Mahabba tweet | Farooq Naeemi | മുഹമ്മദ് നബി ﷺ ചരിത്രം



 പ്രയാണം ഏഴാം വിതാനത്തിലേക്കെത്തി. മറ്റു വിതാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇടിമിന്നലുകൾ കേൾക്കുന്നു, അനുഭവപ്പെടുന്നു. ജിബ്‌രീൽ(അ) നബിﷺയെ ആനയിച്ച് ആകാശ കവാടത്തിലെത്തി. സാധാരണ സ്വാഗത സംഭാഷണങ്ങൾ കഴിഞ്ഞു. നബിﷺയെ സവിശേഷമായ പ്രാർത്ഥനാ വാചകങ്ങൾ കൊണ്ട് മംഗളം നേർന്നു. ഏഴാം വിതാനത്തിന്റെ കവാടം തുറന്നതോടെ തസ്ബീഹിന്റെ അഥവാ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുന്ന വാചകങ്ങൾ കേൾക്കാൻ തുടങ്ങി. അതായിരിക്കുന്നു ഇബ്രാഹീം അലൈഹിസ്സലാം. മുത്ത് നബിﷺയെ അവിടുന്ന് പ്രത്യേകം സ്വീകരിച്ചു. 'സദ്‌വൃത്തരായ പ്രവാചകനും പുത്രനുമായവരേ സ്വാഗതം' എന്ന് പറഞ്ഞു സന്തോഷം പങ്കുവെച്ചു. ശേഷം മുത്ത് നബിﷺയോട് പറഞ്ഞു. അവിടുത്തെ സമുദായത്തോട് സ്വർഗ്ഗത്തിലേക്ക് വിളവിറക്കാൻ പറയണം. അവിടുത്തെ മണ്ണ് വിശാലവും പരിശുദ്ധവുമാണ്. അപ്പോൾ ചോദിച്ചു. എന്താണ് സ്വർഗ്ഗത്തിലെ വിള? അവിടുന്ന് പറഞ്ഞു. 'ലാഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹിൽ അലിയ്യിൽ അളീം' എന്ന മന്ത്രമാണ്. ഒരു നിവേദനത്തിൽ ഇങ്ങനെയും കൂടി കാണാം. ഇബ്രാഹീം നബി(അ) മുത്ത് നബിﷺയോട് പറഞ്ഞു. അവിടുത്തെ സമുദായത്തിന് എന്റെ അഭിവാദ്യം അറിയിക്കുക. എന്നിട്ടവരോട് പറയണം സ്വർഗത്തിന്റെ മണ്ണ് വിശാലവും വിചിത്രവുമാണ്. അവിടെ വിളവിറക്കാൻ പറയുക. വിളവ് എന്താണെന്നല്ലേ? 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ'(അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവനാണ് സർവ്വസ്തുതിയും. അവനാണ് ഏറ്റവും ഉന്നതൻ) എന്ന മന്ത്രമാണ് സ്വർഗത്തിലെ വിള.

