗുണമുള്ള, ഭക്തി യുള്ള, സത്യസന്ധയായ, കുടുംബബന്ധം ചേർക്കുന്ന, ധർമ്മി ഷ്ഠയായ, സ്വശരീരം പരിഗണിക്കാതെ ജോലിയെടുക്കുന്ന ഒരാ ളെയും ഞാൻ കണ്ടിട്ടില്ല -                ആയിശ(റ)

പിതാവ് രിആബിന്റെ മകൻ ജഹ്ഷ്
മാതാവ് അബ്ദുൽ മുത്തലിബിന്റെ പുത്രി ഉമൈമ (തിരുനബിയുടെ അമ്മായി
ഗോത്രം ബനൂ അസദ്
മഖ്ബറ ജന്നത്തുൽ ബഖീഹ്
വിവാഹം ഹിജ്റ 5 ൽ മദീനയിൽ
വിയോഗം ഹിജ്റ 20 ന് ഉമർ(റ) ഭരണകാലത്ത്
പ്രായം 53 വയസ്സ്

അധ്വാനശീലർക്കു മാതൃക

തിരുനബി(സ)യുടെ പിതൃസഹോദരി ഉമൈമയുടെയും രിആബിന്റെ മകൻ ജഹ്ഷിന്റെയും പുത്രിയാണ് സൈനബ്(റ). ഏഴാകാശങ്ങളുടെ ഉപരിലോകത്ത് നിന്നും പ്രപഞ്ചനാഥനാണ് തിരുനബി ക്ക് സൈനബിനെ ഇണയാക്കിക്കൊടുത്തത്.

തിരുനബിയുടെ ബന്ധു

ബനൂ അസദ് ഗോത്രത്തിലെ രിആബിന്റെ പുത്രൻ ജഹ്ഷിനും അബ്ദുൽ മുത്തലിബിന്റെ മകൾ ഉമൈക്കും ഒരു പെൺകുഞ്ഞ് പിറന്നു. ഹിജ്റയുടെ ഏകദേശം മുപ്പത് വർഷം മുമ്പാണത്. സൗന്ദര്യവും സദ്സ്വഭാവവും ഒത്തിണങ്ങിയ കുഞ്ഞിന് ബർറ എന്നവർ പേരും വെച്ചു.

ലോകം ഒരു സമുദ്ധാരകനെ കാത്തിരിക്കുകയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ അധാർമ്മികതകൾ അരങ്ങുവാ ണപ്പോൾ മനുഷ്യത്വം മരവിച്ച മൃഗങ്ങളായി മനുഷ്യർ പരിണമിച്ചു. എന്നല്ല അതിലുമപ്പുറമായിരുന്നു അവസ്ഥ.

കാലം കൊതിച്ച നവോത്ഥാന നായകൻ മക്കയിലുദയം ചെയ്തപ്പോൾ മാർഗ്ഗഭ്രംശനങ്ങളിൽനിന്നും മാനവൻ മോചനം നേടി. ശത്രുക്കളുടെ മർദ്ദനങ്ങൾ സഹിക്കവയ്യാതെ വിദൂരങ്ങളിലേക്കവർ ദേശാടനം നടത്തി.

പിതൃസഹോദരിയുടെ മകളെ സ്വസഹോദരിയെപ്പോലെയാണ് തിരുനബി() കണ്ടത്. ബർറ: ഇസ്ലാമിനെക്കുറിച്ച് നബി(സ)യോട് ചോദിച്ചു മനസ്സിലാക്കി. ബർറയുടെ ഇസ്ലാമാശ്ലേഷണം കുടുംബക്കാരുടെ എതിർപ്പിന് കാരണമായി. പക്ഷെ, ആദർശം കൈവെ ടിയാനവർ ഒരുക്കമായിരുന്നില്ല. മദീനയിലേക്കുള്ള ദേശാടകർക്കൊപ്പം ബർറയും പുറപ്പെട്ടു. പടച്ചവനെ മാത്രം പേടിച്ച് പട പുകളെ ഭയക്കാതെ മദീനയിൽ ജീവിക്കാനായിരുന്നു ആ യാത്ര. അന്നവർക്ക് മുപ്പത് വയസ്സായിരുന്നു പ്രായം.

വിവാഹം

മക്കയിൽ നിന്നും ഹിജ്റ പോയി മദീനയിൽ താമസമാക്കിയ ബർറ: അവിവാഹിതയാണ്. അവർക്കൊരു ഇണയെ കണ്ടെത്താൻ തിരുനബി() മുന്നിട്ടിറങ്ങി. തന്റെ ഇഷ്ടക്കാരനായ സൈദുബ്നു ഹാരിസക്ക് വേണ്ടി നബി(സ) ബർറ:യോട് വിവാഹാലോചന നടത്തി. എന്നാൽ തിരുനബിക്ക് വേണ്ടിയാണെന്ന് കരുതി ബർറ:(റ) വിവാഹത്തിന് സമ്മതം നൽകി. പിന്നടാണവർക്ക് മനസ്സിലായത് സൈദ്ബ്നു ഹാരിസ(റ)ക്ക് വേണ്ടിയാണ് തിരുനബി(സ) തന്നെ വിവാഹാലോചന നടത്തിയതെന്ന്. അതവർക്ക് ഇഷ്ടമായില്ല. ഖുറൈശികളിലെ ഉന്നത കുലജാതയായ ബർറ: അടിമത്വമോ ചനം നടത്തിയ സൈദുബ്നു ഹാരിസക്ക് ചേരുന്നതെങ്ങനെ? ആരാണീ സൈദുബ്നു ഹാരിസ്

സൈദുബ്നു ഹാരിസ് (റ)

കിലാബ് ഗോത്രക്കാരനായ ഹാരിസയുടെയും ത്വയ്യിഅ് ഗോത്രക്കാരി സദയുടെയും കണ്ണിലുണ്ണിയാണ് സൈദ്.

