മീലാദ് വിളംബര റാലി മുദ്രാവാക്യങ്ങൾ

മീലാദുന്നബി സിന്ദാബാദ് 

വിളംബര ജാഥ സിന്ദാബാദ്


അന്ധത മുറ്റിയ കാലത്ത് 

അക്രമ കലുഷിത മുറ്റത്ത് 

അറിവിൻ വെട്ടം കാട്ടിയ മുത്ത് 

സ്നേഹം കോർത്ത് സഹനം വാർത്ത് 

ശാന്തി വിതച്ചൊരു സീനത്ത് 

ആഖിർ നബിയാം തിരുമുത്ത് 

മീലാദുന്നബി സിന്ദാബാദ് 

വിളംബര ജാഥ സിന്ദാബാദ്


ഹത്യയിൽ ജീവിതം ഹോമിച്ചവരിൽ 

ശത്രുത ഖൽബിൽ ജീവിച്ചവരിൽ 

പെണ്ണിന് നേരെ കണ്ണുരുട്ടി 

കൊന്ന് കുഴിച്ച് മുടിയ ജനമിൽ 

അറിവിൻ മധുരം നൽകിയ മലരേ 

കരളിൻ കുളിരേ തളിരേ ഖൈറേ 

അങ്ങേക്കായിരമഭിവാദ്യങ്ങൾ 

മീലാദുന്നബി സിന്ദാബാദ് 

വിളംബര ജാഥ സിന്ദാബാദ്


അംബരപ്പൂ പൊയ്കയിലേ 

അമ്പിളി പോൽ വന്നവരേ 

അമ്പിയപ്പൂഞ്ചോലയിലേ

അംബുജം പോൽ വന്നവരേ

അന്തിമ വേദപ്പൂരണമേ 

അന്ധത നീക്കിയ മുത്തൊളിവേ 

അങ്ങയിൽ ഞങ്ങൾ ചൊല്ലുന്നു 

ആയിരമായിരമഭിവാദ്യങ്ങൾ 

മീലാദുന്നബി സിന്ദാബാദ് 

വിളംബര ജാഥ സിന്ദാബാദ്അധർമ്മക്കോട്ടകൾ തച്ചുതകർത്ത് 

അനീതി ഷജറുകൾ വെട്ടി മുറിച്ച് 

നേരിൻ റൂട്ട് തെളിച്ചൊരു നൂറേ 

അങ്ങേക്കായിരമഭിവാദ്യങ്ങൾ 

ആയിരമായിരമഭിവാദ്യങ്ങൾ 

മീലാദുന്നബി സിന്ദാബാദ് 

വിളംബര ജാഥ സിന്ദാബാദ്Post a Comment

Previous Post Next Post

Hot Posts