CLASS 6 FIQH 3 | SKSVB | Madrasa Notes

أحكام النّساء

قال تعالی :ويسئلونك عن...............ويحبّ المتطهّرين
അല്ലാഹു പറയുന്നു :- ആർത്തവത്തെ ക്കുറിച്ച് അവർ നബിയെ താങ്കളോട് ചോദിച്ചാൽ അങ്ങ് പറയുക :- അതു മാലിന്യമാണ് അതിനാൽ ആർത്തവ വേളയിൽ നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്നു നിൽക്കുക. ശുദ്ധിയാകും വരെ അവരെ സമീപിക്കരുത് ശുദ്ധി നേടിയാൽ അല്ലാഹു നിങ്ങളോട് കൽപിച്ച പോലെ നിങ്ങൾ അവരെ സമീപിക്കുക. അല്ലാഹു കൂടുതൽ തൗബ ചെയ്യുന്നവരെയും കൂടുതൽ ശുദ്ധിയുള്ള വരെയും ഇഷ്ടപ്പെടുന്നവനാണ്.

الدِّ مَاءُ الْخَارِجَةُ.................وانّفاس والإستحاضة
സ്ത്രീകളിൽ നിന്നും പുറപ്പെടുന്ന രക്തങ്ങൾ മൂന്ന് വിധത്തിലുണ്ട്. ആർത്തവരക്തം, പ്രസവരക്തം, രോഗ രക്തം

مسا ئل الحيض

 الحيض دم.....................أو قات مخصوصة
പ്രകൃതിപരമായി പ്രത്യേക സമയങ്ങളിൽ സ്ത്രീകളുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തുവരുന്ന രക്തത്തിനാണ് ഹൈള് രക്തം എന്ന് പറയുന്നത്.

وأقلّ الحيض يوم وليلة
ഹൈളിൽ നിന്നും ചുരുങ്ങിയ സമയം ഒരു രാവും പകലുമാകുന്നു.

وغالبه ستّ أو سبع
സാധാരണയിൽ ആറോ ഏഴോ ദിവസം

وأكثره خمسة عشر يوما
അധികരിച്ചാൽ 15 ദിവസം

وأقلّ الطّهر.....................خمسة عشر يوما
രണ്ട് ഹൈളിനിടയിലുള്ള ശുദ്ധിയുടെ ചുരുങ്ങിയ സമയം 15 ദിവസമാകുന്നു.

ولا حــــــدّ لأكثـــــره
രണ്ട് ഹൈളിന്റെ ഇടയിലുള്ള ശുദ്ധി അധികരിക്കുന്നതിന് പരിധിയില്ല.

وأقلّ سنّ الحيض...................قمريّة تقريبا
ഹൈള് ഉണ്ടാവുന്നതിനുള്ള ചുരുങ്ങിയ പ്രായം ചന്ദ്ര വർഷ പ്രകാരം സുമാർ 9 വയസാകുന്നു.

فلو رأت الدّم.......................فهو حيض
ഒമ്പത് വയസ് പൂർത്തിയാകുന്നതിന് 16 ദിവസത്തിൽ താഴെ ബാക്കിയുള്ളപ്പോൾ രക്തം കണ്ടാൽ അതും ഹൈളാണ്.

وإذا تخلّل النّقاء بين الدّماء فهو حيض
രക്തങ്ങൾ ക്കിടയിൽ ശുദ്ധി കലർന്നു വന്നാൽ ആ ശുദ്ധിയുടെ സമയവും ഹൈളായിട്ടാണ് പരിഗണിക്കുക.

ان لم يزد علی أكثر الحيض
അധികരിച്ച ഹൈളി നേക്കാൾ കൂടുതലായി വരാത്ത അവസരത്തിൽ.

ولم ينقص مجموع الدّماء عن أقلّ الحيض
ആകെ പുറപ്പെട്ട രക്തം ഹൈളിൽ നിന്ന് ചുരുങ്ങിയ സമയത്തേക്കാൾ കുറയാത്ത അവസരത്തിൽ

مسائل النّفاس

النّفاس دم حيض...............جميع الرّحم
ഗർഭാശയം മുഴുവൻ ഒഴിവായ ശേഷം പുറപ്പെടുന്ന സംഘടിത ആർത്തവ രക്തമാണ് നിഫാസ്.

أقلّ انّفاس لحظة
നിഫാസിൽ നിന്ന് ഏറ്റവും കുറഞ്ഞത് ഒരു നിമിഷമാകുന്നു.