വിശുദ്ധ ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് അറേബ്യ അക മങ്ങളുടെയും അരാജകത്വത്തിന്റെയും വിളനിലമായിരുന്നു. ഗോത ങ്ങൾക്കിടയിൽ പോരാട്ടങ്ങളും പോർവിളികളും നിത്യക്കാഴ്ചയാ യിരുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന കാഴ്ച

സഅദ മകൻ സൈദിനെയും കൂട്ടി തന്റെ ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു. ഗൃഹാതുരത്വമുണർത്തുന്ന തന്റെ കുട്ടിക്കാലം സ്മരിക്കലും മകൻ സൈദിന് തന്റെ അമ്മാവൻമാരെ കാണിക്കലുമൊക്കെ അവരെ വല്ലാതെ സന്തോഷിപ്പിച്ചു. ആ സമയത്താണ് തന്റെ ബന്ധുക്കളുടെ ഗോത്രത്തെ ആകസ്മികമായി മറ്റൊരു ഗോത്രം ആക്രമിക്കുന്നത്. കയ്യിൽ കിട്ടിയതൊക്കെയുമായി അക്രമികൾ കടന്നു കളഞ്ഞു.

ചുറുചുറുക്കുള്ള ചുണക്കുട്ടിയായിരുന്നു സൈദ്. അക്രമികൾ സൈദിനെയും തട്ടിക്കൊണ്ടുപോയി. ഉക്കാള് ചന്തയിൽ വിറ്റു.

സഅ്ദയുടെയും ഹാരിസയുടെയും ദുഃഖത്തിന് അതിരുണ്ടായിരുന്നില്ല.

കുഞ്ഞു സൈദിനെയോർത്ത് ആ ദമ്പതികൾ കണ്ണീർ വാർക്കാത്ത ദിനങ്ങളില്ല. പൊന്നുമോൻ ജീവിച്ചിരിപ്പുണ്ടോ എന്ന റിയാൻ അവർ നാലുപാടും അന്വേഷിച്ചു. നിരാശയായിരുന്നു ഫലം.

ഉക്കാള് ചന്തയിൽ സുന്ദരനായൊരു കുട്ടിയെ കണ്ട് ഹകീമുബ്നു ഹിസാം നാനൂറ് ദിർഹം കൊടുത്ത് തന്റെ അമ്മായി ഖദീജക്ക് വേണ്ടി അവനെ വാങ്ങി. ഖദീജയുടെ വീട്ടിൽ സൈദ് വളർന്നു. തന്റെ യജമാനത്തിയുടെ ഭർത്താവ് മുഹമ്മദിനെ അവൻ വല്ലാതെ ഇഷ്ടപ്പെട്ടു.

സുവിശേഷം

ഹജ്ജിന്റെ സമയമായിരുന്നു അത്. കിലാബ് ഗോത്രത്തിൽ നിന്നും ഹജ്ജിന് വന്നവർ ഹാരിസയുടെ നഷ്ടപ്പെട്ട മകൻ സൈദിനെ കണ്ടു. സൈദിന് നാട്ടുകാരെയും മനസ്സിലായി. ഞാനിവിടെ ഏറ്റവും കുലീനരായ കുടുംബത്തിലാണ് താമസിക്കുന്നതെന്ന് എന്നെ കാണാതെ വിഷമിച്ചിരിക്കുന്ന മാതാപിതാക്കളെ അറിയിക്കണമെന്ന് സൈദ് നാട്ടുകാരെ ഏൽപിച്ചു.

ഹാരിസക്ക് വിശ്വസിക്കാനായില്ല. നാട്ടുകാർ സൈദിന്റെ ഓരോ അടയാളങ്ങളും വർണ്ണിച്ചു. അവസാനം തന്റെ മകനെ വീണ്ടെടുക്കാൻ തന്റെ സഹോദരനെയും കൂട്ടി മോചനദ്രവ്യവുമായി അവർ മക്കയിലേക്ക് പുറപ്പെട്ടു.

അൻത് ഉമ്മുൻ അംഅബു...

മക്കയിലെത്തിയ ഹാരിസയും കഅ്ബും മുഹമ്മദിനെക്കുറിച്ചന്വേഷിച്ചു. അദ്ദേഹം പള്ളിയിലാണെന്നവർക്ക് വിവരം ലഭിച്ചു. അവർ പള്ളിയിലേക്ക് നടന്നു.

ഓ അബ്ദുല്ലയുടെ മകനേ, അബ്ദുൽ മുത്തലിബിന്റെ സന്താനമേ, നിങ്ങൾ മക്കയിലെ ഉന്നത കുലജാതരാണ്. ഹറമിന്റെ ആളുകളാണ്. ആലംബഹീനരുടെ അത്താണിയും പാവങ്ങളുടെ രക്ഷകരുമാണ്. ഞങ്ങളുടെ മകനെ അന്വേഷിച്ചാണ് ഞങ്ങളെത്തിയിരിക്കുന്നത്. മോചനദ്രവ്യത്തിന്റെ കാര്യത്തിൽ ഞങ്ങളോട് നന്മ കാണിക്കണം...അവർ പറഞ്ഞു.

