CLASS 6 FIQH 7| SKSVB | Madrasa Notes

صلاة الجمعة
ജുമുഅ നിസ്കാരം

قال تعالی :-يٰٓأيّها الّذين..........تعلمون
അല്ലാഹു പറയുന്നു :- ഓ.. സത്യവിശ്വാസികളെ വെള്ളിയാഴ്ച ദിവസം നമസ്കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവിന്റെ സ്മരണ യിലേക്ക് പെട്ടെന്ന് ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ ഉപേക്ഷിക്കുക അതാണ് നിങ്ങൾക്ക് ഉത്തമം നിങ്ങൾ അറിവുള്ളവരാണെങ്കിൽ.

قال رسول اللّه ﷺ :- خير............أخرج منها
നബി ﷺ തങ്ങൾ പറഞ്ഞു :- സൂര്യനുദിച്ച ദിവസങ്ങളിൽ ഉത്തമമായ ദിവസം വെള്ളിയാഴ്ചയാകുന്നു. ആദം നബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വർഗ്ഗത്തിൽ പ്രവേശിച്ചതും സ്വർഗ്ഗത്തിൽ നിന്ന് പുറത്തേക്ക് പോന്നതും ഈ ദിവസത്തിൽ തന്നെ.

وعن أبي هريرة......................قرّب بدنة
അബൂഹുറൈറ റിപ്പോർട്ട് ചെയ്യുന്നു :- തീർച്ചയായും നബി ﷺ തങ്ങൾ പറഞ്ഞു :- ആരെങ്കിലും വെള്ളിയാഴ്ച ജനാബത്തുകാരൻ കുളിക്കുന്നത് പോലെ കുളിക്കുകയും അതിരാവിലെ പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ധർമ്മം നൽകിയവനെ പോലെയാണ്.

ومن راح.......................قرّب بقرة
രണ്ടാമത്തെ സമയത്ത് ആരെങ്കിലും പുറപ്പെട്ടാൽ അവൻ ഒരു പശുവിനെ ധർമ്മം നൽകിയവനെ പോലെയാണ്.

ومن راح.............................كبشا أقرن
മൂന്നാമത്തെ സമയത്തിൽ ആരെങ്കിലും പുറപ്പെട്ടാൽ അവൻ ഒരു കൊമ്പുള്ളആടിനെ ധർമ്മം നൽകിയവനെ പോലെയാണ്.

ومن راح.......................دجاجة
നാലാം സമയത്തിൽ ആരെങ്കിലും പുറപ്പെട്ടാൽ അവൻ ഒരു കോഴിയെ ധർമ്മം നൽകിയവനെ പോലെയാണ്.

ومن راح.......................بيضة
അഞ്ചാം സമയത്തിൽ ആരെങ്കിലും പുറപ്പെട്ടാൽ അവൻ ഒരു മുട്ട ധർമ്മം ചെയ്തവനെ പോലെയാണ്.

فإذا خرج...................الذّكر
ഇമാം ഖുതുബ ഓതാനായി പുറപ്പെട്ടാൽ അത് കേൾക്കാനായി മലക്കുകൾ ഹാജറാകുന്നതാണ്.

أحكام الجمعة
ജുമുഅയുടെ വിധികൾ

تجب الجمعة.......................الجماعة
ജമാഅത്ത് ഒഴിവാക്കൽ അനുവദനീയമായ കാരണങ്ങൾ ഇല്ലാത്ത മുസ്ലിമും മുകല്ലഫും പുരുഷനും സ്വതന്ത്രനും നാട്ടിൽ സ്ഥിര താമസക്കാരനുമായ എല്ലാവർക്കും ജുമാഅ നിർബന്ധമാണ്.

فلا جمعة.............................ولامريض
കുട്ടി, ഭ്രാന്തൻ, അടിമ, സ്ത്രീ, യാത്രക്കാരൻ, രോഗി, എന്നിവർക്കൊന്നും ജുമുഅ നിർബന്ധമില്ല.

