മൗലിദിൻ്റെ ശ്രേഷ്ടതയെ സംബന്ധിച്ച് മഹത്തുക്കളുടെ വാക്കുകൾ

ഇമാം ഇബ്നു ഹജർ ഹൈതമി(റ) അവിടുത്തെ

 النِّعمةُ الكُبْري علَي العَالَمِ في مَوْلِدِ سَيِّدِ وَلَدِ آدمَ 

എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.


 ഒന്നാം ഖലീഫ അബൂബക്കർ സ്വിദ്ധീഖ് (റ) പറഞ്ഞത്. 

നബി(സ) തങ്ങളുടെ പേരിലുള്ള മൗലിദ് ഓതുന്നതിന് വേണ്ടി ആരെങ്കിലും ഒരു വെള്ളിനാണയം ചെലവഴിച്ചാൽ (ആ കാലഘട്ടത്തിൽ വിനിമയത്തിന് ഉപയോഗിക്കുന്ന ഒന്നാണ് വെള്ളിനാണയം. ഇന്ന് അതിനു പകരം കറൻസി / രൂപ/ പൈസ / റിയാൽ / ഡോളർ........ ഉപയോഗിച്ചാൽ എന്ന് പറയാം) അവൻ സ്വർഗത്തിൽ എൻ്റെ കൂട്ടുകാരനായിരിക്കും.


രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് (റ) 

നബി(സ) തങ്ങളുടെ പേരിലുള്ള മൗലിദിനെ ആരെങ്കിലും ബഹുമാനിച്ചാൽ അവൻ വിശുദ്ധ ദീനുൽ ഇസ് ലാമിനെ ജീവിപ്പിച്ചവനായി

മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ (റ) 

നബി(സ) തങ്ങളുടെ പേരിലുള്ള മൗലിദ് പാരായണത്തിന് വേണ്ടി ആരെങ്കിലും ഒരു ദിർഹം (വെള്ളി നാണയം)ചെലവഴിച്ചാൽ അവൻ ബദ്ർ, ഹുനൈൻ എന്നീ യുദ്ധത്തിൽ പങ്കെടുത്തവനെ പോലെയായിരിക്കും


നാലാം ഖലീഫ അലിയ്യു ബ്നു അബീത്വാലിബ് (റ) 

നബി(സ) തങ്ങളുടെ പേരിലുള്ള മൗലിദ് പാരായണത്തെ ആരെങ്കിലും ബഹുമാനിക്കുകയും ആ മൗലിദ് പാരായണത്തിന് അവൻ കാരണക്കാരനാവുകയും ചെയ്താൽ ഈ ലോകത്തു നിന്നും ഈമാനോടു കൂടെയല്ലാതെ അവൻ മരിക്കുകയില്ല.വിചാരണയില്ലാതെ സ്വർഗ പ്രവേശനം അവന് ലഭിക്കുകയും ചെയ്യും

(അന്നിഅ٘മത്തുൽ കുബ്റാ, പേജ്: 9, 10)




Post a Comment

Previous Post Next Post

Hot Posts