CLASS 6 FIQH 11 | SKSVB | Madrasa Notes

الصّوم

قال تعالی :يٰٓأيّها.............تتّقون
അല്ലാഹു പറയുന്നു :- സത്യവിശ്വാസികളേ നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവർക്ക് നിർബന്ധമാക്കപ്പെട്ടത് പോലെ തന്നെ. നിങ്ങൾ ഭക്തിയുള്ള വരാകാൻ വേണ്ടി.

وقال رسول اللّه ﷺ :- .........الشّيطان
നബി തങ്ങൾ പറയുന്നു :- റമളാൻ വന്നുകഴിഞ്ഞാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും നരകകവാടങ്ങൾ അടയ്ക്കപ്പെടുകയും ചെകുത്താന്മാരെ ചങ്ങലകളിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ്.

من صام رمضان.....................من ذنبه
നബിതങ്ങൾ പറയുന്നു :- റമദാൻ മാസത്തിൽ ഒരാൾ വിശ്വാസത്തോടെ പ്രതിഫലം കാംക്ഷിച്ച് നോമ്പനുഷ്ഠിച്ചാൽ അവന് കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും.

ومن قام.......................من ذنبه
അതുപോലെ ലൈലത്തുൽ ഖദ്റിൻറെ രാത്രിയിൽ ഒരാൾ നിസ്കാരം നിലനിർത്തിയാൽ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.

صيام رمضان

أفضل الشّهور هو شهر اللّه رمضان
ഏറ്റവും ശ്രേഷ്ഠമായ മാസം റമളാൻ മാസമാണ്.

وفيه أنزل كتاب اللّه القرآن
റമദാൻ മാസത്തിലാണ് ഖുർആൻ ഇറക്കപ്പെട്ടത്.

الّسنّة فيه.........................سبعمائة
റമദാനിൽ ഒരു സുന്നത്തിനു ഫരളിന്റെ സ്ഥാനവും ഒരു ഫർളിനു എഴുനൂറ് ഫർളിൻറെ സ്ഥാനവുമാണ്.

فرض اللّه....................المبارك
അനുഗ്രഹീതമായ റമദാൻ മാസത്തിൽ അല്ലാഹു നോമ്പ് നമ്മുടെ മേൽ നിർബന്ധമാക്കി.

يجب صيام........................والنّفاس
അതു നോറ്റ് വീട്ടിൽ ഹൈളിൽനിന്നും നിഫാസിൽ നിന്നും ശുദ്ധിയുള്ള നോമ്പ് നോൽക്കാൻ കഴിവുള്ള മുകല്ലഫായ എല്ലാ മുസ്ലിമിനും നിർബന്ധമാണ്.

ويجوز الفطر......................لايرجی برءه
സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം , വാർധക്യം പോലത്തെ കാരണത്താൽ വിഷമം നേരിടുന്നവർക്ക് നോമ്പ് ഒഴിവാക്കാം.

ويلزم لكلّ يوم مدّ
എന്നാൽ എല്ലാ ദിവസത്തിനും ഒരു മുദ് കണക്കിൽ ഭക്ഷണം കൊടുക്കൽ അവർക്ക് നിർബന്ധമാകും.

أمّا الحائض..................الصّوم
ഹൈള്കാരിക്കും നിഫാസ്കാരിക്കും നോമ്പെടുക്കൽ ഹറാമാണ്.

لكن........................في النّقاء
എങ്കിലും അവരുടെ മേൽ ശുദ്ധിയുടെ സമയത്ത് ഖളാഅ് വീട്ടൽ നിർബന്ധമാണ്.

ويباح ترك............................أولادهما
ഹലാലായ ദീർഘയാത്ര കാരണത്താലും, പ്രയാസപ്പെടുന്ന രോഗം കാരണത്താലും, ദാഹം , വിശപ്പ് മുതലായ കാരണത്താൽ ശരീരം നശിക്കുമെന്ന് ഭയപ്പെട്ടാലും, ഗർഭിണിയും മുലകൊടുക്കുന്നവളും അവരുടെ സ്വന്തം ശരീരത്തിനുമേൽ ഭയപ്പെട്ടാലും, അല്ലെങ്കിൽ ശിശുവിൻറെ മേൽ ഭയപ്പെട്ടാലും നോമ്പ് മുറിക്കൽ നിർബന്ധമാണ്.

وصوم............................لاضرر
പ്രയാസം ഇല്ലെങ്കിൽ യാത്രക്കാരൻ നോമ്പെടുക്കലാണ് ഉത്തമം.

