സൻആഇൽ

ഹ്രസത്ത് സുലൈമാൻ നബി(അ)മും കൂട്ടുകാരും മക്കയിൽ ഇറങ്ങിയെന്നാണല്ലോ, നാം പറഞ്ഞു വന്നത്. അവിടെ കഅബയ്ക്കരികെ നിന്ന് അദ്ദേഹം നിസ്കരിച്ചു. പിന്നീട് തന്റെ സഹയാത്രികരോട് ഒരു നീണ്ട പ്രസംഗം നടത്തി. അത് ഇങ്ങനെ സംഗ്രഹിക്കാം.

“അല്ലയോ സമൂഹമേ, ഇതൊരു വിശുദ്ധ ഭൂമിയാണ്. ഇവിടെ ഒരു പ്രവാചകൻ ജനിക്കും; മഹാപ്രവാചകൻ. ശത്രുക്കളെ അദ്ദേഹം തുരത്തും. കള്ളന്മാരെയും കൊള്ളക്കാരെയും കുഴിച്ചുമൂടും. ബഹുദൈവ വിശ്വാസികളെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കും. സത്യത്തി ന്റെയും സമാധാനത്തിന്റെയും മതമായ ഇസ്ലാം ലോകമാകെ പ്രചരിപ്പിക്കും. ആ പ്രവാചകനെ അനുസരിക്കു ന്നവർ നല്ല ഭാഗ്യശാലികളാകും..

പ്രസംഗം ഗംഭീരമായിരുന്നു. ശേഷം അൽപ സമയം നബിയും സഖാക്കളും അവിടെ കഴിച്ചുകൂട്ടി. പിന്നെ വീണ്ടും യാത്ര തുടങ്ങി. വാഹനം ഏതാണെന്നോ... പഴയ അത്ഭുത വാഹനം തന്നെ. ആ വാഹനം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് പറന്നു.

ദീർഘനേരം സഞ്ചരിച്ച ശേഷം വാഹനം ഭൂമിയിലിറ ങ്ങാൻ ഉദ്യമിച്ചു. യാത്രക്കാർ താഴെ നോക്കി. എത്ര മനോഹരമായ കാഴ്ച. പച്ചക്കമ്പിളി വിരിച്ച പോലെ ഒരു മൈതാനം, ഇടക്കിടെ ഉയരത്തിൽ വളർന്ന മരക്കൂട്ടങ്ങൾ. ഓമന യോടെ കവിളത്ത് തലോടി ഇക്കിളിക്കൂട്ടുന്ന ഇളം കാറ്റ്. ഹായ്! ആകപ്പാടെ നല്ല സുഖമുള്ള അന്തരീക്ഷം. ചന്ത മുള്ള കാഴ്ച....

 ഇത്ര മനോഹരമായ ഈ പ്രദേശം ഏതെന്നറിയാൻ കൂട്ടുകാർക്കു തിടുക്കം കാണും അല്ലേ? പറയാം, അതാണ് സൻആഅ്


അതെ, സൻആഅ് തന്നെ... യമൻ' എന്നു കേട്ടിട്ടില്ലേ? യമൻ തലസ്ഥാനമാണ് സൻആഅ്. ഇന്നും യമൻ റിപ്പ ബ്ലിക്കിന്റെ ആസ്ഥാനം “സൻആഅ്' തന്നെ. 

നമ്മുടെ സുലൈമാൻ നബി(അ)മിന് ആ സ്ഥലം നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹം അവിടെ ഇറങ്ങി, സഹയാത്രിക രും. എല്ലാവരും ഉത്സാഹത്തോടെ നാലുപാടും നടന്നു. കൗതുകപൂർവ്വം എല്ലാം നോക്കി കണ്ടു.

സുലൈമാൻ നബി(അ)യുടെ സഹയാത്രികരിൽ എല്ലാ വരും ശ്രദ്ധിക്കുന്ന ഒരു പക്ഷിയുണ്ടായിരുന്നു, ഹുദ്ഹുദ്. 

ഹുദ്ഹുദ് എന്നു കേൾക്കുമ്പോൾ കൂട്ടുകാർ പരുങ്ങുന്നുണ്ടാകും. ‘മരംകൊത്തി' എന്നു കേട്ടിട്ടില്ലേ? അതി നാണ് അറബിയിൽ 'ഹുദ്ഹുദ്' എന്നു പറയുന്നത്.

ഇപ്പോൾ ഹുദ്ഹുദിനെ പരിചയപ്പെട്ടല്ലോ. ഇനി ഹുദ്ഹു ദിന്റെ കഥയിലേക്കു കടക്കാം.

Post a Comment

Previous Post Next Post

Hot Posts