നിങ്ങൾ ആരെയാണ് ഉദ്ദേശിക്കുന്നത്? “

ഹാരിസയുടെ മകൻ സൈദിനെ വേറെയെന്തിനെങ്കിലും പകരമാക്കാമോ?” “എന്താണത്?”

നിങ്ങൾ സൈദിനെ വിളിക്കൂ, എന്നിട്ട് അവനോട് ഇഷ്ടം പ്രവർത്തിക്കാൻ പറയൂ. അവൻ നിങ്ങളെ തെരഞ്ഞെടുത്താൽ എനി ക്കൊരു മോചനദ്രവ്യവും ആവശ്യമില്ല. സൗജന്യമായി നിങ്ങൾക്കവനെ കൊണ്ടുപോകാം. അതല്ല, അവൻ എന്നെ തെരഞ്ഞെടുത്താൽ അല്ലാഹുവാണ്, അതിനെതിര് നിൽക്കാൻ എനിക്കാവില്ല

തീർച്ചയായും നിങ്ങൾ പറയുന്നതാണു കാര്യം അവർ രണ്ടു പേരും സമ്മതിച്ചു.

നബി സൈദിനെ വിളിച്ചുചോദിച്ചു. മോനെ, ഇവരെ നീ അറിയുമോ?

 അതേ

 ആരാണ്?”

പിതാവും പിതൃവ്യനുമാണ്

നിനക്ക് ഇവരുടെ കൂടെ പോകാനാണോ എന്റെ കൂടെ നിൽക്കാനാണോ ഇഷ്ടം?

ഞാൻ അങ്ങനെ വിട്ട് എങ്ങും പോകുന്നില്ല. അതെനിക്ക് ഉമ്മയുടെയും ഉപ്പയുടെയും സ്ഥാനത്താണ്!!

ഹാരിസയും കഅ്ബും കലി തുള്ളി

ദേ, നിന്റെ നാശം. സ്വാതന്ത്ര്യം വെച്ചു നീട്ടുമ്പോൾ പാരതന്ത്ര്യമാണോ നീ ഇഷ്ടപ്പെടുന്നത്? നിന്റെ ഉമ്മയേയും ബാപ്പ യേയും കുടുംബക്കാരെയും നിനക്ക് വേണ്ടേ?

കുഞ്ഞു സൈദ് പറഞ്ഞു: ഈ നിൽക്കുന്ന വ്യക്തിയിൽ ഞാൻ ചില പ്രത്യേകതകൾ കണ്ടിരിക്കുന്നു. അദ്ദേഹത്തേക്കാൾ മറ്റാരെയും തെരഞ്ഞെടുക്കാൻ ഞാൻ ആളല്ല

ഇതു കേൾക്കേണ്ട താമസം മുഹമ്മദ് സൈദിനെ ഹിജ്റ് ഇസ്മായിലിനടുത്തേക്ക് കൊണ്ടുപോയി പ്രഖ്യാപിച്ചു.

ഹേ ജനങ്ങളേ, സാക്ഷ്യം വഹിക്കുക. ഇന്നു മുതൽ സൈദ് എന്റെ മകനാണ്. ഞാൻ അവന് അനന്തരമെടുക്കും. അവൻ എനിക്കും.

അന്നു മുതൽ സൈദുബ്നു ഹാരിസ് സൈദുബ്നു മുഹമ്മദ് അഥവാ മുഹമ്മദിന്റെ മകൻ സൈദായി മാറി. തിരുനബി(സ)ക്ക് നുബുവ്വത്ത് ലഭിക്കുന്നതിന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ സംഭ വം.

ഖദീജാബീവിക്കും അലി(റ)ക്കും ശേഷം സൈദ് ആണ് ഇസ്ലാം പുൽകിയത്. ശേഷമാണ് അബൂബക്ർ(റ) ഇസ്ലാം സ്വീകരിക്കുന്നത്. തിരുനബി(അ)യോടൊപ്പം എല്ലാം നേരിടാനും സഹിക്കാനും സൈദ്(റ) ഉണ്ടായിരുന്നു. ശിഅ്ബ് അബീത്വാലിബിലെ ഉപരോധത്തിനും ത്വാഇഫ് യാത്രയിലും സൈദ്(റ) ആയിരുന്നു തിരുനബിയുടെ കൂട്ട്

ഉമ്മു ഐമൻ(റ)

എത്യോപ്യക്കാരിയാണ് ബറക തിരുനബി(സ)യുടെ പോറ്റുമ്മയാണവർ. തന്റെ പിതാവ് അബ്ദുല്ല(റ)യിൽ നിന്നും തിരുന ബിക്ക് അനന്തരം കിട്ടിയതാണവരെ.

ഖദീജാബീവിയുമായി തിരുനബി(സ)യുടെ വിവാഹം കഴിഞ്ഞതോടെ ബറകയെ നബി(സ) അടിമത്വമോചനം നടത്തി. ഖസ്റജ് ഗോത്രക്കാരനായ ഉബൈദുബ്നുൽ ഹാരിസ് ബറകയെ വിവാഹം ചെയ്തു. അവർക്കൊരു കുഞ്ഞ് പിറന്നു. ഐമൻ, അന്നു മുതൽ ബറക;(റ) ഉമ്മു ഐമനായി.

തിരുനബി അവരെ ഉമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. തന്റെ കുടുംബത്തിന്റെ ബാക്കിയാണവർ എന്നും പറയാറുണ്ടായിരുന്നു.