فإن كان ضرر فالفطر أفضل
പ്രയാസമാവുമെങ്കിൽ നോമ്പ് ഒഴിവാക്കലാണ് ഉൽകൃഷ്ടം.

ولايجوز............................قصير
ചെറിയ യാത്രക്കും ചെറിയ അസുഖങ്ങൾക്കും നോമ്പ് ഒഴിവാക്കൽ അനുവദനീയമല്ല.

قضاءرمضان

يجب قضاء............................بلاعذر
കാരണം കൂടാതെ റമളാനിൽ നോമ്പ് നഷ്ടപ്പെട്ടാൽ പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്.

وقبل............................بعذر
കാരണത്തോടെ ആണെങ്കിൽ അടുത്ത റമളാൻ വരുന്നതിനു മുമ്പായി ഖളാഹ് വീട്ടണം.

ومن أخّر............................لكلّ يوم
ഖളാആയ നോമ്പിനെ അടുത്ത റമളാൻ വരെ മതിയായ കാരണങ്ങളില്ലാതെ പിന്തിപ്പിച്ചാൽ ഖളാഅ് വീട്ടലിനൊപ്പം ഒരു ദിവസത്തിന് ഒരു മുദ്ദ് ഭക്ഷണം കൊടുക്കലും നിർബന്ധമാണ്.

ويتكرر بتكرّر السّنين
വർഷം കൂടുന്നതിനനുസരിച്ച് മുദ്ദ് വർദ്ധിക്കും.

والحامل............................لكلّ يوم
ഗർഭിണിയും മുലകൊടുക്കുന്നവളും കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയന്നന്നതിനുവേണ്ടി നോമ്പ് ഉപേക്ഷിച്ചാൽ ഖളാഅ് വീട്ടുകയും ഓരോ ദിവസത്തിനും ഒരു മുദ്ദ് എന്ന നിലയിൽ നൽകുകയും വേണം.

وإن أفطرتا............................إلّاالقضاء
ഇനി സ്വന്തം ശരീരത്തിൻറെ കാര്യത്തിലോ അല്ലെങ്കിൽ സ്വശരീരത്തോടൊപ്പം കുട്ടിയുടെയും കാര്യത്തിൽ ഭയപ്പെട്ട് നോമ്പ് ഒഴിവാക്കിയാൽ ഖളാഹ് വീട്ടൽ മാത്രം മതിയാവും.

ومن فاته............................يأثم
നോമ്പ് നഷ്ടപ്പെടുത്തിയവൻ വീട്ടാൻ സൗകര്യമായിട്ടും വീട്ടാതെ മരണപ്പെട്ടാൽ അവൻ കുറ്റക്കാരനാകും.

ويخرج من............................مدّ
മരണപ്പെട്ടവന്റെ മുതലിൽ നിന്നും ഓരോ മുദ്ദ് വീതം നൽകണം.

إلّاإذا فات............................ولا مدّ
കാരണ ത്തോടുകൂടി നോമ്പ് നഷ്ടപ്പെടുകയും വീട്ടൽ സൗകര്യമാകുന്നതിനുമുമ്പ് മരിക്കുകയും ചെയ്താൽ അവൻ കുറ്റക്കാരനല്ല അവൻ മുദ്ദ് നൽകേണ്ടതില്ല.

ومن أخّر............................لتّأخير
അടുത്ത റമദാൻ വരുന്നതുവരെ സൗകര്യപ്പെട്ടിട്ടും വീട്ടാതിരിക്കുകയും മരണപ്പെടുകയും ചെയ്താൽ അവന്റെ സ്വത്തിൽനിന്ന് നഷ്ടപ്പെട്ടതിന് ഒരു മുദ്ദ് പിന്തിപ്പിച്ചതിന് ഒരു മുദ്ദ് അങ്ങനെ രണ്ടു മുദ്ദുകൾ കൊടുക്കപ്പെടണം .

وجوب صوم رمضان
റളാനിലെ നോമ്പ് നിർബന്ധമാവൽ

يجب...................................ثلاثين
റമളാനിന്റെ ചന്ദ്രക്കല കാണൽ കൊണ്ടോ അല്ലെങ്കിൽ ശഅ്ബാൻ മുപ്പത് പൂർത്തിയാവൽ കൊണ്ടാ റമളാൻ നോമ്പ് നിർബന്ധമാകും.

