ആയിശ ബിന്‍ത് അബൂബക്കര്‍(റ) Ayisha bint Aboobakr (R) | Ummahathul Muhmineen | ഉമ്മഹാതുൽ മുഅ്മിനീൻ

ആയിശയുടെ കാര്യത്തില്‍ നിങ്ങളെന്നെ ബുദ്ധിമുട്ടാക്കരുത്. ആയിശയുടെ വിരിപ്പിലല്ലാതെ മറ്റൊരാളുടെ വിരിപ്പിലും എനിക്ക് വഹ്യ്(ദിവ്യ സന്ദേശം) ലഭിച്ചിട്ടില്ല. - മുത്തുനബി(സ)

പിതാവ് അബൂബക്കര്‍
മാതാവ് സൈനബ് (ഉമ്മുറുമാന്‍)
ഓമനപ്പേര് ഉമ്മുഅബ്ദില്ല
ജനനം നുബുവ്വതിന്റെ നാലാം വര്‍ഷം
മഖ്ബറ ജന്നത്തുൽ ബഖീഹ്
വിവാഹം നുബുവ്വതിന്റെ പത്താം വര്‍ഷം മക്കിയില്‍ വെച്ച്. (വീട് കൂടിയത് ഹിജ്‌റ രണ്ടാം വര്‍ഷം ശവ്വാലില്‍ മദീനയില്‍)
വിയോഗം ഹിജ്‌റാബ്ദം 57 ല്‍ റമളാന്‍ 17 ന് ചൊവ്വാഴ്ച
നബിയോടൊപ്പം 11 വര്‍ഷം

തിരുനബി(സ)യുടെ സന്തതസഹചാരിയായിരുന്ന അബൂബക്കര്‍(റ) ന്റെ പ്രിയ പുത്രിയാണ് ബീവി ആയിശ(റ). ഇതില്‍പരം വിശേഷണം ആയിശാബീവിക്കാവശ്യമില്ല. തിരുനബി വിവാഹം ചെയ്ത ഏക കന്യകയുമാണവര്‍.

പ്രായ പൂര്‍ത്തിയെത്തിയ പുരഷന്മാരില്‍ ആദ്യം ഇസ്ലാം പുല്‍കിയത് അബ്ദുല്ലാഹിബിന്‍ അബീ ഖുഹാഫയെന്ന അബുബക്കര്‍(റ)വാണ്. അവരുടെ പത്‌നി ആമിറബ്‌നു ഉവൈമിന്റെ മകള്‍ ഉമ്മുറുമ്മാന്‍ എന്ന പേരിലറിയപ്പെടുന്ന സൈനബ്(റ) നേരത്തെ ഇസ്ലാം സ്വീകരിച്ചു. അതുകൊണ്ട് മുസ്ലിമായി ജനിക്കാന്‍ ആയിശാബീവിക്ക് ഭാഗ്യം ലഭിച്ചു.

ജനനവും ബാല്യവും

നുബുവ്വതിന്റെ നാലാം വര്‍ഷത്തിലാണ് ആയിഷബീവിയുടെ ജനനം. ചെറുപ്പത്തിലേ അപാര ബുദ്ധിസാമര്‍ത്ഥ്യം ആയിശബീവിക്കുണ്ടായിരുന്നു. തന്റെ കൂട്ടുകാരികള്‍ക്കൊപ്പം കളികളിലും വിനോദങ്ങളിലും അവര്‍ വ്യപൃതരായി. പാവകളും ഊഞ്ഞാലും അവര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.

തിരുനബി ഇടക്കിടെ ഇഷ്ടകൂട്ടുകാരന്‍ അബൂബക്കര്‍(റ)ന്റെ ഭവനം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ തിരുനബി കടന്നുവന്നപ്പോള്‍ ആയിശാബീവിയും കൂട്ടുകാരും പാവകളുമായി കളിക്കുകയാണ്. നബിയെ കണ്ടപ്പോള്‍ കുട്ടികള്‍ പാവകള്‍ ഒളിപ്പിച്ചുവെക്കാന്‍ ശ്രമിച്ചു. കൂട്ടത്തില്‍ ചിറകുള്ള കുതിരയുടെ രൂപത്തിലുള്ള പാവ നബിയുടെ ശ്രദ്ധയില്‍ പെട്ടു.

കുഞ്ഞുങ്ങളോട് ഏറെ വാത്സല്യം കാണിച്ചിരുന്ന തിരുനബി ഒരു കൗതുകത്തിന് ചോദിച്ചു.

'ചിറകുള്ള കുതിരയോ. കുതിരകള്‍ക്ക് ചിറകുണ്ടാകുമോ..'

ഉടനെ വന്നു ആയിശാബീവിയുടെ മറുപടി: അതെ, സുലൈമാന്‍ നബിയുടെ കുതിരക്ക് ചിറകുണ്ടായിരുന്നല്ലോ..

അറബികളുടെ പൂര്‍വകാല ചരിത്രങ്ങളും കുടുംബബന്ധങ്ങളും മനസ്സിലാക്കുന്നതില്‍ ആയിശാബീവി തന്റെ പിതാവിന് തുല്യയായിരുന്നു. തന്റെ ബാല്യകാലത്ത് അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍പോലും അവര്‍ക്ക് വ്യക്തമായി ഓര്‍മ്മയുണ്ടായിരുന്നു.