മഞ്ഞുരുകുന്നു

ഹാശിമീ ഗോത്രത്തിൽ പെട്ട ബർറ:യെ അടിമത്വമോചനം നടത്തപ്പെട്ട സൈദുമായി വിവാഹം നടത്തുന്നത്. ബർറ:യും ബന്ധു ക്കളും ഇഷ്ടപ്പെട്ടില്ല. അവരത് പ്രകടിപ്പിക്കുകയും ചെയ്തു. തിരു നബി(സ) തങ്ങൾ സൈദിന്റെ സ്ഥാനവും ഇസ്ലാമിലെ സമത്വവും അദ്ദേഹത്തിന്റെ ഗോത്രമഹിമയുമൊക്കെ അവരെ പറഞ്ഞുബോധിപ്പിച്ചു. പക്ഷെ അവർക്ക് പൂർണ്ണ തൃപ്തിയായില്ല.

വിശുദ്ധ ഖുർആൻ അവതരിച്ചു.

അല്ലാഹുവും അവന്റെ ദൂതരും ഒരു കാര്യത്തിൽ  തീരുമാനമെടുത്തു കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനും സ്ത്രീക്കും തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭി പ്രായം ഉണ്ടായിരിക്കാവതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതരെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴി പിഴച്ചുപോയിരിക്കുന്നു.” (ആശയം-അൽഅഹ്സാബ്-38)

തങ്ങളെ ആക്ഷേപിച്ച് വിശുദ്ധ ഖുർആൻ ഇറങ്ങിയതോടെ ബർറയുടേയും കുടുംബത്തിന്റെയും മനോവ്യഥകൾ തീർന്നു. അല്ലാഹുവിനും റസൂലിനും അവർ വഴിപ്പെട്ടു. ബർറ:(റ) സൈദുബ്നു ഹാരിസയുടെ മണവാട്ടിയായി. ഈ മംഗല്യത്തിലൂടെ സൂക്ഷ്മ ജ്ഞാനിയായ അല്ലാഹുവിന് മാനവകുലത്തെ ചില കാര്യങ്ങൾ പഠിപ്പിക്കാനുണ്ടായിരുന്നു. ചില തെറ്റുധാരണകൾ തിരുത്താനും.

തനിക്കിഷ്ടമുള്ളവരെ വിവാഹം കഴിക്കലും കഴിപ്പിക്കലും തിരുനബി(സ)യുടെ പ്രത്യേകതകളിൽ പെട്ടതാണ്. തിരുശേഷ്ഠരുടെ താത്പര്യം പരിഗണിച്ച് ബർറ:(റ) സൈദ്(റ)ന്റെ ഇണയായി ജീവിതമാരംഭിച്ചു. പക്ഷെ അകലാനായിരുന്നു ആ ഇണക്കുരുവികളുടെ നിയോഗം. ഇണക്കിച്ചേർക്കാൻ കഴിയാത്ത വിടവുകൾ അവർക്കിടയിലുണ്ടായി. ബർറിയെക്കുറിച്ച് സൈദ് (റ) തിരുസവിധത്തിൽ പരാതി ബോധിപ്പിച്ചു. ഭാര്യയുമായി രഞ്ജിപ്പിലെത്താനും അല്ലാഹുവിനെ സൂക്ഷിക്കാനുമായിരുന്നു തിരുനബി(സ)യുടെ നിർദ്ദേശം. അദ്ദേഹമത് ശിരസാവഹിച്ചു. ഇതേ സമയത്തുതന്നെ തിരുനബി(സ)ക്ക് ബർറ:(റ): തങ്ങളുടെ ഭാര്യയാണെന്ന് അറിയിച്ചുകൊണ്ടുള്ള ദിവ്യസന്ദേശം എത്തിയിരുന്നു. പക്ഷെ, നബി(സ) അത് മറച്ചുവെച്ചു. പ്രധാനമായും രണ്ടുകാരണങ്ങളാണ് അതിനുണ്ടായിരുന്നത്.

ദത്തുപുത്രന്റെ വിധികൾ

മാതാപിതാക്കളെക്കാളും തിരുനബി(സ)യുടെ സാമീപ്യം തെരഞ്ഞെടുത്ത സൈദുബ്നുഹാരിസയെ നബി തന്റെ പോറ്റു പുത്രനായി പ്രഖ്യാപിച്ചു. അതോടെ സൈദുബ്നു മുഹമ്മദ് അഥവാ മുഹമ്മദിന്റെ മകൻ സൈദ് എന്നായി അദ്ദേഹത്തിന്റെ പേര്.

ജാഹിലിയ്യാ കാലം മുതലേ അറേബ്യയിൽ നിലനിന്നിരുന്ന വിശ്വാസവൈകല്യമായിരുന്നു

1. ദത്തുപുത്രൻ സ്വന്തം പുത്രനാണ്.

2. ദത്തുപുത്രൻ വിവാഹമോചനം നടത്തിയ സ്ത്രീകളെ വിവാഹം ചെയ്യുന്നത് കടുത്ത തെറ്റാണ്.

ഈ തെറ്റുധാരണകൾ തിരുത്തപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.