لكن يستحبّ........................والمسافر
എങ്കിലും കുട്ടിക്കും, അടിമക്കും, യാത്രക്കാരനും, ജുമുഅയിൽ പങ്കെടുക്കൽ സുന്നത്താണ്.

والمرأة لاتجب عليها الجمعة
സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ല.

بل يكره..........................خوف الفتنة
എന്നല്ല സ്ത്രീകൾ ജുമുഅക്ക് പങ്കെടുക്കൽ കറാഹത്താണ്. ഫിത് ന ഭയപ്പെടുന്ന കാലമാണെങ്കിൽ ജുമാഅക്ക് സ്ത്രീകൾ പങ്കെടുക്കൽ ഹറാമാണ്.

وأهل قرية..........................الجمعة فيها
ഒരു നാട്ടിൽ ജുമുഅക്ക് അർഹരായ നാല്പത് ആളുകൾ ഉണ്ടെങ്കിൽ അവർക്ക് ആ നാട്ടിൽ ജുമാ നിലനിർത്തൽ നിർബന്ധമാണ്.

وإن لم يكن..........................النّداء
ഇനി അവരിൽ 40 ആളുകൾ ഇല്ലെങ്കിൽ ബാങ്ക് കേൾക്കുന്ന അടുത്ത നാട്ടിലേക്ക് പോകൽ അവർക്ക് നിർബന്ധമാണ്.

ومن لزمته...........................من الجمعة
ജുമുഅ നിർബന്ധമുള്ള ഒരാൾ ജുമുഅയിൽ നിന്നും ഇമാം സലാം വീട്ടുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിച്ചാല് ആ നിസ്ക്കാരം സ്വഹീഹാവുകയില്ല.

أمّاالمعذور.......................ظهره
അനുവദനീയമായ വല്ല കാരണത്താലും ജുമുഅ ഒഴിവാക്കിയവൻ കാരണം നീങ്ങുമെന്ന് പ്രതീക്ഷയുണ്ടെങ്കിൽ അവന് ളുഹ്റിനെ പിന്തിക്കൽ സുന്നത്താണ്.

وأمّامن.....................تعجيل الظّهر
സ്ത്രീകളെപ്പോലെ കാരണം നീങ്ങുമെന്ന പ്രതീക്ഷ ഇല്ലാത്തവർ പെട്ടെന്ന് ളുഹ്റ് നിസ്കരിക്കലാണ് സുന്നത്ത്.

ويحرم السّفر........................فوت الجمعة
ജുമുഅ നഷ്ടപ്പെടുമെന്ന് പേടിച്ചാൽ വെള്ളിയാഴ്ച ദിവസം സുബഹിക്ക് ശേഷം യാത്ര പോകൽ ഹറാമാണ്.

شروط الجمعة
ജുമുഅയുടെ നിബന്ധനകൾ

يشترط.............................التّالية
മറ്റു നിസ്കാരങ്ങൾ ക്കുള്ള ശർത്തുകൾക്ക് പുറമേ ജുമുഅക്ക് താഴെ പറയുന്നവയും നിബന്ധനയാണ്.

١..وقوعها بمحلّ معدود من البلد
1..നാട്ടിൽ എണ്ണപ്പെടുന്ന സ്ഥലത്ത് ജുമാ സംഭവിക്കുക.

٢..أن لاتسبقها.......................بمكان واحد
2..ഒരേ സ്ഥലത് മറ്റൊരു ജുമുഅഃ തക്ബീറത്തുൽ ഇഹ്റാമിന് മുൻ കടക്കുകയോ ഒത്തു വരികയോ ചെയ്യാതിരിക്കുക. ഒരു സ്ഥലത്ത് ഒരുമിച്ചു കൂടൽ പ്രയാസമായാലോയിച്ച.

٣..وقوعها في وقت الظّهر
3..ജുമുഅ ളുഹ്റിന്റെ സമയത്ത് സംഭവിക്കണം.