********

നബിപുംഗവർ നിദ്രയിലാണ്. അവിടുത്തെ കണ്ണുകൾ ഉറങ്ങിയാലും ഖൽബ് ഉറങ്ങുകയില്ല. ജിബ്രീൽ (അ) വന്നു. കയ്യിൽ ഒരു പട്ടിന്റെ പൊതിയുണ്ട്. പറഞ്ഞു.

നബിയേ, ഇത് അങ്ങയുടെ ഈ ലോകത്തെയും പരലോക ത്തെയും ഭാര്യയുടെ ചിത്രമാണ്.

നബി() പട്ടിന്റെ പൊതി തുറന്നുനോക്കി. അത് ആയിശ യുടെ ചിത്രമായിരുന്നു. ഈ സംഭവം മൂന്ന് ദിവസം ആവർത്തിച്ചു.

******

വിവാഹാലോചന

നുബുവ്വത്തിന്റെ പത്താം വർഷം. ഖദീജാബീവിയുടെയും അബൂത്വാലിബിന്റെയും വിയോഗം, തിരുനബി()യുടെ ത്വാഇഫ് യാത്ര, അമ്മാവൻമാരിൽ നിന്നും ലഭിച്ച തിക്താനുഭവങ്ങൾ.. ഭൂമി യിൽ സ്വസ്ഥത നഷ്ടപ്പെട്ടപ്പോൾ അല്ലാഹു തിരുബിയെ അവന്റെ സവിധത്തിലേക്ക് ക്ഷണിച്ചു. വിശുദ്ധ ഇസ്റാഉം മിഅ്റാജും.. റജബ് മാസം ഇരുപത്തിയേഴിനായിരുന്നു അത്.

അമ്മായി, ഉമ്മുഹാനിഇന്റെ വീട്ടിൽ കിടന്നുറങ്ങിയ നബി ശ്രേഷ്ഠരെ നിശീഥിനിയുടെ നിശബ്ദതയിൽ രണ്ടു മാലാഖമാർ വന്നു എഴുന്നേൽപ്പിക്കുന്നു. കഅ്ബാലയത്തിന്റെ സമീപത്തേക്ക് കൊണ്ടു പോയി വക്ഷം ഭേദിച്ച് ഹൃദയം ശുദ്ധീകരിക്കുന്നു. ശേഷം ബുറാഖെന്ന വാഹനപ്പുറത്ത് ബൈതുൽ മുഖദ്ദസിലേക്ക് യാത്ര. അവിടെ മുഴുവൻ പ്രവാചകന്മാർക്കും നേതാവായി നിന്ന് തിരുനബി(സ)യുടെ നിസ്കാരം. ശേഷം ആകാശാരോഹണം. ഏഴാകാശങ്ങളും അർശും എല്ലാം ദർശിച്ച് പ്രവാചകന്മാരുടെയും മാലാഖമാരുടെയും സ്വീകരണങ്ങളേറ്റുവാങ്ങി അല്ലാഹുവിന്റെ സന്നിധിയിൽ സന്ധിക്കു ന്നു. സമുദായത്തിന് സമ്മാനമായി അഞ്ചു നേരത്തെ നിസ്കാരവുമായി തിരിച്ചുവരുന്നു.

ഒരൊറ്റ രാത്രികൊണ്ടായിരുന്നു എല്ലാം സംഭവിച്ചത്. ലോകവും കാലവും സൃഷ്ടിച്ച ജഗന്നിയന്താവായ അല്ലാഹുവിന് സാധിക്കാത്തതായി എന്തുണ്ട്?

തിരുനബിയുടെ മനസ്സ് ശാന്തമായി. ഈയവസരത്തിലാണ് ഉസ്മാനുബ്നു മള്ഊനി(റ)ന്റെ ഭാര്യ ഖൗല തിരുനബി(സ)ക്ക് വിവാഹാലോചനയുമായി വരുന്നത്.

***

ഖൗല(റ) തിരുനബിയെ സമീപിച്ചു. അങ്ങുദ്ദേശിക്കുന്നുവെങ്കിൽ കന്യകയോ വിധവയോ ആകാം

ആരാണ് കന്യക?

നബിയേ, അങ്ങേക്കേറ്റവും ഇഷ്ടപ്പെട്ട അബൂബകറിന്റെ മകൾ ആയിശയാണത്.

എന്നാൽ എന്നെക്കുറിച്ച് അവരോട് പറയുക. ഖൗല(റ) നേരെ അബൂബക്ർ(റ)ന്റെ വീട് ലക്ഷ്യമാക്കി നടന്നു.

ആരുമില്ലേ ഇവിടെ?” ഖൗല ചോദിച്ചു. ഉമ്മു റൂമാൻ പുറ ത്തേക്കിറങ്ങിവന്നു.

"ഉമ്മുറൂമാനേ, എന്തൊരു ബറകത്താണ് അല്ലാഹു നിങ്ങൾക്ക് നൽകിയിരിക്കുന്നത്.

എന്താണിത്ര വിശേഷിച്ച്?”

അല്ലാഹുവിന്റെ റസൂൽ നിങ്ങളുടെ മകൾ ആയിശയെ വിവാ ഹമന്വേഷിച്ചിരിക്കുന്നു ഖൗല പറഞ്ഞു.