ഇബ്രാഹീം നബി(അ)യുടെ അടുക്കൽ ഒരു പറ്റം ആളുകൾ ഇരിക്കുന്നു. അവർ നല്ല വെളുത്ത പ്രസന്ന മുഖമുള്ളവരാണ്. നല്ല തൂവെള്ള ഭാവം. അടുത്ത് വേറെ കുറച്ചാളുകൾ അവർ അൽപ്പം നിറം മങ്ങിയവരാണ്. അവർ ഒരരുവിയിൽ കയറിയിറങ്ങിയപ്പോഴേക്ക് ഭാവം മാറി. ശേഷം, അവരും ആദ്യത്തെ വിഭാഗത്തോടൊപ്പം ഇരുന്നു. നബിﷺ ജിബ്‌രീലി(അ)നോട് ചോദിച്ചു. ഈ രണ്ടുവിഭാഗം ആരാണ്? മറുപടി പറഞ്ഞു. ആദ്യത്തെ വിഭാഗം ലവലേശം അരുതായ്മകൾ കലരാത്ത വിധം നന്മകൾ ചെയ്തവരാണ്. രണ്ടാമത്തെ വിഭാഗം നന്മകൾക്കൊപ്പം അബദ്ധങ്ങൾ കൂടി ചെയ്തു പോയവരാണ്. അവർ പാപമോചനം എന്ന അരുവിയിൽ നിന്ന് ശുദ്ധിവരുത്തി നല്ലവരോടൊപ്പം ചേർന്നു. ഈ കാണുന്ന പുഴകളിൽ ഒന്നാമത്തേത് അല്ലാഹുവിന്റെ കരുണയും. രണ്ടാമത്തേത് അല്ലാഹുവിന്റെ അനുഗ്രഹവും മൂന്നാമത്തേത് വിശുദ്ധ പാനീയവുമാണ്.(സൂറതുൽ ഇൻസാനിലെ ഇരുപത്തിയൊന്നാമത്തെ സൂക്തം ഈ പാനീയത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.)
ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ നബിﷺയോട് പറയപ്പെട്ടു. ഇത് അവിടുത്തെയും സമുദായത്തിന്റെയും സ്ഥലമാണ്. നബിﷺയുടെ സമുദായം അവിടെ രണ്ട് വിഭാഗമായി കാണപ്പെട്ടു. ഒരു വിഭാഗം നല്ല ശുഭ്ര വസ്ത്രധാരികൾ. മറ്റൊരു വിഭാഗം അൽപം പൊടിപടലങ്ങൾ പുരണ്ട വസ്ത്രം ധരിച്ചവർ. അവർ 'ബൈതുൽ മഅമൂർ' എന്ന പ്രത്യേക ഗേഹത്തിൽ പ്രവേശിച്ചു. ശുഭ്രവസ്ത്രധാരികൾ രണ്ടാം വിഭാഗത്തിന് കവചമായി. ബൈതുൽ മഅമൂറിൽ നിത്യേന എഴുപതിനായിരം പ്രവേശിക്കും. അന്ത്യനാൾവരെ അവർ പിന്നീടൊരിക്കലും അവിടേക്ക് മടങ്ങി വരില്ല. മക്കയിലെ കഅബയുടെ നേർരേഖയിൽ ഉപരിമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പ്രത്യേക ഭവനമാണ് 'ബൈതുൽ മഅമൂർ' എന്നാണ് ഹദീസ് പരാമർശം. വിശുദ്ധ ഖുർആനിലെ അത്ത്വൂർ അധ്യായത്തിലെ നാലാമത്തെ സൂക്തം ഈ സവിശേഷ ഭവനത്തെ പരാമർശിക്കുന്നു.
ഇതിന്റെ തുടർച്ചയെന്നോണം ഇമാം ത്വബ്റാനി(റ) ഉദ്ദരിച്ച ഒരു ഭാഗം ഇങ്ങനെ വായിക്കാം. നബിﷺയുടെ ഉപരിലോക സഞ്ചാരത്തെ കുറിച്ച് പറയുന്നു. അത്യുന്നതങ്ങളിൽ പ്രത്യേകിച്ചും അൽ മലഉൽ അഅലാ എത്തിയപ്പോൾ ജിബ്‌രീൽ(അ) ഏറ്റവും വിനീതനായി. താഴ്മ കൊണ്ട് ഒരു പഴന്തുണി പോലെ ഒതുങ്ങി. അൽ മലഉൽ അഅല എന്നതിന് അല്ലാഹുവിന്റെ ഏറ്റവും സമീപസ്ഥരായ മലക്കുകളുടെ ലോകം എന്നാണ് പറയപ്പെടുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

Tweet 120

The journey reached the Seventh stage. Apart from other spheres, thunders are heard. Gibreel (A)led the Prophet ﷺ to the gate of heaven. After the formal conversation , blessed the Prophet ﷺ with special prayer. When the gate of the seventh sphere was opened, he began to hear the words of Tasbeeh or the glorification of Allah. There was Ibraheem (A). He specially received the beloved Prophetﷺ. He shared his happiness saying, 'Welcome to the virtuous Prophet and son.' Then he advised the Prophet ﷺ. He should tell his community to cultivate more to heaven. The soil there is vast and holy. The Prophetﷺ asked. What is the harvest of heaven? He said.' La houla wala quwwata illa billahil Aliyyil Aleem' is the chant. This can also be seen in another report . Prophet Ibraheem (A)said to the Prophet Muhammad ﷺ. Convey my greetings to your community. Then tell them that the land of heaven is vast and colorful. Tell them to harvest there. What is the yield? The chant of 'Subhanallahi walhamdu lillahi wa lailaha illallahu Allahu Akbar' (Glory be to Allah), is the fruit of heaven.
A group of people were sitting near Prophet Ibrahim(A) with white appearance - a few others near them are a little faded in color. When the second group went down a stream, their appearance changed. Then they also sat down with first group. The Prophet ﷺ asked Gibreel. Who are these two groups? Answered. The first category is those who have done good deeds only. They didn't mix good with bad . The second group is those who have mixed good deeds with bad. They purified themselves from the 'stream of forgiveness' and joined the righteous. The first of these visible rivers is, 'the mercy of Allah', the second is 'the blessing of Allah' and the third is 'the holy drink'.
When he reached a place, the Prophet ﷺ was told. This is the place of you and your community. The community of the Prophet ﷺ was seen there in two groups. One group were well-dressed and the other group were those who were wearing slightly dusty clothes. They entered a special house named "Baitul Ma'moor". The well-dressed people became the protectors for the second group. Seventy thousand enter Baitul Ma'mur daily and they will never return until the Day of Judgment. The Hadeeth mentions that 'Baitul Ma'mur' is the spiritual house located in the upper sphere in the straight line of the holy Ka'aba in Mecca. The fourth verse of the 'At-tur' chapter of the Holy Qur'an mentions 'this special house.
As a continuation of this, a part quoted by Imam Tabrani(R)can be read as follows. It tells about the journey of the Prophet ﷺ in the upper world. Gibreel(A)became the most humble when he reached the highest, especially "Al Malaul Aa'la". He was humbled like a sackcloth. Al Malaul Aala is said to be the world of the angels closest to Allah.

Post a Comment