വിശുദ്ധ ഖുർആനിലൂടെ അല്ലാഹു അത് വ്യക്തമാക്കി. നിങ്ങൾ അവരെ (ദത്തുപുത്രന്മാരെ അവരുടെ പിതാക്കളിലേക്ക് ചേർത്തി വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീതിപൂർവ്വകമായിട്ടുള്ളത്...” (ആശയം - സൂറത്തുൽ അഹ്സാബ്-5)

തിരുനബി(സ) ജനങ്ങളെ ഒരുമിച്ചുകൂട്ടി അവിടുന്ന് പറഞ്ഞു. ഹേ ജനങ്ങളെ, സൈദുബ്നു മുഹമ്മദ് ഇന്നുമുതൽ സൈദ്ബ ഹാരിസ് തന്നെയായിരിക്കുന്നുഅബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. അന്നുമുതൽ ഞങ്ങൾ സൈദിനെ സൈദ്ബ്നു ഹാരിസ എന്നുതന്നെ വിളിക്കാൻ തുടങ്ങി.

മോചനം പദവിയിലേക്ക്

താൻ നേരിട്ട് നടത്തിക്കൊടുത്ത വിവാഹം ത്വലാഖിൽ കലാ ശിക്കരുതെന്ന് തിരുനബി(സ) ആഗ്രഹിച്ചിരുന്നു. അതേസമയം സൈദ്(റ) ബർറയെ ത്വലാഖ് ചൊല്ലുമെന്നും ബർറ:(റ) തിരുന ബി(സ)യുടെ ടെ ഭാര്യയാകുമെന്നും അവിടത്തേക്ക് വഹ് ലഭിച്ചിരുന്നു. നബി പുറത്തു പറയാൻ ലജ്ജിച്ച ആ കാര്യം വിശുദ്ധ ഖുർആൻ പറയുന്നതു കാണുക.

നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിർത്തിപ്പോരു കയും, അല്ലാഹുവിനെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന് അല്ലാഹും അങ്ങും അനുഗ്രഹം ചെയ്തുകൊടുത്ത ഒരാളോട് (സൈദ്ബ്നു ഹാരിസയോട്) അങ്ങ് പറഞ്ഞ സന്ദർഭം (ഓർക്കുക). അല്ലാഹു വെളിപ്പെടുത്താൻ പോകുന്ന ഒരു കാര്യം അങ്ങയുടെ മന സ്സിൽ അങ്ങ് ഒളിപ്പിച്ചുവെക്കുകയും ജനങ്ങളെ പേടിക്കുകയും ചെയ്തിരുന്നു. എന്നാൽ അങ്ങ് പേടിക്കാൻ ഏറ്റവും അർഹതയു ള്ളവൻ അല്ലാഹുവാകുന്നു...” (ആശയം സൂറതുൽ അഹ്സാബ്-37)

ആളുകൾ തന്നെക്കുറിച്ച് എന്ത് കരുതുമെന്ന ഭയമാണ് തിരുനബിയെ ഇക്കാര്യം രഹസ്യമാക്കിവെക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഖുർആൻ അതു പരസ്യമായി പ്രഖ്യാപിച്ചു. ഇസ്ലാമിക വിഷയങ്ങളിൽ ജനങ്ങളുടെ തെറ്റുദ്ധാരണകളെ പേടിക്കുന്നതല്ല അല്ലാഹുവിനെ ഭയക്കുന്നതാണ് ശരിയെന്ന് ഖുർആൻ വ്യക്തമാക്കി.

വിവാഹാന്വേഷണം

സൈദ്(റ) ബർറഃയെ വിവാഹമോചനം ചെയ്തു. അവരുടെ ഇദ്ദയുടെ സമയവും തീർന്നു. താൻ മുന്നിട്ടിറങ്ങി നടത്തിയ വിവാഹം, നല്ലൊരു ഭാവി പ്രതീക്ഷിച്ച് വിവാഹത്തിലേക്ക് പാദമൂന്നിയ ചെറുപ്പക്കാരി വൈധവ്യത്തിന്റെ കൈപുനീർ കുടിക്കേണ്ടിവരുക... തിരുനബി()യായിരുന്നു ബർറയുടെ ഈ വിഷമത്തിൽ ഏറെ പ്രയാസപ്പെട്ടത്. വേഗം മറ്റൊരു വിവാഹം വേണമെന്ന് പറഞ്ഞ് ശല്യപ്പെടുത്തുന്നതിന് പകരം ബർറം എല്ലാം മനസ്സിലൊതുക്കി അല്ലാഹുവിലേക്ക് കൈകളുയർത്തി. ബർറിയുടെ ഗോത്രത്തിലെ പ്രമുഖർ പലരും ബർറയെ തിരുനബി തന്നെ വിവാഹം ചെയ്യ ണമെന്നാവശ്യപ്പെട്ടു.

അല്ലാഹുവിന്റെ കൽപനയനുസരിച്ച് തിരുനബി(സ) ബർറഃയെ വിവാഹാന്വേഷണം നടത്തി.

സൈദുബ്നു ഹാരിസ(റ) പറയുന്നത് കാണുക. ബർറയുടെ ഇദ്ദകാലം അവസാനിച്ചപ്പോൾ തിരുനബി() എന്നെ വിളിച്ചു. ബർ യുടെ അടുക്കൽ ചെന്ന് തിരുനബിയുടെ വിവാഹാലോചന ക്കാര്യം അറിയിക്കണമെന്നാവശ്യപ്പെട്ടു

ഇമാം ബൈളാവി(റ) പറയുന്നു. ഇതൊരു വല്ലാത്ത പരിക്ഷണമാണ്. സൈദുബ്നു ഹാരിസയുടെ വിശ്വാസദൃഢതക്ക് മതിയായ തെളിവുമാണ്.