അതെയോ, അൽപനേരം വിശ്രമിക്കൂ. അബൂബക്ർ പുറത്ത് പോയതാണ്. അവർകൂടി വരട്ടെ.

നിമിഷങ്ങൾ കഴിഞ്ഞില്ല. അബൂബക്ർ(റ) കടന്നുവന്നു. ഖൗല(റ) വിഷയങ്ങൾ അബൂബകറിനെ കേൾപ്പിച്ചു.

അദ്ദേഹം ചോദിച്ചു: അതു ശരിയാവുമോ, അദ്ദേഹമെന്റെ സഹോദരനല്ലേ...?

ശരിയാണ്. അബൂബകറിനെക്കുറിച്ച് എല്ലാവരും പറയുന്നത് അദ്ദേഹം മുഹമ്മദ്()ന്റെ സഹോദരനാണെന്നാണ്.

ഖൗല(റ) ഉടൻ തിരുനബിയുടെ അടുത്തേക്ക് പുറപ്പെട്ടു. അബൂബക്റിന്റെ വാക്കുകൾ അവർ നബി()യെ കേൾപ്പിച്ചു. അവിടുന്ന് പറഞ്ഞു. അബൂബക്ർ എന്റെ സഹോദരനാണ്. ഞാൻ അദ്ദേഹത്തിന്റെയും. എങ്കിലും അദ്ദേഹത്തിന്റെ മകൾ എനിക്ക് അനുയോജ്യയാണ്.

ഖൗലക്ക് സന്തോഷമായി. അവർ അബൂബക്ർ(റ)ന്റെ വീട് ലക്ഷ്യമാക്കി നടന്നു. തിരുനബിയുടെ വാക്കുകൾ ധരിപ്പിച്ചു.

ഉമ്മുറൂമാൻ പറഞ്ഞു.

മുഥ്ഇമുബ്നു അദിയ്യ് തന്റെ മകൻ ജുബൈറിന് വേണ്ടി ആയിശയെ പറഞ്ഞുവെച്ചിരുന്നു. അല്ലാഹുവാണ, അബൂബ്ർ ഒരു വാഗ്ദത്വവും ലംഘിക്കാത്തവരാണ്.

അപ്പോഴാണ് അബൂബക്ർ(റ)ന് ആ കാര്യം ഓർമ്മവന്നത്. ഉടൻ അദ്ദേഹം മുഥ്ഇമിനടുത്തേക്ക് പുറപ്പെട്ടു.

അദ്ദേഹം ചോദിച്ചു. എന്റെ മകളുടെ കാര്യത്തിൽ താങ്കളെന്തുപറയുന്നു?

മുഥ്ഇം ഭാര്യയുടെ നേരെ തിരിഞ്ഞു ചോദിച്ചു

എന്താ നിന്റെ അഭിപ്രായം?

ഉമ്മുൽ ഫത് പറഞ്ഞു:

ഞങ്ങളുടെ മകനെ നിങ്ങളുടെ മകളെക്കൊണ്ട് വിവാഹം കഴിപ്പിച്ചാൽ നിങ്ങൾ അവനെ നിങ്ങളുടെ മതത്തിൽ ചേർക്കും.

അബൂബക്ർ(റ) മുഥ്ഇമിനോട് ചോദിച്ചു.

എന്താണ് താങ്കളുടെ അഭിപ്രായം?

മുഥ്ഇം പറഞ്ഞു. ഭാര്യയുടെ അഭിപ്രായം തന്നെയാണ് എന്റേതും. "

ആശ്വാസത്തോടെ അബൂബക്ർ തിരിഞ്ഞു നടന്നു. വീട്ടിലെ ത്തിയ ഉടനെ ഖൗല(റ)യോട് പറഞ്ഞു. പോയി നബി()യെ വിളിച്ചുകൊണ്ടുവരൂ.

നബി(്) ആഗതരായി അബൂബക്ർ(റ) മകളെ തിരുനബി( സ)ക്ക് വിവാഹം ചെയ്ത് കൊടുത്തു.

******

ഒരാൾ വിവാഹോലോചന നടത്തിയേടത്ത് മറ്റൊരാൾ ഇട പെടുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ട്. ആയിശബീവിയുടെ കാര്യ ത്തിൽ ഇവിടെ സംഭവിച്ചത് ഒന്നുകിൽ മുഥ്ഇമിബ്നു അദിയ്യുമായി അബൂബകറിനുള്ള വിവാഹവാഗ്ദാനം തിരുനബി) അറിയില്ല. അല്ലെങ്കിൽ ഈ സംഭവം ഇക്കാര്യത്തിൽ വിലക്ക് വരുന്നതിന്ന് മുമ്പാണ് എന്നതാണ്

നുബുവ്വത്തിന്റെ പത്താം വർഷത്തിൽ ഹിജ്റക്ക് മൂന്ന് വർഷം മുമ്പ് ശവ്വാൽ മാസത്തിലായിരുന്നു ആയിശാബീവിയുടെ വിവാഹം.

മാതൃകാ മഹിള

ലോകചരിത്രത്തിലെ മാതൃകാ ദമ്പതികളാണ് തിരുനബി( യും ആയിശാബീവി(റ)യും. ആ സുന്ദര ദാമ്പത്യത്തിലെ ഇഴയടു പവും ഇഷ്ടപ്രകടനങ്ങളും ആരെയാണ് അത്ഭുതപ്പെടുത്താത്തത്. ചെറുപ്പകാലം മുതലേ ആയിശ(റ)ക്ക് തിരുനബിഷ്ഠരുടെ ശിക്ഷണം ലഭിച്ചിരുന്നു.