٤..وقوعها بأربعين...............بمحلّ الجمعة
4..ജുമുഅയുടെ അഹ് ലുകാരായ 40 ആളുകളെക്കൊണ്ടായിരിക്കുക. ജുമുഅയുടെ നാട്ടിൽ സ്ഥിരതാമസക്കാരായ സ്വതന്ത്രരായ ബുദ്ധിമാന്മാരായ പുരുഷൻമാരാണ് ജുമുഅയുടെ അഹ് ലുകാർ.

٥..وقوعها جماعة في الرّكعة الأولی
5..ഒന്നാമത്തെ റക്അത്തിൽ ജമാഅത്തായി സംഭവിക്കുക.

٦..وقوعها بعد خطبتين صحيحتين
6.. സ്വഹീഹായ രണ്ട് ഖുതുബകൾക്ക് ശേഷമായിരിക്കുക.

خطبة الجمعة
ജുമുഅയുടെ ഖുതുബ

لاتصحّ الجمعة إلّا بالخطبة
ഖുതുബ കൊണ്ടല്ലാതെ ജുമു അ സ്വഹീഹാവുകയില്ല.

ولا تصحّ الخطبة إلّا بشروطها وفروضها
ശർത്തുകളും ഫർളുകളും പാലിചെങ്കിലേ ഖുത്തുബ സ്വഹീഹാവുകയുള്ളൂ.

ومن شروطها كونها بالعربيّة
അതിന്റെ ശർത്തുകളിൽ പെട്ടെന്നാണ് ഖുത്തുബ അറബിയിലായിരിക്കൽ.

فلاتصحّ إلّا بالعربيّة
അറബിയിലല്ലാതെ കുത്തുബ സ്വഹീഹാവുകയില്ല.

وهي سنّة......................والخلف
അതാണ് നബി ﷺ തങ്ങളുടെയും മുന്ഗാമികളുടെയും പിൻഗാമികളുടെയും വഴി.

وقد قال النّبيّﷺ :- ...........أصلّي
നബി ﷺ തങ്ങൾ പറഞ്ഞു :- ഞാൻ ഏതു രൂപത്തിൽ നിസ്കരിക്കുന്നത് നിങ്ങൾ കണ്ടുവോ അതേ രൂപത്തിൽ നിങ്ങൾ നിസ്കരിക്കുക.

فالخطبة.....................منكرة محرّمة
അപ്പോൾ അറബിയല്ലാത്ത ഭാഷയിൽ ഖുതുബ ഓതൽ വെറുക്കപ്പെട്ട പുത്തനാശയവും ഹറാമുമാണ്.

الخطبة
ഖുതുബയുടെ സുന്നത്തുകൾ

١..أن تكون علی
1..ഖുതുബ നിർവഹിക്കുന്നത് ഒരു മിമ്പറിൽ നിന്നോ ഉയർന്ന സ്ഥലത്തുനിന്നോ ആയിരിക്കുക.

٢..أن يسلّم عند.................
2..ഖുതുബ ഓതുന്ന അയാൾ പ്രവേശന സമയത്തും മിമ്പറയോട് അടുക്കുന്ന സമയത്തും മിമ്പറിൽ കയറിയതിനുശേഷവും സലാം പറയുക.

٣..أن يجلس حتّی يؤذّن
3..ബാങ്ക് അവസാനിക്കുന്നതുവരെ ഇരിക്കുക.

٤..أن يعتمد علی................
4..ഇടതുകൈയിൽ ഒരു വാളോ, വില്ലോ, വടിയോ പിടിച്ച് അതിൽ ഊന്നി നിൽക്കുക.

٥..أن يقبل عليهم في جميعها
5..ഖുതുബയിൽ മുഴുവനും ജനങ്ങളുടെ അഭിമുഖമായിരിക്കുക.

٦..أن يرتّب الأركان
6..റുക്നുകൾ ക്രമപ്രകാരം കൊണ്ടുവരിക.

٧..أن يدعو لولاة.......................
7..സ്വഹാബാക്കളിൽ നിന്നും മുസ്ലിംകളിൽ നിന്നുമുള്ള ഭരണാധികാരികൾക്കും മുസ്ലിം സൈന്യങ്ങൾക്കും വേണ്ടി ദുആ ചെയ്യുക.