താൻ വിവാഹമോചനം നടത്തിയ പെണ്ണിനടുത്തേക്ക് തന്നെ മറ്റൊരാളുടെ വിവാഹമാലോചിക്കാൻ പറഞ്ഞയക്കുന്നതിലെ സാംഗത്യവും ഔചിത്യവും പത്തരമാറ്റുള്ള വിശ്വാസത്തിന്റെ അള വുകോലുകൊണ്ടല്ലാതെ അളക്കാൻ കഴിയില്ല.

സൈദ്ബ്നു ഹാരിസ്(റ) പറയുന്നു: ഞാൻ ബർറയുടെ വീട്ടിൽ ചെന്നു. വാതിലിനു നേരെ പുറം തിരിഞ്ഞുനിന്നു. അവരെന്റെ മുഖം കാണാതിരിക്കാനായിരുന്നു അത്. ഞാൻ പറഞ്ഞു: ബർറാ, തിരുനബി(സ) എന്നെ നിന്റെയടുത്തേക്കയച്ചത് അവിടത്തേക്ക് വിവാഹമാലോചിക്കാൻ വേണ്ടിയാണ്.

ബർറ പറഞ്ഞു: ഇസ്തിഖാറത് നിസ്കരിക്കാതെ (ഗുണം തേടുന്ന നിസ്കാരം) ഞാൻ മറുപടി പറയുന്നില്ല.

അവർ തന്റെ നിസ്കാരപ്പായയിലേക്ക് നിന്നു.

ഈ സമയത്താണ് സൂക്തം (സൂറതുൽ അഹ്സാബ് 37) അവതീർണമായത്.

സൈദുബ്നു ഹാരിസ(റ)ക്ക് തന്റെ മനോവിഷമങ്ങൾ തീർക്കാൻ അല്ലാഹു പ്രത്യേകമായ പദവി നൽകി ആദരിച്ചു അന്ത്യ ദിനം വരെ പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ ഖുർആനിൽ അദ്ദേ ഹത്തിന്റെ പേര് വ്യക്തമായി പരാമർശിച്ചു. തിരുനബി(സ)യുടെ സമുദായത്തിൽ മറ്റാർക്കുമില്ലാത്ത പ്രത്യേകതയാണിത്

സദ്യ

ബർറഃ(റ)യുടെ മുപ്പത്തിയഞ്ചാം വയസ്സിൽ ഹിജ്റ അഞ്ചിലാണ് തിരുനബി(സ)യുമായുള്ള ഈ വിവാഹം നടക്കുന്നത്.

തിരുനബി(സ) വീട് കൂടിയതോടെ അവരുടെ ബർറ് എന്ന പേര് മാറ്റി സൈനബ് എന്ന പേരിട്ടു. അതോടെ അവർ സൈനബ്(റ) എന്ന പേരിലറിയപ്പെട്ടു. ശുഭസൂചകങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു തിരുനബി(സ), “കുതിരക്കാരൻ സൈദ് (സൈദു നിൽ ഖൈൽ) എന്നയാളെ ഗുണമുള്ള സൈദ് (സൈദുനിൽ ഖൈർ) എന്ന് തിരുനബി(സ) പേരുമാറ്റിയിരുന്നു.

പ്രത്യേക സാഹചര്യത്തിൽ  വര്‍ദ്ധിച്ച സന്തോഷം പ്രദാനം ചെയ്ത ഈ വിവാഹം തിരുനബി കേമമായി ആഘോഷിച്ചു.

സൈനബ്(റ)നെ വീട് കൂടിയ ദിവസം സദ്യയൊരുക്കിയത്പോലെ തിരുനബി(സ) മറ്റൊരു ഭാര്യയുടെ വിവാഹത്തിനും സദ്യയൊരുക്കുന്നത് ഞാൻ കണ്ടിട്ടില്ലെന്ന് സ്വഹീഹിൽ മറ്റൊരിടത്ത് ഉദ്ദരിക്കുന്നു. അന്ന് നബി ഒരു ആടിനെ അറുത്തു. ദിവ്യസന്ദേശം മുഖേന അല്ലാഹു വിവാഹം ചെയ്ത് കൊടുത്തതിലുള്ള നന്ദി പ്രകടിപ്പിക്കുകയായിരുന്നു തിരുനബിശ്രേഷ്ഠർ .

അഭിമാനം

പിണക്കത്തിന്റെയും വൈധവ്യത്തിന്റെയും കൈപേറിയ അനുഭവങ്ങൾക്ക് ശേഷം സൈനബ്(റ)ന് അനുഗ്രഹത്തിന്റെ പേമാരിയായിരുന്നു തിരുശേഷ്ഠരുമായുള്ള വിവാഹം. അതും ഏഴാകാശങ്ങൾക്കുമപ്പുറത്ത് നിന്ന് പ്രപഞ്ചനാഥൻ നടത്തിക്കൊടുത്ത നിക്കാഹ്. തിരുനബിയുടെ മറ്റു ഭാര്യമാർക്കിടയിൽ സൈനബ്(റ) അഭിമാനം പറയാറുണ്ടായിരുന്നു. ഇമാം തുർമിദി ഉദ്ദരിക്കുന്നു. നിങ്ങളെയൊക്കെ നിങ്ങളുടെ പിതാക്കന്മാരോ സഹോദരങ്ങളോ ആണ് വിവാഹം കഴിപ്പിച്ചത്. എന്നെ ഏഴാകാശങ്ങൾക്കുമ പുറത്ത് നിന്ന് അല്ലാഹുവാണ് വിവാഹം കഴിപ്പിച്ചത്

ഇത് നിരോധിക്കപ്പെട്ട അഭിമാനം പറച്ചിലല്ല. മറിച്ച് അല്ലാ ഹുവിന്റെ അനുഗ്രഹം കൊണ്ടുള്ള വർത്തമാനമാണ്. വിശുദ്ധ ഖുർ ആനിന്റെ നിർദ്ദേശവും അതിനാൽ താങ്കളുടെ രക്ഷിതാവിന്റെ അനു ഗ്രഹംകൊണ്ട് താങ്കൾ സംസാരിക്കുക” (ആശയം- സൂറതുള്ളുഹാ -11) തിരുനബി(സ)യോട് അവർ ഇപ്രകാരം പറയുകയും നബി അത് ശ്രവിക്കുകയും ചെയ്തിരുന്നു.