പിതാവിനെയന്വേഷിച്ച് തന്റെ ഭവനത്തിലെത്തുന്ന തിരുനബി(സ)യെ നന്നെ ചെറുപ്പത്തിലേ അവൻ കാണുന്നുണ്ട്. ഇസ്ലാമികാധ്യാപനങ്ങളും ഖുർആനിക സൂക്തങ്ങളും അവർ ചെറുപ്പ ത്തിലേ പരിചയപ്പെടുന്നതിന് ഇത് ഹേതുകമായി. വിവാഹത്തിന് ശേഷം മദീനയിലെത്തിയപ്പോൾ പള്ളിയോട് ചാരിയുള്ള തന്റെ ഭവനത്തിലിരുന്നു തിരുനബി(സ)യെ അവർ ശ്രവിച്ചു. വള്ളിപുള്ളിവിടാതെ അവർ മനഃപാഠമാക്കി. 

ഇഷ്ടഭാജനം

തിരുനബിക്ക് ഭാര്യമാരിൽ ഏറെ ഇഷ്ടപ്പെട്ടവരായിരുന്നു അവർ.

ഒരിക്കൽ അംറുബിനുൽ ആസ്വ്(റ) തിരുനബി(സ)യോട് ചോദിച്ചു.

ജനങ്ങളിൽ അങ്ങേക്കേറ്റവും ഇഷ്ടപ്പെട്ടവർ ആരാണു നബിയേ...?”

അത് ആയിശയാണ്.

ആണുങ്ങളിൽ.

അവരുടെ പിതാവ് അബൂബക്റാണ്.

സൗദാബീവി(റ)ക്ക് പ്രായാധിക്യം വന്നപ്പോൾ അവരുടെ ദിവസം ആയിശാബീവി(റ)ക്കാണവർ നൽകിയത്. അതിലൂടെ തിരുനബി(സ)യുടെ തൃപ്തി നേടുകയായിരുന്നു അവരുടെ ലക്ഷ്യം

തിരുനബി(സ)ക്ക് എന്തെങ്കിലും വിഭവങ്ങൾ കാഴ്ചവെക്കൽ അവരുടെ പതിവായിരുന്നു. നബിക്ക് ആയിശാബീവി(റ)യോടുള്ള പ്രത്യേക സ്നേഹം മനസ്സിലാക്കിയ സ്വഹാബികൾ പിന്നീട് അവരുടെ ഹദ്യകൾ മുഴുവനും കൊണ്ടുവന്നിരുന്നത് ആയിശാബീവി(റ)യുടെ ദിവസത്തിലാണ്. ഇത് തിരുപത്നിമാരിൽ ചിലർക്ക് മനഃപ്രയാസമുണ്ടാക്കി. അവർ ഉമ്മുസലമ(റ)യെ ഏർപ്പാടാക്കി.

ആർക്കെങ്കിലും ഹദ്യ നൽകാൻ ആഗ്രഹമുണ്ടെങ്കിൽ അത് നബി(സ) ഏതു ഭാര്യയുടെ അടുത്താണെന്ന് നോക്കാതെ നൽകട്ടെയെന്ന് ജനങ്ങളോട് പറയണമെന്ന് ഉമ്മുസലമ(റ) നബി(സ)യോട് പറഞ്ഞു.

നബി(സ) ഒന്നും പ്രതികരിച്ചില്ല. നബി(സ) പോയപ്പോൾ ഭാര്യമാർ അന്വേഷിച്ചു. നബി(സ) എന്തെങ്കിലും മറുപടി പറഞ്ഞോ? ഉമ്മുസലമ പറഞ്ഞു ഇല്ലഎന്നാൽ ഊഴമനുസരിച്ച് നിന്റെയടുത്തെത്തുമ്പോൾ വീണ്ടും പറയണം.

ശരി

തിരുനബി(സ) ഊഴമനുസരിച്ച് ഉമ്മുസലമ(റ) ബീവിയുടെ അടുത്തെത്തിയപ്പോൾ അവർ വീണ്ടും ആവർത്തിച്ചു.

നബി(സ) പറഞ്ഞു: ആയിശയുടെ കാര്യത്തിൽ നിങ്ങളെന്നെ ബുദ്ധിമുട്ടാക്കരുത്. ആയിശയുടെ വിരിപ്പിലല്ലാതെ മറ്റൊരാളുടെ വിരിപ്പിലും എനിക്ക് വഹ്യ് ലഭിച്ചിട്ടില്ല.

പത്ത് പ്രത്യേകതകൾ

ആയിശാബീവി(റ) പറയുന്നു.

തിരുനബി()യുടെ മറ്റു പത്നിമാർക്കില്ലാത്ത പത്തു പ്രത്യേകതകൾ എനിക്കുണ്ട്.

1. തിരുനബി(സ) വിവാഹം ചെയ്ത ഏക കന്യക ഞാനാണ്. 

2. എന്റെ മാതാപിതാക്കൾ മുസ്ലിംകളും മുജാഹിറുകളുമാണ്. 

3. എന്റെ നിരപരാധിത്വം അല്ലാഹു ആകാശത്തുനിന്നും ഇറക്കി. 