لقول النّبيّ ﷺ :- صوموا........................ثلاثين
നിങ്ങൾ ചന്ദ്രക്കല കണ്ടാൽ നോമ്പ് പിടിക്കുകയും അതു കണ്ടാൽ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക അത് നിങ്ങൾക്ക് മറക്കപ്പെട്ടാൽ ശഅബാൻ മാസം 30 പൂർത്തിയാക്കുക. എന്ന തിരുദൂതർ ﷺ യുടെ ഹദീസ് ഉണ്ടായതിനു വേണ്ടി.

ومن سافر..................................أوّله
ഒരാൾ മാസം കണ്ട നാട്ടിൽ നിന്നും ഉദയം വ്യത്യാസമുള്ള മറ്റൊരു നാട്ടിലേക്ക് യാത്ര പോയാൽ മാസത്തിലെ അവസാനം ആ നാട്ടുകാരോട് യോജിക്കണം. എന്നാൽ മാസത്തിലെ ആദ്യത്തിൽ ആ നാട്ടുകാരോട് എതിരാവുകയും വേണം.

مفطرات الصّوم
നോമ്പിനെ മുറിക്കുന്ന കാര്യങ്ങൾ

فروض الصّوم............................المفطرات
നോമ്പിന്റെ ഫർളുകൾ രണ്ടാകുന്നു
1- നിയ്യത്ത്
2- നോമ്പിനെ മുറിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക.

ومفطرات الصّوم أربعة
നോമ്പിനെ മുറിക്കുന്ന കാര്യങ്ങൾ നാലെണ്ണമാണ്.

الجماع..................................تنبل
സംയോഗം ചെയ്യൽ, മറ്റു മാർഗങ്ങളിലൂടെ മനിയ്യ് പുറപ്പെടീക്കൽ, ഉണ്ടാക്കി ഛർദ്ദിക്കൽ, തടിയുള്ള വല്ലതും ഉള്ളിലേക്ക് ചേരൽ, അത് കഫമാണെങ്കിലും ശരി , അല്ലെങ്കിൽ മോണ പൊട്ടിവന്ന ചോരയാണെങ്കിലും ശരി , അല്ലെങ്കിൽ വെറ്റിലയുടെ ചുവപ്പാണെങ്കിലും ശരി നോമ്പ് മുറിയും.

وإنّما يفطر.................................. النّاسي
ഇത്തരം കാര്യങ്ങൾ മനപ്പൂർവ്വം ചെയ്യുമ്പോൾ മാത്രമാണ് നോമ്പ് മുറിയുക. മറന്നു ചെയ്താൽ നോമ്പ് മുറിയില്ല.

فيفطر الصّوم في هذه الأمور
അപ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കൊണ്ട് നോമ്പ് മുറിയും

١..سبق الماء.............................مطلوب
1.. മുങ്ങുമ്പോൾ ഉള്ളിലേക്ക് വെള്ളം കയറുക, അല്ലെങ്കിൽ സുന്നത്തോഫർളോ അല്ലാത്ത കുളിയിൽ ഉള്ളിലേക്ക് വെള്ളം കയറുക

٢..سبق الماء..................................إو الإستنشاق
2.. വായിൽ വെള്ളം കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും അമിതമാക്കുമ്പോൾ ഉള്ളിലേക്ക് വെള്ളം കടക്കുക.

ولاتفطر في هذه الأمور
താഴെപറയുന്ന കാര്യങ്ങൾ കൊണ്ട് നോമ്പ് മുറിയില്ല

١..الاحتلام والقيء بغير فعله
1.. സ്വന്തം പ്രവർത്തി കൊണ്ടല്ലാതെ ഛർദ്ദിക്കുകയോ സ്വപ്ന സ്കലനത്തിലൂടെ മനിയ്യ് പുറപ്പെടുകയോ ചെയ്യുക

٢..ابتلاع ريقه
2.. അവന്റെ ഉമുനീർ വിഴുങ്ങുക

٣..سبق الماء................................انغماس
3.. മുങ്ങൽ കൂടാതെയുള്ള സുന്നത്തോ ഫർളോ ആയ കുളിയിൽ ഉള്ളിലേക്ക് വെള്ളം മുൻകടക്കുക.

٤..سبق الماء..................................بلا مبالغة
4..അമിതമാക്കൽ കൂടാതെയുള്ള വായിൽ വെള്ളം കൊപ്ലിക്കലിലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലിലും ഉള്ളിലേക്ക് വെള്ളം മുൻകടക്കുക

٥..إتيان مفطّر ناسيا
5.. നോമ്പ് മുറിയുന്ന കാര്യങ്ങൾ മറന്നു ചെയ്യുക

Post a Comment