ഉത്തമ സ്വഭാവഗുണങ്ങളുള്ളവരായിരുന്നു. ബീവി സൈനബ്(റ). ഇസ്ലാമിന്റെ ആദ്യകാലത്ത് തന്നെ പ്രവാചകരുടെ നിർദ്ദേശപ്രകാരം അവർ പലായനം ചെയ്തു. സുന്നത്തുനോമ്പുകളും തഹജ്ജുദ് നിസ്കാരവും അവർ പതിവാക്കിയിരുന്നു.  സ്വന്തം കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കി പാവങ്ങൾക്ക് സ്വദഖഃ ചെയ്യുന്ന തിൽ സൈനബ്(റ) മുൻപന്തിയിലായിരുന്നു.

ഒഴിവു സമയം ക്രിയാത്മകമായി വിനിയോഗിക്കുന്നിടത്താണ് സ്ത്രീയുടെ വിജയം. സൈനബ്(റ) തോൽ ഊറക്കിട്ടും ധാന്യങ്ങൾ പൊടിച്ചു കൊടുത്തും ലഭിക്കുന്ന സംഖ്യ പാവങ്ങൾക്ക് വിതരണം ചെയ്തു. തന്റെ കുടുംബത്തിനകത്തും പുറത്തും സൈനബ്(റ)നെ ആശ്രയിച്ചു ജീവിക്കുന്ന പാവങ്ങൾ നിരവധിയുണ്ടായിരുന്നു.

സൈനബി(റ)നെക്കുറിച്ച് ആയിശ(റ) പറയുന്നത് കാണുക. മതകാര്യങ്ങളിലും അല്ലാഹുവിനോടുള്ള തഖ്വയിലും സത്യ സന്ധതയിലും കുടുംബബന്ധം ചേർക്കുന്നതിലും വിശ്വസ്തത യിലും ദാനധർമ്മങ്ങളിലും സൈനബിനേക്കാൾ മികച്ച ഒരാളെയും ഞാൻ കണ്ടിട്ടില്ല

കൈ നീളം കൂടിയവർ

തിരുനബി(സ) ഒരിക്കൽ പറയുകയുണ്ടായി. നിങ്ങളിൽ കൈ കൂടുതൽ നീളമുള്ളവർ ആദ്യം എന്നോട് ചേരും

ആയിശ(റ) പറയുന്നു. ' ഞങ്ങൾ തിരുനബി(സ)യുടെ ഭാര്യമാർ ഒത്തുകൂടുന്ന സമയത്ത് ചുമരിൽ വെച്ച് കൈകൾ പരസ്പരം അളന്ന് നോക്കും. ആരുടെ കൈക്കാണ് കൂടുതൽ നീളമെന്നറിയാന്‍. എന്നാല്‍ സൈനബ്(റ)നെ ഞങ്ങള്‍ പരിഗണിച്ചിരുന്നില്ല. കാരണം അവര്‍ കുറിയവരായിരുന്നു. തിരുനബി അവരുടെ ദാനത്തെ സംബന്ധിച്ചാണ് കൈ നീളം കൂടിയവരെന്ന് പരാമര്‍ശിച്ചരുന്നതെന്ന് വഫാതിന് ശേഷം ഞങ്ങള്‍ക്ക് ബോധ്യമായി.

സൂക്ഷ്മത

മതകാര്യങ്ങളിൽ തികഞ്ഞ സൂക്ഷ്മത പാലിക്കുന്നവരായിരുന്നു. ആയിശ(റ)യെക്കുറിച്ചുള്ള അപവാദസംഭവ സൈനബ്(റ)നോട് അഭിപ്രായം ചോദിച്ചിരുന്നു. സൈനബ്(റ) പറഞ്ഞു. യാ റസൂലല്ലാഹ്, എന്റെ കണ്ണും കാതും ഞാൻ സൂക്ഷിക്കട്ടെ. അവരെക്കുറിച്ച് നന്മയല്ലാതെ എനിക്കറിയില്ല.

വഫാത്തിന്റെ സമയമടുത്തപ്പോൾ അവർ പറഞ്ഞു. എനിക്കുള്ള കഫൻ പുടവ ഞാൻ തയ്യാറാക്കിവെച്ചിട്ടുണ്ട്. ഖലീഫ ഉമർ(റ) കഫൻ പുടവ കൊടുത്തയച്ചാൽ അത് പാവങ്ങൾക്ക് സ്വദഖഃ ചെയ്യുക.

തിരുനബി(സ)യിൽ നിന്നും നിരവധി ഹദീസുകൾ ഇവർ നിവേദനം ചെയ്തിട്ടുണ്ട്.