4. എന്റെ മാതാവിന്റെ ഗർഭാശയത്തിൽ ഞാൻ രൂപപ്പെടുന്നതിന് മുമ്പ് ജിബ്രീൽ(അ) എന്റെ ഫോട്ടോയുമായി വന്നു നബിക്ക് കാണിച്ചുകൊടുത്തു.

5. തിരുനബി(സ)യും ഞാനും ഒരു പാത്രത്തിൽനിന്നും ഒരുമിച്ച് കുളിച്ചു.

6. ഞാൻ കുറുകെ കിടക്കുമ്പോൾ എന്റെ നേരെ തിരിഞ്ഞ് നബി(സ) നിസ്കരിച്ചു.

7. എന്റെ വിരിപ്പിലേക്ക് ഞാനുള്ളപ്പോൾ തിരുനബി(സ)ക്ക് വഹ്യ് ഇറങ്ങി.

8. എന്റെ നെഞ്ചിലേക്ക് തലചായ്ച്ച് നബി(സ) വഫാത്തായി.

9. കണക്കു പ്രകാരം എന്റെ ദിവസത്തിലായിരുന്നു നബി(സ) യുടെ വഫാത്ത്.

10. എന്റെ വീട്ടിൽ നബി(സ)യെ ഖബറടക്കി.

ഭർത്താവിനെ പഠിച്ച ഭാര്യ

ഒമ്പതാം വയസ്സിൽ വിവാഹിതയായ ആയിശാബീവി(റ)യുടെ നെഞ്ചോട് ചാരി പ്രവാചകർ(സ) വഫാത്താകുമ്പോൾ അവരുടെ വയസ്സ് പതിനെട്ടായിരുന്നു. തിരുനബിയോടൊപ്പമുള്ള ഓരോ നിമിഷവും ഒപ്പിയെടുത്തത് സ്വജീവിതത്തിൽ പകർത്തുകയും

അന്ത്യനാൾ വരെയുള്ള ജനസഹസ്രങ്ങൾക്ക് സൂക്ഷിക്കുകയും ചെയ്തു അവർ. അവരുടെ ജീവിതത്തിലെ ഓരോ ദിവസവും സംഭ വബഹുലമാണ്. ചില സംഭവങ്ങൾ.

ഉമ്മു അബ്ദില്ല

ആയിശാബീവിക്ക് സന്താനങ്ങളുണ്ടായിട്ടില്ല. പക്ഷെ, ഉമ്മുഅബ്ദില്ല എന്ന ഓമനപ്പേരിലാണവർ അറിയപ്പെട്ടത്. ആയിശ(റ) പറയുന്നു

എന്റെ സഹോദരി അസ്മാഅ് അബ്ദുല്ലാഹിബ്നു സുബൈറിനെ പ്രസവിച്ചപ്പോൾ കുഞ്ഞുമായി ഞാൻ തിരുനബിയുടെ അടുക്കൽ പോയി. തിരുനബി(സ) കുഞ്ഞിന്റെ വായിൽ തന്റെ ശ്രേഷ്ഠമായ ഉമിനീർ പുരട്ടിക്കൊടുത്തു. ആദ്യമായി കുഞ്ഞിന്റെ വായിലേക്കിറങ്ങിയ വസ്തുവായിരുന്നു അത്. തിരുനബി(സ) പറഞ്ഞു.

ഇത് അബ്ദുല്ലയാണ്. നീ ഉമ്മു അബ്ദില്ല (അബ്ദുല്ലയുടെ ഉമ്മ)യും.

മത്സരം

നബിഷ്ഠർ(സ) എങ്ങോട്ടെങ്കിലും പുറപ്പെടുമ്പോൾ ഭാര്യമാർക്കിടയിൽ നറുക്കിടുക പതിവായിരുന്നു. നറുക്ക് ലഭിക്കുന്നവർക്ക് നബിയെ അനുഗമിക്കാം. ഒരിക്കൽ നബി(സ) യാത്രപുറപ്പെട്ടു. കൂടെ ഒരു പറ്റം സ്വഹാബത്തുമുണ്ട്. ആയിശാബീവിക്കാണ് അന്നു നറുക്ക് വീണത്.

ആയിശാബീവി(റ) പറയുന്നു.

അന്ന് ഞാൻ തടി കുറഞ്ഞ ചെറിയ പെൺകുട്ടിയായിരുന്നു

നബി(സ) സ്വഹാബാക്കളോട് മുന്നേ നടക്കുവാൻ കൽപിച്ചു. സ്വഹാബാക്കൾ കുറേ ദൂരം മുന്നിലായപ്പോൾ നബി പറഞ്ഞു.

ആയിശാ, വരൂ, നമുക്കൊന്ന് മത്സരിച്ചുനോക്കാംരണ്ടുപേരും ഓടി. ആയിശാബീവി(റ)യാണു വിജയിച്ചത്. നബി ഓട്ടത്തിൽ പിറകിലായിപ്പോയി. കുറച്ചു കാലം കഴിഞ്ഞു. ഓട്ടമത്സരത്തിന്റെ കാര്യമൊക്കെ ഞാൻ മറന്നിരുന്നു. അങ്ങനെയിരിക്കെ വീണ്ടുമൊ രു യാത്രയിൽ അനുചരരെ നബി(സ) മുമ്പ് പറഞ്ഞയച്ചു.