وغالبه أربعون يوما
സാധാരണ 40 ദിവസം

وأكثره ستّون يوما
കൂടിയാൽ 60 ദിവസം

والدّم الخارج من الحامل حيض
ഗർഭിണിയിൽ നിന്നും പുറപ്പെടുന്ന രക്തം ഹൈളാകുന്നു.

إن لم يزد علی.................ينقص عن أقلّه
അധികരിച്ച ഹൈളായ 15 ദിവസത്തേകാൾ കൂടാതിരിക്കുകയും, കുറഞ്ഞ ഹൈളായ ഒരു ദിവസത്തേക്കാൾ ചുരുങ്ങാതിരിക്കുകയും ചെയ്താൽ.

وإن رأت الدم......................فهو حيض
പ്രസവിച്ച് പതിനഞ്ച് ദിവസം കഴിഞ്ഞതിനു ശേഷം ഒരു സ്ത്രീ രക്തം കണ്ടാൽ അത് ഹൈളാണ്.

أو قبلها فهو نفاس
അല്ലെങ്കിൽ പ്രസവിച്ചു 15 ദിവസം കഴിയുന്നതിനു മുമ്പ് രക്തം കണ്ടാൽ അത് നിഫാസു മാണ്

مسائل الإستحاضة
ഇസ്തിഹാളതിന്റെ മസ്അലകൾ

الاستحاضت.......................الحيض والنّفاس

ആർത്തവ പ്രസവ സമയങ്ങളിലല്ലാതെ പുറപ്പെടുന്ന രോഗം കാരണമായി പുറപ്പെടുന്ന രക്തമാണ് ഇസ്തിഹാളത്.

فهذه الدّماء استحاضة
താഴെപ്പറയുന്ന അഞ്ച് രക്തങ്ങൾ ഇസ്തിഹാളതാണ്

١..ماخرج قبل.....................عشر يوما
1.. ചന്ദ്ര മാസ പ്രകാരം 9 വയസ്സ് പൂർത്തിയാകാൻ 16 ദിവസമുള്ളപ്പോൾ പുറപ്പെട്ട രക്തം. അത് ഇസ്തിഹാളത്ത് ആണ്.

٢..مانقص عن أقلّ الحيض
2.. ചുരുങ്ങിയ ഹൈളിനേക്കാൾ (ഓരു രാവും പകലും) കുറഞ്ഞ രക്തം

٣..مازاد علی أكثر الحيض
3.. അധികരിച്ച ഹൈളിനേക്കാൾ നേക്കാൾ( പതിനഞ്ചു ദിവസം) കൂടിയ രക്തം

٤..ماخرج قبل تمام أقلّ الطّهر
4.. രണ്ട് ഹൈളിന്റെ ഇടയിലുള്ള ശുദ്ധി( 15 ദിവസം) പൂർത്തിയാകുന്നതിനു മുമ്പ് പുറപ്പെടുന്ന രക്തം

٥..مازاد من دم ...............أكثر النّفا
5.. പ്രസവ രക്തത്തിൽ നിന്നും അധികരിച്ച് നിഫാസി (60 ദിവസം) നെക്കാളും കൂടിയ രക്തം.

والاستحاضة من الحدث الدّائم
ഇസ്തിഹാളത്ത് നിത്യ അശുദ്ധിയിൽ പെട്ടതാണ്

فلا تمنع الصّلاة
ഇസ്തിഹാളത്ത് നിസ്കാരത്തെ തടയുകയില്ല

ولا شيئا ممّا يمنع الحيض والنّفاس
ഹൈളും, നിഫാസും തടയുന്ന ഒരു കാര്യങ്ങളെയും ഇസ്തിഹാളത്ത് തടയുകയില്ല.

فيجب علی المستحاضة عند كلّ صلاة
എല്ലാ നിസ്കാര സമയങ്ങളിലും ഇസ്തിഹാളത്ത് ഉള്ള പെണ്ണിന് നിർബന്ധമാണ്.

غسل الفرج
ഗുഹ്യഭാഗം കഴുകൽ നിർബന്ധമാണ്

وحشوه بنحو قطن
കോട്ടൻ പഞ്ഞി പോലോത്തത് നിറക്കലും നിർബന്ധമാണ്.

وتعصيبه بنحو خرقة
തുണിക്കഷ്ണം പോലെയുള്ളത് കൊണ്ട് കെട്ടലും നിർബന്ധമാണ്.

ثمّ تتوضّأ فتصلّی عقب ذلك
പിന്നെ അവൾ വുളൂഅ ചെയ്ത് ഉടനെ നിസ്കരിക്കുകയും വേണം

الحجاب
മറ

ستر العورة واجب
ഔറത്ത് മറക്കൽ നിർബന്ധമാണ്.