٨..أن تكون الخطبة..............
8..കുതുബ സാഹിത്യ മാർന്നതും, ചെറുതും, ജനങ്ങൾക്ക് മനസ്സിലാകുന്നതും ആയിരിക്കുക.

٩..كون الجلوس......................الإخلاص
9..രണ്ടു ഖുതുബക്ക് ഇടയിലെ ഇരുത്തം സൂറത്തുൽ ഇഖ്ലാസിന്റെ കണക്കായിരിക്കുക.

١٠..ختم الأولی....................فوزا عظيما
10..ഒന്നാം ഖുതുബയുടെ അവസാനം "ഖാഫ്" സൂറത്ത് കൊണ്ടോ അല്ലെങ്കിൽ

يٰٓأيّها الّذين ءامنوا................عظيما
എന്ന ആയതുകൊണ്ടോ ആയിരിക്കുക. (ഓ സത്യവിശ്വാസികളെ അല്ലാഹുവിന് നിങ്ങൾ തഖ് വ ചെയ്യുക. നിങ്ങൾ നല്ല വാക്ക് പറയുക. എന്നാൽ അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങളെ നന്നാക്കിത്തരും. നിങ്ങളുടെ ദോഷം അവൻപൊറുത് തരുകയും ചെയ്യും. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിച്ച് ജീവിച്ചാൽ അവൻ മഹത്തായ വിജയംവരിച്ചു)

آداب الجمعة
ജുമുഅയുടെ മര്യാദകൾ

أفضل الأيّام يوم الجمعة
ദിവസങ്ങളിൽ വച്ച് ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ച ദിവസമാണ്.

يسنّ إكثار.............................وليلتها
വെള്ളിയാഴ്ച ദിവസത്തെ രാത്രിയിലും പകലിലും ഖിറാഅത്തിനേയും സ്വലാത്തിനെയും അധികരിപ്പിക്കൽ പ്രത്യേകം സുന്നത്തുണ്ട്.

قال رسول اللّه ﷺ...............معروضة عليّ
നബി ﷺ തങ്ങൾ പറഞ്ഞു :- നിങ്ങളുടെ ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ചയാണ്. ആ ദിവസത്തിൽ നിങ്ങൾ എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുക. തീർച്ചയായും നിങ്ങളുടെ സ്വലാത്ത് എന്റെ മേൽ വെളിവാക്കപ്പെടും.

وعن ابي سيد.........................الجمعتين
അബി സഈദുൽ ഖുദ്രി (റ) എന്നവരെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു :- നബി ﷺ തങ്ങൾ പറഞ്ഞു :- ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യുകയാണെങ്കിൽ ആ രണ്ട് ജുമുഅക്കിടയിലുള്ള അത്രയും പ്രകാശം അവനു ലഭിക്കും.

يسنّ لمريد الجمعة
ജുമുഅ ഉദ്ദേശിക്കുന്നവന് സുന്നത്തായ കാര്യങ്ങൾ.

الغسل....................هو الأفضل
കുളിക്കുക, വൃത്തിയാകുക, നല്ല വസ്ത്രം കൊണ്ട് ഭംഗിയാകുക, വെള്ള വസ്ത്രമാണ് ഏറ്റവും ശ്രേഷ്ഠം.

والتّطيّب..............بالسّكينة
സുഗന്ധം പൂശുക, തലപ്പാവ് ധരിക്കുക, അതി രാവിലെ പോവുക, ശാന്തതയോടെ നടന്നു പോവുക

واشتغال..........................وفي المسجد
പള്ളിയിലും പള്ളിയിലേക്ക് പോകുന്ന വഴിയിലും ഖിറാഅത്ത് കൊണ്ടും ദിക്ർ കൊണ്ടും ജോലിയാവുക.

وإنصات للخطبة ഖുതുബ ശ്രദ്ധിച്ചു കേൾക്കുക.

Post a Comment