എന്നെ വിളിച്ചു ആയിശാ വരൂ, നമുക്ക് മത്സരിച്ചു നോക്കാം

എനിക്ക് തടിവെച്ച് ഭാരം കൂടിയിരുന്നു. ഞങ്ങൾ രണ്ടുപേരും ഓടി. ഇത്തവണ ഞാൻ പരാജയപ്പെട്ടു. തിരുനബി(സ) ചിരിച്ചു. അവിടുന്ന് പറഞ്ഞു ഇത് മുമ്പത്തേതിന് പകരമാണ്

മൊഞ്ചുള്ള മാരൻ

ഒരു ദിവസം ആയിശാബീവിയുടെ ഭവനത്തിൽ നിന്നും തിരുനബി പുറപ്പെടുകയാണ്. വസ്ത്രം ധരിച്ച് സുഗന്ധം പൂശി പുറത്തേക്കിറങ്ങുന്നതിനിടയിൽ ഒരു ചെറിയ പാത്രത്തിൽ ശുദ്ധജലമിരിക്കുന്നത് നബി(സ)യുടെ ശ്രദ്ധയിൽ പെട്ടു. നബി(സ) ആ തെളിനീരുറവയിൽ നോക്കി തന്റെ താടിയും മുടിയും ശരിപ്പെടുത്താൻ തുടങ്ങി.

കണ്ടുനിന്ന ആയിശാബീവിക്ക് ആശ്ചര്യം. അവർ ചോദിച്ചു: നബിയേ, നിങ്ങൾ ഇതു ചെയ്യുകയോ?! അർത്ഥതലങ്ങൾ തന്നെ ആ ചോദ്യത്തിനുണ്ട്. ഒന്ന്, ലോക സൂഫിളുടെ നേതാവായ നബി(സ) താടിയും മുടിയുമൊക്കെ ഇത്ര കണിശമായി ശ്രദ്ധിക്കുകയോ? രണ്ട്. ചെറുപ്പകാലമൊക്കെ കഴിഞ്ഞു. വൃദ്ധദശയിലേക്ക് കടന്ന് നബി(സ) ഇങ്ങനെ ചെയ്യുകയോ? മൂന്ന്, എന്റെയടു നിന്നും മറ്റു ഭാര്യമാരുടെ അടുത്തേക്ക് പോകുമ്പോഴാണോ ഈ സൗന്ദര്യശ്രദ്ധ?

നബി(സ) മറുപടി പറഞ്ഞു:

അതേ, ഒരു പുരുഷൻ അവന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് പുറപ്പെടുമ്പോൾ അവർക്ക് വേണ്ടി അവർ തയ്യാറാകട്ടെ. നിശ്ചയം അല്ലാഹു സുന്ദരനാണ്. സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവനും.

വിജ്ഞാനം

അന്വേഷണത്വര ബീവി ആയിശയുടെ സഹചാരിയായിരുന്നു. എന്തു കാര്യവും ചോദിച്ചു മനസ്സിലാക്കുവാൻ അവർ തുനിഞ്ഞു.

തിരുനബിയെ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കിയവരാണ് ബീവി ആയിശ(റ). ഇമാം സുഹ്രി(റ) പറയുന്നു: തിരുനബി പത്നിമാരുടെയും ലോകത്തെ മുഴുവൻ സ്ത്രീകളുടെയും വിജ്ഞാനവും ആയിശാബീവിയുടെ വിജ്ഞാനവും ചേർത്തുവെച്ചാൽ ആയിശാബീവിയുടെ വിജ്ഞാനമാണ് ശ്രേഷ്ഠം

ആയിശാബീവിക്ക് നൈപുണ്യമില്ലാത്ത വിഷയങ്ങളുണ്ടായിരുന്നില്ല. ഇസ്ലാമിക ശരീഅത്തിന്റെ കാൽ ഭാഗം ആയിശാബീവിയിൽ നിന്നും ഉദ്ദരിക്കപ്പെട്ടതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അബൂമൂസ(റ) പറയുന്നു: സ്വഹാബത്ത് നബിവചനങ്ങളിൽ എന്തെങ്കിലും സംശയത്തിലെത്തും. എന്നാൽ ആയിശബീവിയുടെ അടുക്കൽ അതിനു പരിഹാരമുണ്ടാവുകയും ചെയ്യും.

ആബൂബക്ർ ബിൻ അബ്ദുറഹ്മാൻ ഒരിക്കൽ ആയിശാബീവി(റ)യോട് പറഞ്ഞു. ഉമ്മാ... കർമ്മശാസ്ത്ര (ഫിഖ്ഹ്) വിഷയങ്ങളിൽ നിങ്ങൾക്കുള്ള നൈപുണ്യത്തിൽ എനിക്ക് അത്ഭുതമില്ല. കാരണം നിങ്ങൾ തിരുനബി(സ)യുടെ ഭാര്യയാണ്. കവിതയിലും അറബികളുടെ വിശേഷങ്ങളെകുറിച്ചുമുള്ള നിങ്ങളുടെ അറിവിലും ഞാനാശ്ചര്യപ്പെടുന്നില്ല. കാരണം നിങ്ങൾ അബൂബക്ർ(റ)ന്റെ മകളാണ്. എന്നാൽ ചികിത്സാ ശാസ്ത്രത്തിൽ നിങ്ങളുടെ വിജ്ഞാനം എവിടെനിന്നും നേടിയതാണ്?