عورة المرأة.........................والكفّين
നിസ്കാരത്തിൽ സ്ത്രീയുടെ ഔറത്ത് മുഖവും മുൻകൈയും ഒഴികെ ബാക്കിയുള്ള സ്ഥലങ്ങളാകുന്നു.

وفي الخلوة.........................والرّكبة
ആളൊഴിഞ്ഞ സ്ഥലത്തും വിവാഹ ബന്ധം ഹറാമാക്കപ്പെട്ടവരുടെ അടുത്തും മുട്ടു പൊക്ളിന്റെ ഇടയിലുള്ള സ്ഥലമാണ്.

وعند الكافرة............................عند المهنة
അവിശ്വാസിനിയോ ദുർനടപ്പ് കാരിയോ ആയ സ്ത്രീയുടെ അടുത്ത് ശരീരത്തിൽ നിന്നും ജോലി ചെയ്യുന്ന സമയങ്ങളിൽ പുറത്തു കാണാത്ത ഭാഗമാണ്.

وعند الأجانب جميع بدنها
അന്യ പുരുഷന്റെ അടുത്ത് ശരീരം മുഴുവനും ഔറത്താണ്.

ويحرم انّظر..........................وكذا مسّها
മറ്റുള്ളവരുടെ ഔറതിലേക്ക് നോക്കലും തൊടലും ഹറാമാണ്.

وكلّ ما ...........................نظره منفصلا
ശരീരത്തോട് ചേർന്നിരിക്കുമ്പോൾ നോക്കൽ ഹറാമായ സ്ഥലങ്ങളിലേകെല്ലാം ശരീരത്തിൽ നിന്ന് പിരിഞ്ഞിരിക്കുമ്പോൾ നോക്കൽ ഹറാം തന്നെ.

كقلامة.................................مواراتهما
സ്ത്രീയുടെ മുറിച്ചെടുത്ത നഖം, മുടി പോലെ അതിനാലവ മണ്ണിൽ മറക്കൽ നിർബന്ധമാണ്.

ومن حرم نظره تحرم الخلوة به
നോക്കൽ ഹറാമായവരുമായി തനിച്ചാകലും ഹറാമാണ്.

قال تعالی.. قل لّلمؤمنين...........بما يصنعون
അല്ലാഹു പറഞ്ഞു :- സത്യവിശ്വാസികളായ പുരുഷന്മാരോട് നബിയെ തങ്ങൾ പറയുക. അവരുടെ കണ്ണുകളെ ചിമ്മാനും അവരുടെ ഗുഹ്യഭാഗങ്ങളേ സൂക്ഷിക്കാനും. അതാണ് അവർക്ക് ഏറ്റവും പരിശുദ്ധമായത്. അവർ പ്രവർത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്.

وقل لّلمؤمنٰت..............فروجهنّ
അല്ലാഹു പറയുന്നു :- സത്യവിശ്വാസിനികളോടും നബിയെ തങ്ങൾ പറയുക. അവരുടെ കണ്ണുകളെ താഴ്ത്തികളയാൻ. അവരുടെ ഗുഹ്യഭാഗങ്ങളേ സൂക്ഷിക്കുവാനും.

المرأة عورة ......................الشيطان
സ്ത്രീ മുഴുവൻ അവ്റത്താണ്. അവൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ പിശാച് എത്തിനോക്കും.

فلذلك.............................في البيت
ഇത് കാരണത്താൽ അല്ലാഹുതആല അവർക്ക് മറയെയും വീട്ടിൽ അടങ്ങിയിരിക്കാലി ന്നെയും നിർബന്ധമാക്കി.

فلا تخرج إلّا لما أذن اللّه لها
അള്ളാഹു അനുമതി നൽകിയ കാര്യങ്ങൾക്ക് വേണ്ടി അല്ലാതെ അവർ പുറത്തു പോകരുത്.

وإذا خرجت......................شيئا
അവൾ പുറത്ത് പോകേണ്ടി വന്നാൽ അവളുടെ സൗന്ദര്യത്തിൽ നിന്ന് ഒന്നും പുറത്തു കാണിക്കരുത്.

ولا تختلط....................الأجانب
അന്യപുരുഷന്മാരുമായി ഇടകലരുകയും ചെയ്യരുത്.

قال تعالی... وقرن في بيوتكنّ..............ورسوله
അല്ലാഹു പറഞ്ഞു :- നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഒതുങ്ങി നിൽക്കുക. ജാഹിലിയ കാലത്തെ പോലെ നിങ്ങളുടെ സൗന്ദര്യം നിങ്ങൾ പ്രദർശിപ്പിക്കരുത്. നിങ്ങൾ നിസ്കാരം നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുക അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക.

Post a Comment