വിയോഗം

തിരുപത്നിമാരിൽ സൈനബ്(റ) തിരുനബിയുടെ പ്രവചനം പോലെ സൈനബ്(റ)ന്റെ പ്രാർത്ഥന പോലെ തന്നെ സംഭവിച്ചു. നബിക്ക് ശേഷം ഏറ്റവും ആദ്യം വഫാത്തായത് സൈനബ്(റ ആണ്. ഹിജ്റ ഇരുപതിൽ ഉമർ(റ)ന്റെ ഭരണകാലത്തായിരുന്നു അത്. അന്ന് അവർക്ക് അമ്പത്തിമൂന്ന് വയസ്സായിരുന്നു. ജന്നതുൽ ബഖീഇൽ ഖബറടക്കണമെന്ന് അവർ വസ്വിയ്യത്ത് ചെയ്തിരുന്നു. മാത്രമല്ല തിരുനബിയുടെ കട്ടിലിൽ തന്റെ ജനാസയെടുക്കണ മെന്നും അവർ ആഗ്രഹിച്ചിരുന്നു. നേരത്തെ അബൂബക്ർ(റ)നെ മാത്രമാണ് തിരുനബിയുടെ കട്ടിലിൽ ജനാസ എടുത്തിരുന്നത്. അവരുടെ ആഗ്രഹം പോലെത്തന്നെ കാര്യങ്ങൾ നടന്നു. തിരുപത്നിമാരുടെ കൂട്ടത്തിൽ മയ്യിത്ത് കട്ടിലിന് മുകളിൽ മേൽകൂരപോലെ ആദ്യമായി മറയിട്ടത് സൈനബി(റ)ന്റെ ജനാസ എടുത്തപ്പോഴായിരുന്നു.

സൈനബ്(റ)ന്റെ സഹോദരൻ മയ്യിത്ത് കട്ടിൽ ചുമന്ന് കരയു ന്നത് കണ്ട ഉമർ(റ) പറഞ്ഞു. യാ അബാ അഹ്മദ്, മാറിനിൽക്കു ക. സൈനബ ചുമക്കാൻ ഇവിടെ എത്രയോ ആളുകളുണ്ട്. ഇത് കേട്ടപ്പോഴേക്ക് ജനങ്ങൾ കട്ടിലിനടുത്തേക്ക് തടിച്ചുകൂടി. അദ്ദേഹം പ്രതികരിച്ചു. യാ ഉമർ, എന്റെ ഈ സഹോദരിയെക്കൊണ്ടാണ് ഞങ്ങൾക്ക് എല്ലാ ഗുണങ്ങളും ലഭിച്ചത്. തീർച്ചയായും ഇക്കാര്യം എന്റെ എല്ലാ മനഃപ്രയാസവും തീർക്കുന്ന ഒന്നാണ് ഉമർ(റ) പറഞ്ഞു. അതെ, കട്ടിൽ നീ തന്നെ ചുമന്നുകൊള്ളുക.

അന്ന് ഉഷ്ണം കൂടുതലുള്ള ദിവസമായിരുന്നു. ഖബർ കുഴിക്കുന്നവർക്ക് തണലിനായി ഉമർ(റ) ഖബറിന് മുകളിൽ ഒരു ടെന്റ് കെട്ടിക്കൊടുത്തു. അദ്ദേഹം ഖബറിന് ചാരത്തായി ഇരുന്നു.

 

ജനാസ നിസ്കാരത്തിന് ഖലീഫ ഉമർ(റ) ആണ് നേതൃത്വം നൽകിയത്. ഖബറിനടുക്കൽ അദ്ദേഹം ലഘുപ്രഭാഷണം നടത്തി. അദ്ദേഹം പറഞ്ഞു. സൈനബ്(റ) രോഗിയായ സമയത്ത് പ്രവാചക പത്നിമാരുടെ അടുത്തേക്ക് ആരാണ് ഇവരെ പരിചരിക്കുന്നതെന്നറിയാൻ ഞാൻ ദൂതനെ അയച്ചിരുന്നു. അവർ പറഞ്ഞു. ഞങ്ങൾ തിരുനബി(സ)യുടെ ഭാര്യമാരാണ്”. ഞാൻ മനസ്സിലാക്കി അതു വാസ്തവമാണ്. ഇവർ വഫാത്തായപ്പോൾ ഞാൻ വീണ്ടും ആളെ അയച്ചു. അരാണ് ഇവരെ കുളിപ്പിക്കുന്നതെന്നറിയാൻ. അപ്പോഴും അവർ ഞങ്ങൾ തന്നെ എന്ന മറുപടി തന്നു. അതും വാസ്തവമായിരുന്നു. ആരാണ് ഇവരുടെ ഖബറിൽ ഇറങ്ങുക എന്നറിയാൻ ഞാൻ വീണ്ടും ആളെ അയച്ചു. അവർ മറുപടി തന്നത് ജീവിതകാലത്ത് സൈനബിനെ കാണൽ അനുവദനീയമായവർ എന്നാണ്. അതു കൊണ്ട് ജനങ്ങളേ, സൈനബ് (റ)ന്റെ ഖബറിൽ നിന്നും അൽപം മാറിനിൽക്കുകഅങ്ങനെ സൈനബ്( റ)ന്റെ കുടുംബത്തിലെ രണ്ടാളുകൾ തന്നെ ഖബ്റിലിറങ്ങി ശേഷക്രിയകൾ ചെയ്തു.

അല്ലാഹു സൈനബ്(റ)ന്റെ ബറകത്ത് കൊണ്ട് നമ്മുടെ അന്ത്യം നന്നാക്കട്ടെ. ആമീൻ.

Post a Comment

Previous Post Next Post

Hot Posts