ആയിശാബീവി(റ) പറഞ്ഞു തിരുനബിയുടെ അവസാന നാളുകളിൽ വിവിധ അറബി ഗോത്രങ്ങളിൽനിന്നു പ്രതിനിധികൾ തിരുനബിയെ സന്ദർശിക്കാൻ വരും. അവർ പല വിധ ചികിത്സകളും നിർദേശിക്കും ഞാനത് നബിക്ക് നൽകും

2210 ഹദീസുകൾ മഹതിയിൽനിന്നും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അതിൽ 174 എണ്ണം ഇമാം ബുഖാരിയും മുസ്ലിമും ഒരുമിച്ച് റിപ്പോർട്ട് ചെയ്തതാണ്. 54 എണ്ണം ബുഖാരി മാത്രവും 68 എണ്ണം മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അബ്നു ഖൈസ് പറയുന്നു. അബൂബക്ർ, ഉമർ എന്നി വരുടെ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ആയിശയേക്കാൾ നന്നായി വാക്ചാതുരിയോടെ സംസാരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല.

ഔദാര്യശീലം

ഔദാര്യത്തിന്റെ കേദാരമായിരുന്നു ആയിശ(റ). ഉമ്മബുർദ: എന്നവർ പറയുന്നു. അബ്ദുല്ലാഹിബ്നു സുബൈർ(റ) ആയിശാ ബീവിക്ക് രണ്ട് സഞ്ചി നിറയെ നാണയങ്ങൾ കൊടുത്തയച്ചു. ഏക ദേശം ഒരു ലക്ഷത്തി എൺപതിനായിരം വരും അത്. ആയിശാബീ വി(റ) വലിയൊരു തളിക ആശ്യപ്പെട്ടു. അന്ന് അവർ നോമ്പുകാരിയാണ്. നാണയങ്ങൾ തളികയിലിട്ട് പാവപ്പെട്ട ജനങ്ങൾക്ക് വിത രണം ചെയ്യാൻ തുടങ്ങി.. വൈകുന്നേരമായപ്പോൾ അവരുടെ പക്കൽ ഒരൊറ്റ നാണയം പോലുമില്ല. അന്ന് വൈകുന്നേരം നോമ്പുതുറ ക്കാൻ കട്ടിപ്പത്തിരിയും സണ്ണയുമാണ്. ഒരു ദിർഹം കൊണ്ട് നോമ്പുതുറക്കാൻ ഇറച്ചി വാങ്ങാമായിരുന്നില്ലേയെന്ന് മഹതിയോട് ചോദിക്കപ്പെട്ടപ്പോൾ എനിക്കത് ഓർമ്മയുണ്ടായിരുന്നില്ല എന്നായിരുന്നു മറുപടി.

ഉർവ: പറയുന്നു. സമ്പത്തിൽ ഒന്നും സൂക്ഷിച്ചുവെക്കുന്ന പതിവ് ആയിശാബീവിക്കുണ്ടായിരുന്നില്ല. എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കും.

ആയിശാബീവിയുടെ 18000 ദീനാർ കടം മുആവിയ(റ) വീട്ടി. ഇതുമുഴുവനും പാവങ്ങൾക്ക് അവർ നൽകിയതായിരുന്നു. 

ഭക്തി

ആയിശ(റ) പറയുന്നു. മുലകുടിബന്ധത്തിലുള്ള എന്റെ പിതൃവ്യൻ എന്നെ സന്ദർശിക്കാൻ അനുമതി ചോദിച്ചു. ഞാൻ സമ്മതിച്ചില്ല. വിഷയം തിരുനബിയുടെ അടുക്കലെത്തി. നബി പറഞ്ഞു. നിന്റെ പിതൃവ്യന് നീ സന്ദർശനാനുമതി നൽകുക. ഞാൻ പറഞ്ഞു: എന്നെ മുലയൂട്ടിയത് സ്ത്രീയാണ്. പുരുഷനല്ല. നബി പറഞ്ഞു അതു നിന്റെ പിതൃവ്യൻ തന്നെയാണ്. പ്രവേശനാനുമതി നൽകു

അന്യ പുരുഷനാകുമോ എന്നു ഭയപ്പെട്ടതാണ് ആയിശാ(റ) പ്രവേശനാനുമതി നൽകാതിരിക്കാനുള്ള കാരണം.

ആയിശ(റ) പറയുന്നു: തിരുനബിയുടെയും അബൂബക്ർ(റ)ന്റെയും ഖബറിനരികിൽ വസ്ത്രം വാരിച്ചുറ്റിയ നിലയിൽ ഞാൻ പോകാറുണ്ടായിരുന്നു. കാരണം അതെന്റെ ഭർത്താവും പിതാവുമാണ്. എന്നാൽ ഉമർ(റ)നെകൂടി ഖബറടക്കിയ ശേഷം വസ്ത്രം പൂർണ്ണമായി ബന്ധിച്ചിട്ടല്ലാതെ ഞാനവിടെ പ്രവേശിച്ചിട്ടില്ല. ഉമർ(റ)ന്റെ സാന്നിധ്യം എന്നെ ലജ്ജിപ്പിച്ചു.

ആയിശ(റ) പറയുന്നു. നബി ഭാര്യമാരെ ഒരു മാസത്തേക്ക് വെടിഞ്ഞു. ഇരുപത്തൊമ്പത് ദിവസമായപ്പോൾ നബി എന്റെ വീട്ടിൽ വന്നു. ഞൻ ചോദിച്ചു: നബിയേ, അങ്ങ് ഒരു മാസത്തേക്കല്ലേ പത്നിമാരെ വെടിഞ്ഞത്. ഇന്ന് ഇരുപത്തൊമ്പത് ആയിട്ടേ യുള്ളൂ. തിരുനബി പറഞ്ഞു. ഈ മാസം ഇരുപത്തൊമ്പതേയുളളൂ.

ഖാസിം(റ) പറയുന്നു. വൈകുന്നേരമായാൽ ഞാൻ ആയിശാബീവിയുടെ വീട്ടിൽ പോകും. ഒരു ദിവസം ഞാൻ ചെന്നപ്പോൾ അവർ നിസ്കരിക്കുകയാണ്. അല്ലാഹു നമുക്ക് അനുഗ്രഹം ചെയ്തു. നരകത്തിലെ കഠിനായ ചൂടിനെതൊട്ട് നമ്മെ കാത്തു.. എന്നർത്ഥം വരുന്ന സൂറതുത്തറിലെ സൂക്തം പാരായണം ചെയ്ത് നിസ്കരിക്കുകയാണ്. അവർ കരയുന്നുമുണ്ട്. ഒരുപാട് നേരം ഞാൻ കാത്തുനിന്നു. മുഷിഞ്ഞപ്പോൾ ഞാൻ അങ്ങാടിയിലേക്കിറങ്ങി. കുറേ കഴിഞ്ഞ് തിരിച്ചു വന്നു. അപ്പോഴും ആയിശാ(റ) അതേ രൂപ ത്തിൽ നിസ്കാരത്തിലാണ്.

വിയോഗം

മുസ്ലിം ലോകത്തിന് വിജ്ഞാനത്തിന്റെ വിളക്കുമാടമായി പ്രശോഭിച്ച് ബീവി ആയിശ(റ) സർവ്വരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു. തന്റെ പിതാവ് മുആവിയക്ക് ശേഷം തന്നെ ബൈഅത്ത് ചെയ്യണമെന്ന് യസീദ് ആവശ്യപ്പെട്ടു. താന്തോന്നിയും സുഖലോലുപനും അധികാരമോഹിയുമായ യസീദിനെ ഖലീഫ യായി അംഗീകരിക്കാൻ അബ്ദുറഹ്മാൻ ബിൻ അബീബക്ർ(റ) ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ആവശ്യം നിരാകരിച്ചു. അബ്ദുറഹ്മാനെ അറസ്റ്റുചെയ്യാൻ യസീദ് ഉത്തരവിട്ടു. അബ്ദുറഹ്മാൻ ഉടൻ ആയി ശാബീവി(റ)യുടെ വീട്ടിൽ അഭയം തേടി. ആയിശാബീവിയോ ടുള്ള ആദരവുകാരണം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ അവർക്ക് സാധിച്ചില്ല.

ഹിജ്റാബ്ദം അമ്പത്തിയേഴിൽ ആയിശാ(റ) രോഗബാധിത യായി. ഇബ്നു അബ്ബാസ്(റ) അവരെ സന്ദർശിച്ചു. അദ്ദേഹം പറ ഞ്ഞു. ഉമ്മാ.. നിങ്ങൾ സന്തോഷിക്കുക, തിരുനബിയോടും ആത്മമിത്രങ്ങളോടും സന്ധിക്കാൻ നിങ്ങൾക്കിനി വേർപാട് മാത്രമേയുള്ളൂ. തിരുനബിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവ ആത്മാവിന്റെ രായിരുന്നല്ലോ നിങ്ങൾ... പ്രവാചകൻ ( സംശുദ്ധമായതല്ലാതെ ഇഷ്ടപ്പെടുകയില്ല”.

ആയിശാബീവി (റ) പറഞ്ഞു അബ്ബാസിന്റെ മോനേ, എന്ന വെറുതെ വിട്ടേക്കുക. അല്ലാഹുവാണ്. ഞാൻ ആരാലും ശ്രദ്ധിക്ക പ്പെടാത്ത ഒന്നായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോവുകയാണ്.

റമളാൻ പതിനേഴിന് ചൊവ്വാഴ്ച ആയിശ (റ) ഈ ലോക ത്തോട് വിടപറഞ്ഞു. ഇന്നാലില്ലാഹി.. അന്ന് അവർക്ക് അറുപ ത്താറ് വയസ്സായിരുന്നു പ്രായം. ജന്നതുൽ ബഖീഇൽ തിരുനബി( യുടെ മറ്റു ഭാര്യമാർക്ക് ചാരെ ഖബറടക്കണമെന്നവർ വസ്വിയ്യത്ത് ചെയ്തിരുന്നു. മദീനയിലെ അമീർ മർവാന്റെ പ്രതിനിധിയായി അബൂഹുറൈറ(റ)യാണ് മഹതിയുടെ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകിയത്.

അന്നു രാത്രി തന്നെ ബഖീഇൽ ഖബറടക്കുകയും ചെയ്തു. റളിയല്ലാഹു അൻഹാ...

അല്ലാഹു അവരോടൊപ്പം നമ്മേയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. അമീൻ,

Post a Comment

Previous Post Next Post

Hot Posts